പൂച്ചയ്ക്ക് 12 ലക്ഷം രൂപയുടെ ശസ്ത്രക്രിയ നടത്തി ഉടമ

12 ലക്ഷം രൂപ ചെലവഴിച്ച് വളര്‍ത്ത് പൂച്ചയ്ക്ക് വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരിക്കുകയാണ് ഒരു ഉടമ. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് സംഭവം. തന്റെയൊപ്പം 17കൊല്ലമായി ഉണ്ടായിരുന്ന പൂച്ചയ്ക്കാണ് ഉടമ ഇത്രയും തുക ചെലവഴിച്ച് ശസ്ത്രക്രിയ നടത്തിയത്. ബെ​റ്റ്സി  ബോ​യ്ഡ് എന്ന വ്യക്തിയാണ് സ്റ്റാന്‍ലി എന്ന പൂച്ചയുടെ ജീവന് വേണ്ടി ഇത്രയും രൂപ ചെലവാക്കിയത്. കുറച്ച് നാളായി ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് വിമുഖത കാണിച്ചതിനെ തുടര്‍ന്നാണ്ബെ​റ്റ്സി തന്റെ പൂച്ചയെ വെറ്റിനറി ഡോക്ടറുടെ സമീപത്ത് കൊണ്ട് പോയത്. വിദഗ്ധമായ പരിശോധനയ്ക്ക് ശേഷം പൂച്ചയുടെ വൃക്ക തകരാറിലാണെന്ന് കണ്ടെത്തി.

പതിനേഴ് കൊല്ലം തനിക്ക് ഒപ്പം ഉണ്ടായിരുന്ന അരുമമൃഗത്തെ വിധിയ്ക്ക് വിട്ട് കൊടുക്കാന്‍ ബെ​റ്റ്സി തയ്യാറായില്ല. പൂച്ചയുടെ ജീവന് ഡോക്ടര്‍മാര്‍ ഉറപ്പും നല്‍കിയില്ല. ഇതോടെ  ബെ​റ്റ്സി ആകെ സങ്കടത്തിലായി, തന്റെ പൂച്ചയെ രക്ഷിക്കാനായി തന്റെ സമ്പാദ്യം മുഴുവന്‍ ചെലവഴിച്ചു. അവസാനം ഒരു വൃക്ക കൂടി കണ്ടെത്തേണ്ടിയിരുന്നു  ബെ​റ്റ്സിയ്ക്ക്. ജെ എന്ന ഒരു പൂച്ചയുടെ വൃക്ക മാറ്റി വയ്ക്കാം എന്ന നിര്‍ദേശം  ബെ​റ്റ്സി തന്നെയാണ് മുന്നോട്ട് വച്ചത്. പണവും വൃക്കയും ഒത്ത് വന്നതോടെ സ്റ്റാന്‍ലിയുടെ ഓപ്പറേഷന്‍ നടത്താന്‍ ഡോക്ടര്‍മാരും തയ്യാറായി. വിജയകരമായി ഓപ്പറേഷനും പൂര്‍ത്തിയാക്കി. വിശ്രമത്തിലാണ് ഇരു പൂച്ചകളും ഇപ്പോള്‍.

Leave a Reply

Your email address will not be published. Required fields are marked *