മാതാപിതാക്കളെ ഉപേക്ഷിക്കുന്നവരുടെ പേടി സ്വപ്നം ഫാറൂക്ക് ഇരിക്കൂര്‍ കൊടുക്കാം ഒരു BIg Salute (y)

മാതാപിതാക്കളെ ഉപേക്ഷിക്കുന്നവരുടെ പേടി സ്വപ്നം
ഫാറൂക്ക് ഇരിക്കൂര്‍
വാർദ്ധ്യക്കത്തിൽ സ്വന്തം മാതാപിതാക്കളെ അവരുടെ മക്കൾ തന്നെ തെരുവോരങ്ങളിലും മറ്റും ഉപേക്ഷിക്കുന്ന സംഭവങ്ങൾ നമ്മുടെ സമൂഹത്തിൽ വർദ്ധിച്ച് കൊണ്ടിരിക്കുകയാണ് ഒട്ടേറെ കഷ്ടതകളും ദുഖങ്ങളും സഹിച്ച് വളർത്തി വലുതാക്കിയ മാതാപിതാക്കളെ വാർദ്ധ്യക്കത്തിൽ സംരക്ഷിക്കുന്നതിന്ന് പകരം അവരെ ഈ തരത്തിൽ നടതള്ളുന്ന മക്കൾ ഒരു നിലയ്ക്കും മാപ്പ് അർഹിക്കാവുന്നവരല്ല ഒരു കാലത്ത് പശ്ചാത്യ സംസ്കാരത്തിന്റെ ഭാഗമായ വൃദ്ധ സദനങ്ങൾ ഇന്ന് സാക്ഷരതയിലും സംസ്കാരത്തിലും മുൻമ്പന്തിയിൽ നിൽകുന്ന ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളത്തിന്റെ അഭിവാജ്യഘടകമായി മാറിയിരിക്കുന്നു ഇന്ത്യയിൽ വെച്ച് ഏറ്റവും അതികം വൃദ്ധ സദനങ്ങളുള്ള സംസ്ഥാനം നമ്മുടെ കേരളമാണന്നാണ് കണക്കുകൾ പറയുന്നത് അപ്പോൾ ഈ കാര്യത്തിൽ നമ്മുടെ സംസ്ഥാനം എത്രമാത്രം അഥപതിച്ചു എന്ന കാര്യം നമ്മൾ ചിന്തിക്കേണ്ടതല്ലേ ഇവിടെ വാർദ്ധ്യക്കത്തിൽ സംരക്ഷിക്കാത മക്കൾകെതിരെ പ്രയോഗിക്കുവാൻ നിയമങ്ങൾ ഉണ്ട് എന്നാൽ ദൗർഭാഗ്യവശാൽ ഇത്തരം നിയമങ്ങൾ വെറും നോക്ക് കുത്തികളായി മാറുകയാണ് ചെയ്യാറ്

Leave a Reply

Your email address will not be published. Required fields are marked *