ക്ലാസിക്കല്‍ നൃത്തവുമായി മോഹന്‍ലാല്‍; റിഹേഴ്‌സല്‍ വീഡിയോ വൈറല്‍

അമ്മ മഴവില്ലിലെ പ്രകടനത്തിനു ശേഷം സെമി ക്ലാസിക്കല്‍ നൃത്തം അവതരിപ്പിക്കാനൊരുങ്ങുകയാണ് മോഹന്‍ലാല്‍. ഗായകനായും നര്‍ത്തകനായുമെല്ലാം താരം മലയാളികളെ രസിപ്പിക്കാറുണ്ടെങ്കിലും സെമി ക്ലാസിക്കലില്‍ വീണ്ടും കൈവക്കുന്നത് ഒരു ഇടവേളയ്ക്ക് ശേഷമാണ്.Image result for swasikaനര്‍ത്തകനായ മോഹന്‍ലാലിനെ മലയാളി എന്നും ഓര്‍ക്കുന്നത് കമലദളം എന്ന ചിത്രത്തിലൂടെയാണ്. ഇരുവര്‍ എന്ന സിനിമയിലെ മധുബാലയ്‌ക്കൊപ്പം ആടിത്തകര്‍ത്ത ‘നറുമുഖയേ നറുമുഖയേ’ എന്ന ഗാനത്തിനാണ് മോഹന്‍ലാല്‍ വീണ്ടും ചുവടുവയ്ക്കുന്നത്. നടിയും നര്‍ത്തകിയുമായ സ്വാസികയാണ് മോഹന്‍ലാലിനൊപ്പം എത്തുന്നത്.Related imageഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഒരു ഷോയ്ക്ക് വേണ്ടി ഇരുവരും പരിശീലനം നടത്തുന്നതിന്റെ വീഡിയോ സ്വാസികയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇരുവര്‍ ഇറങ്ങി ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷവും അതേ ചെറുപ്പവും പ്രസരിപ്പുമായി മോഹന്‍ലാല്‍ ആ ഗാനത്തിന് ചുവടുവയ്ക്കാന്‍ പോകുന്നതിന്റെ ആവേശത്തിലും പ്രതീക്ഷയിലുമാണ് ആരാധകര്‍. Image result for swasikaകട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലൂടെ എല്ലാവര്‍ക്കും സുപരിചിതയാണ് സ്വാസിക.

Leave a Reply

Your email address will not be published. Required fields are marked *