ഇനി മൃതദേഹം തൂക്കി നോക്കില്ല, അഷ്‌റഫ് താമരശ്ശേരിയുടെ സമരത്തിന് ഫലം കണ്ടു

ദുബായ്: അഷ്‌റഫ് താമരശ്ശേരിയുടെ കഠിനമായ ഇടപെടൽ ഫലം കണ്ടു. അ​ബു​ദാ​ബി ഒ​ഴി​കെ​യു​ള്ള എ​മി​രേ​റ്റു​ക​ളി​ൽ വച്ച് മ​രി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹം നാട്ടിലെത്തിക്കാന്‍ ഇനി തൂക്കി നോക്കില്ല. മൃതദേഹം വിമാനം വഴി നാട്ടിലെത്തിക്കുമ്പോള്‍ അവയുടെ ഭാ​രം എ​ടു​ക്കേ​ണ്ടെ​ന്ന് എ​യ​ർ ഇ​ന്ത്യ​യു​ടെ കാ​ർ​ഗോ വി​ഭാ​ഗം തീ​രു​മാ​നി​ച്ചു.

എ​യ​ർ ഇ​ന്ത്യ​യി​ൽ കാ​ർ​ഗോ​യു​ടെ ചു​മ​ത​ല​യു​ള്ള അ​റേ​ബ്യ​ൻ ട്രാ​വ​ൽ​സാ​ണ് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. എ​യ​ർ ഇന്ത്യ​ വഴിയും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വഴിയും പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ എ​ത്തി​ക്കാം.

Indonesian rescue personnel load a coffin bearing a body of recovered remains of a victim from the underwater wreckage of the ill-fated AirAsia flight QZ8501 at the airport in Pangkalan Bun on January 27, 2015. The Indonesian military on January 27, 2015 called off efforts to recover the wreckage of an AirAsia plane that crashed into the Java Sea last month after failing for several days to lift the fuselage. AFP PHOTO / YUDHA MANX

ഇ​തോ​ടെ ദു​ബാ​യി​യി​ൽ​നി​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​ച്ചി​യി​ൽ എ​ത്തി​ക്കാ​ൻ 2000 ദി​ർ​ഹ​ത്തി​ൽ താ​ഴെ മാ​ത്ര​മേ ചെലവാകൂ. പ്രവാസികളായ മലയാളികള്‍ക്ക് ഏറെ ആശ്വാസമേകുന്ന നടപടിയാകും ഇത്. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ തൂക്കം നോക്കി ചാര്‍ജ് ഈടാക്കുന്ന എയര്‍ ഇന്ത്യയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *