പ്രസവിച്ചയുടന്‍ കുഞ്ഞുങ്ങള്‍ മാറി; സ്വന്തം കുഞ്ഞ് പെണ്ണാണെന്ന് അറിഞ്ഞതോടെ അമ്മയ്ക്ക് വേണ്ട; രണ്ടുകൂട്ടര്‍ക്കും ആണ്‍കുഞ്ഞിനെ മതി ..!!

പ്രസവം നടന്നതിന് പിന്നാലെ നവജാതശിശുക്കള്‍ മാറിപ്പോയി. ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് കര്‍ണാടകയിലെ കലബുര്‍ഗി ജില്ലാ ആശുപത്രിയിലാണ് കുഞ്ഞുങ്ങള്‍ പരസ്പരം മാറിപ്പോയത്.  രക്തപരിശോധനയിലൂടെ കുഞ്ഞുങ്ങളുടെ രക്ഷിതാക്കളെ തിരിച്ചറിഞ്ഞു. എന്നാല്‍ പിന്നീട് നടന്നത് നാടകീയ സംഭവങ്ങളാണ്.

രണ്ട് കൂട്ടര്‍ക്കും ആണ്‍കുട്ടിയെ വേണം.  പെണ്‍കുഞ്ഞിനെ തങ്ങള്‍ക്ക് വേണ്ടെന്നും പറഞ്ഞ് വഴക്കായി. യാദ്ഗിര്‍ ജില്ലയില്‍ നിന്നുള്ള നന്ദമ്മയും നസ്മ ബീഗവും ഒരേ സമയത്താണ് പ്രസവിച്ചത്.  അധികൃതര്‍ അബദ്ധത്തില്‍ പരസ്പരം കുഞ്ഞുങ്ങളെ മാറി ബന്ധുക്കള്‍ക്ക് കൈമാറി. ഉടന്‍ തന്നെ ജീവനക്കാര്‍ ഇത് വെളിപ്പെടുത്തിയെങ്കിലും ആണ്‍കുഞ്ഞ് പിറന്നുവെന്ന് വിശ്വസിച്ച നന്ദമ്മയും ബന്ധുക്കളും പെന്‍കുഞ്ഞിനെ സ്വീകരിക്കാതിരുന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

രക്തപരിശോധനയില്‍ പെണ്‍കുഞ്ഞ് നന്ദമ്മയുടേതാണെന്ന് തിരിച്ചറിഞ്ഞെങ്കിലും ഇവര്‍ ഇത് നിഷേധിച്ചു. വിശദമായ ഡിഎന്‍എ പരിശോധന വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതുവരെ പോലും പെണ്‍കുഞ്ഞിനെ പാലൂട്ടാനോ പരിപാലിക്കാനോ ഇവര്‍ തയ്യാറായില്ല. ഡിഎന്‍എ പരിശോധനാഫലം കിട്ടുംവരെ കുഞ്ഞിനെ പരിപാലിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും നന്ദമ്മ വഴങ്ങിയില്ല.

അതേസമയം രക്ഷിതാക്കളുടെ മനസ്സലിയുന്നതും കാത്ത് ആശുപത്രി അധികൃതര്‍ പെണ്‍കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി.

മാരക അർബുദ നിവാരണത്തിന് പ്രകൃതിയുടെ വരദാനം ; ക്യാൻസറുകളെ ശക്തമായി ചെറുത്ത് തോൽപ്പിക്കുന്ന ഒരു സസ്യം..!!

സുലഭമായവയെയും ചിലവില്ലാത്തതിനെയും പലരും ഒരു വിലയും കൽപ്പിക്കില്ല. അത്തരത്തിലുള്ള പ്രകൃതിയുടെ ഒരു വരദാനത്തെ കുറിച്ചാണ് ഇനി പറയുന്നത്. അഞ്ച് തരം ക്യാൻസറുകളെ ഇല്ലാതാക്കാൻ നമ്മുടെ വീട്ടിലുള്ള ഈ ഒരു ചെടി മതി! അത്ഭുതങ്ങളുടെ മരം എന്നാണ് ഈ ചെടി അറിയപ്പെടുന്നത് തന്നെ. കാരണം അത്രയേറെ അത്ഭുതഗുണങ്ങള്‍ ഇതിനുണ്ട് എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. വിദേശിയായാണ് ജനിച്ചതെങ്കിലും നമ്മുടെ നാട്ടിന്‍ പുറത്തെ സാധാരണക്കാരില്‍ സാധാരണക്കാരനാണ് ഈ ചെടി. നമ്മളെന്നും ഉപയോഗിക്കുന്ന മുരിങ്ങയാണ് ഈ ചെടി. ആരോഗ്യഗുണങ്ങള്‍ മാത്രം നിറഞ്ഞ ഒന്നാണ് മുരിങ്ങ ചെടി. അത്‌കൊണ്ട് തന്നെ ആവശ്യക്കാരും കൂടുതലാണ് ഇതിന്. ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങളെ നിസ്സാരമായി ചെറുക്കാനുള്ള കഴിവ് മുരിങ്ങയ്ക്കുണ്ട്.

ഓവേറിയന്‍ ക്യാന്‍സര്‍                                                                                                                                                  ഓവേറിയന്‍ ക്യാന്‍സര്‍ എന്നും എപ്പോഴും സ്ത്രീകളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതല്‍ ഉണ്ടാക്കുന്നവയാണ്. പല സ്ത്രീകളും ഇതറിയാതെ പോകുന്നു. എന്നാല്‍ ഓവേറിയന്‍ ക്യാന്‍സറിന് പരിഹാരമാണ് മുരിങ്ങ. സ്ത്രീകള്‍ മുരിങ്ങ കഴിച്ചാല്‍ ഓവേറിയന്‍ ക്യാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത 50ശതമനാത്തിലധികം കുറയ്ക്കാം.

ലിവര്‍ ക്യാന്‍സര്‍                                                                                                                                                                                    ലിവര്‍ ക്യാന്‍സര്‍ ആണ് മറ്റൊരു ഗുരുതരമായ അവസ്ഥ. ഇതിനെ പ്രതിരോധിയ്ക്കാനും മുരിങ്ങയുടെ ഉപയോഗം സഹായിക്കുന്നു. മുരിങ്ങയിലുള്ള ആന്റിക്യാന്‍സര്‍ പ്രോപ്പര്‍ട്ടീസ് തന്നെയാണ് ഏറ്റവും ഫലപ്രദമായി ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്.

ശ്വാസകോശാര്‍ബുദം                                                                                                                                                ശ്വാസകോശാര്‍ബുദമാണ് മറ്റൊരു പ്രധാനപ്പെട്ട ക്യാന്‍സര്‍. ഇത് പുകവലിയ്ക്കുന്നവരില്‍ കൂടുതലായിരിക്കും. മുരിങ്ങ കഴിയ്ക്കുന്നത് ഇവരില്‍ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുകയും ശ്വാസകോശം ക്ലീന്‍ ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു.

സ്‌കിന്‍ ക്യാന്‍സര്‍                                                                                                                                                                                                സ്‌കിന്‍ ക്യാന്‍സര്‍ ഇത്തരത്തില്‍ പ്രശ്‌നത്തിലാകുന്ന ഒന്നാണ്. ചര്‍മ്മത്തിലുണ്ടാകുന്ന ക്യാന്‍സര്‍ പലപ്പോഴും തിരിച്ചറിയാന്‍ വൈകുന്നതാണ് ഇത്തരം ക്യാന്‍സര്‍ ഗുരുതരമാക്കുന്നത്. എന്നാല്‍ ധാരാളം മുരിങ്ങ കഴിയ്ക്കുന്നത് സ്‌കിന്‍ ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നു.

വയറ്റിലെ ക്യാന്‍സര്‍                                                                                                                                                                                  വയറ്റിലെ ക്യാന്‍സര്‍ ആണ് ക്യാന്‍സറുകളില്‍ ഏറ്റവും ഭീകരന്‍. തുടക്കത്തില്‍ അറിയാതെ പോകുന്നതാണ് ഗുരുതരാവസ്ഥയിലേക്ക് നയിക്കാന്‍ കാരണം. എന്നാല്‍ ഭക്ഷണത്തില്‍ അല്‍പം മുരിങ്ങ ചേര്‍ക്കുന്നത് വയറ്റിലെ ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

വിറ്റാമിന്റെ കലവറ                                                                                                                                                                    വിറ്റാമിനുകളാല്‍ സമ്പുഷ്ടമാണ് മുരിങ്ങ എന്ന കാര്യത്തില്‍ സംശയമില്ല. അമിനോ ആസിഡ്, വിറ്റാമിന്‍ എ സി എന്നിവയെല്ലാം ക്യാന്‍സര്‍ കോശങ്ങളെ നിഷ്പ്രയാസം നശിപ്പിക്കാന്‍ കഴിവുള്ളതാണ്. മറ്റ് ആരോഗ്യ ഗുണങ്ങള്‍ ക്യാന്‍സറിനെതിരെ പോരാടുക എന്നതല്ലാതെ നിരവധി ആരോഗ്യഗുണങ്ങളാണ് മുരിങ്ങയ്ക്കുള്ളത്. പ്രമേഹത്തെ തടയുക, ഹൃദയാരോഗ്യത്തെ സംരക്ഷിക്കുക, തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കുക തുടങ്ങിയവയെല്ലാം മുരിങ്ങയുടെ ആരോഗ്യ ഗുണങ്ങളില്‍ മുന്നിലുള്ളവയാണ്.

ഉപകാരപ്രദമെങ്കില്‍ ആര്‍ട്ടിക്കിള്‍ ഷെയര്‍ ചെയ്ത് സുഹൃത്തുക്കളിലും എത്തിക്കൂ…

കുഴിക്കുന്നിടമെല്ലാം മൃതദേഹങ്ങള്‍ മാത്രം, മരണത്തിന്‍റെ താഴ്വരയായ നിഗൂഡമായ ദ്വീപ്‌

കാലങ്ങള്‍ക്ക് ശേഷം അടുത്തിടെ ബീക്കണ്‍ ഐലന്റ് തേടിച്ചെന്ന പര്യവേഷകരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് അവിടുത്തെ ഭൂമിക്കടിയില്‍ ഉണ്ടായിരുന്നത്. ഓരോ ദിവസവും ഭൂമി കുഴിക്കുമ്‌ബോള്‍ രഹസ്യത്തിന്റെ മറ നീക്കി പുറത്തുവരുന്നത് നിരവധി മൃതദേഹങ്ങളാണ്. ഇതിനോടകം തന്നെ 125ഓളം മൃതദേഹങ്ങള്‍ ഇവിടെ നിന്നും കണ്ടെത്തിക്കഴിഞ്ഞു.

കുഴിക്കുന്നിടത്തെല്ലാം അസ്ഥികൂടങ്ങളും മൃതദേഹങ്ങളും മാത്രമുള്ള മരണത്തിന്റെ രൂക്ഷ ഗന്ധം തങ്ങിനില്‍ക്കുന്നു. 400 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലം ചെയ്‌തെന്ന് കരുതുന്ന ഒരു കൂട്ടം കപ്പലോട്ടക്കാരുടെ മൃതദേഹങ്ങളാണ് ഈ ദ്വീപ് നിറയെ. പറഞ്ഞുവരുന്നത് ബട്ടാവിയയുടെ ശവപ്പറമ്പെന്നും മര്‍ഡര്‍ ദ്വീപെന്നും പിന്നീട് അറിയപ്പെട്ട ആസ്‌ട്രേലിയയിലെ ബീക്കണ്‍ ദ്വീപിനെക്കുറിച്ചാണ്.

നെതര്‍ലാന്‍ഡ്‌സില്‍ നിന്നും ഇന്‍ഡോനേഷ്യയിലേക്ക് 316 യാത്രക്കാരുമായി പുറപ്പെട്ട ബട്ടാവിയയെന്ന കപ്പല്‍ 1629 ജൂണ്‍ നാലിന് ആസ്‌ട്രേലിയന്‍ തീരത്ത് തകര്‍ന്നതോടെയാണ് മര്‍ഡര്‍ ദ്വീപിന്റെ ചരിത്രം തുടങ്ങുന്നത്. ആസ്‌ട്രേലിയന്‍ തീരത്ത് നിന്നും 37 മൈലുകള്‍ അകലെ തകര്‍ന്നടിഞ്ഞ കപ്പലില്‍ നിന്നും ഏതാനും പേര്‍ ബീക്കണ്‍ ദ്വീപിലേക്ക് നീന്തിക്കയറി. എന്നാല്‍ ഇവരെ കാത്തിരുന്നത് മറ്റൊരു ദുരന്തമായിരുന്നു.

കപ്പലില്‍ തന്നെയുണ്ടായിരുന്ന ഒരു കൂട്ടം വിമതര്‍ പതിയെ ഇവരുടെയും ദ്വീപിന്റെയും നിയന്ത്രണം ഏറ്റെടുത്തു. പിന്നീട് ഓരോരുത്തരെയായി കൊന്നുതള്ളി. ഒടുവില്‍ കപ്പല്‍ തകര്‍ന്ന വിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തകര്‍ ബീക്കണ്‍ ദ്വീപിലേക്ക് എത്തുമ്‌ബോഴേക്കും വിമതരൊഴികെ എല്ലാവരും കൊല്ലപ്പെട്ടിരുന്നു. വിചാരണയ്‌ക്കൊടുവില്‍ കുറ്റക്കാരെന്ന് വിധിച്ചതോടെ അവരെയും ബീക്കണ്‍ ദ്വീപില്‍ വച്ച് തന്നെ തൂക്കിലേറ്റി.

60 മിനിട്ട്‌സ് ആസ്‌ട്രേലിയ എന്നപേരില്‍ പ്രക്ഷേപണം ചെയ്ത ഡ്യോക്യുമെന്ററിയിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഒരു ദ്വീപ് അക്ഷരാര്‍ത്ഥത്തില്‍ മുഴുവനായും ശവപ്പറമ്ബായി മാറിയ കാഴ്ചയാണ് ബീക്കണില്‍ കാണാന്‍ കഴിയുന്നതെന്ന് പര്യവേഷണത്തിന് നേതൃത്വം നല്‍കി അല്‍ പാടേഴ്‌സണ്‍ പറഞ്ഞു.വര്‍ഷമിത്രയും കഴിഞ്ഞിട്ടും വലിയ ദ്വീപില്‍ നിന്നും കണ്ടെടുത്ത അസ്ഥികൂടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലാത്തതും പര്യവേഷകരെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. മണ്ണിലെ ആല്‍ക്കലൈന്‍ സാന്നിധ്യമാണ് ഇതിന് കാരണമായതെന്ന നിഗമനത്തിലാണ് ഇവര്‍. ഇനിയും ദ്വീപില്‍ പര്യവേഷണം തുടരേണ്ടതുണ്ടെന്നും മര്‍ഡര്‍ ഐലന്‍ഡിലെ രഹസ്യങ്ങളുടെ കെട്ടഴിക്കാനാകുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്.

ശ്രീദേവിയുടെ മൃതദേഹം മുംബൈയില്‍; സംസ്‌കാരം ഇന്ന് വൈകീട്ട്

അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ദുബൈയില്‍ നിന്ന് മുംബൈ അന്ധേരിയിലെ വസതിയിലെത്തിച്ചു. മുംബൈ വിലെപേരല്‍ സേവ സമാജ് ശ്മശാനത്തില്‍ ഇന്ന് വൈകീട്ടു മൂന്നരയ്ക്കാണു ശ്രീദേവിയുടെ സംസ്‌കാരം. രാവിലെ 9.30 മുതല്‍ 12.30 വരെ അന്ധേരിയിലെ വസതിക്കു സമീപമുള്ള സെലിബ്രേഷന്‍സ് സ്‌പോര്‍ട്‌സ് ക്ലബില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ പൂര്‍ത്തിയായി.

വ്യവസായി അനില്‍ അംബാനിയുടെ സ്വകാര്യ വിമാനത്തിലാണ് മൃതദേഹം കൊണ്ടുവന്നത്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂര്‍, ശ്രീദേവിയുടെ മക്കളായ ജാന്‍വി, ഖുഷി എന്നിവര്‍ വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം എത്തിക്കുന്നതു പ്രമാണിച്ച് വിമാനത്താവളത്തിലും പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.

ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ശരിവച്ചതോടെയാണ് മൃതദേഹം വിട്ടുനല്‍കിയത്. ദുബൈയിലുണ്ടായിരുന്ന ബോണി കപൂര്‍, മകന്‍ അര്‍ജുന്‍ കപൂര്‍, സഞ്ജയ് കപൂര്‍, റീന മാര്‍വ, സന്ദീപ് മാര്‍വ എന്നിവരുള്‍പ്പെടെ പത്തുപേര്‍ മുംബൈയിലേക്ക് മൃതദേഹത്തെ അനുഗമിച്ചിരുന്നു. ഇവിടെനിന്ന് ആംബുലന്‍സ് മാര്‍ഗമാണ് ലോഖണ്ഡ്‌വാല ഹൗസിങ് കോംപ്ലക്‌സിലെ ശ്രീദേവിയുടെ വസതിയില്‍ മൃതദേഹം എത്തിച്ചത്.

അതേസമയം, ലോഖണ്ഡ്‌വാല ഹൗസിങ് കോംപ്ലക്‌സിലെ ശ്രീദേവിയുടെ വീടിനു മുന്നിലേക്ക് ആരാധക പ്രവാഹം തുടരുകയാണ്. ചലച്ചിത്ര – ടിവി താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും സമൂഹത്തിലെ നാനാതുറകളില്‍ നിന്നുള്ളവരും ഇവിടേക്ക് എത്തുന്നുണ്ട്.

ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം അവസാനിപ്പിച്ചതായി ദുബൈ പൊലീസ് അറിയിച്ചു. ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ശരിവച്ചു. മരണവുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണു മൃതദേഹം വിട്ടുനല്‍കിയത്.

നവവധുവിനെ വിവാഹവേദിയില്‍ വച്ച് കെട്ടിപ്പിടിച്ച് ഉമ്മവെച്ച് വരന്റെ പിതാവ്; പിന്നെ നടന്നത് കയ്യാങ്കളി (വീഡിയോ)

നവവധുവിനെ വിവാഹവേദിയില്‍ വച്ച് കെട്ടിപ്പിടിച്ച് ഉമ്മവെച്ച് വരന്റെ പിതാവ്. ചൈനയിലെ ബെയ്ജിംഗിലാണ് സംഭവം. സ്റ്റേജിലേക്ക് നടന്നു വരികയായിരുന്ന വധുവിനൊപ്പം എത്തിയ വരന്റെ പിതാവ് യുവതിയെ ആലിംഗനം ചെയ്ത് ചുംബിക്കുകയായിരുന്നു. അപ്രതീക്ഷിതമായിരുന്ന ചുംബനത്തില്‍ വധുവും ഞെട്ടി. മദ്യപിച്ചാണ് ഇയാള്‍ എത്തിയത്.

നിരവധിയാളുകള്‍ക്ക് മുന്‍പില്‍ വെച്ചായിരുന്നു ചുംബനം. പെട്ടെന്ന് തന്നെ ആളുകളില്‍ ചിലര്‍ കൈയടിക്കുകയും മറ്റ് ചിലര്‍ ബഹളം വെക്കുകയും ചെയ്തു. തുടര്‍ന്ന് സത്കാര വേദിയില്‍ ഒരു കൈയാങ്കളി തന്നെ നടന്നു. അലങ്കരിച്ച സ്റ്റേജ് ഇളകുന്നത് വീഡിയോയില്‍ കാണാം.

എന്നാല്‍ ഇയാള്‍ നന്നായി മദ്യപിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും വരന്റെ ബന്ധുക്കള്‍ അറിയിച്ചതോടെ പ്രശ്നം ഒത്തു തീര്‍പ്പായെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പുറത്തു വന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ വിശദീകരണവുമായി ഇരുവീട്ടുകാരും രംഗത്തെത്തി.

ശവക്കല്ലറകളില്‍ അന്തിയുറങ്ങുന്ന മനുഷ്യര്‍

സന്ധ്യമയങ്ങിയാല്‍ ശ്മശാനത്തിന് സമീപത്തുള്ള റോഡിലൂടെ യാത്രചെയ്യാന്‍ പോലും പലര്‍ക്കും പേടിയാണ് പോകേണ്ടിവന്നാല്‍ത്തന്നെ മുട്ടിടി തുടങ്ങും. എന്നാല്‍ പിന്നെ രാത്രിയില്‍ ശ്മശാനത്തില്‍ അന്തിയുറങ്ങേണ്ടി വന്നലോ?. അങ്ങനെയുള്ളവും ലോകത്തുണ്ട് എന്ന് തെളിയിക്കുന്നതാണ് ഈ ചിത്രങ്ങള്‍.

ശവകല്ലറകളില്‍ അന്തിയുറങ്ങുന്ന മനുഷ്യര്‍. ഇറാനില്‍ ടെഹ്റാനിലെ ഒരു കൂട്ടം ജനങ്ങളാണ് ശവക്കല്ലറകളില്‍ അന്തിയുറങ്ങാറുണ്ട്. ടെഹ്റാനില്‍ ശൈത്യകാലത്തെ കൊടും തണുപ്പിനെ അതിജീവിക്കാന്‍ വീടില്ലാത്തവരാണ് ശവക്കല്ലറകളില്‍ കഴിയുന്നത്. ഇവര്‍ക്ക് ഇതല്ലാതെ വേറെ മാര്‍ഗമില്ല. ഭവനരഹിതരായ ഇവര്‍ക്ക് ഒരല്പം സമാധാനത്തോടെ അന്തിയുറങ്ങാന്‍ ആശ്രയം ശവകല്ലറകള്‍ മാത്രമാണ്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് ശവക്കല്ലറകള്‍ തുറന്നു അതിനകത്ത് കഴിയുന്നത്. ചിലര്‍ പത്ത് വര്‍ഷമായി ശൈത്യകാലത്ത് അവിടെയാണത്രേ ഉറക്കം. സയ്യിദ് ഗൊലാം ഹൊസൈനി എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങളിലൂടെയാണ് ഭവനരഹിതരുടെ ദുരിതപൂര്‍ണമായ അവസ്ഥ പുറം ലോകം അറിഞ്ഞത്.

വീടില്ലാതെ ശ്മശാനത്തില്‍ കഴിയുന്നവരെല്ലാം, മയക്കുമരുന്നിന് അടിമകളാണെന്നാണ് സര്‍ക്കാരിന്റെ വാദം. ഇറാനിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കു പ്രകാരം തലസ്ഥാന നഗരിയായ ടെഹ്റാനില്‍ മാത്രം 5000 സ്ത്രീകള്‍ ഉള്‍പ്പെടെ 15000 പേര്‍ വീടില്ലാത്തവാണ്.

എന്റെ പൊന്നു അനു ഇമ്മാനുവലേ, നിന്റെ ഗ്ലാമര്‍ പരിവേഷം കൂടിവരുന്നുണ്ട്; താരത്തിന്റെ പുതിയ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ പറയുന്നു

തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നടിയായി അതിവേഗം വളര്‍ന്ന നടിയാണ് അനു ഇമ്മാനുവല്‍. മലയാളത്തില്‍ നിന്നുമായിരുന്നു അനുവിന്റെ തുടക്കമെങ്കിലും തെലുങ്ക് സിനിമയിലാണ് നടി സജീവമായിരിക്കുന്നത്. പവന്‍ കല്യാണിനൊപ്പം അനു അഭിനയിച്ച ആഗ്‌നതാവാസിയായിരുന്നു അവസാനം റിലീസിനെത്തിയ അനു ഇമ്മാനുവലിന്റെ സിനിമ.

സ്വപ്‌ന സഞ്ചാരി എന്ന സിനിമയില്‍ ജയറാമിന്റെ മകളായിട്ടായിരുന്നു അനു ആദ്യം അഭിനയിച്ചത്. ചിത്രത്തില്‍ സ്‌കൂളില്‍ പഠിക്കുന്ന ആ കുട്ടിയായിരുന്നെങ്കില്‍ അനു ഒത്തിരിയധികം മാറി പോയി. ഇപ്പോള്‍ പുറത്ത് വന്ന നടിയുടെ ഫോട്ടോസ് കണ്ടാല്‍ ആരും വിശ്വസിക്കില്ല. അത്രയധികം മാറ്റമാണ് സംഭവിച്ചിരിക്കുന്നത്.

Image may contain: one or more people and people sitting

മലയാളത്തിനടക്കം തെന്നിന്ത്യന്‍ സിനിമാ ലോകത്തിന് പരിചിതമായ മുഖമാണ് അനു ഇമ്മാനുവലിന്റേത്. കുറഞ്ഞ സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും അനു നായികയാവുന്ന മറ്റ് സിനിമകളും അണിയറയില്‍ ഒരുങ്ങുകയാണ്.

മലയാളത്തില്‍ 2011 ല്‍ റിലീസിനെത്തിയ സ്വപ്‌ന സഞ്ചാരി എന്ന സിനിമയിലൂടെയായിരുന്നു അനു ഇമ്മാനുവല്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ജയറാം നായകനായ സിനിമയില്‍ ജയറാമിന്റെ മകളുടെ കഥാപാത്രത്തെയായിരുന്നു അനു അവതരിപ്പിച്ചിരുന്നത്. രണ്ടാമതായി നിവിന്‍ പോളിയുടെ നായികയായി ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലുടെ അനു നായികയായി അരങ്ങേറ്റം കുറിച്ചു.

ആദ്യ രണ്ട് മലയാള സിനിമകള്‍ക്ക് ശേഷം അനു തെലുങ്കിലേക്ക് പോവുകയായിരുന്നു. ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ സജീവമായ നടി പവന്‍ കല്യാണിനെ പോലുള്ള പ്രമുഖ നടന്മാരുടെ നായികയായിട്ട് വിലസുകയാണ്.

Image may contain: 1 person

സോഷ്യല്‍ മീഡിയയിലൂം നടി ആക്ടീവാണ്. അനുവിനെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ ദിനംപ്രതി വന്‍ വര്‍ദ്ധനവാണുള്ളത്. അടുത്തിടെ നടി ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട ഫോട്ടോസ് വൈറലാവുകയും ചെയ്തിരുന്നു.

തമിഴ് സിനിമയിലും തന്റെ സാന്നിധ്യമറിയിക്കാന്‍ അനു ഇമ്മാനുവലിന് കഴിഞ്ഞിരുന്നു. തുപ്പറിവാളന്‍ എന്ന സിനിമയിലൂടെയായിരുന്നു അനു തമിഴില്‍ അഭിനയിച്ചത്. ബോക്‌സ് ഓഫീസിലും അനുവിന്റെ സിനിമ ഹിറ്റായിരുന്നു.

തെലുങ്കില്‍ ആഗ്‌നതാവാസി എന്ന പേരില്‍ നിര്‍മ്മിച്ച ബിഗ് റിലീസ് സിനിമയിലും അനു അഭിനയിച്ചിരുന്നു. ചിത്രത്തില്‍ പവന്‍ കല്യാണായിരുന്നു നായകന്‍. രണ്ട് നായിക പ്രധാന്യമുള്ള സിനിമയില്‍ കീര്‍ത്തി സുരേഷായിരുന്നു മറ്റൊരു നടി.

Image may contain: 2 people, people standing

Image may contain: 2 people, people standing and shoes

Image may contain: 2 people, people standing

Image may contain: 1 person, smiling, indoor

Image may contain: 2 people, people standing

Image may contain: 1 person, sitting, text and outdoor

Image may contain: 1 person, standing

Image may contain: 2 people, people standing, shoes and sunglasses    

ശ്രീദേവിയുടെ ബാത്ത് ടബ്ബിലെ മരണം; കോമാളിത്തരവുമായി ചാനലുകള്‍ (വീഡിയോ)

ബോളിവുഡ് താരം ശ്രീദേവിയുടെ മരണം ഞെട്ടലോടെയാണ് ഇന്ത്യന്‍ ജനത ഉള്‍ക്കൊണ്ടത്. ദുബൈയില്‍ വെച്ച് താരം ഹൃദയാഘാതം മൂലം മരിച്ചു എന്നാണ് ഞായറാഴ്ച പുലര്‍ച്ചെ എത്തിയ വാര്‍ത്ത. പിന്നീട് സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയയാണ് മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ എത്തി.

ഇന്നലെ ദുബൈ പോലീസ് ശ്രീദേവിയുടെ മരണ സര്‍ട്ടിഫിക്കറ്റ് പുറത്തിറക്കിയിരുന്നു. താരത്തിന്റേത് അപകട മരണമാണെന്നുള്ള റിപ്പോര്‍ട്ടാണ് ഇതില്‍ ഉണ്ടായിരുന്നത്. ബാത്ത്ടബ്ബില്‍ മരിച്ച നിലയിലായിരുന്നു ശ്രീദേവിയെ കണ്ടെത്തിയത്. തലയില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടെന്നുള്ള വിവരവും സര്‍ട്ടിഫിക്കറ്റിലുണ്ടായിരുന്നു. ബാത്ത്ടബ്ബിലേക്കുള്ള വീഴ്ചയില്‍ സംഭവിച്ചതാകാം ഈ മുറിവ് എന്നാണ് നിഗമനം.

ബാത്ത്ടബ്ബിലാണ് ശ്രീദേവി മരിച്ച് കിടന്നത് എന്ന് അറിഞ്ഞതോടെ ടിവി ചാനലുകളുടെ കോമാളിത്തരമാണ് പിന്നെ കാണാനായത്. പ്രമുഖ വാര്‍ത്താ ചാനലുകള്‍ ഈ വിവരം റിപ്പോര്‍ട്ട് ചെയ്തതാണ് ഏവരെയും മുഷിപ്പിച്ചിരിക്കുന്നത്.

ബാത്‌റൂമില്‍ നിന്നുള്ള ശ്രീദേവിയുടെ അവസാന 15 മിനിറ്റ് പുറത്തുവിടുമെന്നാണ് പ്രമുഖ വാര്‍ത്ത ചാനലായ അബിപി ന്യൂസ് പറഞ്ഞത്. പ്രൈം ടൈം ന്യൂസില്‍ ഇത് പുറത്തുവിടുമെന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് വാര്‍ത്ത അവതാരക പ്രൈംടൈം അവതരിപ്പിച്ചത് ബാത്ത് ടബ്ബിന്റെ ചിത്രത്തിന് അടുത്ത് നിന്നാണ്.

ബാത്ത്ടബ്ബില്‍ വീണുകിടക്കുന്ന ശ്രീദേവിയും സമീപം ബോണി കപൂര്‍ നോക്കി നില്‍ക്കുന്നതുമായ മോര്‍ഫ് ചെയ്ത ചിത്രം ഉപയോഗിച്ചാണ് തെലുങ്ക് വാര്‍ത്ത ചാനലായ ടിവി 9 വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മാത്രമല്ല ബാത്ത്ടബ്ബിന് സമീപം മദ്യം ഒഴിച്ച ഗ്ലാസ് ഇരിക്കുന്ന ചിത്രവും ചാനല്‍ പ്രചരിപ്പിച്ചു. ബോണി കപൂറിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല എന്ന് തെളിയിക്കാനായിരുന്നു ഇത്.

സിഎന്‍എന്‍, ന്യൂസ് 18 എന്നീ ചാനലുകളും ഒട്ടും പിന്നിലായിരുന്നില്ല. ബാത്ത്ടബ്ബിന് സമീപം ശ്രീദേവി നില്‍ക്കുന്നതിന്റെയും വീഴുന്നതിന്റെയും അടക്കം അളവുകള്‍ വരെ മെഷര്‍ ചെയ്തിരിക്കുകയാണ് ടൈംസ് നൗ.

ഇത്രയും പ്രധാനപ്പെട്ട ഒരു വാര്‍ത്ത ഏറ്റവും കോമാളിത്തരമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് തെലുങ്ക് ചാനല്‍ മഹാ ന്യൂസാണ്. ഇവരുടെ ക്രൈം ബ്യൂറോ ചീഫ് ബാത്ത്ടബ്ബില്‍ ലൈവായി ഇന്‍വെസ്റ്റിഗേഷന്‍ നടത്തുകയായിരുന്നു. ശ്രീദേവി എങ്ങനെയാണോ ബാത്ത്ടബ്ബില്‍ വീണിരിക്കുക എന്നതടക്കം ഇയാള്‍ റിപ്പോര്‍ട്ട് ചെയ്ത് അഭിനയിച്ച് കാണിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോള്‍ വിമര്‍ശനം നേരിടുകയാണ്.

പ്രായത്തെ വെല്ലുന്ന അഭ്യാസ പ്രകടനവുമായി ഈ മുത്തശ്ശി (വീഡിയോ)

ചെറുപ്പക്കാരെക്കാള്‍ നല്ല ചുറുചുറുക്കുള്ളവരായിരിക്കും ചില പ്രായമായ ആളുകള്‍. ഇത്തരത്തിലൊരാളാണ് ചൈനയിലെ, 69കാരിയായ മുത്തശ്ശി. പ്രായം ഏറി എന്നൊന്നും നോക്കാതെ പോളെ ഡാന്‍സ് അഭ്യാസങ്ങള്‍ ചെയ്യുകയാണ് ഈ മുത്തശ്ശി.

ഇവിടെയുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ തന്നെ പ്രചോദനമാണ് ഇവര്‍. അത്ര അനായാസമായാണ് പോളെ ഡാന്‍ഡ് ചെയ്യുന്നത്. കാണുന്നവര്‍ ചിന്തിക്കും ഈ പ്രായത്തിലും ഇത്ര മെയ്‌വഴക്കമോയെന്ന്.

എല്ലാ ദിവസവും വഴക്കത്തിന് വേണ്ടി ഇവര്‍ പോളെ ഡാന്‍സ് പ്രാക്ടീസ് ചെയ്യാറുണ്ട്. താന്‍ ഈ അഭ്യാസങ്ങള്‍ ചെയ്യുമ്പോള്‍ 40 വയസ്സ് കുറഞ്ഞതു പോലെയാണ് തോന്നുന്നതെന്നാണ് ഈ 69കാരി പറയുന്നത്. തന്റെ ചെറുപ്പ കാലത്ത് ദിവസവും നാലോ അഞ്ചോ മണിക്കൂറുകള്‍ താന്‍ പോളെ ഡാന്‍സ് പരിശീലിക്കാറുണ്ടായിരുന്നെന്നും ഇവര്‍ പറയുന്നു. അതുകൊണ്ടാണ് താന്‍ ഇത്ര ആരോഗ്യവതിയായി ഇരിക്കുന്നതെന്നും പറയുന്നു.

പാമ്പ് പിടിത്തം ഹോബിയാക്കിയ സീരിയല്‍ നടനെ അറിയാമോ?

സംഗീതത്തിനു പ്രാധാന്യമുള്ള ‘വാനമ്പാടി’ എന്ന സീരിയലില്‍ നായകനായെത്തിയ നടനാണ് സായ്കിരണ്‍ റാം. സായ്കിരണിന്റെ അമ്മൂമ്മയുടെ ഇളയ അനിയത്തിയാണ് മലയാളത്തിന്റെ പ്രിയഗായിക പി. സുശീല. കുടുംബത്തില്‍ എല്ലാവരും സംഗീതാഭിരുചിയുള്ളവര്‍. പക്ഷേ, ഇഷ്ടങ്ങളുടെ കാര്യത്തില്‍ സ്വന്തം ട്രാക്കിലൂടെയാണ് സായ്കിരണിന്റെ സഞ്ചാരം.

അഭിനയം കഴിഞ്ഞാല്‍ സായ് സമയം ചെലവഴിക്കുന്നത് പാമ്പുകള്‍ക്ക് വേണ്ടിയാണ്. പാമ്പുകളെ സഹായിക്കലും രക്ഷിക്കലുമാണ് സായ്കിരണിന് ഏറ്റവും സന്തോഷമുള്ള കാര്യം. പാമ്പ് പിടിത്തത്തിലേക്ക് തിരിയാനുള്ള കാരണവും രസകരമായ അനുഭവങ്ങളും സായ് പങ്കുവെക്കുന്നു.

മൃഗങ്ങളോടും പക്ഷികളോടും എനിക്ക് ചെറുപ്പത്തിലേ സ്‌നേഹമുണ്ടായിരുന്നു. മാത്രല്ല ഞാനൊരു ശിവഭക്തനുമാണ്. ഒരിക്കല്‍ സ്‌കൂളില്‍ നിന്നും വരുന്ന വഴി ഒരു പാമ്പിനെ തല്ലിക്കൊല്ലാന്‍ ഏഴെട്ടാളുകള്‍ അതിന് ചുറ്റും വടികളുമായി നില്‍ക്കുന്നു. ‘കൊല്ലരുതേ’ എന്ന് നിലവിളിച്ചു പറഞ്ഞ് ഞാന്‍ ഓടി അതിനടുത്തേക്ക് ചെന്നു. ഞാന്‍ പാമ്പിനടുത്തേക്ക് ചെന്നപ്പോള്‍ അതെനിക്ക് നേരെ ചീറ്റി. ഞാന്‍ ധൈര്യം സംഭരിച്ച് പിന്നെയും ചെന്നെങ്കിലും മുതിര്‍ന്നവര്‍ എന്നെ ബലമായി പിടിച്ചു മാറ്റി. എന്നിട്ട് അതിനെ തല്ലിക്കൊന്നു. അതൊരു വിഷമമായി മനസ്സില്‍ കിടന്നു. കോളജ് കാലമായപ്പോള്‍ ഹൈദരാബാദിലെ ‘ഫ്രണ്ട്‌സ് ഓഫ് സ്‌നേക്ക് സൊസൈറ്റി’യില്‍ ചെന്ന് അംഗത്വം എടുത്തു. സ്‌നേക് റെസ്‌ക്യൂ പഠിക്കണം എന്ന് പറഞ്ഞു.

രണ്ടു വര്‍ഷം കൊണ്ട് പലതരം പാമ്പുകളെക്കുറിച്ചും അവയെ രക്ഷിക്കേണ്ട രീതിയും പഠിച്ചു. ആദ്യമായി ഒരു പെരുമ്പാമ്പിനെയാണ് രക്ഷിക്കാന്‍ പോയത്. അന്ന് കൈക്ക് പാമ്പിന്റെ കടി കിട്ടി. കൈയില്‍ നിന്നു രക്തം ഒഴുകി. പക്ഷേ, ഞാന്‍ പേടിച്ചില്ല. കാരണം, അതിന് വിഷമില്ലെന്ന് എനിക്ക് അറിയാമായിരുന്നു. ഏതെങ്കിലും വിഷമാവസ്ഥയില്‍ കുടുങ്ങിയ പാമ്പുകളെയാണ് നമ്മള്‍ രക്ഷിക്കാന്‍ പോകുന്നത്. നമ്മള്‍ സഹായിക്കാനാണ് ചെല്ലുന്നത് പാമ്പുകള്‍ക്ക് അറിയില്ലല്ലോ. പാമ്പിന്റെ ജീവനും നമ്മുടെ ജീവനും രക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്ക് തന്നെയാണ്.

പാമ്പിനെ പേടിച്ച സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ടെന്ന് സായ് പറയുന്നു. ഒരിക്കല്‍ എന്റെ വീട്ടിലെ മരപ്പണിക്കാരന്റെ വീട്ടില്‍ പാമ്പിനെ കണ്ടു. രാത്രി ഏഴ് മണിയായിക്കാണും. അയാള്‍ വിളിച്ച പ്രകാരം ചെന്നു. മുള കൊണ്ടുള്ള വീടാണ് അയാളുടേത്. മുളയില്‍ മൂന്നുനാല് ചുറ്റായി വളഞ്ഞ് ഒരു മൂര്‍ഖന്‍. അവസാനത്തെ വളയം അഴിച്ചതോടെ പാമ്പ് താഴെ വീണു. കൃത്യസമയത്ത് കറന്റ് പോയി. ‘ടോര്‍ച്ച് കൊണ്ടുവാ’ എന്ന് ഞാന്‍. ‘ടോര്‍ച്ച് ഇല്ലെന്ന്’ അയാള്‍.

‘ഒരു മെഴുകുതിരി എങ്കിലും..’ അന്ന് സത്യത്തില്‍ ഞാന്‍ പേടിച്ച് വിറച്ചാണ് അത് പറഞ്ഞത്. ഒടുവില്‍ മെഴുകുതിരി വെട്ടത്തില്‍ അന്ന് ഒരു വിധത്തില്‍ അതിനെ പിടിച്ചു. ഭാഗ്യം കൊണ്ടു മാത്രമാണ് അന്ന് രക്ഷപ്പെട്ടത്. രക്ഷപ്പെടുത്തുന്ന പാമ്പുകളെ ഫ്രണ്ട്‌സ് ഓഫ് സ്‌നേക്ക്‌സിന്റെ കീഴിലുള്ള ടെറേറിയത്തിലാണ് സൂക്ഷിക്കുന്നത്. മണല്‍ നിറച്ച അക്വേറിയം പോലുള്ള സംവിധാനമാണ് ടെറേറിയം. രണ്ട് മൂന്നു മാസം കൂടുമ്പോള്‍ ഇവയെ കാട്ടില്‍ കൊണ്ടു വിടും. വലിയ ഗണ്ണി ബാഗുകളില്‍ പാമ്പുകളെ നിറച്ച് കാട്ടില്‍ കൊണ്ടു പോയി തുറന്ന് വിടുകയാണ് ചെയ്യുന്നത്.

ഒരിക്കല്‍ 120 പാമ്പുകളുള്ള ബാഗുകളുമായി ഞാന്‍ എന്റെ കാറില്‍ കാട്ടിലേക്ക് പോയി. ഓരോരോ ബാഗുകള്‍ തുറന്ന് പാമ്പുകളെ വിട്ടു. അവസാനം എടുത്ത ബാഗില്‍ പതിനാറ് മൂര്‍ഖന്മാരെയാണ് നിറച്ചിരുന്നത്. ആ ബാഗും എടുത്ത് കാട്ടിലേക്ക് നടക്കുന്ന വഴി. ബാഗിന്റെ അടിഭാഗം പൊട്ടി മുഴുവന്‍ പാമ്പുകളും എന്റെ കാലിലേക്ക് വീണു. അതില്‍ ഒരെണ്ണം കടിച്ചാല്‍ ആശുപത്രിയില്‍ എത്താനുള്ള നേരം പോലും കിട്ടില്ല.

വേറെ വഴിയൊന്നുമില്ല മുന്നില്‍. ഞാന്‍ ശിവഭഗവാനോട് പ്രാര്‍ഥിച്ചു. തീരെ നിസ്സഹായത വരുമ്പോള്‍ തോന്നുന്ന തരം നര്‍മം ആയിരുന്നു അപ്പോള്‍ മനസ്സില്‍. ഞാന്‍ മൗനമായി ഭഗവാനോട് ചോദിച്ചു. ‘ഹലോ സാറേ, ഞാനിനിയും നിന്റെ പാമ്പുകളെ രക്ഷിക്കേണ്ടതില്ല എന്നാണോ അങ്ങ് ഉദ്ദേശിക്കുന്നത്.’ ഭയത്തില്‍ നിന്നു പിറന്ന എന്റെ തമാശയും പ്രാര്‍ഥനയും ശിവ ഭഗവാന്‍ കേട്ടുവെന്ന് തോന്നുന്നു.

പാമ്പുകള്‍ ഓരോന്നായി തലപൊക്കി എന്നെ കടിക്കാതെ കാട്ടിലേക്ക് ഇഴഞ്ഞ് പോയി. അത്രയും നേരം യാതൊരു ചലനങ്ങളുമില്ലാതെ ഭയമുറഞ്ഞ പ്രതിമ പോലെ ഞാന്‍ നിന്നു. അന്ന് ഭയന്നതു പോലെ ജീവിതത്തിലൊരിക്കലും ഞാന്‍ പേടിച്ചിട്ടില്ല. ഒരിക്കല്‍ കാറില്‍ പാമ്പ് കയറി ഒന്ന് സഹായിക്കാമോ എന്ന് ചോദിച്ച് ഒരു കോള്‍ വന്നു. ആരാണെന്ന് ചോദിച്ചപ്പോള്‍ ‘അക്കിനേനി നാഗാര്‍ജുന’ ആണെന്ന് പറഞ്ഞു. തമാശ പറയാതെ ആളാരാണെന്ന് പറയൂ എന്ന് ഞാന്‍. ഇത് ഞാന്‍ തന്നെ, അക്കിനേനി നാഗാര്‍ജുന എന്ന് അദ്ദേഹം. അദ്ദേഹം എന്നെ വിളിക്കുമെന്ന് ഞാന്‍ കരുതിയിട്ടേയില്ലായിരുന്നു. പിന്നെ, നേരേ, നാഗാര്‍ജുനയുടെ വീട്ടിലെത്തി പാമ്പിനെ കാറില്‍ നിന്നു പുറത്തെടുത്തു.