വലിയ പ്രതീക്ഷകളോടെ തുടങ്ങി പകുതി വഴിയില്‍ ഉപേക്ഷിച്ച മോഹന്‍ലാല്‍ ചിത്രങ്ങള്‍!!

ഓരോ സിനിമയും ഒരുപാട് വലിയ പ്രോസസ്സ്കളിലൂടെ കടന്നാണ് നമ്മുടെ മുന്നിൽ സ്‌ക്രീനുകളിൽ എത്തുന്നത്. ഷൂട്ടിംഗ് തുടങ്ങി നമ്മുടെ മുന്നിൽ എത്തുന്നതിനു മുൻപ് വീണു പോകുന്ന ചിത്രങ്ങളുണ്ട്, ഒരുപക്ഷെ വലിയ പ്രതീക്ഷകളോടെ തുടങ്ങുന്നവ. അത്തരത്തിൽ വലിയ പ്രതീക്ഷകളോടെ തുടങ്ങി പിന്നീട് പെട്ടിയിലിരിക്കേണ്ടി വന്ന കുറച്ചു സിനിമകളെ പറ്റി അറിയാം.

ഓസ്ട്രേലിയ

മോഹൻലാൽ ശങ്കർ ടീമിനെ നായകന്മാരാക്കി രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ചിത്രമാണ് ഓസ്ട്രേലിയ. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം കാർ റേസിങ്ങിന്റെ പശ്ചാത്തലത്തിൽ ഉള്ള ഒന്നായിരുന്നു. ബജറ്റ് കൂടിയപ്പോൾ നീണ്ടു പോയ ചിത്രം പിന്നീട് പെട്ടിയിലായി എന്നാൽ ഇതിലെ ചില രംഗങ്ങൾ പിന്നീടു രാജീവ് അഞ്ചൽ ചെയ്ത ബട്ടർഫ്ലൈസ് എന്ന ചിത്രത്തിലെ പാട്ടിൽ ഉപയോഗോച്ചിട്ടുണ്ട്.

സൗത്ത് ഇന്ത്യൻ ലഹരി മരുന്ന് മാഫിയയുടെ കഥ പറയാനിരുന്ന പ്രിയദർശൻ മോഹൻലാൽ ചിത്രം, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിർത്തി വച്ചു. രഘുവരൻ, ശ്രീനിവാസൻ, ഗിരിജ ഷെട്ടാർ എന്നിവരായിരുന്നു താരങ്ങൾ. 80 ശതമാനം ഷൂട്ട് ചെയ്ത ശേഷമാണു പടം ഡ്രോപ്പ് ചെയ്തത്.

സ്വർണ ചാമരം

രാജീവ് നാഥ്‌ ജോൺ പോളിന്റെ തിരക്കഥയിൽ സംവിധാനം ചെയ്ത ചിത്രമാണ് സ്വർണ്ണ ചാമരം. നെടുമുടി വേണു, ജെമിനി ഗണേശൻ, മോഹൻലാൽ തുടങ്ങിയവർ അഭിനയിച്ച ചിത്രം ഷൂട്ടിംഗ് നിന്ന് പോയെങ്കിലും പിന്നീട് ആ തിരക്കഥയിൽ മാറ്റങ്ങൾ വരുത്തി പ്രതാപ് പോത്തൻ ഒരു യാത്രാമൊഴി എന്ന ചിത്രം ചെയ്തു.

ദൗത്യം, അടിവേരുകൾ എന്നിങ്ങനെ രണ്ടു നല്ല ചിത്രങ്ങൾ മോഹൻലാലിനെ നായകനാക്കി ചെയ്ത അനിൽ വീണ്ടും മോഹൻലാലിന് ഒത്തു ഒന്നിച്ച ചിത്രമാണ് ബ്രഹ്മദത്തൻ. കമൽ ഹാസന്റെ സൂറ സംഹാരം എന്ന ചിത്രമാണ് പ്രചോദനമായത്. എന്നാൽ ഷൂട്ട് പകുതി വച്ച് നിന്നു. പിന്നീട് ഐ വി ശശി ഈ തിരക്കഥ ദി സിറ്റി എന്ന പേരിൽ സംവിധാനം ചെയ്തു.

ചക്രം

മോഹൻലാൽ ദിലീപ് എന്നിവരെ നായകന്മാരാക്കി കമൽ സംവിധാനം ചെയ്യാനിരുന്ന ചിത്രം പല കാരണങ്ങൾ കൊണ്ട് നടക്കാതെ പോയി. പിന്നീട് തിരക്കഥയിൽ മാറ്റങ്ങൾ വരുത്തി പ്രിത്വിരാജിനെ നായകനാക്കി തിരക്കഥാകൃത് ലോഹിതദാസ് ഈ ചിത്രം സംവിധാനം ചെയ്തു പുറത്തിറക്കി.

Leave a Reply

Your email address will not be published. Required fields are marked *