മദ്യലഹരിയില്‍ പൊലീസിനെ ആക്രമിച്ച് യുവതി ; വീഡിയോ വൈറല്‍

മദ്യപിച്ച് വാഹനമോടിച്ച സുഹൃത്തിനെ അറസ്റ്റ് ചെയ്ത പൊലീസിനെ മദ്യപിച്ച് അവശയായ യുവതി ആക്രമിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറമാനേയും യുവതി ആക്രമിച്ചു. പൊലീസിനെ ആക്രമിക്കുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഹൈദരാബാദില്‍ ജൂബിലി ഹില്‍സിലാണ് സംഭവം. പുലര്‍ച്ചെ ഒരു മണിയോടെയാണ് യുവതിയും സുഹൃത്തും സഞ്ചരിച്ച വാഹനം പൊലീസ് തടഞ്ഞു നിര്‍ത്തിയത്. വാഹനം നിര്‍ത്തിച്ച് ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പൊലീസ് പരിശോധന നടത്തി. വാഹനമോടിച്ച യുവതി അമിതമായി മദ്യപിച്ചതായി കണ്ടെത്തിയ പൊലീസ് അവര്‍ക്കെതിരെ കേസെടുത്തതോടെയാണ് പിന്‍ സീറ്റിലിരുന്ന യുവതി റോഡിലിറങ്ങിയത്.

ANI

@ANI

Hyderabad: A woman created ruckus & pelted stones at media personnel after her friend was booked for drunken driving by traffic police in Jubliee Hills area last night.

പൊലീസ് ഓഫീസറോട് തര്‍ക്കിച്ച യുവതി പിന്നീട് ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറാമാനു നേരേയും തിരിഞ്ഞു. ഇയാള്‍ക്കെതിരെ യുവതി കല്ലെറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. അമിതമായി മദ്യപിച്ചതിനാല്‍ നിയന്ത്രണം വിട്ട അവസ്ഥയിലായിരുന്നു അവരെന്ന് പൊലീസ് പറഞ്ഞു. ഇരുവരേയും പൊലീസ് സ്റ്റേഷനിലെത്തിച്ചശേഷം കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *