നിങ്ങളുടെ വയര്‍ ചാടുന്നുണ്ടോ ..? കാരണങ്ങളെക്കുറിച്ചറിയൂ, കാരണമറിഞ്ഞാല്‍ പരിഹാരവും എളുപ്പമകാകും.

വയര്‍ ചാടുന്നത്‌ സ്‌ത്രീയ്‌ക്കാണെങ്കിലും പുരുഷനാണെങ്കിലും അഭംഗി തന്നെയാണ്‌. ആര്‍ക്കും വലിയ താല്‍പര്യമുള്ള കാര്യവുമാകില്ല. സൗന്ദര്യപ്രശ്‌നങ്ങള്‍ തന്നെയല്ല, ആരോഗ്യപ്രശ്‌നങ്ങളും ചാടിയ വയര്‍ വരുത്തി വയ്‌ക്കും. നാം കരുതും വ്യായാമക്കുറവ്‌, പ്രസവം, തടി കൂടുന്നത്‌ എന്നിവയൊക്കെയാണ്‌ വയര്‍ ചാടുന്നതിനുള്ള കാരണങ്ങളാകുന്നതെന്ന്‌. എന്നാല്‍ ഇവയല്ലാതെയും, നാം പോലും കരുതാത്ത ചില അസാധാരണ കാരണങ്ങളും വയര്‍ ചാടൂന്നതിനു പുറകിലുണ്ട്‌.

ഇത്തരം ചില കാരണങ്ങളെക്കുറിച്ചറിയൂ, കാരണമറിഞ്ഞാല്‍ പരിഹാരവും എളുപ്പമകാകും.

അടുപ്പിച്ചിരിയ്‌ക്കുന്നത്‌

നാം ഏറെ സമയയം അടുപ്പിച്ചിരിയ്‌ക്കുന്നത്‌ വയര്‍ ചാടാനുള്ള ഒരു കാരണമാണ്‌. ഇങ്ങനെയിരിയ്‌ക്കുമ്പോള്‍ കൊഴുപ്പു കളയുന്ന ലിപ്പോപ്രോട്ടീന്‍ ലിപേസ്‌ പ്രവര്‍ത്തനം കുറയും. ഇത്‌ വയറ്റിലെ കൊഴുപ്പു കൂട്ടും.

ഉറക്കം

ഉറക്കം കുറയുന്നതും നേരം വൈകി ഉറങ്ങുന്നതുമെല്ലാം വയര്‍ ചാടാനുള്ള കാരണങ്ങളാണ്‌. കാരണം ഉറക്കത്തിലാണ്‌ കൊഴുപ്പ്‌ ശരീരം ഉപയോഗിയ്‌ക്കുന്നത്‌. ഇതുവഴി കൊഴുപ്പു കുറയും. ഉറക്കക്കുറവ്‌ ഈ പ്രവര്‍ത്തനം കുറയ്‌ക്കും.

സ്‌ട്രെസ്‌

സ്‌ട്രെസ്‌ വയര്‍ ചാടുന്നതിനുള്ള ഒരു കാരണമാണ്‌. കോര്‍ട്ടിസോള്‍ എന്ന ഈ ഹോര്‍മോണ്‍ വയറ്റിനു ചുറ്റുമുള്ള വിസറല്‍ ഫാറ്റ്‌ കൂട്ടും. വയര്‍ ചാടും.

കോള

കോള പോലുള്ള പാനീയങ്ങള്‍ കുടിയ്‌ക്കുന്ന ശീലമുണ്ടെങ്കില്‍ സംശയം വേണ്ട, വയര്‍ ചാടിയ്‌ക്കുന്ന ഒരു പ്രധാന കാരണമാണ്‌. ഇതിലെ കാര്‍ബോണേറ്റഡ്‌ അംശങ്ങളും പഞ്ചസാരയുമെല്ലാം ആദ്യം അടിഞ്ഞുകൂടുക വയറിനു ചുറ്റുമാണ്‌.

വൈകി ഭക്ഷണം

കഴിയ്‌ക്കുമ്പോള്‍ ഉറങ്ങുന്‌ സമയത്ത്‌ ശരീരം കൊഴുപ്പു കളയുമെങ്കിലും നേരം വൈകി ഭക്ഷണം കഴിയ്‌ക്കുമ്പോള്‍ ആ പ്രക്രിയ ശരിയായി നടക്കില്ല. പ്രത്യേകിച്ചു നേരം വൈകി കഴിച്ച്‌ ഉടനടി കിടക്കുമ്പോള്‍.

മദ്യം

മദ്യം, പ്രത്യേകിച്ചു ബിയര്‍ വയര്‍ ചാടാനുള്ള സാധ്യതയുണ്ടാക്കുന്നു. ബിയര്‍ വയര്‍ ചാടിയ്‌ക്കുമെന്നുള്ളത്‌ പരസ്യമാണ്‌ ഇതിലെ കൊഴുപ്പാദ്യം അടിഞ്ഞു കൂടുന്നത്‌ വയറിനു ചുറ്റുമാണ്‌.

പ്രാതല്‍

പ്രാതല്‍ ഉപേക്ഷിയ്‌ക്കുന്നത്‌ വയര്‍ ചാടാനുള്ള ഒരു പ്രധാന കാരണമാണ്‌. ഇത്‌ ശരീരം കൊഴുപ്പു സൂക്ഷിച്ചു വയ്‌ക്കാനുള്ള കാരണമാണ്‌. മാത്രമല്ല, പിന്നീട്‌ വാരി വലിച്ചു തിന്നാനും ഇടയാക്കും.

പ്രായമേറുമ്പോള്‍

പ്രായമേറുമ്പോള്‍ വയര്‍ ചാടുന്നത്‌ സാധാരണം. കാരണം പ്രായമേറുന്തോറും ഫാറ്റ്‌ ഫ്രീ മാസ്‌ കുറയും. ഇത്‌ വയര്‍ ചാടിയ്‌ക്കാന്‍ ഇട വരുത്തും.

മെനോപോസ്‌

മെനോപോസ്‌ സ്‌ത്രീകളില്‍ വയര്‍ ചാടാനുള്ള ഒരു പ്രധാന കാരണമാണ്‌. ഈസ്‌ട്രജന്‍ കുറയുമ്പോള്‍ വയറിലെ ചര്‍മത്തിന്റെ ഇലാസ്‌റ്റിസിറ്റി കുറയും. അപചയപ്രക്രിയ പതുക്കെയാകും.

Leave a Reply

Your email address will not be published. Required fields are marked *