വീട്ടില്‍ ഈ സാധനങ്ങള്‍ സൂക്ഷിക്കരുത്, സൂക്ഷിച്ചാല്‍ ദാരിദ്രവും സങ്കടവും മാത്രം

എല്ലാ മനുഷ്യരുടെയും ആഗ്രഹമാണ് പണക്കാരനാവുക എന്നത്. പല വീട്ടിലും ഐശ്വര്യവും സമാധാനവും കൊണ്ടുവരുന്നത് ആ വീട്ടിലെ വസ്തുക്കള്‍ തന്നെയാണ്.

നമ്മളോരോ കാര്യങ്ങളും ചെയ്യുന്നത് പലപ്പോഴും വിശ്വാസങ്ങളുടെ ചുവട് പിടിച്ചാണ്. പലപ്പോഴും നമ്മുടെ വീട്ടിലെ ഐശ്വര്യത്തെ തല്ലിക്കെടുത്തുന്നത് ഉപയോഗശ്യൂനമായ പല വസ്തുക്കളാണ്. ഇവയെ തിരിച്ചറിഞ്ഞ് അവ ഒഴിവാക്കിയാല്‍ ഐശ്വര്യവും സമ്പത്തും താനേ വരും.

1.വീടിനകത്ത് ചെടി വളര്‍ത്താന്‍ പലര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഉപയോഗമില്ലാതെഇതിന്റെ ഉണങ്ങിയ ഇലകള്‍ ധാരാളം വീട്ടിനകത്ത് ഉണ്ടാവും.

2. . പല വീടുകളിലും വീടിന്റെ മേല്‍ക്കൂരയില്‍ ആവശ്യമില്ലാത്ത വസ്തുക്കള്‍ കൊണ്ടുതള്ളുന്നത് കാണാം. ഇങ്ങനെ ചെയ്യുന്നത് വീടിന്റെ ഐശ്വര്യം നശിപ്പിക്കുകയാണ് ചെയ്യുന്നത്.

3. വീടുകളിലെ ഭിത്തികളില്‍ വിള്ളല്‍ വീണാല്‍ അത് ഉടന്‍ തന്നെ ശരിയാക്കേണ്ടതാണ്. കാരണം ഇത് നമ്മുടെ സാമ്പത്തിക അടിത്തറ ഇളകും എന്നതിന്റെ സൂചനയാണ്.

4.പൊട്ടിയ കണ്ണാടികള്‍ വീടിനകത്ത് സൂക്ഷിക്കരുത് .ഇത് വീട്ടിലെ ഐശ്വര്യക്കേടിനും നിര്‍ഭാഗ്യത്തിനും കാരണമാകും.

5.വീട്ടില്‍ തേനീച്ച കൂടുണ്ടാക്കിയാല്‍ അത് നിര്‍ഭാഗ്യവും അപകടകരവുമാണ്. മാത്രമല്ല വീട്ടിലെ സൗഭാഗ്യത്തേയും സമ്പത്തിനേയും ഇത് ഇല്ലാതാക്കും.

6.പല വീടുകളിലും പ്രാവിനെ വളര്‍ത്തുന്നത് കാണാം.എന്നാല്‍ വീട്ടില്‍ ഇത്തരത്തില്‍ പ്രാവിന്റെ കൂടുണ്ടെങ്കില്‍ അത് പെട്ടെന്ന് തന്നെ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇത് പലപ്പോഴും വീട്ടില്‍ ദാരിദ്ര്യം കൊണ്ടുവരാന്‍ കാരണമാകും.

7. വീടിനകത്ത് ലൂസായ വയറുകളും മറ്റും കിടക്കുന്നത് കണ്ടാല്‍ അവ ഒഴിവാക്കേണ്ടതാണ്. അത് വീട്ടില്‍ നിര്‍ഭാഗ്യമാണ് ഉണ്ടാക്കുന്നത്.

8.വീട്ടിലെ പൂജാറൂമിലും മറ്റും ഇരിയ്ക്കുന്ന ഉപയോഗമില്ലാത്ത പൂക്കള്‍ ഉടന്‍ മാറ്റുന്നതാണ് നല്ലത്.അല്ലെങ്കില്‍ ഇവിടത്തെ ഐശ്വര്യം ഇല്ലാതാക്കും.

Leave a Reply

Your email address will not be published. Required fields are marked *