വിഷം മകളുടെ പെട്ടിയിലാക്കി അയച്ചു: റഷ്യന്‍ ചാരനു നേരെയുണ്ടായ വധശ്രമത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

ലണ്ടന്‍: ബ്രിട്ടന്‍ അഭയം കൊടുത്ത മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ഗെയ് സ്‌ക്രീപലിനെ അപായപ്പെടുത്താനുള്ള വിഷരാസവസ്തു മോസ്‌കോയില്‍നിന്നു കയറ്റിവിടുകയായിരുന്നെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ സോള്‍സ്ബ്രിയില്‍ താമസിക്കുന്ന സ്‌ക്രീപലിനെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞ മൂന്നിനു മോസ്‌കോയില്‍നിന്നു പുറപ്പെട്ട മകള്‍ യുലിയയുടെ പെട്ടിയില്‍ ‘നോവിചോക്’ എന്ന അതിമാരക രാസവിഷം വിദഗ്ധമായി ഒളിപ്പിച്ചെന്നാണു ബ്രിട്ടിഷ് പത്രം ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തത്.

വസ്ത്രത്തിലോ സൗന്ദര്യസംരക്ഷണ വസ്തുവിലോ ഇതു പുരട്ടിയിരുന്നിരിക്കാമെന്നാണ് ഒരു വാദം. പിതാവിന്റെ സാന്നിധ്യത്തില്‍ തുറക്കാനിടയുള്ള സമ്മാനപ്പൊതിയില്‍ വിഷം ഒളിപ്പിച്ചിരിക്കാമെന്നാണു മറ്റൊരു വാദം. സോവിയറ്റ് കാലത്തു രാസായുധമായി സൈന്യം വികസിപ്പിച്ചെടുത്ത നോവിചോക് റഷ്യയുടെ ശേഖരത്തില്‍നിന്നാണു സോള്‍സ്ബ്രിയിലെത്തിയതെന്നും ബ്രിട്ടന്‍ വാദിക്കുന്നു.

എന്നാല്‍ തങ്ങളുടെ പക്കലുള്ള അവസാനത്തെ രാസായുധങ്ങളും നശിപ്പിച്ചതിന്റെ പേരില്‍ കഴിഞ്ഞ നവംബറില്‍ റഷ്യ പ്രത്യേക ചടങ്ങു സംഘടിപ്പിച്ചിരുന്ന കാര്യം പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. 40,000 ടണ്‍ രാസവസ്തുക്കള്‍ റഷ്യ നശിപ്പിച്ചതായി രാസായുധ ആക്രമണങ്ങള്‍ക്കെതിരെയുള്ള സ്വതന്ത്ര രാജ്യാന്തര സംഘടനയായ ഒപിസിഡബ്ല്യു സ്ഥിരീകരിച്ചിരുന്നു. അതേസമയം നോവിചോക്കിന്റെ രാസസമവാക്യം ബ്രിട്ടനും അറിയാമെന്ന വാദവുമുണ്ട്.

രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്യന്‍ മണ്ണില്‍ ഇത്തരമൊരു രാസായുധപ്രയോഗം ഇതാദ്യമാണെന്നു വിദഗ്ധര്‍ പറയുന്നത്. ഷോപ്പിങ് സെന്ററിനു മുന്നിലെ ബെഞ്ചില്‍ ബോധമറ്റ നിലയില്‍ കണ്ടെത്തിയ സ്‌ക്രീപലിന്റെയും യുലിയയുടെയും നില അതീവഗുരുതരമായി തുടരുകയാണ്. സംഭവസ്ഥലത്ത് ആദ്യം എത്തിയ പൊലീസുകാരന്റെ നിലയില്‍ പുരോഗതിയുണ്ട്. റഷ്യയെ കുറ്റപ്പെടുത്തി ബ്രിട്ടനു പിന്തുണയുമായി നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, റഷ്യയാണു പ്രതിയെന്ന കാര്യത്തില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയോടു പൂര്‍ണമായും യോജിക്കാത്ത പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി നേതാവ് ജെറിമി കോര്‍ബിന്റെ നിലപാടുകള്‍ വിവാദമായിട്ടുണ്ട്.

രഹസ്യങ്ങള്‍ ബ്രിട്ടനു ചോര്‍ത്തിക്കൊടുത്ത മുന്‍ റഷ്യന്‍ ചാരനു നേരെയുണ്ടായ രാസായുധാക്രമണത്തില്‍ വിശദീകരണം നല്‍കാതിരുന്നതിനു പിന്നാലെ പുറത്താക്കിയത്, നയതന്ത്രജ്ഞരെന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന 23 റഷ്യന്‍ ചാരന്മാരെയെന്നു തെരേസ മേ വ്യക്തമാക്കിയിരുന്നു. ഇതിനു മറുപടിയായി ബ്രിട്ടിഷ് നയതന്ത്രജ്ഞരെ പുറത്താക്കാന്‍ റഷ്യയും തീരുമാനിച്ചിട്ടുണ്ട്. ബ്രെക്‌സിറ്റ് തിരിച്ചടികളില്‍നിന്നു ജനങ്ങളുടെ ശ്രദ്ധതിരിക്കാനായി സ്‌ക്രീപല്‍ കേസ് ഉപയോഗിക്കുകയാണെന്നു ബ്രിട്ടനിലെ റഷ്യന്‍ അംബാസഡര്‍ അലക്‌സാണ്ടര്‍ യാകൊവെങ്കൊ ആരോപിച്ചിട്ടുണ്ട്..

ddd

ഇന്നലെ ഫേസ്ബുക്കിൽ പ്രചരിച്ച ഇ ചിത്രങ്ങൾക്ക് പറയാൻ ഉള്ളത് ഇതാണ്..

യഥാർത്ഥ പ്രണയ സാഫല്യത്തിന് സമയം പ്രായം ഒന്നും ഒരു തടസ്സമല്ല. മലേഷ്യയിൽ തമിഴ് ആചാരപ്രകമുള്ള ഒരു വിവാഹ വൈറൽ ഫോട്ടോ ഷൂട്ട് ആണിത്..

അബുദാബിയില്‍ പ്ലംബിങ് ജോലിക്കിടെ വീട്ടമ്മയെ കടന്നു പിടിച്ചു; പിടികൂടിയ പ്രതിയുടെ ന്യായം കണ്ട് പോലീസുകാരും അമ്പരന്നു

പ്രവാസികള്‍ അവരവരുടെ ജോലി ചെയ്യാതെ ആഭാസത്തരത്തിനിറങ്ങിത്തിരിച്ചാല്‍ ഇങ്ങനെയിരിക്കും. അബുദാബിയിലാണ് പ്രവാസികളെ നാണക്കേടിലാക്കിയ സംഭവം നടന്നത്. പ്ലംബിങ് ജോലിക്കിടെ വീട്ടമ്മയെ കടന്നു പിടിച്ചു. സംഭവത്തെ തുടര്‍ന്ന് തൊഴിലാളിക്ക് തടവും നാടുകടത്തലും ശിക്ഷയായി ലഭിച്ചു. അല്‍ ദഫ്രയിലെ വീട്ടില്‍ വച്ച് കയ്യേറ്റം ഉണ്ടായത് ഏഷ്യക്കാരിയായ വീട്ടമ്മയ്ക്കു നേരെയാണ്. മോശം ഉദ്ദേശത്തോടെ അറ്റകുറ്റപ്പണികള്‍ക്കെത്തിയ അയാള്‍ സ്പര്‍ശിച്ചെന്നാണു പരാതി. അതേസമയം ഇയാള്‍ കുറ്റക്കാരനല്ലെന്നു കാട്ടി അപ്പീല്‍ നല്‍കി.

വീട്ടമ്മയോടു മോശം ഉദ്ദേശത്തോടെയല്ല പെരുമാറിയതെന്നു പ്രതി പറഞ്ഞു. വീട്ടമ്മയുടെ കുട്ടി വീഴാന്‍ പോയപ്പോള്‍ കുട്ടിയെ താന്‍ പിടിച്ചെഴുന്നേല്‍പ്പിച്ചു. പിന്നീടു അമ്മയ്ക്കു കുട്ടിയെ കൈമാറി. അറിയാതെ ഈ സമയത്ത് അവരെ സ്പര്‍ശിച്ചിട്ടുണ്ടാകാം. എന്നാല്‍ പൊലീസ് വീട്ടമ്മയുടെ പരാതിയില്‍ തന്നെ പ്രതിയാക്കിയതറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും ഇയാള്‍ പറഞ്ഞു.

അറ്റകുറ്റ പ്പണി നടത്തേണ്ട സ്ഥലം നേരത്തെ ഇയാള്‍ക്കു കാണിച്ചുകൊടുത്തിരുന്നെന്നും എന്നാല്‍ ഇതു ശ്രദ്ധിക്കാതെ പ്രതി അതിക്രമത്തിനു മുതിരുകയായിരുന്നെന്നും പരാതിക്കാരിയായ സ്ത്രീ നേരത്തെ കോടതിയെ ബോധിപ്പിച്ചിരുന്നു. പ്രതിക്കു കോടതി നാടുകടത്തലിനു പുറമെ മൂന്നു മാസം തടവുശിക്ഷയാണ് വിധിച്ചത്. പ്രതിയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

പരിനീറ്റീ ചോപ്രയുടെ ഈ ഡ്രസിങ് കുറച്ചു കൂടിപ്പോയില്ലേ?വീഡിയോ കാണാം

പരിനീറ്റീ ചോപ്രയുടെ ഈ ഡ്രസിങ് കുറച്ചു കൂടിപ്പോയില്ലേ?വീഡിയോ കാണാം ..എഛ് ടി ഇന്ത്യയുടെ മോസ്റ്റ് സ്റ്റൈലിഷ് അവാർഡിൽ എത്തിയതായിരുന്നു…

A, യില്‍ തുടങ്ങുന്ന പേരെങ്കില്‍ ഈ രഹസ്യങ്ങള്‍

എ യിൽ തുടങ്ങുന്ന പേരെങ്കിൽ രഹസ്യങ്ങൾ എ മുതൽ സഡ് വരെ ഉള്ള അക്ഷരങ്ങളിൽ ആണ് നമ്മുടെ എല്ലാവരുടെയും പേരുകൾ തുടങ്ങുന്നത് ചില അക്ഷര ങ്ങളിൽ തുടങ്ങുന്ന പേരുകൾ കൂടുതൽ ആയിരിക്കും ഉദാഹരണത്തിന് എ എസ് തുടങ്ങിയ എല്ലാം ഇതിൽ തുടങ്ങിയത് ആണ്, മാതാ പിതാക്കൾ ആണ് പേര് ഇടുന്നത് എങ്കിലും പ്രതേകിച്ചും ആദ്യ അക്ഷരം വെളിപ്പെടുത്തുന്ന പല കാര്യങ്ങളും ഉണ്ട്, നമ്മുടെ പേരിന്റെ അക്ഷരം നമ്മെ പല വിധത്തിലും സ്വാധീനിക്കുന്നു എന്നത് സയൻസ് പോലും അംഗീകരിക്കുന്ന കാര്യമാണ് ഈ പ്രതേക അക്ഷരത്തിന്റെ ഉച്ചാരണം നമ്മൾ അറിയാതെ തന്നെ നമ്മെ സ്വാധീനിക്കുന്നു എന്നാണ് പറയുന്നത് നമുക്ക് എ യിൽ തുടങ്ങുന്ന പേരുള്ളവരെ കുറിച്ചുള്ള പ്രതേക കാര്യങ്ങൾ അറിയാം അതിനായി വീഡിയോ കാണാം.

ഇത് നിങ്ങളുടെ തൊടിയിൽ ഉണ്ടോ ഇതിന്റെ ഗുണം അറിഞ്ഞാൽ പിന്നെ നിങ്ങൾ വിടില്ല

നാട്ടിൻ പുരങ്ങളിലും വഴി വാക്കിലും തൊടി കളിലും കാണുന്ന ഒരു ചെടി ഉണ്ട് ഞൊട്ട ഞൊടിയൻ ഞൊടി ഞൊട്ട മുട്ടം പുളി തുടങ്ങിയ പല പേര് കളിൽ ഇത് അറിയ പെടുന്നു വായിൽ കേപ് വ്യൂസ് ബറി എന്നാണ് ഇംഗ്ലീഷ് നാമം പല രോഗങ്ങൾക്കും ഉള്ള പ്രഗൃതി ദത്ത ഔഷധം ആണ് ഇത് ഗോൾഡൻ ബറി എന്നും ഇത് അറിയ പെടുന്നു ഇതിന്റെ പഴുത്ത ഫലം ആണ് ഔഷധം ആയി ഉപയോഗിക്കുന്നത് പുറത്ത് കൊണ് രൂപത്തിൽ ഉള്ള ആഭരണത്തിൽ ആണ് കാണപ്പെടുക പച്ചക്കും ഇത് പഴുതും ഇത് പോലെ പഴുക്കുന്നതും ആണ് കൂടുതൽ നല്ലത് ഇത് കഴിച്ചാൽ ഉള്ള ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം അതിനായി വീഡിയോ കാണാം.

ഒരു നൂറ് തവണ തിരിച്ചും മറിച്ചും കണ്ടാലും ഇതിന്റെ ആർക്കിടെക്റ്റൽ ടെക്നിക് മനസ്സിലാവില്ല

ഈ വീഡിയോ കണ്ടാൽ ആരായാലും അമ്പരന്ന് പോവും തീർച്ച കാരണം ഒരു സ്റ്റേർ കേസ് കേറി പോയാൽ തിരിച്ചു വരുന്നത് പോയ സ്ഥലത്തു താനെ ഇത് വളരെ വ്യക്തമായി നമ്മെ കാണിക്കുന്നുണ്ട്, ഒരു നൂറ് വട്ടം തിരിച്ചും മറിച്ചും കണ്ടാൽ പോലും ഇതിന്റെ ടെക്നിക് മനസ്സിലാവില്ല ഇവിടെ എന്താണ് സംഭവിക്കുന്നത്, സ്റ്റേർ കേസ് കയറിയ ഭാഗത്ത്‌ കൂടി തിരിച്ചു ഇറങ്ങി പൊന്നാൽ വരുന്നതും അങ്ങോട് തന്നെ കയറി പോയാൽ എത്തുന്നതും അങ്ങോട്ട് തന്നെ ഇതിന്റെ മറിമായം എത്ര നോക്കിയാലും തിരിച്ചും മറിച്ചും കണ്ടാലും ഇതിന്റെ ടെക്നിക് മനസ്സിലാവില്ല അതാണ് ഈ വീഡിയോ ഒന്ന് കണ്ട് നോക്കു അമ്പരന്ന് പോവും.

ഗൾഫിൽ നിന്നും നാട്ടിലേക്ക് വന്നത് ഏറെ പ്രതീക്ഷകളുമായി. എല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതെയായി… ഇതിനായിരുന്നോ ഏറെ സന്തോഷത്തോടെ ആ യാത്ര ആരംഭിച്ചത്… വിധിയുടെ ക്രൂരതയിൽ ഞെട്ടലോടെ ഒരു നാട്…

പിറന്ന നാട്ടിലെ ഉത്സവം കൂടാനും പ്രിയപെട്ടവരെ കാണാനുമായി ഗൾഫിൽ നിന്ന് എത്തിയ ഷിബു അറിഞ്ഞിരുന്നില്ല പ്രവാസ ജീവിതത്തിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ലെന്ന്. ചാത്തന്നൂരില്‍ ഇന്നലെ കെ.എസ്.ആര്‍.ടി.സി ബസിന്റെ മരണപാച്ചിലിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന്പേര്‍ മരിച്ചത് നടുക്കത്തോടെയാണ് നാട് അറിഞ്ഞത്. ആ അപകടത്തോടെ അവസാനിച്ചതോ ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളും. അമിതവേഗത്തിലെത്തിയ കെ.എസ്.ആര്‍.ടി.സി കവർന്നെടുത്തത് ഒരു കുടുംബത്തിലെ മൂന്നു ജീവനുകളെ. ഭാര്യക്കും രണ്ടു മക്കൾക്കുമൊപ്പം സമ്മാന പൊതിയുമായി സഹോദരിയേയും കുടുംബത്തേയും കാണാനുള്ള യാത്രയ്ക്കിടെ പരീക്ഷ കഴിഞ്ഞ് കാത്തുനില്‍ക്കുകയായിരുന്ന മൂത്ത മകനേയും യാത്രയില്‍ ഒപ്പം കൂട്ടി. ഇതിനിടെയാണ് വിധിയുടെ ക്രൂരത.

ആ യാത്ര ഇളയ മകൻ ആദിഷിനെ ഒറ്റയ്ക്കാക്കി. പരിക്കുകളോടെ അവൻ രക്ഷപ്പെട്ടുവെങ്കിലും കുഞ്ഞ് ആദിഷിന് കൂടെ കളിക്കാൻ ഇനിമുതൽ തന്റെ പ്രിയപ്പെട്ട ചേട്ടനോ.. ഭക്ഷണം വാരി കൊടുക്കാൻ അമ്മയോ .. ഇടയ്ക്കിടയ്ക്ക് നാട്ടിലേക്ക് കൈ നിറയെ സമ്മാനവുമായി വരുന്ന അച്ഛനോ ഇല്ല. അവൻ ഒറ്റയ്ക്കായിപോയി.

ഷിബു ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത് ഇന്നലെ പുലര്‍ച്ചെയായിരുന്നു. രാവിലെ തന്നെ സഹോദരിയേയും കുടുംബത്തേയും കാണാനുള്ള യാത്രയ്ക്കിടെയാണ് ഷിബുവിനേയും കുടുംബത്തേയും മരണം കവര്‍ന്നത്.

ചാത്തന്നൂര്‍ സ്റ്റാന്‍ഡേര്‍ഡ് ജങ്ഷനില്‍ വച്ച്‌ ഷിബുവും കുടുംബവും സഞ്ചരിച്ച സ്കൂട്ടറില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ഇടിക്കുകയായിരുന്നു. തൃശൂരില്‍നിന്നു തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന സൂപ്പര്‍ ഫാസ്‌റ്റ്‌ അമിതവേഗത്തില്‍ മറ്റൊരു വാഹനത്തെ മറികടന്നു വരുന്നതുകണ്ട്‌ എതിരേ വരികയായിരുന്ന വോക്‌സ്‌ വാഗണ്‍ പോളോ കാര്‍ വേഗത കുറച്ചു വശത്തേക്കു ഒതുക്കി. ഇതിനു പിന്നിലായി വന്ന സ്‌കൂട്ടര്‍ കാറിന്റെ വശത്തു തട്ടുകയും ഷിബുവും ഭാര്യയും മക്കളും റോഡിലേക്കു വീഴുകയുമായിരുന്നു. ഈസമയം അമിതവേഗത്തില്‍ വന്ന സൂപ്പര്‍ ഫാസ്‌റ്റ്‌ മൂന്നുപേരുടെയും തലയ്‌ക്കു മുകളിലൂടെ കയറിയിറങ്ങി. മൂന്നുപേരും സംഭവസ്‌ഥലത്തു തന്നെ മരിച്ചു.

സംഭവത്തിൽ നാട്ടുകാർക്കും ബന്ധുക്കൾക്കും ആര്‍ക്കും തന്നെ ഇപ്പോഴും ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല. വളരെ പ്രതീക്ഷയോടെ നാട്ടിലെത്തിയ ഷിബുവിന്റെ പ്രതീക്ഷകളെ അമിത വേഗത്തിൽ വന്ന കെ എസ് ആർ ടി സിയുടെ രൂപത്തിൽ മരണം തട്ടി തെറിപ്പിക്കുകയായിരുന്നു..

ചൂഴ്ന്നെടുത്ത വത്തക്ക പോലെ മുലയും കാണിച്ച് നടക്കുന്നു; ഫാറൂഖ്‌ കോളേജിലെ വിദ്യാര്‍ഥിനികളെ വിവാദ പരാമര്‍ശവുമായി അധ്യാപകന്‍

ഹോളിയാഘോഷം നടത്തിയതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ മര്‍ദ്ദിച്ചുവെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഫറൂഖ് കോളജിലെ അധ്യാപകന്‍ പെണ്‍കുട്ടികളെ അധിക്ഷേപിച്ച് നടത്തിയ പ്രസംഗവും വിവാദമാകുന്നു. ‘ ചൂഴ്‌ന്നെടുത്ത വത്തക്ക’ പോലെ മുലയും കാണിച്ചു നടക്കുകയാണ് കോളേജിലെ കുട്ടികള്‍ എന്ന് അധിഷേപിച്ചുകൊണ്ടാണ് അധ്യാപകന്‍ പ്രസംഗിച്ചത്. ഈ പ്രസംഗത്തിന്റെ ഓഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് വന്‍പ്രതിഷേധമുയരുകയാണ്.

ഹോളിയാഘോഷത്തിനിടെയുണ്ടായ അക്രമണത്തിന്റെ പേരില്‍ മൂന്ന് അധ്യാപകരടക്കം അഞ്ചുപേര്‍ക്കെതിരേ പൊലീസ് കേസ് എടുത്തിരുന്നു. ഈ സംഭവത്തിന്റെ പേരിലുള്ള വിവാദം അടങ്ങുംമുന്‍പേയാണ് അധ്യാപകന്റെ വിവാദപ്രസംഗവും പ്രചരിക്കുന്നത്.

ഫറൂഖ് ട്രെയിനിങ് കോളജിലെ അധ്യാപകനും ഫാമിലി കൗണ്‍സിലറുമായ ജവഹറിന്റെ പ്രസംഗമാണ് വിവാദമായത്. ഫാമിലി കൗണ്‍സലിംഗ് ക്ലാസിലാണ് അധ്യാപകന്‍ വിവാദപ്രസംഗം നടത്തിയത്.

‘മുസ്‌ലിം പെണ്‍കുട്ടികള്‍ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല, വത്തക്കയുടെ ചുവപ്പ് കാണിക്കാന്‍ കഷ്ണം മുറിച്ചുവെക്കുന്നതു പോലെ മാറിടം കാണിക്കുന്നു’ എന്നാണ് അധ്യാപകന്റെ പ്രസംഗം. ഭൂരിപക്ഷവും മുസ്‌ലിം പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജില്‍ അവരുടെ വസ്ത്ര ധാരണം മത ശാസനകള്‍ക്ക് വിരുദ്ധമാണ്. പര്‍ദ്ദ പൊക്കിപ്പിടിച്ച് ലഗിന്‍സും കാണിച്ചാണ് പെണ്‍കുട്ടികള്‍ ക്യാമ്പസില്‍ നടക്കുന്നത്. ഇങ്ങനെ വസ്ത്രം ധരിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ഗം ലഭിക്കില്ലെന്നും രക്ഷിതാക്കള്‍ ബോധവത്ക്കരിക്കണം- ഇങ്ങനെയായിരുന്നു അധ്യാപകന്റെ ഉപദേശം.

‘എണ്‍പത് ശതമാനം പെണ്‍കുട്ടികള്‍ പഠിക്കുന്ന ഫാറൂഖ് കോളേജിലെ അധ്യാപകനാണ് ഞാന്‍. അതിലും ഭൂരിഭാഗം മുസ്‌ലിം പെണ്‍കുട്ടികള്‍. ഇന്ന് പര്‍ദ്ദയുടെ അടിയില്‍ ലഗിന്‍സ് ഇട്ട് പൊക്കിപ്പിടിച്ച് നടക്കും, കാണാന്‍ വേണ്ടി. നാട്ടുകാരെ കാണിക്കാന്‍ വേണ്ടി. ഇതാണ് ഇപ്പോഴത്തെ സ്‌റ്റൈല്‍. മഫ്തയുടെ കാര്യം പറയുകയും വേണ്ട. മഫ്ത കുത്തലില്ല. ഷോളെടുത്ത് ചുറ്റുകയാണ്. മുപ്പത്തിരണ്ട് സ്‌റ്റെപ്പും ഇരുപത്തിയഞ്ച് പിന്നും ഉണ്ടാകും. ഇടിയൊക്കെ വെട്ടിയാലാണ് പ്രശ്‌നമുണ്ടാകുക. നിങ്ങളുടെ മാറിടത്തിലേക്ക് മുഖമക്കന താഴ്ത്തിയിടണമെന്നാണ്. എന്തിനാണെന്നറിയോ. പുരുഷനെ ഏറ്റവും ആകര്‍ഷിക്കുന്ന സ്ത്രീയുടെ ഭാഗം മാറാണ്. അത് പുരുഷന്‍ കാണാതിരിക്കാനാണ് മുഖമക്കന താഴ്ത്തിയിടാന്‍ പറഞ്ഞത്. എന്നിട്ടോ നമ്മുടെ പെണ്‍കുട്ടികള്‍ അത് തലയില്‍ ചുറ്റിവെക്കും. മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും. എന്നിട്ടോ വത്തക്ക പഴുത്തിട്ടുണ്ടോന്ന് നോക്കാന്‍ ഒരു കഷ്ണം ചൂഴ്ന്ന് നിക്കുന്നത്. ഇതിന് ചോപ്പുണ്ടോന്ന് നോക്കൂന്ന് പറഞ്ഞ്. ഇതേപോലെയാണ് ഉള്ളിലൊക്കെന്ന് കാണിച്ച് നടക്കും. ചുറ്റിക്കെട്ടിയ മഫ്ത ഇസ്‌ലാമികമല്ല. അങ്ങനെ വസ്ത്രം ധരിക്കുന്നവര്‍ പരലോകവും ഇഹലോകവും ഇല്ലാതാക്കുകയാണ്- അധ്യാപകന്റെ പ്രസംഗം തുടരുന്നു.

സല്‍മാന്‍ ഖാന് ഇഹലോകമുണ്ട്. പണമുണ്ട്, കാറുണ്ട്, പരലോകമാണ് നമ്മുടെ പ്രശ്‌നം. പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ ഉപദേശിക്കണം. മുടിയും ആളുകളെ കാണിക്കുന്നു. എന്നാല്‍ ശരീരത്തിന്റെ എല്ലാ ഭാഗവും കാണിച്ചു കൊടുത്തു കൂടെ. ഏറ്റവും കൂടുതല്‍ ലഗിന്‍സ് വിറ്റഴിക്കപ്പെടുന്നത് മുസ്‌ലീങ്ങള്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശത്താണ്. വൃത്തികെട്ട വസ്ത്രമാണ് ലഗിന്‍സെന്ന് മറ്റ് മതത്തിലുള്ളവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എലൈറ്റ് വട്ടോളിയിലെ പള്ളിക്ക് സമീപത്ത് സ്‌കൂള്‍ വിട്ടു വരുന്ന കുട്ടികളെ കണ്ടു. എല്ലാവരും ലഗിന്‍സാണ് ഇട്ടത്. എന്തിനാണ് ഈ വസ്ത്രം ധരിക്കുന്നത്. അതെന്തിനാണ് ഇടുന്നത്. നമ്മുടെ മക്കളെ ആരാണ് ഇതൊക്കെ പഠിപ്പിച്ചത്. ഇങ്ങനെ ആധുനിക കുടുംബങ്ങള്‍ തകര്‍ച്ചയിലേക്ക് പോവുകയാണ്. നമ്മുടെ വീടുകളിലാണ് ഇതൊക്കെ സംഭവിക്കുന്നതെന്ന് അധ്യാപകന്‍ പറയുന്നു.

പ്രസംഗത്തിന്റെ ഓഡിയോ: