ഇത്രയും ഭീകരമായ കുത്തിപ്പൊക്കല്‍ ആദ്യമാണ്; പിഷാരടിയുടെ പഴയ ഫോട്ടോ കണ്ട് ആളുകള്‍ ഞെട്ടി

ഫെയ്‌സ്ബുക്കിലെ പഴയ ഫോട്ടോസ് കുത്തിപ്പൊക്കല്‍ വൈറലായിരിക്കുകയാണ്. സുഹൃത്തുക്കള്‍ക്ക് ഇതിലും വലിയ പണി കൊടുക്കാനില്ലെന്നാണ് ആളുകള്‍ പറയുന്നത്. Image result for ramesh pisharady old photosപഴയ പോസ്റ്റുകളിലും ഫോട്ടോകളിലും കമന്റ് ചെയ്തും ലൈക്ക് ചെയ്തും ന്യൂസ് ഫീഡില്‍ വീണ്ടും എത്തിക്കുന്നതാണ് കുത്തിപ്പൊക്കല്‍ എന്ന് അറിയപ്പെടുന്നത്.ഇപ്പോഴിതാ രമേശ് പിഷാരടിയുടെ പണ്ടുകാലത്തെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. പിഷാരടി തന്നെയാണ് ചിത്രം ഫെയ്‌സ്ബുക്കിലൂടെ പോസ്റ്റ് ചെയ്തത്. എല്ലാവരും സുഹൃത്തുക്കളുടെ പഴയ ചിത്രങ്ങള്‍ തേടിപ്പോകുമ്പോള്‍ പിഷാരടി സ്വന്തം ചിത്രം പോസ്റ്റ്െചയ്ത് മറ്റുള്ളവര്‍ക്ക് മാതൃകയായി. എന്നാല്‍ കൂടെ രണ്ടുസുഹൃത്തുക്കള്‍ക്ക് നല്ല കിടിലന്‍ പണിയും.Image result for ramesh pisharady old photos‘എനിക്ക് പിന്നെ ഇപ്പഴും ഇതൊക്കെ തന്നെയാണ് പണി…കൂടെയുള്ളവരുടെ കാര്യം ഓര്‍ക്കുമ്‌ബോഴാ ഇതില്‍ ഒരുത്തന്‍ ഇപ്പോള്‍ അഡ്വക്കേറ്റും(സുജിത് സോമശേഖരന്‍) മറ്റവന്‍ വലിയ ഷെഫും (അനീഷ് കെ എന്‍) ആണ്.’ചിത്രത്തിന് അടിക്കുറിപ്പായി പിഷാരടി പറഞ്ഞു. Image result for ramesh pisharady old photosകണ്ടാല്‍ തിരിച്ചറിയാന്‍ പ്രയാസമുള്ളതു കൊണ്ട് കൂട്ടുകാരുടെ പേരെടുത്ത് പറഞ്ഞായിരുന്ന പിഷുവിന്റെ പണി.Image may contain: 1 person, smiling, standingരസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. ‘കുത്തിപൊക്കലിന്റെ പല അവസ്ഥാന്തരങ്ങളും ഈ അടുത്ത ദിവസങ്ങളില്‍ കണ്ടു . പക്ഷെ ഇത്രയും ഭീകരമായ ഒരു വേര്‍ഷന്‍ ഇതാദ്യാ’, വടിവേലുവിന്റെ ഡ്യൂപ്പ് ആയി അഭിനയിച്ചൂടായിരുന്നോ പിഷൂ ആ കാലത്ത്….!, പഴയ ഫോട്ടം കുത്തിപ്പൊക്കുന്നതിനു മുന്‍പ് സൈക്കിളിലോടിക്കല്‍ മൂവ്…Image result for ramesh pisharady old photosഇങ്ങനെ തുടരുന്നു കമന്റുകള്‍. പിന്നെ ചിലര്‍ പിഷാരടിയുടെ പഴയ ഫോട്ടോകളും കമന്റായി ഇടുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *