ചീറിപാഞ്ഞ ലോറിക്ക് മുന്നിലേക്ക് ചാടിയ അറബി യുവാവിന്റെ സാഹസികതയ്ക്ക് ആന്റി ക്ലൈമാക്സ്: വിഡിയോ

ചില കാര്യങ്ങളെ ചെറുപ്പത്തിന്റെ എടുത്ത് ചാട്ടമെന്ന് വിലയിരുത്താറുണ്ട്. എന്നു കരുതി ചീറി പാഞ്ഞുവരുന്ന ലോറിക്ക് മുന്നിലേക്ക് എടുത്തുചാടിയാലോ. സംഗതി ആത്മഹത്യ ഒന്നുമല്ല. വെറുതെ ഒരു രസം. ഒടുവില്‍ ആ നേരംപോക്കിന്  അകത്തായിരിക്കുകയാണ് ഇൗ അറബി യുവാവ്.

സൗദിയിലെ മദീനയിലാണ് സംഭവം. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിൽ കയറി നിന്ന് അറബിക് പാട്ടിനോടൊപ്പം നൃത്തം ചെയ്യുകയായിരുന്നു യുവാവ്. ഇതിനിടയിലാണ് ദൂരെ നിന്നും സ്പീഡില്‍ വരുന്ന ലോറി ഇയാളുടെ ശ്രദ്ധയില്‍പെടുന്നത്. ലോറി അടുത്തെത്തിയപ്പോള്‍ ഇയാള്‍ കാറിന് മുകളില്‍ നിന്നും ലോറിയുടെ മുന്നിലേക്ക് ഒറ്റചാട്ടം. ഡ്രൈവര്‍ ഹോണ്‍ അടിച്ചിട്ടും ഇയാള്‍ മാറാന്‍ തയാറായില്ല. പിന്നീട് ഡ്രൈവര്‍ വേഗം വണ്ടി വെട്ടിച്ച് മാറ്റിയത് കൊണ്ട് യുവാവിന് ജീവന്‍ തിരിച്ചുകിട്ടി.

അടുത്തുണ്ടായിരുന്ന സുഹൃത്ത് ഇൗ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. പിന്നീട് അറബി യുവാവ് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ വിഡിയോ പങ്കുവച്ചത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായതോടെ യുവാവ് പുലിവാല് പിടിച്ചു. ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന് ശക്തമായ ആവശ്യം ഉയര്‍ന്നു. ഒടുവില്‍ പൊലീസ് യുവാവിനെതിെര കേസെടുത്തു. മറ്റുള്ളവരുടെ ജീവനും സ്വന്തം ജീവനും  അപടകത്തിലാക്കുന്ന തരത്തിലുള്ള യുവാവിന്റെ നടപടി ഗുരുതര തെറ്റാണെന്ന് ചൂണ്ടികാട്ടിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *