മെസി മനുഷ്യനല്ല, മെസിയെ ഫുട്‌ബോളില്‍ നിന്നും വിലക്കണം

തന്റെ മാന്ത്രിക പ്രകടനം കൊണ്ട് ഫുട്‌ബോള്‍ മൈതാനങ്ങളെ കോരിത്തരിപ്പിക്കുന്ന അത്ഭുത പ്രതിഭാസമാണ് മെസി. നിരവധി റെക്കോര്‍ഡുകളും മെസി തകര്‍ത്തെറിഞ്ഞു. താരത്തിന്റെ അത്ഭുതമുളവാക്കുന്ന ഈ പ്രകടനം കൊണ്ടു തന്നെ മെസി ഭൂമിയില്‍ ഉണ്ടായതല്ല, അന്യഗ്രഹത്തില്‍ നിന്നും വന്നതാണെന്ന് നിരവധി താരങ്ങളും പരിശീലകരും ഫുട്‌ബോള്‍ നിരീക്ഷകരും പലതവണ പറഞ്ഞിട്ടുണ്ട്.

ഇറാന്‍ പരിശീലകന്‍ കാര്‍ലോസ് ക്യുറോസിനും മെസി മനുഷ്യനല്ലെന്നുള്ള അതേ അഭിപ്രായമാണുള്ളത്. 2014 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ മെസിയോട് തോല്‍ക്കേണ്ടി വന്നതിന്റെ കയ്‌പേറിയ അനുഭവം പങ്കുവെച്ചാണ് ക്യുറേസ് മെസിയെപ്പറ്റി പറഞ്ഞത്. അന്നത്തെ മത്സരത്തില്‍ അര്‍ജന്റീനക്കെതിരെ 90 മിനുട്ടും ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്ന ഇറാന്‍ ഇഞ്ചുറി ടൈമിലാണ് മെസിയുടെ തകര്‍പ്പന്‍ ഗോളില്‍ തോല്‍വിയേറ്റുവാങ്ങിയത്.

ക്രിസ്ത്യാനോ റൊണാള്‍ഡോ ലോകത്തിലെ ഏറ്റവും മികച്ച താരമാണ്. പക്ഷേ മെസി ഈ ലോകത്തു തന്നെ ജനിച്ചവനല്ല. 2014 ലോകകപ്പില്‍ മെസിയുടെ മാന്ത്രിക നീക്കങ്ങള്‍ നേരിട്ടനുഭവിച്ചതാണ്. തോല്‍ക്കാനൊരിക്കലും ഇഷ്ടമല്ലാത്ത ഞാന്‍ ഒരു തോല്‍വിയെ പോലും സ്‌നേഹിച്ചത് മെസിയുടെ ഗോളില്‍ തോറ്റ ആ ദിവസമായിരുന്നു. കളിക്കളത്തില്‍ മായാജാലം കാണിക്കുന്ന മെസി മനുഷ്യനല്ല,

മനുഷ്യനാണെന്നു തെളിയിക്കുന്നതു വരെ മെസിയെ ഫുട്‌ബോളില്‍ ഫിഫ വിലക്കണം. കുറോസ് പറഞ്ഞു എന്നാല്‍ അന്നത്തെ ഇറാനില്‍ നിന്നും ഒരുപാട് മാറ്റങ്ങള്‍ ഈ ലോകകപ്പിനു വരുന്ന ടീമില്‍ നിന്നും പ്രതീക്ഷിക്കാമെന്നും നിരവധി റൊണാള്‍ഡോകള്‍ അടങ്ങിയ ടീമാണിപ്പോള്‍ ഇറാന്‍ എന്നും ക്യുറോസ് പറഞ്ഞു. അലിറെസ, റെസ, കരിമി എന്നിവരാണ് ഇറാന്റെ പ്രധാന കളിക്കാര്‍. ഈ വര്‍ഷം ഗ്രൂപ്പ് ബിയില്‍ സ്‌പെയിന്‍, പോര്‍ച്ചുഗല്‍,

Leave a Reply

Your email address will not be published. Required fields are marked *