മികച്ച നടിയുടെ ഓസ്‌കര്‍ പുരസ്‌കാരം മോഷ്ടിച്ചയാള്‍ പിടിയില്‍ (വീഡിയോ)

ലോസ് ആഞ്ജലസ്: മികച്ച നടി ഫ്രാന്‍സസ് മക്‌ഡോര്‍മെണ്ടിന് ലഭിച്ച ഓസ്‌കര്‍ പുരസ്‌കാരം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. ടെറി ബ്രയാന്‍ഡിനെയാണ് ലോസ് ആഞ്ജലസ് പൊലീസ് അറസ്റ്റ് ചെയ്തത്.

പുരസ്‌കാര ചടങ്ങിന് ശേഷം ജേതാക്കള്‍ക്ക് ഗവണേഴ്‌സ് ബാള്‍ ഹാളില്‍ നല്‍കുന്ന ഡിന്നര്‍ പാര്‍ട്ടിക്കിടെയാണ് ഓസ്‌കര്‍ ട്രോഫി മോഷ്ടിക്കപ്പെട്ടത്. താന്‍ രാത്രി ട്രോഫി കൈക്കലാക്കിയെന്ന് വ്യക്തമാക്കുന്ന വീഡിയോ മോഷ്ടാവ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

Frances McDormand and Oscar

ഓസ്‌കര്‍ പുരസ്‌കാരം നേടിയവരുടെ പേരുകള്‍ ട്രോഫികളില്‍ രേഖപ്പെടുത്തിയിരുന്നു. ഫ്രാന്‍സസ് മക്‌ഡൊര്‍മെണ്ടിന്റെ പേരെഴുതിയ ട്രോഫി കാണാതായതോടെ സംഭവം മോഷണമാണെന്ന് അധികൃതര്‍ക്ക് മനസിലാക്കിയത്. മോഷ്ടാവില്‍ നിന്ന് കണ്ടെടുത്ത ട്രോഫി മക്‌ഡൊര്‍മെണ്ടിന് പൊലീസ് കൈമാറി.

‘ത്രീ ബില്‍ബോഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ് മിസൗറി’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഫ്രാന്‍സസ് മക്‌ഡൊര്‍മെണ്ടിന് മികച്ച നടിക്കുള്ള ഓസ്‌കര്‍ ലഭിച്ചത്.


പ്രിയാ വാര്യരുടെ ഫാ​ഷ​ന്‍ ഷോ​യുടെ വീഡിയോ ,ഈ ​വീ​ഡി​യോ​യും വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് വീഡിയൊ കാണാം!!!!

ഫാ​ഷ​ന്‍ ഷോ​യി​ലൂ​ടെ തരംഗം സൃഷ്ടിച്ച്‌ പ്രിയാ വാര്യര്‍ വീണ്ടും

ഒ​മര്‍ ലു​ലു സം​വി​ധാ​നം ചെ​യ്ത ഒ​രു അ​ഡാ​ര്‍ ലൗ ​എ​ന്ന ചി​ത്ര​ത്തി​ലെ മാ​ണി​ക്യ മ​ല​രാ​യ പൂ​വി. എ​ന്ന ഒ​റ്റ പാ​ട്ടി​ലൂ​ടെ ലോ​ക​ത്താ​ക​മാ​നം ആ​രാ​ധ​ക​രെയു​ണ്ടാ​ക്കി​യ താ​ര​മാ​ണ് പ്രി​യ വാ​ര്യ​ര്‍. താ​ര​ത്തി​ന്‍റെ ക​ണ്ണി​റു​ക്ക​ലും പു​രി​ക​ക്കൊ​ടി ഉ​യ​ര്‍​ത്ത​ലു​മാ​ണ് കാ​ണി​ക​ളെ ര​സി​പ്പി​ച്ച​ത്. ഗാ​ന​വും ഗാ​ന​രം​ഗ​ങ്ങ​ളു​മെ​ല്ലാം ക​ട​ല്‍​ ക​ട​ന്നും ത​രം​ഗ​മാ​യി.

ഇ​പ്പോ​ഴി​താ പ്രി​യ വാ​ര്യ​ര്‍ ഒ​രു ഫാ​ഷ​ന്‍ ഷോ​യി​ലൂ​ടെ വീ​ണ്ടും ത​രം​ഗം സൃ​ഷ്ടി​ക്കു​ക​യാ​ണ്. ഗോ​ള്‍​ഡ് സൂ​ക്ക് ഫാ​ഷ​ന്‍​ വീ​ക്ക് 2017 ലെ ​പ്രി​യ​യു​ടെ പ്ര​ക​ട​നം മാ​ത്രം കോ​ര്‍​ത്തി​ണ​ക്കി പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​രാ​യ എ​സ്പാ​നി​യോ ഇ​വ​ന്‍റ്സ് ആ​ണ് വീ​ഡി​യോ ത​യാ​റാ​ക്കി​യ​ത്.

ഈ ​വീ​ഡി​യോ​യും വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

മതം നോക്കാതെ സ്നേഹിച്ചവന്റെ കൂടെ ഇറങ്ങിപ്പോയ പെങ്ങൾക്ക്. സോഷ്യൽ മീഡിയ സപ്പോട്ട് കയ്യടി അഭിനന്ദങ്ങൾ

#ഏട്ടൻ

മതം നോക്കാതെ സ്നേഹിച്ചവന്റെ കൂടെ ഇറങ്ങിപ്പോയ പെങ്ങൾക്ക്.
സോഷ്യൽ മീഡിയ സപ്പോട്ട് കയ്യടി അഭിനന്ദങ്ങൾ ,,
കയ്യടിച്ചവർ ആരും കാണാതെ കരഞ്ഞു തീർത്ത ഒരു മുഖം

ആരും കാണാതെ പോയ ഒരു മുഖമുണ്ട് ജീവനേക്കാൾ ഏറെ നിന്നെ സ്നേഹിച്ച ഈ കൂടെപ്പിറപ്പിന്റെ മുഖം ഓർത്തിരുന്നോ ഏട്ടന്റെ വാവ ,,

നീ പോയതറിയാതെ ജോലി കഴിഞ്ഞു വന്ന അച്ഛന്റെ കൈയിൽ അന്നും നിനക്കുള്ള മിട്ടായി പൊതി ഉണ്ടായിരുന്നു ,,

നേരം പാതിരയായിട്ടും നിന്നെ കാണാത്ത വിഷമത്തിൽ മുക്കോടി ദൈവങ്ങളെയും വിളിച്ചു എന്റെ കൊച്ചിനോന്നും വരുത്തല്ലേ എന്ന് നെഞ്ചിലടിച്ചു പ്രാർത്ഥിച്ച അമ്മയുടെ കരച്ചിൽ കണ്ടു നിൽക്കേണ്ടി വന്ന ഏട്ടൻ ,,

കുടുംബവും കൂട്ടരും എല്ലാം അച്ഛനെയും അമ്മയേയും പഴിച്ചു വളർത്തു ദോഷം ,

വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ ആ ഉമ്മറപ്പടിയിൽ കയ്യിലൊരു ബുക്കുമായി നീ ഉണ്ടെന്നു തോന്നും .

മുറിയിലാകെ നിന്റെ ശബ്ദം .

ഏട്ടാ എന്നുള്ള വിളി വീടിലാകെ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു ,,

ഭക്ഷണത്തിന് മുന്നിൽ നിന്ന് തളർന്നു വീണ അമ്മയെയും പൊക്കിയെടുത്ത് ഹോസ്പിറ്റൽ എത്തി icu ന്റെ മുന്നിൽ ഉറക്കമില്ലാതെ കാത്തിരിന്നതും ഈ ഏട്ടൻ .

നിന്റെ ആ പഴയ സൈക്കിൾ ഇന്നും ആ ചുമരിനടുത്ത് തുരുമ്പ് പിടിച്ചു കിടക്കുന്നുണ്ട് അതിനുവേണ്ടി കരഞ്ഞു കലങ്ങിയ കണ്ണുമായി ഏട്ടന്റെ മുന്നിൽ വന്നു നിന്ന ന്റെ വാവടെ മുഖം ഈ ഏട്ടനെ കൊന്നു തിന്നിട്ടുണ്ട് പല രാത്രികൾ .

ആദ്യമായി മുടി മുറിച്ച അന്ന് ഏട്ടന്റെ കണ്ണ് നിറയുന്നത് കണ്ടു ഇനി എന്റെ ഏട്ടന് ഇഷ്ടമില്ലാത്തതൊന്നും ചെയ്യില്ലെന്ന് പറഞ്ഞു തന്ന ഉമ്മയുടെ ചൂട് ഇന്നുമെന്നെ ചുട്ടെരിക്കുന്നുണ്ട് ,

ഏട്ടാ ,,

എന്താ വാവേ ,

ഞാനും പോന്നോട്ടെ പൂരത്തിന് .

ഏട്ടൻ കൊണ്ടുപോവാലോ ഏട്ടന്റെ കുട്ടിയെ .

എന്റെ തോളിൽ ഇരിന്നല്ലേ വാവേ നീ പൂരംപറമ്പാകെ ചുറ്റി കണ്ടത് ,,

ഈ ഏട്ടന്റെ നെഞ്ചിൽ കിടന്നല്ലേ നീ ഉറങ്ങിയത് .

എന്നിട്ടും എങ്ങനാ വാവേ അഞ്ചു വർഷം ആരെയും കാണാതെ ആരെയും ഓർക്കാതെ .ഇത്രയും ദൂരെ.

**** ******

സാർ ഇതാണ് നിങ്ങൾ പറഞ്ഞ ഹോസ്പിറ്റൽ ഇവടെ ഇറങ്ങിക്കോളൂ ,,

കണ്ടക്ടർ വന്നു തട്ടി വിളിച്ചപ്പോഴാണ് ഓർമകളിൽ നിന്ന് കണ്ണൻ ഉണർന്നത് ,,

ബസിൽ നിന്നിറങ്ങി മുന്നിലുള്ള ഒരു കടയിൽ കയറി ഒരു വെള്ളം വാങ്ങി കുടിച്ചു വല്ലാത്ത ദാഹം .

നേരെ ഹോസ്പിറ്റലിന്റെ മുന്നിൽ ഉള്ള വഴിയിലൂടെ നടന്നു കാലുകൾ വിറക്കുന്ന പോലെ ,,

ഹോസ്പിറ്റലിന്റെ മുന്നിൽ നിന്നിരുന്ന ഒരു യുവാവ് എന്നെ കണ്ടതും അടുത്തേക്ക് ഓടി വന്നു .

കണ്ണേട്ടനല്ലേ .?

അതെ കണ്ണേട്ടനാണ് .

എന്റെ പേര് റോയ് .

ഓ മനസിലായി .

കണ്ണേട്ടൻ വരുമെന്ന് അവൾക്ക് ഉറപോയിരുന്നു അതാ ഞാനിവിടെ മുന്നിൽ കാത്ത് നിന്നത് .

മ്മ് ഞാനൊന്നു ഇരുത്തി മൂളി .

ആ ഗവണ്മെന്റ് ഹോസ്പിറ്റലിന്റെ വരാന്തയിലൂടെ റോയ് ടെ കൂടെ ഞാൻ നടന്നു .

റോയ് വീട്ടിലെ ആരും വന്നില്ലേ .?

ഇല്ല ഞാനും അവളും മാത്രേ ഒള്ളു ,,
സഹായത്തിന് അടുത്തുള്ള ഒരു ചേച്ചി വന്നിട്ടുണ്ട് ,

അതെന്താ വീട്ടിലെ ആരും വരാത്തെ.

കല്യാണം കഴിഞ്ഞു കുറച്ചു നാളുകൾ മാത്രേ വീട്ടിൽ നിന്നിട്ടുള്ളു പിന്നെ അവിടെ എല്ലാർക്കും ഞങ്ങളൊരു ബാധ്യത ആയെന്നു തോന്നി തുടങ്ങിയപ്പോ വേറൊരു വീട് വാടകക്ക് എടുത്തു പിനീട് വീട്ടിൽ നിന്നാരും വരാറില്ല .

അന്ന് പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളോ .

അവരൊക്കെ കല്യാണം കഴിഞ്ഞു പലരും പുറത്ത് സെറ്റിലായി ,

ഫേസ്ബുക്കിൽ ആശംസകളും സപ്പോട്ടും തന്നവരാരും വന്നില്ലേ ,?

ഏട്ടൻ കളിയാക്കാണോ .?

അല്ല റോയ് ചോദിച്ചെന്നെ ഒള്ളു ,,

അതാ ആ വാർഡിലാണ് അവൾ ,

പ്രസവ വാഡ് എന്നെഴുതിയ ആ വാതിലിനു മുന്നിൽ ഞാൻ ചെന്ന് നിന്നു ,,

ഉള്ളിൽ കയറുമ്പോൾ ചങ്ക് പിടയുന്ന പോലെ അവളുടെ മുഖം കാണുമ്പോൾ ഉള്ള മാനസികാവസ്ഥ എങ്ങനെ പറയും ,

ആ വാർഡിലെ അറ്റത്തെ ബെഡിൽ അവൾ കിടക്കുന്നുണ്ട് എന്നെ കണ്ടതും എണീക്കാൻ ശ്രമിക്കുന്നുണ്ട് .

ഒന്നും മിണ്ടാതെ അവളുടെ മുഖത്തേക്ക് കുറച്ചു നേരം ഞാൻ നോക്കി വെളുത്ത് തുടുത്ത എന്റെ വാവയുടെ മുഖം വല്ലാതെ ഇരുണ്ടപോലെ .

എന്നെ കണ്ടതും ആ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി ,

എത്രനേരം നോക്കി നിന്ന് എന്നറിയില്ല പിടിച്ചു വെച്ച കണ്ണുനീർ എന്റെ കവിളിലൂടെ ദാരയായി ഒഴുകാൻ തുടങ്ങി ,,

ഞാനവളുടെ അടുത്തേക്ക് നീങ്ങി നിന്ന് ഏട്ടാ എന്ന് വിളിച്ചവൾ എന്റെ നെഞ്ചിലേക്ക് തല ചായ്ച്ചപ്പോൾ .

സൈക്കിളിന് വേണ്ടി ഈ ഏട്ടന്റെ നെഞ്ചിൽ കിടന്നു കരഞ്ഞ എന്റെ വാവയുടെ മുഖം മുന്നിൽ കണ്ടു ,,

അവളുടെ കരച്ചിൽ കണ്ടു കഴിഞ്ഞെതെല്ലാം ഞാൻ മറന്നു ആ കണ്ണുകൾ തുടച്ചു .അവളുടെ നെറ്റിയിൽ ചുംബിച്ചു .

കണ്ണേട്ടാ ന്റെ കുഞ്ഞു ,

അവളെ കണ്ട മാത്രയിൽ കുഞ്ഞിനെ ഞാൻ നോക്കിയില്ല അവൾ കുഞ്ഞിനെ എടുത്തെന്റെ കൈയിൽ തന്നു ,,

അവളെ പോലെ സുന്ദരി പെൺ കുഞ്ഞു .

എന്ന വാവേ വീട്ടിൽ പോവാ ,

വാവേ എന്ന വിളി കേട്ടതും വീണ്ടും അവൾ കരയാൻ തുടങ്ങി .
വാവേ എത്ര വലുതായാലും എത്ര കുഞ്ഞുങ്ങളുടെ അമ്മയായാലും നീ ഏട്ടന്റെ വാവ തന്ന്യാ ,,,

********

ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജായി അവരേം കൂട്ടി ഞാൻ നാട്ടിലേക്ക് പോന്നു ഈ അവസ്ഥയിൽ ഒറ്റക്ക് കഴിയേണ്ട എന്നും പറഞ്ഞു ,

ഏഴു മണിക്കൂറുകൾ നീണ്ട യാത്ര വണ്ടി വീടിന് മുന്നിൽ ചെന്ന് നിന്നു ,,

വണ്ടിയിൽ നിന്നിറങ്ങി മുറ്റത്തേക്ക് നോക്കി അവൾ ചോദിച്ചു ഏട്ടാ അച്ഛൻ വഴക്ക് പറയോ ,,

ഇല്ല ഏട്ടന്റെ വാവ വായോ ആരും ഒന്നും പറയില്ല ,,

വീടിന്റെ പടികടന്നു അകത്തേക്ക് വന്നു വാതിൽ പൂട്ടി ഇട്ടിരിക്കുന്നു മുറ്റമാകെ കരിയിലകൾ വീണു കിടകുന്നു .

ഏട്ടാ ഇവടെ ആരുമില്ലേ ,?

ഉണ്ട് വായോ .

വീടിന്റെ തെക്ക് ഭാഗത്തേക്ക് ഞാൻ നടന്നു അവരും എന്റെ കൂടെ വന്നു ,,

അവിടെ അച്ഛന്റെയും അമ്മയുടെയും അസ്ഥിത്തറക്ക് മുന്നിൽ ചെന്ന് ഞാൻ അച്ഛനെ വിളിച്ചു പറഞ്ഞു ,,

അച്ഛാ അച്ഛന്റെ വാവ വന്നു ഇതാ വാവടെ മോൾ .

നോക്ക് അമ്മെ വാവയെ പോലെ തന്നെയല്ലേ അവളുടെ മോളും ,,

തെറ്റ് ഏറ്റ് പറഞ്ഞു പൊട്ടിക്കരയാൻ തുടങ്ങിയ വാവായേം കൂട്ടി വീടിനകത്തേക്ക് നടക്കുമ്പോൾ

ഇടനാഴിൽ പെയിന്റടിചു തുടച്ചു വെച്ച ആ കുഞ്ഞു സൈക്കിൾ ചിരിക്കുന്നുണ്ട് അതിന്റെ പുതിയ അവകാശിയെ നോക്കി ,
(ന്റെ വാവയുടെ മോളെ നോക്കി) ,

നജീബ് കോൽപാടം

തേച്ചിട്ട് പോകുന്നവര്‍ കാണണം Share ചെയ്തു കാണുക..!!

കാമുകന് വേണ്ടി 2000 കോടിയുടെ സ്വത്തുപേക്ഷിച്ചൂ… തേച്ചിട്ട് പോകുന്നവര്‍ കാണണം Share ചെയ്തു കാണുക..!!

ഈ പാവത്തിനെ കൊന്ന പെണ്ണുങ്ങളെ നിങ്ങള്‍ക്ക് ഉറക്കം കിട്ടില്ല ഉറപ്പാണ്

ഈ പാവത്തിനെ കൊന്ന പെണ്ണുങ്ങളെ നിങ്ങള്‍ക്ക് ഉറക്കം കിട്ടില്ല ഉറപ്പാണ് സഹോദര ഇത് എല്ലാവരിലും എത്തിച്ച നിങ്ങൾ ക്ക് ആയിരം അഭിനന്ദനങ്ങൾ 100 % ശരിയാണ് ബoദ്ധപെട്ട അതികാരികൾ ഇത് ക്കണ്ടില്ലാ എന്ന് നടിക്കരുത് ആക്ഷ നെടുത്തേ പറ്റൂ ഇനി മറ്റൊരാൾക്ക് ഈ അവസ് ഥ വരാതിരിക്കാനെങ്കി ദയവ് ചെയത് നടപ ടി എട്ക്കൂ ബസ് യാത്ര ചെയ്യുമ്പോൾ.പ്രയമായ അമ്മയോ കൈ കുഞ്ഞുമായ ഒരമ്മയോ നിറവയറുമായി ഗർഭിണിയോ വന്നാൽ പിന്നെ എത്ര ദൂരയാത്ര ആയാൽ പോലും ഇരുന്നു യാത്ര ചെയ്യാൻ മനസ് അനുവദിക്കില്ല

സ്വർണ്ണമാലയിടണമെന്ന അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുത്തവർക്ക് നന്ദി – ഈ വീഡിയോ കണ്ണ് നിറയ്ക്കും..!!

ഇതിൽ പ്രവൃത്തിക്കുന്നവർക്കും ഇതിനെ സഹായിക്കൂന്ന വർക്കും ഇതുപോലുള്ള അമ്മമാരുടെ കണ്ണൂനീർ തുടപ്പിക്കുന്നതിൽ ദൈവം അനുഗ്രഹിക്കട്ടെ എനിയും നിങ്ങളുടെ കൂട്ടായ്മ ഉയർച്ചയിൽ എത്തെട്ടെ – മക്കളോട് :: ഈ അമ്മയുടെ കണ്ണീരിനു പെറ്റ വയറിന്റെ നോവിന് ഉത്തരം പറയേണ്ടി വരും.

ചിറക്‌ എന്ന സംഘടനക്ക് ആശംസകൾ,വീഡിയോ കാണാം :

ഇദ്ദേഹം പറയുന്നത് പോലെ ഈ തോന്നിവാസം നിര്‍ത്തണം എന്ന് ആഗ്രഹമുള്ളവര്‍ ഷെയര്‍ ചെയ്യുക

ഇദ്ദേഹം പറയുന്നത് പോലെ ഈ തോന്നിവാസം നിര്‍ത്തണം എന്ന് ആഗ്രഹമുള്ളവര്‍ ഷെയര്‍ ചെയ്യുക കല്യാണം എന്ന പേരിൽ വരന്റെ കൂട്ടുകാർ ചേർന്ന് നടത്തുന്ന കോമാളിത്തരങ്ങൾ.. തോന്നിവാസം.. തെണ്ടിത്തരം.. വൃത്തികേട്‌… ചുരുക്കിപ്പറഞ്ഞാൽ തന്തയില്ലാത്തരം.. അവസാനിപ്പിക്കാൻ.. ചങ്കുറപ്പുള്ള ചെറുപ്പക്കാർ ഇന്നാട്ടിലുണ്ട്വോ ?? ഇനി അടുത്തത്‌ നമ്മുടെ പെങ്ങളുടെ ഊഴമാണെന്ന് മറക്കണ്ട എന്തിനാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത് നിന്നെ ഒക്കെ കല്യാണത്തിന് വിളിക്കുമ്പോ ആ ചെറുക്കന്റെ മനസ്സിലെ സന്തോഷം എന്തായിരിക്കും അതൊക്കെ ആടാ മണ്ടന്മാരെ നിങ്ങള്‍ ഒക്കെ കൂടി ഇല്ലാണ്ടാക്കുന്നത് ഈ തോന്നിവാസം നിര്‍ത്തണം

കൊടും വെയിലത്ത് ഹോട്ടൽ എന്നൊരു ബോർഡും പിടിച്ചു നിൽക്കുന്ന ‘ ആളെ ‘ ഞാൻ ശ്രദ്ധിച്ചത്.

കോഴിക്കോട് ബൈപാസ് പാതയിലൂടെ വടക്കോട്ടു
യാത്ര ചെയ്യും നേരം ആയിരുന്നു കൊടും വെയിലത്ത്
ഹോട്ടൽ എന്നൊരു ബോർഡും പിടിച്ചു നിൽക്കുന്ന
‘ ആളെ ‘ ഞാൻ ശ്രദ്ധിച്ചത്. അത് വഴി തിരിച്ചു വരുമ്പോൾ
ആ ഭക്ഷണശാലയിൽ കയറി ഒരു ചായ കുടിക്കാൻ
ഞാൻ തീരുമാനിച്ചിരുന്നു അന്നേരം.!

മറ്റൊന്നിനും അല്ല … ആ ഹോട്ടൽ മുതലാളിയെ
കണ്ട് ഒന്ന് അഭിനന്ദിക്കുവാൻ വേണ്ടി മാത്രം .
കാരണം നഗരങ്ങളിൽ എവിടെ നോക്കിയാലും
പൊരിവെയിലത്ത് പാവപ്പെട്ട മനുഷ്യരെ ഹോട്ടൽ
എന്ന ബോർഡും കൊടുത്ത് നിർത്തിയിരിക്കുന്ന
കാഴ്ച്ചകൾ ആണ് നാം സാധാരണയായി കാണാറുള്ളത് .
എന്നാൽ അതിൽ നിന്നും വിഭിന്നമായി അവിടെ
കണ്ടത് ഒരു മനുഷ്യ പ്രതിമയുടെ കൈയിൽ ഹോട്ടൽ
എന്ന ബോർഡും കൊടുത്ത് നിർത്തിയിരിക്കുന്നതാണ്

..
അതാണ് എന്നെ അവിടെ കയറുവാൻ പ്രേരിപ്പിച്ചത് .

എന്തായാലും യാത്രക്കിടയിൽ വിശക്കുന്നവർ
എവിടെയായാലും അവർക്കു തോന്നുന്ന ഹോട്ടലിൽ
തന്നെ കയറി ഭക്ഷണം കഴിച്ചിരിക്കും .. അതിന്
ഹോട്ടലിനു മുന്നിൽ ബോർഡും പിടിച്ചു പച്ചമനുഷ്യരെ
നിർത്തേണ്ട ആവശ്യമുണ്ടോ എന്ന് തോന്നുന്നില്ല .

തിരിച്ചുവരും വഴി ആ ഹോട്ടലിൽ ഞാൻ കയറി,
അദ്ദേഹത്തിന്റെ നല്ല മനസ്സിനെ അഭിനന്ദിക്കുവാൻ .
പക്ഷെ നിർഭാഗ്യവശാൽ ഹോട്ടൽ മുതലാളി
അവിടെ ഉണ്ടായിരുന്നില്ല. ക്യാഷ് കൗണ്ടറിൽ
ഇരിക്കുന്ന ജീവനക്കാരനോട് കാര്യം പറഞ്ഞപ്പോൾ
അയാൾക്ക് വളരെയധികം സന്തോഷമായി. ‘ ഞങ്ങളുടെ
മുതലാളി നല്ലൊരു മനുഷ്യനാണ് ‘ എന്നുള്ള നല്ലൊരു
മറുപടിയാണ് ആ ജോലിക്കാരനിൽ നിന്നും കിട്ടിയത് .

എനിയ്ക്കു കാണാൻ പറ്റാതിരുന്ന ആ ഹോട്ടൽ
മുതലാളിയ്ക്ക് ഹൃദയം നിറഞ്ഞ പ്രാർത്ഥനകളും
ആശംസകളും ഇവിടെ നേരുന്നു .

ഒന്നരവയസുകാരനെ പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച് തട്ടിക്കൊണ്ട് പോകാന്‍ ശ്രമം: ആസാം സ്വദേശിയെ നാട്ടുകാര്‍ പിടികൂടി, സംഭവം അങ്കമാലിയില്‍

അങ്കമാലി: വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച് ഒന്നരവയസുകാരനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച ആസാം സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. പട്ടാപ്പകല്‍ വീടിന്റെ വാതിലുകള്‍ അടിച്ച് തകര്‍ത്തായിരുന്നു തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. കുഞ്ഞിനെയുമെടുത്ത് വീട്ടമ്മ അയല്‍വീട്ടിലേക്ക് ഓടിയതോടെ ശ്രമം വിഫലമാവുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആസാം ദോയാല്‍പൂര്‍ സ്വദേശി ലോഹിറാം നാക്കിനെ (42) പോലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച ഉച്ചക്ക് 1.30ന് നെടുമ്പാശ്ശേരി പഞ്ചായത്തിലെ 18ാം വാര്‍ഡിലെ പൊയ്ക്കാട്ടുശ്ശേരി മാണിയംകുളം ഭാഗത്തായിരുന്നു സംഭവം. സാബു-, നീന ദമ്പതികളുടെ ഒന്നര വയസുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടത്തിയത്. സാബു ടാക്‌സി ഡ്രൈവറും, നീന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമാണ്. ഇരുവരും ജോലിക്ക് പോയിരിക്കുകയായിരുന്നു. കുഞ്ഞിനെ നീനയുടെ അമ്മ ബീനയാണ് സംരക്ഷിക്കുന്നത്.

അക്രമി വീടിന്റെ മുന്‍വശത്തെ ഗേറ്റില്‍ അടിച്ച് ബഹളമുണ്ടാക്കിയപ്പോള്‍ ബീന മാത്രമെ വീട്ടിലുള്ളുവെന്ന് മനസിലായി. അതോടെ പറമ്പിലേക്ക് കടന്ന അക്രമി നായയെ വകവെക്കാതെ വീടിന്റെ മുന്‍വശത്തെ വാതില്‍ പുറത്ത് നിന്ന് അടച്ച് പൂട്ടി. അതിന്‌ശേഷം അടുക്കള ഭാഗത്തത്തെി. അതോടെ ബീന വാതിലടച്ച് അകത്ത് നിന്ന് കുറ്റിയിട്ടെങ്കിലും കയ്യിലുണ്ടായിരുന്ന വടി ഉപയോഗിച്ച് പൂട്ട് തകര്‍ത്ത് വീടിനകത്ത് കയറുകയായിരുന്നുവത്രെ. ഈ സമയം കുഞ്ഞ് ബീനയുടെ കൈത്തണ്ടയിലിരിക്കുകയായിരുന്ന കുഞ്ഞിനെ ബലമായി പിടിച്ച് വാങ്ങാന്‍ ശ്രമം നടത്തി. എതിര്‍ത്ത ബീനയെ അക്രമിച്ചു. പിടിവലിക്കിടെ കുഞ്ഞിനെ കിട്ടാതെ വന്നതോടെ അടുക്കളയിലെ പാത്രങ്ങളും, വാതിലും നശിപ്പിച്ചു.

ഈ സമയമാണ് കുഞ്ഞിനെ എടുത്ത് ഒച്ചവെച്ച് ബീന അയല്‍വീട്ടിലേക്ക് അഭയം തേടി ഓടുകയായിരുന്നു. അതോടെ ബീനയുടെ സഹോദരന്‍ പൗലോസും, അയല്‍വാസികളും സംഭവമറിഞ്ഞ് വീട്ടിലത്തെി. അടുക്കളയില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ സാഹസികമായാണ് കീഴ്‌പ്പെടുത്തിയത്. സംഭവമറിഞ്ഞ് സാബുവും, നീനയും വീട്ടിലത്തെി. ചെങ്ങമനാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എകെ സുധീറിന്റെ നേതൃത്വത്തില്‍ പോലീസത്തെി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും, അങ്കമാലി താലൂക്കാശുപത്രിയിലത്തെിച്ച് വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.

പ്രതിയുടെ പോക്കറ്റില്‍ നിന്ന് പാന്‍ കാര്‍ഡ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, ആസാം പോലീസ് റിപ്പോര്‍ട്ട് എന്നിവ അടങ്ങിയ പെഴ്‌സ് കണ്ട് കിട്ടി. പ്രതിയുടെ ഫോട്ടോകള്‍ക്കൊപ്പം ഒരു പെണ്‍കുഞ്ഞിന്റെ ഫോട്ടോയുമുണ്ടായിരുന്നു. സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. പ്രതി കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘങ്ങളിലെ കണ്ണിയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. അതിനിടെ പല രോഗങ്ങളും നേരിടുന്ന ബീനയില്‍ സംഭവത്തില്‍ നിന്നുള്ള ഭീതി വിട്ട് മാറിയിട്ടില്ല

യുവാവ് തൻ്റെ ഭാര്യയുടെ വിയോഗത്തെ കുറിച് ഫേസ്ബുക്കിൽ എഴുതിയ വരികൾ വൈറലാകുന്നു ആർക്കും ഇങ്ങനെ വരുത്താൻ ഇടവരുത്തരുതേ 😥

അങ്ങകലെ ഇരുണ്ട ആകാശ കോണിൽ ഒരു നക്ഷത്രമായ് നീ പുനർജ്ജനിക്കുമെന്നെനിക്കറിയാം…. നമ്മുടെ പാറുവിനെ മടിയിലിരുത്തി ആകാശത്തേക്ക് വിരൽചൂണ്ടി ആ തിളങ്ങുന്ന നക്ഷത്രങ്ങളിലൊന്ന് പാറുവിന്റെ അമ്മയാണെന്ന് പറഞ്ഞ് ഞാനവൾക്കവളുടെ പ്രിയപ്പെട്ട അമ്മയെ കാണിച്ചു കൊടുക്കുമ്പോൾ ഒന്നുമറിയാത്തവളെപ്പോലെ അവളെന്റെ മുഖത്തേക്ക് നോക്കി ചിരിക്കും… നിന്റെ അവസാന യാത്രയിൽ നിനക്ക് ചിരിച്ചു കൊണ്ട് കൈ വീശി യാത്ര പറഞ്ഞതുപോലെ ……

നീയെനിക്കെന്നും പ്രിയപ്പെട്ടവളാണ് ശ്രുതി .. ഭാര്യയെന്നതിലുപരി നീ ചിലപ്പോൾ കുറുമ്പുള്ള ഒരനിയത്തിയായിരുന്നു .. നല്ല കൂട്ടുകാരിയായിരുന്നു…

കുറവുകളുള്ള മകൾ ജനിച്ചപ്പോഴും “നമ്മളവളെ ചികിത്സിക്കും നന്നായിത്തന്നെ ” എന്നു പറഞ്ഞ നീ എല്ലാം ചുമതലകളും എന്നെ ഏൽപ്പിച്ച് ഒറ്റയ്ക്ക് മടങ്ങി…. മകളുടെ ഓരോ സർജറിയും പൂർത്തിയാക്കുമ്പോൾ രാജ്യങ്ങൾ വെട്ടിപ്പിടിച്ച രാജാവിന്റെ സന്തോഷമായിരുന്നു നമ്മുക്ക് . അവസാനം പാറൂനെ നോക്കിക്കോളു എന്ന് പറയാതെ പറഞ്ഞ് എന്റെ കൈപ്പിടിച്ച് നീ ഉറങ്ങിയത് ഒരിക്കലും ഉണരാതിരിക്കാനാണ് എന്നെനിക്കറിയില്ലായിരുന്നു ശ്രുതി.

ശ്വാസകോശത്തിലെ അണുബാധ അതിന്റെ മൂർദ്ധന്യാവസ്ഥയിലെത്തിയിട്ടും നിന്റെ കണ്ണുകളിലെ തിളക്കവും മനസിന്റെ ധൈര്യവും കൈവിട്ടില്ല നീ.
നമ്മുടെ സൗഹൃദവലയം മുഴുവൻ നിനക്കു വേണ്ടി നിന്നിട്ടും ഒരു ഗ്രാമം മുഴുവൻ സഹായഹസ്തവുമായി എത്തിയിട്ടും നിന്നെ രക്ഷിക്കാൻ എനിക്കു കഴിഞ്ഞില്ലല്ലോ ശ്രുതി…

നാമൊത്തു കഴിഞ്ഞ ആ നല്ല നാളുകളെ മാത്രം മനസിൽ കണ്ട് ഞങ്ങൾ കഴിഞ്ഞു കൊള്ളാം …
നമ്മൾ സ്വപ്നം കണ്ട.., നാം പറയാറുള്ള … ആ സ്നേഹവീഥിയിലൂടെ നമ്മുടെ പാറുവിന്റെ കൈപ്പിടിച്ച് നീയില്ലാതെ ഞാൻ നടന്നു പോകുകയാണ് ..
നക്ഷത്രത്തിളക്കവുമായ് നീ വഴികാട്ടണം ..
ഒരിളം കാറ്റായ് ഞങ്ങളെ തഴുകണം നിനക്കതിനു കഴിയും ശ്രുതി …
സ്നേഹപൂർവ്വം
നിന്റെ സ്വന്തം…..

ഈ മനുഷ്യന്റെ മനസ്സിൽ കത്തുന്ന തീനാളത്തെ ആർക്കും കെടുത്താനാവില്ല ഇദ്ദേഹത്തിന്റെ പേര്
Suresh mv തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ കുമ്പളങ്ങാട് ആണ് വീട് ഇതുവരെ പാറുവിനു വീട്ടുകാരാണ് ഉണ്ടായിരുന്നതെങ്കിൽ ഇനി ഒരു ദേശം മുഴുവൻ അവൾക്കൊപ്പമാണ് ..ശ്രുതി ഇതെലാം കാണുന്നുണ്ടാവും പാറുവിനെ നോക്കി ചിരിക്കുനുണ്ടാവും കാറ്റായി തലോടുന്നുണ്ടാവും സുരേഷ് നിങ്ങളാണ് ഇനി പാറുവിനു അമ്മയും അച്ഛനും