നിപ്പാ വൈറസ് നിങ്ങൾ കരുതുന്നത് പോലെ അല്ല – ജാഗ്രത പാലിക്കുക – നമുക്ക് ഇതിനെ എങ്ങനെ പ്രതിരോധിക്കാം എന്ന് നോക്കു

അപകടകാരിയായ നിപ്പാ വൈറസ് – നിപ്പാ വൈറസ് ബാധിച്ചു 5 പേരാണ് ഇത് വരെ മരണപ്പെട്ടത് .കോഴിക്കോടിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട മൂന്നു പേരുടെ രക്തം പരിശോധിച്ചപ്പോൾ ആണ് മരണകാരണം അതിമാരകമായ നിപ്പാ വൈറസ് ആണെന്ന് പുണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചത് . ഈ അസുഖം വന്ന ഉടനെ മരുന്നുകൾ നൽകിയില്ലെങ്കിൽ മരണം ഉറപ്പാണ് .അത് കൊണ്ട് തന്നെ രോഗത്തിനെ കുറിച്ചും ,രോഗം തടയുന്നതിനെ കുറിച്ചും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട് .

നിപ്പാ വൈറസിന്റെ ലക്ഷണങ്ങൾ ? – വൈറസ് ബാധിച്ച ഉടനെ തന്നെ ലക്ഷണങ്ങൾ ഒന്നും ഉണ്ടാകില്ല .വൈറസ് ബാധിച്ചു 7 മുതൽ 14 ദിവസം വരെ യാതൊരു ലക്ഷണങ്ങളും ശരീരത്തിൽ ഉണ്ടാവില്ല .തുടർന്ന് ചെറിയ ഓക്കാനം ഉണ്ടാവുന്നു .കഴുത്ത് വേദന,ബോധക്ഷയം,അതിശക്തമായ ചര്‍ദ്ദില്‍ എന്ന ലക്ഷണങ്ങൾ വന്നു കഴിയുമ്പോഴേക്കും രോഗി പൂർണമായി അവശരാകുന്നു .ഇതിനെ തുടർന്ന് വൈറസ് കാരണം മസ്തിഷ്ക ജ്വരം സംഭവിച്ചു രോഗി മരണപ്പെടുന്നു .

 

നിപ്പാ വൈറസ് എങ്ങനെ പടരുന്നു ?- വവ്വാലുകളിൽ നിന്നും പന്നികളിൽ നിന്നുമാണ് പ്രധാനമായും ഈ വൈറസ് പകരുന്നത് .വവ്വാലുകൾ കടിച്ചതോ കാഷ്ടിച്ചതോ ആയ പഴവർഗങ്ങൾ കഴിക്കുന്നതോടെ മനുഷ്യരിലേക്ക് ഈ വൈറസ് എത്തുന്നു .തുറന്ന സ്ഥലങ്ങളിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന കള്ളു കുടിക്കുന്നവർക്കും അണുബാധ ഏൽക്കാനുള്ള സാദ്ധ്യതകൾ ഏറെയാണ് .

എങ്ങനെ നിപ്പാവൈറസ് തടയാം ?- വൈറസ് ബാധിച്ച രോഗികളെ കഴിവതും സന്ദർശിക്കാതിരിക്കുക ,പ്രത്യേകിച്ചും രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികളും,മറ്റു അസുഖം ബാധിച്ചവരും .ഇനി അഥവാ ഹോസ്പിറ്റലിൽ സന്ദർശിക്കുകയാണെങ്കിൽ മാസ്ക് ഉപയോഗിക്കാൻ ശ്രദ്ധിക്കണം .ഫ്രൂട്ട്സ് കഴിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക .പക്ഷികൾ കടിക്കുകയോ സ്പർശിക്കുകയോ ചെയ്തിട്ടില്ലെന്ന് ഉറപ്പു വരുത്തുക .പനി വന്നയുടനെ സ്വന്തം ചികിത്സകളിൽ ഏർപ്പെടാതെ ഉടൻ തന്നെ ഡോക്ടറെ കാണിക്കുക .

Leave a Reply

Your email address will not be published. Required fields are marked *