കൊല്ലുമെന്ന് ലൈവിൽ വെല്ലുവിളിച്ചയാൾ മുഖ്യമന്ത്രിയോടും കുടുംബത്തിനോടും മാപ്പ് അപേക്ഷിക്കുന്നു

മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിമുഴക്കിയ ആൾ ഒടുവിൽ മാപ്പ് പറഞ്ഞു…കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുമെന്ന ഭീഷണിയുമായി ദുബായില്‍ നിന്നുള്ള ആര്‍എസ്എസ് പ്രവര്‍ത്തകന്‍. Image result for pinarayi vijayanഫെയ്‌സ്ബുക്ക് ലൈവില്‍ വന്നാണ് പിണറായിയേയും ലസിതാ പാലക്കലിനെ അപമാനിച്ച നടന്‍ സാബുമോനേയും വധിക്കുമെന്ന ഭീഷണി മുഴക്കിയത്. പഴയ കത്തികള്‍ തേച്ചു മിനുക്കിയെടുത്ത് വരുമെന്നു പറഞ്ഞ ഇയാള്‍ താന്‍ പഴയ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകനാണെന്ന് തുറന്നു സമ്മതിക്കുന്നു. കൃഷ്ണകുമാര്‍ എസ്എന്‍ കുമാര്‍ ്എന്ന പ്രൊഫൈലില്‍ നിന്നാണ് ലൈവ് വന്നത്.പിണറായി വിജയനേയും എംഎം മണിയേയും രൂക്ഷമായ ഭാഷയിലാണ് ചീത്ത പറയുന്നത്. ഇയാള്‍ ലൈവിലെത്തിയ വീഡിയോ പ്രൊഫൈലില്‍നിന്ന് നീക്കം ചെയ്തു. ഇയാളുടെ പ്രൊഫൈലിലെ ചിത്രങ്ങളിലൂടെ ഇയാള്‍ ആര്‍എസ്എസിനേയും ബിജെപിയെയും അകമഴിഞ്ഞ് പിന്തുണയ്ക്കുന്നതായും മനസിലാക്കാം.

 

ബഹുമാനപെട്ട കേരളാ മുഖ്യമന്ത്രിയോടും കുടുംബത്തിനോടും ബഹുമാനപെട്ട മന്ത്രി എം. എം മണിയവർകളോടും ഞാൻ നിരുപാധികം മാപ്പ് അപേക്ഷിക്കുന്നു. ഇന്ന് രാവിലെ ( 05/06/2018) ഞാൻ മുഖ്യമന്ത്രി യെയും കുടുംബ ത്തെയും അസഭ്യം പറഞ്ഞ് കൊണ്ടും വധ ഭീഷണി ഉയർത്തികൊണ്ടും എന്റെ മദ്യ ലഹരിയിൽ ഒരു ലൈവ് വീഡിയോ പോസ്റ്റ്‌ ചെയുക യുണ്ടായി. എന്റെ ശുദ്ധ വിവര കേടിന്റെ ഭാഗമായാണ് അത്തരം ഒരു പ്രവർത്തി എന്നിൽ നിന്നും വന്നു പോയത്. നല്ലവരായ രണ്ടു പ്രവാസികൾ ഇന്ന് എന്നെ വന്നു കണ്ടിരുന്നു എനിക്ക് പറ്റിയ വലിയ തെറ്റിന്റെ ആഴം അവർ എനിക്ക് മാന്യമായ രീതിയിൽ മനസിലാക്കി തരികയും ചെയ്തു. അതുകൊണ്ട് എനിക്ക് എന്റെ തെറ്റ് മനസിലാക്കുവാൻ സാധിച്ചു. ഞാൻ വളരെ അധികം പശ്ചാത്താപികുന്നു എന്റെ പ്രവർത്തിയിൽ എല്ലാ മലയാളികളോടും നിങ്ങളുടെ കാൽക്കൽ വീണ് ഞാൻ മാപ്പ് അപേക്ഷിക്കുന്നു. ബഹു മുഖ്യമന്ത്രി പിണറായി വിജയൻ എന്നിക്കു ദയവായി മാപ്പ് നൽകണം

Leave a Reply

Your email address will not be published. Required fields are marked *