വിമാനത്തിനുള്ളില്‍ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം; പോൺ സിനിമ കാണൽ; യാത്രക്കാര്‍ യുവാവിനെ പിടിച്ചുകെട്ടി

ക്വാലലംപുര്‍: വിമാനത്തിനുള്ളില്‍ യുവാവിന്റെ നഗ്‌നതാ പ്രദര്‍ശനം. ശനിയാഴ്ച മലേഷ്യയില്‍നിന്നു ബംഗ്ലാദേശിലേക്ക് പോകുകയായിരുന്ന മലിന്‍ഡോ എയര്‍ വിമാനത്തിലാണ് സംഭവം. വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്ക് ശേഷമാണ് യുവാവ് വസ്ത്രങ്ങള്‍ അഴിക്കുകയും ശേഷം ലാപ്ടോപില്‍ പോണ്‍ സിനിമകള്‍ കാണുകയും ചെയ്തത്.

കോലലംപൂരില്‍ നിന്ന് വിമാനം പറന്നുയര്‍ന്നയുടന്‍ യുവാവ് തന്റെ വസ്ത്രങ്ങള്‍ ഭൂരിഭാഗവും അഴിച്ചുമാറ്റുകയും ലാപ്‌ടോപ്പില്‍ അശ്ലീല വിഡിയോ കാണാനാരംഭിക്കുകയും ചെയ്‌തെന്നാണ് യാത്രക്കാര്‍ പറയുന്നത്. വിമാന ജീവനക്കാരുടെ നിരന്തര ആവശ്യത്തെത്തുടര്‍ന്ന് വസ്ത്രങ്ങള്‍ വീണ്ടും ധരിച്ചെങ്കിലും പിന്നീടയാള്‍ സ്ത്രീജിവനക്കാരെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു.

സ്ത്രീകള്‍ ചെറുത്തു നിന്ന്തോടെ യുവാവ് പ്രകോപിതനാവുകയും ഒരു ജീവനക്കാരിയെ ആക്രമിക്കുകയുമായിരുന്നു. ശല്യം സഹിക്കാനാവാതെ വന്നതോടെ യാത്രക്കാരും ജീവനക്കാരും കൂടി ഇയാളെ പിടികൂടി കൈകള്‍ തുണിയുപയോഗിച്ച് കെട്ടിയിട്ടു. എന്തുകൊണ്ടാണ് യുവാവിന്റെ ഈ അസ്വാഭാവിക പെരുമാറ്റമെന്ന് അറിയില്ലെന്ന് എയര്‍ലൈന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.

യാത്ര അലങ്കോലപ്പെടുത്തിയ യുവാവിനെ പിടിച്ചുകെട്ടി യാത്രക്കവസാനം പോലീസിനെ ഏല്‍പ്പിച്ചെന്നാണ് മാലിന്‍ഡോ എയര്‍ ലൈന്‍സ് ജീവനക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *