പ​ള്‍​സ​ര്‍ ബൈ​ക്ക് വേ​ണ​മെ​ന്ന് വ​ര​ന്‍;വി​വാ​ഹം ക​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ വ​ധു വ​ര​നെ ഉ​പേ​ക്ഷി​ച്ചു

വിവാഹം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം യുവതി ബന്ധം വേര്‍പടുത്തി. വിവാഹത്തിനു ശേഷം വരന്‍ ഒരു അടിപൊളി ബൈക്ക് തനിക്ക് വേണമെന്ന് ആവശ്യപ്പെട്ട് വധുവിന്‍റെ അച്ഛനോട് അപമര്യാദയായി പെരുമാറിയതാണ് വധുവിനെ ചൊടിപ്പിച്ചത്. ജാര്‍ഖണ്ഡിലെ റാഞ്ചി ജില്ലയിലെ ചാന്‍ദേവ് ഗ്രാമത്തില്‍ കല്യാണത്തിന് പങ്കെടുക്കാന്‍ എത്തിയ അതിഥികളെ സാക്ഷിനിര്‍ത്തിയായിരുന്നു സംഭവം നടന്നത്.വരന്‍റെ ആവശ്യപ്രകാരം വധുവിന്‍റെ പിതാവ് ഹീറോ പാഷന്‍ പ്രോ ബൈക്ക് വരന് നല്‍കുന്നതിനായി വാങ്ങിയിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞപ്പോള്‍ തനിക്ക് ഇതു പോരാ, ബജാജ് പള്‍സര്‍ വേണമെന്ന് വരന്‍ വാശിപിടിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമുണ്ടായപ്പോള്‍ വരന്‍ വധുവിന്‍റെ അച്ഛനോട് മോശമായി പെരുമാറി. ഗ്രാമവാസികള്‍ എല്ലാം ചേര്‍ന്ന് വരനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചങ്കിലും വധുവിനെ കൂട്ടാതെ വരന്‍ വീട്ടിലേക്ക് പോകുവാന്‍ ഒരുങ്ങുകയായിരുന്നു.

സംഭവം അറിഞ്ഞ വധു തന്‍റെ അച്ഛനെ വീടിനുള്ളിലേക്ക് വിളിച്ച് അച്ഛനെ ബഹുമാനമില്ലാത്ത ഒരാളെ തനിക്ക് ആവശ്യമില്ലന്നും.പണത്തോട് അത്യാര്‍ത്തി മൂത്ത ഒരാളുടെ ഒപ്പം ജീവിക്കാന്‍ കഴിയില്ലന്നും പറയുകയായിരുന്നു. തുടര്‍ന്ന് പുരോഹിതരുടെ സാന്നിധ്യത്തില്‍ വിവാഹം കഴിഞ്ഞ് അര മണിക്കൂറിനു ശേഷം യുവതി തലാഖ് ചൊല്ലി ബന്ധം അവസാനിപ്പിച്ചു. ആദ്യം നല്‍കിയ സ്ത്രീധനം തിരികെ നല്‍കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടപ്പോള്‍ നല്‍കില്ലന്നായിരുന്നു വരന്‍റെ മറുപടി. തുടര്‍ന്ന് ഗ്രാമവാസികള്‍ വരനെയും സഹോദരനയും പിടിച്ച് തലമൊട്ടയടിച്ച് ചെരുപ്പുമാല കഴുത്തില്‍ അണിയിച്ച് എനിക്ക് സ്ത്രീധനത്തോട് അത്യാര്‍ത്തിയാണ്; എന്നെഴുതിയ കാര്‍ഡ് കഴുത്തില്‍ തൂക്കി. വീട്ടില്‍ പോകാന്‍ അനുവദിക്കുന്നതിനു മുന്പ് മാപ്പ് എഴുതി വാങ്ങുകയും വാങ്ങിയ സ്ത്രീധനം തിരികെ നല്‍കിക്കൊള്ളാമെന്ന് ഉറപ്പ് എഴുതി വാങ്ങിക്കുകയും ചെയ്തു.

ജാര്‍ഖണ്ഡില്‍ സമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്ത്രീധനത്തിനെതിരെ വലിയ രീതിയിലാണ് ബോധവത്ക്കരണം നടക്കുന്നത്. ഇതേ തുടര്‍ന്ന് 800 മുസ്ലീം കുടുംബങ്ങള്‍ പെണ്‍കുട്ടികളുടെ കൈയില്‍ നിന്നും വാങ്ങിയ സ്ത്രീധന തുക മടക്കി നല്‍കുകയും ചെയ്തിരുന്നു. ഹാജി മുംതാസ് അലി എന്നയാളുടെ നേതൃത്വത്തിലാണ് ഈ ബോധവത്ക്കരണ പരിപാടികള്‍ എല്ലാം നടക്കുന്നത്. ജാര്‍ഖണ്ഡിലെ പാലാമു ജില്ലയിലാണ് ആദ്യം ഈ പരിപാടികള്‍ ആരംഭിച്ചത്. ഇപ്പോള്‍ ഇത് സമീപ ജില്ലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന ഇത്തരത്തിലുള്ള വിപത്തുകളെ പിഴുതു കളയണമെന്നാണ് ഹാജി മുംതാസ് അലി പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *