ധോണിയുടെ ഹെല്‍മറ്റില്‍ മാത്രം ദേശീയപതാക ഇല്ലാത്തതെന്ത്? കാരണം വിശദമാക്കുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എല്ലാ താരങ്ങളും തങ്ങളുടെ ഹെല്‍മറ്റില്‍ ഇന്ത്യന്‍ പതാക ചേര്‍ത്തിട്ടുണ്ട്. ഇതിഹാസ താരമായ സച്ചിനും കോഹ്ലിയും എല്ലാം ഇക്കാര്യത്തില്‍ രാജ്യത്തിന്റെ അടയാളമായ പതാക വഹിക്കുന്നവരാണ്. എന്നാല്‍ നോയകനായിരുന്ന ധോണിയുടെ ഹെല്‍മറ്റില്‍ മാത്രം ഇന്ത്യ പതാക പതിച്ചിട്ടില്ല. പലരുടേയും ഉള്ളില്‍ ഉയര്‍ന്നിട്ടുള്ള

ആ ചോദ്യത്തിന് കാരണം വിശദീകരിക്കുകയാണ് ഇവിടെ.

വിക്കറ്റ് കീപ്പറെന്ന നിലയില്‍ കളിക്കിടെ പലപ്പോഴും വിക്കറ്റ് കീപ്പര്‍മാര്‍ക്ക് ഹെല്‍മറ്റ് മാറ്റേണ്ടതായി വരും. സ്പിന്നര്‍മാര്‍ പന്തെറിയുമ്പോള്‍ ഹെല്‍മറ്റിന് പകരം തൊപ്പി ധരിക്കാറാണ് പതിപ്പ്. ഫാസ്റ്റ് ബോളര്‍മാര്‍ പന്തെറിയുമ്പോള്‍ ഹെല്‍മറ്റ് വയ്ക്കുകയും ചെയ്യും.

ഓരോ ഓവര്‍ കഴിയുമ്പോഴും ഹെല്‍മറ്റ് മാറ്റാന്‍ പന്ത്രണ്ടാമന്റെ സഹായം തേടുക എന്നത് കീപ്പര്‍മാരെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള കാര്യവുമല്ല. അതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ഹെല്‍മറ്റ് ഫീല്‍ഡില്‍ തന്നെ നിലത്തു വയ്ക്കുകയാണ് പതിവ്. ഇന്ത്യന്‍ പതാകയോ പതാകയുളള വസ്തുക്കളോ നിലത്ത് വയ്ക്കരുതെന്നാണ് നിയമം.

നിലത്തു വയക്കുകയാണെങ്കില്‍ അത് പതാകയേയും നിയമത്തെയും അപമാനിക്കലാണ്. അതുകൊണ്ടാണ് തന്റെ ഹെല്‍മറ്റില്‍ നിന്നും ധോണി പതാക എടുത്തു മാറ്റിയത്. രാജ്യസ്നേഹിയല്ലാത്തതു കൊണ്ടല്ല രാജ്യത്തോടും ദേശീയപതാകയോടും അതിരറ്റ ബഹുമാനം ഉളളതു കൊണ്ടാണ് മഹേന്ദ്ര സിങ് ധോണി എന്ന ക്രിക്കറ്റര്‍ തന്റെ ഹെല്‍മെറ്റില്‍ നിന്ന് ദേശീയപതാക എടുത്തുമാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *