1960,ലെ കേരളം നിങ്ങൾ കളർ ഫുൾ ആയി കണ്ടിട്ടുണ്ടോ.

നമ്മുടെ കേരളം ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ ഇങ്ങനെ ആയിരുന്നു തികച്ചും യാദിർഷികം ആയ ഒരു അറിവാണ് ഇത് ആരും കണ്ടാൽ ഒന്ന് കണ്ണ് തള്ളി പോവും അന്ന് ഭരണത്തിൽ ഉണ്ടായിരുന്ന ബ്രിട്ടീഷ് ജനതയിൽ നിന്നാണ് ഈ വീഡിയോ എടുക്ക പെട്ടിട്ടുള്ളത് ഇത് ഒന്ന് ആസ്വദിക്കാൻ അനുഭവിക്കാൻ നമ്മുടെ ഈ തലമുറക്ക് കഴിയില്ല കാരണം നൂറ്റാണ്ടുകൾ പഴക്കം ഉള്ള നമ്മുടെ കേരള തനിമയുടെ കാഴ്ച്ച അത്രയും സുന്ദരവും മനോഹരവും ആണ് നമുക്ക് ഒന്നും ഒരിക്കലും ഊഹിക്കാൻ കഴിയാത്ത നമ്മുടെ എല്ലാം മനസ്സിലെ പഴയ കാലം ഇങ്ങനെ ആയിരുന്നു വീഡിയോ കാണാം.

തരംഗമായി ഇൗ സുന്ദരികളുടെ ‘ഏക് ദോ തീൻ’ ഡാൻസ്: വിഡിയോ

ബാഗി 2 എന്ന പുതിയ ചിത്രത്തിലെ ‘ഏക് ദോ തീന്‍’ ഗാനത്തിന്റെ റീമിക്സ് സമൂഹമാധ്യമങ്ങളിൽ തംരഗം തീർക്കുകയാണ്. 1988-ലിറങ്ങിയ തേസാബ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ മാധുരി ദീക്ഷിത് തകര്‍ത്തഭിനയിച്ച ഐറ്റം നമ്പറിന്റെ പുതിയ പതിപ്പിൽ ബോളിവുഡ് സുന്ദരി ജാക്വലിൻ ഫെർണാണ്ടസാണ് ആടിപ്പാടുന്നത്. ഇൗ പാട്ടിന്റെ വിവിധ നൃത്തരൂപങ്ങൾ ഉൾക്കൊള്ളുന്ന വിഡിയോകളും തരംഗമാണ്. അത്തരത്തിലൊന്നാണ് കൊറിയോഗ്രാഫർ വിപിൻ ശർമ ഒരുക്കിയ നൃത്തം. സാക്ഷി ഗുപ്ത, ത്രപ്തി സാഹു, ആക്രിതി കാർന്‌വാൾ തുടങ്ങിയവർ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന വിഡിയോയ്ക്ക് അഭിനന്ദനപ്രവാഹമാണ്. ഒറിജിനലിനെ വെല്ലുന്ന പ്രകടനമാണ് ഇവരുടേതെന്നാണ് ആസ്വാദകരുടെ അഭിപ്രായം. ടൈഗര്‍ ഷറോഫ് നായകനായെത്തുന്ന ബാഗി 2–വിലാണ് ‘ഏക് ദോ തീന്‍’ ഗാനത്തിന്റെ റീമിക്സ് ഉപയോഗിച്ചിരിക്കുന്നത്. ദിഷാ പടാനിയാണ് ചിത്രത്തിലെ നായിക. 2016–ൽ പുറത്തിറങ്ങിയ ബാഗി എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ബാഗി 2. ആദ്യ ഭാഗത്തിൽ ശ്രദ്ധ കപൂറായിരുന്നു നായിക. രൺദീപ് ഹൂഡയാണ് വില്ലൻ. കണ്ണഞ്ചിപ്പിക്കുന്ന ആക്​ഷൻ രംഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് സിനിമയെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. അഹമ്മദ് ഖാൻ ആണ് സംവിധാനം. സബീർ ഖാൻ ആയിരുന്നു ആദ്യഭാഗം സംവിധാനം ചെയ്തത്. ചിത്രം മാർച്ച് 30–ന് റിലീസ് ചെയ്യും. https://youtu.be/_mctlnL3pUs

KSRTC ഡ്രൈവറെ ആക്രമിച്ച യുവാക്കൾ കുടിങ്ങി, അവരെ കാത്തിരിക്കുന്ന ശിക്ഷ ഇതാണ്

KSRTC ഡ്രൈവറെ ആക്രമിച്ച യുവാക്കൾ കുടിങ്ങി, അവരെ കാത്തിരിക്കുന്ന ശിക്ഷ ഇതാണ്https://youtu.be/iP77_HkVf5Y

കാമുകിയെ നാട്ടിലെത്തിക്കാന്‍ പോലിസ് നീക്കം ; തന്റെ ഭര്‍ത്താവിന്റെ പങ്ക് വെളിപ്പെടുത്തി കാമുകി

റേഡിയോ ജോക്കിയും മിമിക്രി കലാകാരനുമായ രാജേഷിന്റെ കൊലപാതകത്തിന് വഴിയൊരുക്കിയത്, ഭര്‍തൃമതിയും ഖത്തര്‍വാസിയുമായ നര്‍ത്തകിയുമൊത്തുള്ള രണ്ട് വര്‍ഷത്തെ വഴിവിട്ടബന്ധമെന്ന് പൊലീസ്. ഭാര്യയുടെ അവിഹിതബന്ധം മനസ്സിലാക്കിയ ഭര്‍ത്താവാണ് രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ കൊടുത്തതെന്നും ഇതിനുള്ള തെളിവുകള്‍ ലഭിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കുന്നു. അതേസമയം ഖത്തറില്‍ നിന്ന് നര്‍ത്തകിയെ നാട്ടിലെത്തിക്കാന്‍ ഖത്തര്‍ പോലീസിന്റെ സഹായം തേടിയിരിക്കുകയാണ് അന്വേഷണസംഘം.നര്‍ത്തകിയുടെ ഭര്‍ത്താവിനെ പിടികൂടാനുള്ള ശ്രമവും പൊലീസ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. നാടിനെ നടുക്കിയ തിരുവനന്തപുരം മടവൂര്‍ റേഡിയോ ജോക്കി കൊലപാതകത്തിന്റെ യഥാര്‍ത്ഥ വസ്തുതയിലേക്ക് പൊലീസ് നീങ്ങുകയാണ്.മടവൂര്‍ സ്വദേശിയും റേഡിയോ ജോക്കിയും മിമിക്രി കലാകാരനുമായ രാജേഷ് എന്ന രാജേഷ് കുമാറിന്റെ കൊലപാതകത്തിന് വഴിവെച്ചത് ഖത്തര്‍വാസിയും ഭര്‍തൃമതിയുമായ നര്‍ത്തകിയുമായുള്ള രാജേഷിന്റെ വഴിവിട്ട ബന്ധമെന്നാണ് പൊലീസ് പറയുന്നത്. തങ്ങള്‍ക്ക് ലഭിച്ച വിവരങ്ങളെ കുറിച്ച് കേസന്വേഷിക്കുന്ന പൊലീസ് സംഘം രഹസ്യമായി വെളിപ്പെടുത്തിയത് ഇങ്ങനെ. റെഡ് എഫ് എമ്മില്‍ ജോലിയിലിരിക്കവെ രാജേഷ് അത് ഉപേക്ഷിച്ച് കൂടുതല്‍ ശമ്പളം കിട്ടുന്ന ഖത്തറിലെ മലയാളം റേഡിയോ ചാനലില്‍ ജോലിക്ക് പ്രവേശിച്ചു. അങ്ങനെ രാജേഷ് ഖത്തറില്‍ റേഡിയോ ജോക്കി ആയി ജോലി ചെയ്ത കാലത്താണ് നര്‍ത്തകിയെ പരിചപ്പെട്ടത്.ഖത്തറില്‍ വിവിധ ഡാന്‍സ് പ്രോഗ്രാമുകളും ഡാന്‍സ്‌ക്ലാസുകളും നടത്തി വന്ന യുവതിയെ ഒരു പ്രോഗ്രാമില്‍ വച്ചാണ് രാജേഷ് പരിചയപ്പെടുന്നത്. ഈ പരിചയം നാളുകള്‍ നീണ്ടപ്പോള്‍ അത് വഴിവിട്ട ബന്ധമായി മാറി.നര്‍ത്തകിയുടെ ഭര്‍ത്താവ് ,തന്റെ ഭാര്യയുടെ രാജേഷുമായുള്ള ബന്ധം പിടികൂടുകയും വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തുവെന്നും രാജേഷിന്റെ സുഹുത്തുതന്നെ പൊലീസിനോട് പറഞ്ഞിരുന്നു. രാജേഷുമായുള്ള അവിഹിതത്തെ തുടര്‍ന്ന് നര്‍ത്തകിയുടെ ഭര്‍ത്താവ് അവരുമായുള്ള വിവാഹ ബന്ധം ഉപേക്ഷിച്ചു.നര്‍ത്തകിയുമായുള്ള വഴിവിട്ട ബന്ധം പുറത്താവുകയും പ്രശ്‌നങ്ങളായിരിക്കുകയും ചെയ്തിരിക്കുന്നുവെന്ന വിവരം ലഭിച്ച രാജേഷ് ഖത്തറില്‍ നിന്ന് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി.നാട്ടിലെത്തിയിട്ടും രാജേഷ് ഖത്തറിലെ ഈ യുവതിയുമായുള്ള ബന്ധം തുടര്‍ന്നുവെന്നും പൊലീസ് പറയുന്നു. ഖത്തറിലുള്ള നര്‍ത്തകി നല്‍കിയ ലക്ഷങ്ങള്‍ ഉപയോഗിച്ചാണ് രാജേഷ് മടവൂരില്‍ മെട്രാസ് റിക്കോര്‍ഡിംഗ് സ്റ്റുഡിയോ തുടങ്ങിയതെന്നും പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.രാജേഷിന്റെ ഖത്തര്‍ ബന്ധത്തെ ചൊല്ലി ഭാര്യ രോഹിണിയുമായി രാജേഷ് പിണക്കത്തിലായിരുന്നുവെന്നത് ബന്ധുക്കള്‍ തന്നെ പൊലീസിന് മൊഴി നല്‍കി. നര്‍ത്തികയുടെ ഭര്‍ത്താവ് കഴിഞ്ഞ ഒരാഴ്ചയായി രാജേഷിനെ കൊലപ്പെടുത്തുന്നതിനായി കൊല്ലത്ത് എത്തിയിരുന്നു.രാജേഷിന്റെ പ്രോഗ്രം നടക്കുന്ന സ്ഥലങ്ങളില്‍ ഈ വ്യക്തി പോയിരുന്നു.ഒടുവില്‍ ആലപ്പുഴയിലെയും കൊല്ലത്തെയും ക്വട്ടേഷന്‍ സംഘാംഗങ്ങളുടെ സഹായത്തൊടെ കൊലപാതകം നടത്തി. രാജേഷിനെ കൊലപ്പെടുത്തുമ്പോള്‍ നര്‍ത്തകിയുടെ ഭര്‍ത്താവ് കാറിലുണ്ടായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.അതേസമയം ഖത്തറിലേക്ക് മടങ്ങിയിട്ടില്ലാത്ത നര്‍ത്തകിയുടെ ഭര്‍ത്താവിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഇതിനിടെ നര്‍ത്തകിയെ നാട്ടിലെത്തിക്കാന്‍ അന്വേഷണസംഘം ഖത്തര്‍ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്.വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനും പൊലീസ് തീരുമാനിച്ചിരിക്കുകയാണ്.എന്നാല്‍ രണ്ട് ദിവസത്തിനുള്ളില്‍ കൊലപാതകികളെ പിടുകൂടുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.

ഇങ്ങനെ ഒരു വിവാഹം നിങ്ങളുടെ ജീവിതത്തിൽ ഇന്നേ വരെ കണ്ടു കാണില്ല..ഹോ ഒന്ന് കാണേണ്ടത് തന്നെ…

ഇങ്ങനെ ഒരു വിവാഹം നിങ്ങളുടെ ജീവിതത്തിൽ ഇന്നേ വരെ കണ്ടു കാണില്ല..ഹോ ഒന്ന് കാണേണ്ടത് തന്നെ…Vedio https://youtu.be/Qt3oEm2TsCA

നല്ല ബെസ്റ്റ് കോമ്പിനേഷൻ 100% കോമഡി | Rimi Tomy & Ranjini | Troll Video

നല്ല ബെസ്റ്റ് കോമ്പിനേഷൻ 100% കോമഡി | Rimi Tomy & Ranjini | Troll Video മാക്സിമം ഈ അറിവ് നിങ്ങള്‍ മറ്റുള്ള കൂട്ടുകാരിലെകും പകരന്നു നല്‍കാനായി പരമാവതി ഷെയര്‍ ചെയ്യുക;കൂടുതൽ സിനിമ വിശേഷങ്ങളും മറ്റു വാർത്തകൾക്കും ഈ പേജും ഈ ചാനലും മറക്കാതെ സബ്സ്ക്രൈബ് ചെയ്യൂ. പുതു പുത്തൻ വാർത്ത കൾ നിങ്ങളെ തേടിയെത്തും. സമൂഹത്തിൽ നടക്കുന്ന അതിക്രമങ്ങൾ ക്കെതിരെ ശബ്ദം ഉയർത്തുന്ന ഓരോരുത്തരും ഇത് കാണുക. അല്ലേൽ കേൾക്കുക. ഇത് ഓരോരുത്തർക്കും പറയാൻ ഉള്ളതാണ്.

പണക്കാരൻ തന്നെ കക്കാൻ ഇറങ്ങുന്ന കാലം. ഇതാ നിങ്ങൾക്കു മുന്നിൽ ഞങ്ങൾ എത്തിക്കുന്നു. വാർത്തകളുടെ വിസ്മയ ലോകം. നിങ്ങൾക്കും ഇതിൽ എന്തുണ്ട് പറയാൻ. ഇത് ഓരോരുത്തരുടെയും വാഗ്‌ദാനമാണ്. ഈ വാർത്ത നിങ്ങൾക്ക് ഉപകാരപ്പെടുന്നുണ്വെങ്കിൽ മറക്കാതെ share ചെയുക. സപ്പോർട്ട് ചെയ്യുക.

ആര്‍ക്കും പ്രചോദനമാകുന്ന ജീവിതം ; ജാക്ക് മാ, പരാജയങ്ങളെ പടവുകലാക്കിയ വിജയി..!!

ജാക്ക് മാ, പരാജയങ്ങളെ പടവുകലാക്കിയ വിജയി

കേവലം പതിനെട്ടു വർഷം കൊണ്ട് ഒന്നുമില്ലായ്മയിൽ നിന്ന് 37,000 കോടി അമേരിക്കൻ ഡോളർ ആസ്തിയുമായി ലോകത്തിലെ എണ്ണം പറഞ്ഞ കോടീശ്വരന്മാരിൽ ഒരുവനായി മാറിയ ജാക്ക് മായെക്കുറിച്ചു കേട്ടിട്ടുണ്ടോ…?

സ്വന്തമായി ഒരു ഇ-മെയിൽ പോലും ഇല്ലാതിരുന്നിടത്തുനിന്ന്, വളരെ കുറച്ചു നാളുകൾകൊണ്ട് ദിനംതോറും പത്തു കോടിയോളം ആളുകൾ വ്യാപാരത്തിനായി ആശ്രയിക്കുന്ന ലോകത്തിലെ മുൻനിര ഇന്റർനെറ്റ് അധിഷ്ഠിത കമ്പനികളിൽ ഒന്നായി മാറിയ ആലിബാബ എന്ന ഇ-കൊമേഴ്‌സ് കമ്പനിയുടെ ഉടമയാണ് ജാക്ക് മാ.

സമ്പത്തിൽ ഇന്ത്യയിലെ ഒന്നാം സ്ഥാനക്കാരൻ മുകേഷ് അംബാനിയെക്കാളും മുകളിലാണ് കേവലം ഒരു വെബ് പ്ലാറ്റഫോം വഴി വെറും പതിനെട്ടു വർഷം കൊണ്ട് കോടീശ്വരനായ ജാക്ക് മായുടെ സ്ഥാനം…ആലിബാബയെക്കുറിച്ചും, താൻ കടന്നുവന്ന വഴികളെക്കുറിച്ചും ജാക്ക് മാ പറയുന്നത് കേൾക്കൂ…

” എന്റെ ജന്മദേശമായ ഹാങ്ങ് ഷുവിലെ ഷാങ്-റില ഹോട്ടലിൽ അമേരിക്കയിൽനിന്നും മറ്റും വരുന്ന വിദേശികളെ സ്ഥലങ്ങൾ ചുറ്റിനടന്നു കാണിക്കാൻ ഒൻപതു വർഷക്കാലം ഞാൻ ഒരു ഗൈഡ് ആയി ജോലിനോക്കിയിരുന്നു. അവരാണ് എന്നെ ഇംഗ്ലീഷ് പഠിപ്പിച്ചത്. എന്നെ രൂപപ്പെടുത്തുന്നതിൽ അത് വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട്.ഒരിക്കൽപ്പോലും ചൈനയ്ക്കു പുറത്തുപോയിട്ടില്ലാത്ത ഞാൻ ഇംഗ്ലീഷ് സംസാരിക്കാൻ തുടങ്ങി. “ജാക്ക് നീയെങ്ങനെ ഇംഗ്ലീഷ് പഠിച്ചു.Image result for jack maനീയെങ്ങനെ വിദേശികളെപ്പോലെ സംസാരിക്കുന്നു…?” കൂട്ടുകാർക്കെല്ലാം അത് വലിയ അത്ഭുതമായിരുന്നു. ആ ഒൻപതു വർഷക്കാലം വിദേശ വിനോദസഞ്ചാരികളാണ് എന്റെ മനസ്സ് തുറന്നത് .ഞാൻ എന്റെ നാട്ടിലെ സ്‌കൂളിനിന്നു പഠിച്ചതിൽ നിന്ന്, ഞാൻ അതുവരെ അറിഞ്ഞതിൽനിന്ന് വളരെ വ്യത്യസ്തമായ അറിവുകളാണ് അവരിൽനിന്നു എനിക്ക് ലഭിച്ചത്…

എന്റെ ശരിക്കുള്ള പേര് മാ യുൻ എന്നാണ്. ഷാങ്-റില ഹോട്ടലിൽ വച്ചു പരിചയപ്പെട്ട ടെന്നസിയിൽ നിന്നുള്ള എന്റെ ഒരു കൂട്ടുകാരിയാണ് മാ യുൻ എന്ന എന്റെ പേര് ജാക്ക് മാ എന്നാക്കിയത്. അവർ ഹാങ്ങ് ഷുവിൽ വന്നതുമുതൽ ഞങ്ങൾ സുഹൃത്തുക്കളായി. പിന്നെ തൂലികാ സുഹൃത്തുക്കളായി. അവൾക്കു എന്റെ പേര് എഴുതാനും പറയാനും ബുദ്ധിമുട്ടു വന്നപ്പോൾ അവളാണ് ഒരു എളുപ്പത്തിനുവേണ്ടി എന്നെ ജാക്ക് എന്ന് വിളിച്ചുതുടങ്ങിയത്.

അങ്ങനെയിരിക്കെ, ഒരു ഹൈവേ പണിക്കായാണ് 1995-ൽ ഞാൻ അമേരിക്കയിൽ എത്തുന്നത്.അന്ന് സിയാറ്റിലിൽ എന്റെ ഒരു കൂട്ടുകാരന് ഒരു ഓഫീസുണ്ട്. അവിടെ കുറെ കംപ്യൂട്ടറുകളുണ്ടായിരുന്നു. എന്നെ ഇന്റർനെറ്റ് കാണിച്ചിട്ടു അവൻ പറഞ്ഞു ജാക്ക്, ഇതാണ് ഇന്റർനെറ്റ്. നിനക്കു ഇഷ്ടമുള്ളത് സേർച്ച് ചെയ്യൂ. അത് കാണിച്ചുതരും. ഞാൻ ബിയറിനെക്കുറിച്ചു സേർച്ച് ചെയ്തു. ദാ വരുന്നു ഉത്തരം. അമേരിക്കൻ ബിയർ; ജർമൻ ബിയർ; ജപ്പാൻ ബിയർ;

പക്ഷെ, ചൈനയിൽ നിന്നുമാത്രം ഒന്നുമില്ല. ചൈനയെക്കുറിച്ചു ഉത്തരം തരാൻ സൈറ്റുകൾ ഒന്നുമില്ല. അന്നുതന്നെ, ഞങ്ങൾ ചൈനയെക്കുറിച്ചു ഒരു വെബ് പേജുണ്ടാക്കി രജിസ്റ്റർ ചെയ്തു. രാവിലെ 9:40-നാണ് ആ സൈറ്റ് പ്രസിദ്ധപ്പെടുത്തുന്നത് . ഉച്ചയ്ക്ക് 12:30-ആയപ്പോൾ എനിക്ക് കൂട്ടുകാരന്റെ ഫോൺ വന്നു. ജാക്ക് നിനക്ക് 5 ഇ-മെയിലുകൾ വന്നിരിക്കുന്നു. എന്താണ് ഇ-മെയിൽ..? അന്ന് ഇതൊന്നും എനിക്കറിയില്ല . ഇന്റർനെറ്റിന്റെ വലിയ സാദ്ധ്യതകളെക്കുറിച്ചു ഞാൻ അറിയുന്നത് അങ്ങനെയാണ്…

അമേരിക്കയിൽനിന്നും ഇന്റർനെറ്റിൽ എന്തെങ്കിലും ചെയ്യുക എന്ന വലിയ സ്വപ്നവുമായാണ് ഞാൻ ചൈനയിൽ തിരികെ എത്തുന്നത്. ലോകത്തെ മാറ്റാൻ തക്ക ശേഷി ഇന്റർനെറ്റിനുണ്ടെന്ന് എനിക്കറിയാമായിരുന്നു . പക്ഷെ, 1996-1997 ഞങ്ങൾക്ക് വലിയൊരു പ്രതിസന്ധിയുടെ സമയമായിരുന്നു. ബന്ധുക്കളിൽ നിന്നും, കൂട്ടുകാരിൽ നിന്നും രണ്ടായിരം ഡോളർ കടം വാങ്ങി. തുടക്കത്തിൽ ചൈന ടെലികോമിനോട് ചേർന്ന് ഞങ്ങൾ പ്രവർത്തിക്കാൻ തീരുമാനിച്ചു. പക്ഷെ, അത് അധികകാലം നീണ്ടില്ല. ഇന്റർനെറ്റ് രാജ്യത്ത് കൂടുതൽ വ്യാപിപ്പിക്കാൻ ഗവൺമെന്റിൽ സ്വാധീനം ചെലുത്താൻ വേണ്ടി ബീജിങ്ങിൽ പോയി .

പക്ഷെ, രണ്ടു കൂട്ടരുടെയും ആശയങ്ങൾ ഒത്തുപോവില്ലെന്ന് അറിഞ്ഞതോടെ ഞാൻ ബീജിംഗ് വിട്ടു. എങ്ങും ആശ്രയമില്ല. .മൊത്തം നിരാശ. എല്ലാം വിട്ടെറിഞ്ഞു പോയാലോ എന്ന് ചിന്തിച്ച കാലം . തിരിച്ചു നാട്ടിലേക്ക്, ഹാങ്ങ് ഷുവിലേക്ക്. അങ്ങനെ 1999 ഫെബ്രുവരി 21-നു എന്റെ വീട്ടിലേക്കു എന്റെ പതിനെട്ടു സുഹൃത്തുക്കളെ ഞാൻ വിളിച്ചു. ആ മീറ്റിങ്ങിന്റെ വീഡിയോ ഇന്നും ഞങ്ങളുടെ കയ്യിലുണ്ട്. അന്നുതൊട്ടിന്നോളം കമ്പനി സംബന്ധമായ എല്ലാ മീറ്റിങ്ങുകളുടെയും വിഡിയോ ഞങ്ങൾ സൂക്ഷിക്കുന്നുണ്ട്. ഞങ്ങൾ എടുത്ത തീരുമാനങ്ങളിൽ എവിടെയാണ് തെറ്റുകൾ വന്നതെന്ന് അടുത്ത തലമുറയ്ക്ക് അറിയാൻ അത് വളരെ സഹായിക്കും. ഹാങ്ങ് ഷുവിൽ 1999-ലാണ് ആലിബാബ ആരംഭിക്കുന്നത്. ചിലർ ചോദിച്ചു എന്താണ് നിങ്ങൾക്ക് ബീജിങ്ങിൽ അല്ലെങ്കിൽ ഷാങ് ഹായിൽ തുടങ്ങാമായിരുന്നില്ലേ…?Image result for jack maഅന്ന് ഹാങ്ങ് ഷു ഒന്നുമല്ല. അവരോടു ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട്. അന്ന് നോക്കിയ വലിയൊരു കമ്പനിയാണ്. .അതിന്റെ ആസ്ഥാനം എവിടെയാണ്. .ഫിൻലണ്ടിലെ ഒരു കുഞ്ഞു ദ്വീപിലാണ്. നിങ്ങൾ എവിടെയാണ് എന്നതല്ല പ്രധാനം. നിങ്ങളുടെ ഉൾക്കാഴ്ച എത്രമാത്രം ശക്തമാണ് എന്നതാണ്. ബീജിങ്ങിൽ പ്രധാനമായും ഗവൺമെന്റിന്റെ വ്യവസായങ്ങളാണ്. ഷാങ് ഹായിൽ ആണെങ്കിൽ ഐ. ബി. എം., മൈക്രോസോഫ്റ്റ് പോലുള്ള ബഹുരാഷ്ട്ര കമ്പനികളാണ്. ഈ കുഞ്ഞൻ സ്റ്റാർട്ട് അപ്പ് പ്രസ്ഥാനത്തിന് അവിടെ വലിയ പ്രസക്തിയില്ല …ബീജിങ്ങിലോ ഷാങ്ഹായിലോ നമ്മൾ ഒന്നുമല്ല. എന്നാൽ, സ്വന്തം നാടായ ഹാങ്ങ് ഷുവിൽ നമ്മൾ എന്തോ ആണ്…

1999-2000 കാലത്ത് ആലിബാബ തുടങ്ങിയ സമയത്ത്, ഞങ്ങളുടെ ബിസിനസ് രീതികൾ അന്ന് അധികമാർക്കും അറിയില്ല. അന്ന് ആകെ അറിയപ്പെട്ടിരുന്നത് യാഹൂ, അതുപോലുള്ള കുറച്ചു കമ്പനികൾ മാത്രം. ഒരു കിറുക്കൻ തങ്ങൾക്കു മനസ്സിലാകാത്ത എന്തോ വികൃതികൾ ചെയ്യുന്നതായിട്ടാണ് ആളുകൾക്ക് തോന്നിയിരുന്നത്. ടൈം മാഗസിൻ പോലും ആദ്യം എന്നെ വിശേഷിപ്പിച്ചത് ക്രേസി ജാക്ക് എന്നാണ്. എല്ലാവർക്കും തുടക്കത്തിൽ മനസ്സിലാകുന്ന ഒരു കാര്യം ചെയ്യുന്നതിൽ എന്താണ് നമുക്കുള്ള മേന്മ…? ആളുകൾ കിറുക്കൻ എന്ന് വിളിച്ചാലും ഞാൻ ചെയ്യുന്നതെന്താണെന്നു എനിക്ക് വ്യക്തമായി അറിയാമായിരുന്നു…

ലോകം മുഴുവൻ പരക്കുന്ന ഇന്റർനെറ്റിൽ ലോകം മുഴുവൻ അറിയുന്ന ഒരു പേര് വേണം എന്ന് കരുതിയിട്ടാണ് ആലിബാബ എന്ന പേര് നൽകിയത്. അക്കാലത്തെ അറിയപ്പെടുന്ന ഒരു പേര് യാഹൂ ആണ്. അന്ന് ഞാൻ സാൻഫ്രാൻസിസ്കോയിലാണ്മു. റിയിലേക്ക് വന്ന വേലക്കാരിയോട് ഞാൻ ചോദിച്ചു. “അലിബാബയെക്കുറിച്ചു കേട്ടിട്ടുണ്ടോ..?” “ആലിബാബയെക്കുറിച്ചും നാൽപതു കള്ളന്മാരെക്കുറിച്ചും കേൾക്കാത്തവർ ആരുണ്ട്..!!! “.അതായിരുന്നു അവളുടെ മറുപടി…

ഇന്റർനെറ്റ് പ്രതീക്ഷിച്ചപോലെ വ്യാപിക്കാതിരുന്ന തുടക്കകാലത്തു കാര്യങ്ങൾ എങ്ങനെ മുന്നോട്ടുപോകുമെന്നോർത്തു വളരെ സമ്മർദ്ദം അനുഭവിച്ചിട്ടുണ്ട്. ആ സമയത്താണ് ഫോറസ്ററ് ഗമ്പ് എന്ന സിനിമ ഞാൻ കാണുന്നത്. നമുക്ക് വളരെക്കാര്യങ്ങൾ ആ സിനിമയിൽ നിന്ന് പഠിക്കാനുണ്ട്. അതിലെ കഥാപാത്രവുമായി വളരെ സാമ്യം തോന്നിയ നാളുകൾ. വളരെ സാധാരണമെന്നു നമുക്ക് തോന്നിയാലും ഒരിക്കലും വിട്ടുകൊടുക്കാത്ത മനസ്സ്. ആലിബാബ തുടങ്ങി കുറച്ചുകാലം കഴിഞ്ഞപ്പോൾ ഞാൻ വളരെ മാനസിക സമ്മർദ്ദത്തിലായിരുന്നു. ഫോറസ്ററ് ഗമ്പ് എന്ന സിനിമയാണ് ആ സമയത്തു എന്നെ മുന്നോട്ട് നയിച്ചത്.

ചെയ്യുന്നതെന്തോ അതിൽ വിശ്വസിക്കുക. മറ്റുള്ളവർ എന്തു കരുതിയാലും കുഴപ്പമില്ല. അതിലെ ഒരു ഡയലോഗുണ്ട് “ജീവിതം ഒരു ചോക്ലേറ്റ് പെട്ടിപോലെയാണെന്ന് …എന്താണ് അതിൽ നിന്ന് കിട്ടുകയെന്നു നിങ്ങൾക്ക് ഒരു ഉറപ്പുമില്ല.” ഞാൻ ഇന്ന് ഇങ്ങനെയെല്ലാം ആയിത്തീരുമെന്നു ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അന്ന്, 18 വർഷം മുൻപ്, ആദ്യത്തെ മീറ്റിങ്ങിനായി കൂടിയവരോട് ഞാൻ പറഞ്ഞ കാര്യമുണ്ട്. നമുക്ക് വിജയിക്കാനായാൽ ചൈനയിലെ എൺപതു ശതമാനം യുവജനങ്ങൾക്കും വിജയിക്കാനാകും. കാരണം, ഞങ്ങൾക്ക് ധനാഢ്യനായ പിതാവില്ല, ശക്തരായ അമ്മാവന്മാരില്ല, ബാങ്കിൽ നിന്നോ, ഗവൺമെന്റിൽ നിന്നോ ഒരു നയാപൈസ പോലും കടം കിട്ടുകയുമില്ല. ഒരു ടീമായി ജോലിചെയ്യുക.Image result for jack maപതിനെട്ടു വർഷങ്ങൾ പിന്നിടുമ്പോൾ, ദിനംതോറും പത്തു കോടി ആളുകളാണ് ആലിബാബ വെബ്സൈറ്റ് സന്ദർശിക്കുകയും സാധനങ്ങൾ വാങ്ങുകയും ചെയ്യുന്നത്. ചൈനയിൽ മാത്രം ഏതാണ്ട് പതിനാലു ദശലക്ഷം ആളുകൾക്കാണ് പ്രത്യക്ഷമായും, പരോക്ഷമായും ഞങ്ങൾ ജോലി നൽകിയിട്ടുള്ളത്. വെറും പതിനെട്ടു പേരിൽനിന്നാണ് ആലിബാബ ആരംഭിച്ചത്. ഇന്ന് ഞങ്ങൾക്ക് നാലു വലിയ ക്യാംപസുകളുണ്ട്. ഒന്നുമില്ലായ്മയിൽ നിന്നാണ് ഞങ്ങൾ വളർന്നത്. ഇന്ന് ആലിബാബയെ ലോകം മുഴുവൻ അറിയും. പതിനെട്ടു വർഷം മുൻപ് ഈ ആശയം പറഞ്ഞപ്പോൾ പലരും നെറ്റിചുളിച്ചു. എന്താണ് ഇതുകൊണ്ടുള്ള ഗുണം,

എന്താണ് ഇ-കൊമേഴ്സ് എന്ന് അധികമാർക്കും അറിയില്ല. ഇന്റർനെറ്റിൽ ബിസിനസ് ചെയ്യാൻ പറ്റുമോ.? ധാരാളം ചോദ്യങ്ങൾ. എന്നാൽ, ഇന്ന് കാര്യങ്ങൾ മാറിയിരിക്കുന്നു. കുറച്ചുകൂടി കഴിയുമ്പോൾ ആളുകൾക്ക് ഇ-കൊമേഴ്സ് നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത വൈദ്യുതി പോലെയോ, കുടിവെള്ളം പോലെയോ ഉള്ള ഒന്നായി മാറിയിരിക്കും. അങ്ങനെ ഒരവസ്ഥയെക്കുറിച്ചാണ് ഞങ്ങൾ സ്വപ്നം കാണുന്നത്.

എന്റെ കുടുംബ പശ്ചാത്തലവും, പഠനത്തിന്റെ നിലവാരവും എല്ലാം വച്ചുനോക്കിയാൽ സത്യസന്ധമായി പറഞ്ഞാൽ ഞാനൊരു മൈനസ് 3 എന്ന തലത്തിലാണ് എന്നെ കാണുന്നത്. ഞാനാരാണെന്നു എനിക്കറിയാം. എന്റെ അപ്പനും, അമ്മയും വീട്ടിലെ ആരും സർക്കാർ ഉദ്യോഗസ്ഥരോ, വലിയ കാശുകാരോ അല്ല. അതുകൊണ്ടുതന്നെ, കഴിഞ്ഞ വർഷങ്ങൾക്കിടയിൽ ഒരു നയാപൈസ പോലും സർക്കാരിൽ നിന്നോ, ചൈന ബാങ്കുകളിൽ നിന്നോ ഞങ്ങൾക്ക് കിട്ടിയിട്ടില്ല . കോളേജിൽ ചേരാൻ വേണ്ടിയുള്ള പ്രവേശന പരീക്ഷ മൂന്നുപ്രാവശ്യം എഴുതി പരാജയപ്പെട്ടവനാണ് ഞാൻ.

പരാജയങ്ങളുടെ ഒരു പരമ്പരതന്നെ എന്റെ ജീവിതത്തിലുണ്ട്. പ്രൈമറി സ്‌കൂളിൽ രണ്ടു തവണ ഞാൻ തോറ്റിട്ടുണ്ട്. മിഡിൽ സ്‌കൂളിൽ മൂന്നുതവണ തോറ്റിട്ടുണ്ട്. അന്ന് ഞങ്ങളുടെ നാട്ടിൽ, ഹാങ്ങ് ഷുവിൽ, ആകെ ഒരു മിഡിൽ സ്‌കൂളെ ഉള്ളൂ. പഠനത്തിൽ അത്ര മോശമായതുകൊണ്ട് മറ്റു മിഡിൽ സ്‌കൂളുകളിൽ പോകാനും നിർവ്വാഹമില്ല. തിരസ്കരണം നമ്മുടെ ജീവിതത്തിൽ വലിയ പാഠങ്ങൾ തരുന്നുണ്ട്. ഇന്നും അനേകർ എന്നെ തിരസ്കരിക്കുന്നുണ്ട്. ജോലിക്കുവേണ്ടി അപേക്ഷിച്ചിട്ടു മുപ്പതു പ്രാവശ്യം എന്റെ അപേക്ഷ തിരസ്കരിക്കപ്പെട്ടിട്ടുണ്ട്.

പോലീസിൽ ചേരാൻ പോയിട്ടുണ്ട്. ഞങ്ങൾ അഞ്ചുപേരാണ് പോയത്. കൂട്ടുകാർ നാലുപേരും തിരഞ്ഞെടുക്കപ്പെട്ടു. എന്റെ രൂപം കണ്ടിട്ട് അവർക്ക് എന്നെ വേണ്ട .കെ. എഫ്. സി. ചൈനയിൽ വന്നപ്പോൾ ഞങ്ങൾ 24-പേരാണ് ജോലിക്കു അപേക്ഷിച്ചത്. അതിൽ 23-പേർക്കും ജോലികിട്ടി. എന്നെ അവർ തിരസ്കരിച്ചു. ഹാർവാർഡിൽ പഠിക്കാൻ പോകാൻ ഞാൻ പത്തു തവണയാണ് അപേക്ഷിച്ചത്. പത്തു പ്രാവശ്യവും എന്റെ അപേക്ഷ തിരസ്കരിക്കപ്പെട്ടു….

ചെറുപ്പത്തിലേ ഞാൻ ചിന്തിച്ചിരുന്നത് ഒന്നും അസാധ്യമല്ല എന്നാണ്. എന്നാൽ, ഇന്ന് ഞാൻ തിരിച്ചറിയുന്നു, മറ്റുള്ളവരെക്കൂടി പരിഗണിക്കുമ്പോൾ നമുക്ക് എല്ലാം സാധ്യമല്ല. നമ്മുടെ ഇടപാടുകാർ, സമൂഹം, നമ്മുടെ കൂടെ ജോലിചെയ്യുന്നവർ. പക്ഷെ, നമ്മുടെ സ്വപ്നം മുന്നിൽ വച്ച് കഠിനാധ്വാനം ചെയ്താൽ അസാധ്യമായി യാതൊന്നുമില്ല. ആദ്യത്തെ അഞ്ചു വർഷം, നിലനിൽപ്പിനു വേണ്ടിയുള്ള ശ്രമമായിരുന്നു.

ആദ്യത്തെ മൂന്നുവർഷം ഞങ്ങളുടെ വരുമാനം പൂജ്യമായിരുന്നു. ക്രമേണ, ആലിബാബയിലൂടെ കുറേപ്പേരുടെ ജീവിതങ്ങൾ മാറിയ കാഴ്ച ഞങ്ങൾ കണ്ടു. പക്ഷെ, ഞങ്ങൾ ജോലി ചെയ്തുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ ഹോട്ടലിൽ ഭക്ഷണം കഴിച്ച് ബിൽ കൊടുക്കാൻ തുടങ്ങുമ്പോൾ, എന്റെ ബില്ല് ആരോ കൊടുത്തുകഴിഞ്ഞു; അവിടെ ഒരു കുറിപ്പ് വച്ചിരിക്കുന്നു. സർ, ഞാൻ നിങ്ങളുടെ ആലിബാബ പ്ലാറ്റഫോമിലെ ഒരു ഇടപാടുകാരനാണ്. ആലിബാബ വഴി ഞാൻ ജീവിതം കണ്ടെത്തി. നന്ദി… ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ. നമ്മൾ അധ്വാനിച്ചുകൊണ്ടിരുന്നാൽ എല്ലാം സാധ്യമാണ്.Image result for jack maഓൺലൈൻ ബിസിനസിന്റെ പ്രധാന അടിസ്ഥാനം പരസ്പരമുള്ള വിശ്വാസമാണ്…ഈ വിശ്വാസം പടുത്തുയർത്താനാണ് ഞങ്ങൾ പരിശ്രമിക്കുന്നത്…പരസ്പര വിശ്വാസം കുറവുള്ള ഒരു നാടാണ് ചൈന. എന്നാൽ, ഇപ്പോൾ നോക്കൂ. അറുപതു ദശലക്ഷം ഇടപാടുകളാണ് ദിവസംതോറും ഞങ്ങൾ നടത്തുന്നത്. ഇവർക്കാർക്കും പരസ്പരം അറിയില്ല. ഉത്പന്നങ്ങൾ അയക്കുന്നു. പണം വാങ്ങുന്നു. മലകളും, നദികളും താണ്ടി അറുപതു ദശലക്ഷം വിശ്വാസമാണ് ഓരോ ദിവസവും ആലിബാബയിലൂടെ സഞ്ചരിക്കുന്നത്. ആദ്യത്തെ മൂന്നുവർഷങ്ങൾ ആലിബാബ വെറുമൊരു വെബ് സൈറ്റ് മാത്രമായിരുന്നു.

ഒരു വ്യാപാരവും നടന്നിരുന്നില്ല. ബാങ്കുകളൊന്നും ഇതിനോട് സഹകരിക്കാൻ തയ്യാറായില്ല. എന്ത് ചെയ്യണമെന്നറിയില്ല. ഇതിനുവേണ്ടി ഞാനൊരു പണമിടപാട് സ്ഥാപനം തുടങ്ങിയാൽ സർക്കാർ ലൈസൻസ് തുടങ്ങി നൂലാമാലകൾ ഏറെയാണ്. അങ്ങനെയിരിക്കെയാണ്, ദാവോസിൽ വച്ച് ഒരു നേതൃത്വ പരിശീലനക്ലാസ് കേൾക്കുന്നത്. ഉടനെ ഞാൻ ഹാങ്ങ് ഷുവിലേക്ക് വിളിച്ചു. ഇന്നുതന്നെ ആലി പേയ്ക്ക് വേണ്ട നടപടികൾ തുടങ്ങുക.

എന്തുപ്രശ്നം വന്നാലും, ഇനി ജയിലിൽ പോകേണ്ടി വന്നാലും ഞാൻ പൊയ്ക്കോളാം. അങ്ങനെയാണ് ആലി പേ തുടങ്ങുന്നത്. ആലി പേ തുടക്കത്തിൽ ആളുകൾക്ക് അംഗീകരിക്കാൻ വലിയ പാടായിരുന്നു. ആന മണ്ടത്തരം എന്ന് പറഞ്ഞാണ് അവർ എന്നെ കളിയാക്കിയത്. പക്ഷെ, ഇന്ന് 800 ദശലക്ഷം ആളുകളാണ് ആലി പേ ഉപേയാഗിക്കുന്നത്.

ചെറുകിട ബിസിനസുകാരെ ലോകം മുഴുവൻ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. അനേക ലക്ഷം ചെറുകിട ബിസിനസുകാരാണ് അവരുടെ ഉത്പന്നങ്ങൾ വിൽക്കാൻ ഞങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്. അവരിൽ നിന്നും 30 കോടി ആളുകളാണ് വളരെ വിലക്കുറവിൽ കാര്യക്ഷമമായി ആലിബാബ വഴി ഉത്പന്നങ്ങൾ വാങ്ങുന്നത്. വാഷിംഗ്ടൺ സംസ്ഥാനത്തെ കർഷകരുടെ മുന്നൂറു ടൺ ചെറിപ്പഴമാണ്‌ കഴിഞ്ഞവർഷം ചൈനയിൽ വിറ്റഴിച്ചത്.

അമേരിക്കൻ സ്ഥാനപതി ഈ ആവശ്യവുമായി ആലിബാബയെ സമീപിക്കുകയായിരുന്നു. ഓർഡർ കിട്ടി 48 മണിക്കൂറുകൾക്കുള്ളിൽ ചെറി മുഴുവൻ വിറ്റഴിച്ചു. പിന്നെയും ആവശ്യക്കാരായിരുന്നു. ഇതുപോലെ അലാസ്‌കയിൽ നിന്നുള്ള കടൽ ഉത്പന്നങ്ങളും ചൈനയിൽ വിറ്റഴിക്കുന്നുണ്ട്. ഇതെല്ലം ചെറുകിടക്കാരിൽ നിന്നുമുള്ള ഉത്പന്നങ്ങളാണ്. ലോകത്തു എവിടെനിന്നുമുള്ള സാധനങ്ങൾ വീട്ടിലിരുന്നു വാങ്ങാനുള്ള സൗകര്യമാണത്.

വളരെ കുറഞ്ഞ തുകയാണ് പരസ്യത്തിൽ നിന്നും ഇടപാടുകാരിൽ നിന്നും ലഭിക്കുന്നത്. ഒരു കോടി ചെറുകിട ബിസിനസുകാരാണ് ആലിബാബയിലുള്ളത്. ദിനംപ്രതി വാൾമാർട് കഴിഞ്ഞാൽ, ലോകത്തിലെ രണ്ടാമത്തെ വലിയ ഇടപാടുകൾ നടക്കുന്നത് ആലിബാബയിലാണ്. പത്തുവർഷത്തിനുള്ളിൽ വാൾമാർട്ടിനെ മറികടക്കാനാകുമെന്നാണ് പ്രതീക്ഷ. കാരണം പുതിയ പതിനായിരം ഇടപാടുകാരെ അവർക്കു വേണമെങ്കിൽ, പുതിയ കെട്ടിടം, ഗോഡൗൺ തുടങ്ങി എന്തെല്ലാം കാര്യങ്ങൾ ചെയ്യണം..പക്ഷെ, ഞങ്ങൾക്ക് ഇതിനെല്ലാം കൂടി രണ്ടു വലിയ സെർവറുകൾ മതി.

ഇരുപത്തയ്യായിരം കോടി അമേരിക്കൻ ഡോളർ ശേഖരിച്ച ആലിബാബ ഐ. പി. ഓ. ആണ് ലോകത്തിലെ ഏറ്റവും വലിയ ഐ. പി. ഓ ആയി കണക്കാക്കപ്പെടുന്നത്. എന്നാൽ, 2001-ൽ അഞ്ചു ദശലക്ഷം ഡോളർ വെഞ്ച്വർ കാപിറ്റൽ വഴി ശേഖരിക്കാൻ ഞങ്ങൾ ചെന്നപ്പോൾ, ഞങ്ങൾ മടങ്ങിയത് നിരാശരായി വെറും കയ്യോടെയാണ്. എന്നാൽ, ഇപ്പോൾ നോക്കൂ. ഞങ്ങൾ ഈ ശേഖരിച്ച ഇരുപത്തയ്യായിരം കോടി അമേരിക്കൻ ഡോളർ വെറുതെ പണമായല്ല ഞങ്ങൾ കാണുന്നത്. ഇത് ലോകം ഞങ്ങൾക്ക് തന്ന വിശ്വാസമാണ്.

നല്ല ജോലിക്കുവേണ്ടി, നല്ല വരുമാനത്തിനുവേണ്ടി അതുകൊണ്ടുതന്നെ ഇത് കാര്യക്ഷമമായി വിനിയോഗിക്കുക എന്നത് ഞങ്ങൾക്ക് വലിയ സമ്മർദ്ദം തന്നെയാണ്. കാരണം, ഇപ്പോൾ ഓഹരി മൂലധനത്തിന്റെ കാര്യത്തിൽ, ഐ. ബി. എമ്മിനേക്കാളും, വാൾ മാർട്ടിനേക്കാളും മുകളിലാണ് ഞങ്ങൾ. മൂലധനത്തിന്റെ കാര്യത്തിൽ .ലോകത്തിലെ പത്തു വലിയ കമ്പനികളിൽ ഒന്നാണ് ആലിബാബ.Image result for jack maആലിബാബയെല്ലാം തുടങ്ങുന്നതിനു മുൻപ് ഒരു ദിവസം ഞാൻ ഭാര്യയോട് ചോദിച്ചു, നിന്റെ ഭർത്താവ് സമ്പന്നനാകുന്നതാണോ, സമൂഹത്തിൽ ബഹുമാനിക്കപ്പെടുന്നതാണോ നിനക്കിഷ്ടം..? സമൂഹത്തിലെ ബഹുമാനമുള്ള ഭർത്താവിനെയാണ് അവൾ കൂടുതൽ ഇഷ്ടപെട്ടത്.കാരണം, അവൾ ഒരിക്കലും ഇങ്ങനെയൊരു വളർച്ച സ്വപ്നം കണ്ടിട്ടുണ്ടാകില്ല. ആയിരം കോടി ഡോളർ നിങ്ങളുടെ കയ്യിലുണ്ടെന്നു കരുതുക. അത് ഒരിക്കലും നിങ്ങളുടെ പണമല്ല. അത് ജനങ്ങൾ നിങ്ങൾക്ക് തന്ന വിശ്വാസമാണ്. നിങ്ങൾ ആ പണം സർക്കാരിനേക്കാൾ വിശ്വസ്തതയോടെ കൈകാര്യം ചെയ്യുമെന്ന് അവർ വിശ്വസിക്കുന്നു…

ഇന്ന് എന്നെ ഏറ്റവും വിഷമിപ്പിക്കുന്നത് വളരെയേറെ ചെറുപ്പക്കാർ പ്രതീക്ഷയും ദർശനവും നഷ്ടപ്പെട്ടവരായി മാറി പരാതികൾ മാത്രം പറയാൻ തുടങ്ങുന്ന കാഴ്ചയാണ്. തുടർച്ചയായി തിരസ്കരിക്കപ്പെട്ടവനാണ് ഞാൻ. അത്രയും തിരസ്കരണം ഒരുപക്ഷെ നിങ്ങളിൽ അധികം പേർക്ക് കിട്ടിയിട്ടുണ്ടാകില്ല. അവിടെയെല്ലാം, പരാതികൾ പറയാൻ നിൽക്കാതെ എന്നിലെ കുറവുകളെ കണ്ടുപിടിച്ച് മാറ്റിയെടുക്കാനാണ് ഞാൻ ശ്രമിച്ചത്. നിങ്ങൾ വിജയിയോ, പരാജിതനോ ആയിക്കോട്ടെ. പക്ഷെ, നിങ്ങൾ മറ്റുള്ളവരെക്കുറിച്ചു പരാതി പറയാൻ തുടങ്ങുമ്പോൾ നിങ്ങൾക്കു ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് കരുതിക്കൊള്ളുക…

നിങ്ങൾക്ക് പുകവലി നിർത്താൻ ആഗ്രഹം ഉണ്ടോ.?

ഇന്ന് പറയാൻ പോവുന്നത് മനുഷ്യ സമൂഹം നേരിടുന്ന മാരകമായ വിപത്തിനെ കുറിച്ചാണ്‌അത്‌തന്നെ പുക വലി പുക വലി എങ്ങനെ നമുക്ക് നിർത്താം പുക വലി മൂലം നമുക്ക് ഉണ്ടാവുന്ന നിക്കോട്ടിൻ പ്രശ്‌നങ്ങെളെ എങ്ങനെ പരിഹരിക്കാം ഇതിനെ കുറിച്ചാണ് പറയാൻ പോവുന്നത്.
പുക വലിക്ക് മാരകമായ രോഗങ്ങൾ ഉണ്ടാവാറുണ്ട് പ്രതേകിച്ചു നിക്കോട്ടിൻ ബാധിച്ചു കഴിഞ്ഞ വിരലോ കാലോ ഒക്കെ തന്നെ മുറിച്ചു മാറ്റേണ്ടി വരും അത്തരം ഒരുപാട് രോഗികൾ ഇപ്പോഴും ഉണ്ട്, നമുക്ക് പുകവലി എങ്ങനെ പൂർണമായും മാറ്റി എടുക്കാം വളരെ ചെറിയ പ്രയോഗം ആണ് എല്ലാവരും കാണുക ഷെയർ ചെയ്ത് മറ്റുള്ളവരിൽ എത്തിക്കുക വീഡിയോ കാണാം.

ഷുഗർ പൂർണമായും ഇല്ലാതാക്കാൻ ഒരു വിദ്യ നമ്മുടെ വീട്ടിൽ തന്നെ ചെയ്യാവുന്നത്

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോവുന്നത് ഷുഗർ എങ്ങനെ ഇല്ലാതാക്കാം എന്നതിനെ കുറിച്ചാണ് ഷുഗർ ഇന്ന് ഈ ലോകത് മനുഷ്യനെ വലക്കുന്ന ഒരു അസുഖം ആണ് അതിന് ഒരുപാട് മരുന്നുകൾ ഒറ്റമൂലികൾ ആയി പലരും പറഞ്ഞു തരുന്നുണ്ട് എന്നാൽ ഇത് നമുക്ക് പൈസ ചിലവ് ഒന്നും തന്നെ ഇല്ലാതെ നമുക്ക് വീട്ടിൽ ചെയ്യാവുന്ന മരുന്നാണ് ഇതിന് വേണ്ട ഇൻക്രീഡിയൻസ് നമ്മുടെ തൊടിയിൽ തന്നെ ഇഷ്ടം പോലെ കിട്ടാനുണ്ട് നമ്മുടെ പറമ്പിൽ ചെക്ക് ചെയ്ത് നോക്കിയാൽ നമുക്ക് കാണാൻ പറ്റും പോലെ തോട്ട വാടികൾ തൊട്ടാവാടി എല്ലാവർക്കും അറിയുന്ന ചെടി ആണല്ലോ അല്ലെ അത് കൊണ്ട് എങ്ങനെ ആണ് ഈ മരുന്ന് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി വീഡിയോ കാണാം.

ചുംബന സമരനായിക രശ്മി ആര്‍ നായര്‍ നാട് വിടുന്നു ? രശ്മിയുടെ പോസ്റ്റ് കണ്ട് ആരാധകര്‍ ഞെട്ടലിൽ

കൊച്ചി :എന്നും വിവാദത്തിൽ നിറഞ്ഞുനിന്ന ചുംബന സമരനായിക രശ്മി ആര്‍ നായര്‍ നാട് വിടുന്നു ! ചുംബന സമരത്തിന് തിരികൊളുത്തി മോഡലിംഗിലൂടെ ഏറെ ചര്‍ച്ച ചെയ്ത വ്യക്തികളാണ് രശ്മി ആര്‍ നായരും രാഹുല്‍ പശുപാലനും. അവിടെ നിന്നും ഓണ്‍ലൈന്‍ പെണ്‍വാണിഭകേസിന്റെ പുറകേ പോയതെടെ ഫേസ്ബുക്കില്‍ നിന്നും അപ്രത്യക്ഷമായി. എന്നാല്‍ കേസെല്ലാം കഴിഞ്ഞ് രശ്മി വീണ്ടും ഫേസ്ബുക്കില്‍ സജീവമായി. രശ്മിയുടെ ഓരോ പോസ്റ്റും ആരാധകരെ ഹരം കൊള്ളിച്ചു. സംഘികളെ അടിച്ചാക്ഷേപിച്ചും ഇടതുപക്ഷത്തെ പിന്തുണച്ചും രശ്മി മുന്നേറി. ഇതിനിടെയ്ക്ക് ഗൃഹലക്ഷ്മിയില്‍ പാലുകൊടുക്കുന്ന ചിത്രത്തെ പുശ്ചിച്ച് രശ്മി രംഗത്തെത്തി. മാത്രമല്ല സ്വന്തം കുഞ്ഞിന് പാലുകൊടുക്കുന്ന ചിത്രം സദാചാരവാദികളുടെ കണ്ണു തള്ളി. അങ്ങനെ രശ്മി ഓണ്‍ലൈന്‍ പത്രക്കാരുടേയും പ്രിയപ്പെട്ടവളായി.reshmi

എന്നാല്‍ അപ്രതീക്ഷിതമായുള്ള രശ്മിയുടെ പോസ്റ്റ് കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്…. ‘എല്ലാവിധ വിയോജിപ്പുകള്‍ക്കിടയിലും സ്‌നേഹത്തോടെ കൊച്ചിയോട് വിട. ഇങ്ങനെ ഒരിടം ഒരുക്കിയ കൊച്ചി നഗരത്തിനു നന്ദി. (ഇതാണല്ലോ ട്രെന്‍ഡ് )’ കൈക്കുഞ്ഞുമായുള്ള ഫോട്ടോയ്ക്ക് മുകളിലാണ് ഈ കമന്റ്. ഇത്രമാത്രമെഴുതിയ രശ്മിയുടെ പോസ്റ്റ് കണ്ട് ആരാധകരുടെ കണ്ണു തള്ളി. എവിടെ പോകുന്നു. എന്തിന് പോകുന്നു.നങ്ങേലി.. ഇഷ്ടം.. എവിടേക്കാണെങ്കിലും. നന്മകള്‍ നേരുന്നു…… എഴുത്തുകള്‍ക്കായി കാത്തിരിക്കുന്നു.. നിങ്ങള്‍ എവിടെയാണെന്നല്ല.. നിങ്ങള്‍ എന്തെഴുതുന്നു എന്നാണു എന്നെ പോലുള്ളവര്‍ കാതോര്‍ത്തിരിക്കുന്നത്.

അതിനിടെ രശ്മിയുടെ ഈ പോസ്റ്റിന് മുമ്പിട്ട ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചര്‍ച്ചയാകുന്നു ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

കണ്‍സന്റ് എന്നത് വളരെ സൂക്ഷ്മതയോടെ നിര്‍വചിക്കേണ്ട ഒന്നാണ് പ്രത്യേകിച്ചും അക്ഷരങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു ചാറ്റ് കോണ്‍വര്‍സേഷന്‍ ആകുമ്പോള്‍. കാരണം മനുഷ്യര്‍ തമ്മിലുള്ള ആശയവിനിമയം എന്നത് കേവലം അക്ഷരങ്ങള്‍ക്ക് അപ്പുറം ശബദവും അതിലെ നീട്ടലും കുറുക്കലും കണ്ണുകളും ശരീരഭാഷയും ഒക്കെ ഉള്‍പ്പെടുന്ന ഒന്നാണ്. വ്യക്തിപരമായ ഒരു സ്വകാര്യ സംഭാഷണം അക്ഷരങ്ങളില്‍ കൂടി മാത്രം ആകുമ്പോള്‍ ആശയ വിനിമയത്തിനും പരിമിതികള്‍ ഉണ്ടാകും . അതില്‍ തന്നെ ഒരു ഭാഗത്തുള്ള വ്യക്തി ചാറ്റ് പൂര്‍ണ്ണമായും ഡിലീറ്റ് ചെയ്യുമ്പോള്‍ മറുഭാഗത്തിന് ഒരു മേല്‍ക്കൈ ഉണ്ടാകും കാരണം ഇതില്‍ ഇടയില്‍ നിന്നും ഒരു വാചകം മാത്രം നീക്കം ചെയ്‌താല്‍ സംഭാഷണത്തിന്‍റെ മുഴുവന്‍ അര്‍ത്ഥവും മറ്റൊന്നാകുകയും മറുഭാഗത്തെ വ്യക്തി നിസ്സഹായന്‍ ആകുകയും ചെയ്യും.rahul-rasmii

ഉദാഹരണത്തിന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിന്‍റെ വരികള്‍ ഒന്ന് അയയ്ക്കുമോ എന്ന് A ചോദിക്കുന്നു അതില്‍ തെറി ഉണ്ടാകും പ്രശ്നമില്ലെങ്കില്‍ അയയ്ക്കാം എന്ന് B മറുപടി പറയുന്നു. അത് പ്രശ്നമില്ല അയച്ചോളൂ എന്ന് A മറുപടി നല്‍കുന്നു B അതില്‍ ഒരു വരി അയയ്ക്കുന്നു. ഇതില്‍ B ചാറ്റ് ഹിസ്റ്ററി മുഴുവന്‍ ഡിലീറ്റ് ചെയ്യുന്നു. A ആദ്യത്തെ ചോദ്യവും മറുപടിയും മാത്രം ഡിലീറ്റ് ചെയ്ത ശേഷം അവസാനത്തെ തെറി മാത്രം നിലനിര്‍ത്തി Bപ്രകോപനം ഇല്ലാതെ തെറി പറഞ്ഞു എന്ന് ആരോപിച്ചാല്‍ ഒരു പബ്ലിക് ഡൊമൈനില്‍ B കൈകെട്ടി നിന്ന് പഴി കേള്‍ക്കുക എന്നത് മാത്രമാണ് ഏക മാര്‍ഗം.

ഇതിപ്പോള്‍ പറയാന്‍ ഒരു കാരണം ഉണ്ട് . ഇന്ന് രാഹുല്‍ എന്നോട് ഷെയര്‍ ചെയ്ത ഒരു സംഭവം ആണ് ഇനി വിശദീകരിക്കുന്നത്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് അവന്‍ ഒരു പെണ്‍കുട്ടിയുമായി കുറെ ദിവസങ്ങള്‍ തുടര്‍ച്ചയായി സൌഹാര്‍ദ്ദ പരമായി ചാറ്റ് ചെയ്തിരുന്നു . നൂറു ശതമാനം കണ്‍സെന്റോട് കൂടി ഇന്റര്‍നെറ്റില്‍ ലഭ്യമായ സ്ത്രീകളുടെ ഒന്നോ രണ്ടോ സോഫ്റ്റ്‌ പോണ്‍ ചിത്രങ്ങളും പങ്കുവച്ചിരുന്നു. വീഡിയോ കൊളോ വോയിസ് കോളോ ഒന്നും ഇല്ല തികച്ചും സ്വാഭാവികമായി ആ പെണ്‍കുട്ടി ആവശ്യപ്പെട്ട പ്രകാരം സ്വകാര്യത മാനിച്ചു ചാറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.reshmi_`1KOCHI

എന്നാല്‍ രണ്ടു ദിവസം മുന്‍പ് ഒരു ഫേക്ക് ID ഇവര്‍ ഷെയര്‍ ചെയ്ത ചിത്രം രാഹുലിന് തിരികെ അയയ്ക്കുകയും ഒരു ബ്ലാക്മെയിലിങ്ങിന്റെ സ്വരത്തില്‍ സംസാരിക്കുകയും ചെയ്തു . ചാറ്റ് ചെയ്ത സ്ത്രീയുടെ അറിവോടെ ആണോ ഇത് എന്ന് ഉറപ്പില്ല. രാഹുല്‍ ആ സ്ത്രീക്ക് തന്‍റെ ഭാഗത്ത്‌നിന്നും എന്തെങ്കിലും അപമര്യാദയായ പെരുമാറ്റം ഉണ്ടായെങ്കില്‍ ക്ഷമിക്കണം എന്ന് ഇന്നലെ വൈകിട്ട് മെസേജ് അയയ്ക്കുകയും ചെയ്തു മറുപടി ഒന്നും വന്നില്ല . അതിനു ശേഷമാണ് ഈ വിവരങ്ങള്‍ മുഴുവന്‍ ഞാന്‍ അറിയുന്നത്. എന്‍റെയും ഫേസ്ബുക്ക് സുഹൃത്തായ ആ സ്ത്രീയോട് ഞാനും ബന്ധപ്പെടാന്‍ ശ്രമിച്ചു. അത്തരത്തില്‍ എന്തെങ്കിലും അപമര്യാദയായ പെരുമാറ്റം രാഹുല്‍ നടത്തി എങ്കില്‍ അതില്‍ യാതൊരു ന്യായീകരണവും അര്‍ഹിക്കുന്നില്ല എന്നും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട് എങ്കില്‍ ക്ഷമചോദിക്കുന്നു എന്നും മെസേജ് അയച്ചു എനിക്കും മറുപടി ഒന്നും ലഭിച്ചില്ല. അതിനു രണ്ടു മണിക്കൂറിനു ശേഷം മറ്റൊരാള്‍ എന്നെ ബന്ധപ്പെടുകയും ഒരു മൂന്നു ദിവസത്തെ ടൈം ഫ്രെയിം ഒക്കെ പറഞ്ഞു. ആദ്യം രാഹുലിനെ ബന്ധപ്പെട്ട ഫേക്ക് ID ഉപയോഗിച്ച അതേ പദാവലി ഉപയോഗിച്ച് സംസാരിക്കുകയും ചെയ്തു.

കഴിഞ്ഞ കുറച്ചു മണിക്കൂറുകളില്‍ സംഭവിച്ച ഈ രണ്ടു കാര്യങ്ങള്‍ എനിക്കെന്തോ സ്വാഭാവികമായി തോനുന്നില്ല . ഇന്ബോക്സിലേക്ക് നടക്കുന്ന കടന്നു കയറ്റങ്ങള്‍ തുറന്നു കാട്ടപ്പെടണം എന്ന് നിലപാടുള്ള ആളാണ്‌ ഞാന്‍ എന്നാല്‍ അതിനു ശ്രമിക്കാതെ എന്നെയും അവനെയും ബന്ധപ്പെടുകയും ടൈം ഫ്രെയിം നല്‍കുകയും ഒക്കെ ചെയ്യുന്നത് എന്തിനാണ് എന്നറിയില്ല . ആ സ്ത്രീയുടെ അറിവോടെ ആണോ ഇതെന്ന് പോലും എനിക്കുറപ്പില്ല . കണ്‍സെന്റ്‌ ഉള്ള ഒരു സംഭാഷണമാണ് നടന്നത് എന്നാണു രാഹുല്‍ പറയുന്നത് അത് ശരിയാക്കാം തെറ്റാകാം. ആദ്യം പറഞ്ഞപോലെ ഒന്നോ രണ്ടോ വരികള്‍ പോയാല്‍ അര്‍ത്ഥവും മാറാം. അത്തരത്തില്‍ ഒരു കടന്നു കയറ്റം രാഹുല്‍ നടത്തിയിട്ടുണ്ട് എങ്കില്‍ ആ പെണ്‍കുട്ടി ധൈര്യമായി മുന്നോട്ടു വന്നു തുറന്നു പറയണം ഞാനും അവള്‍ക്കൊപ്പം ആയിരിക്കും എന്ന് പറയാനാണ് ഈ കുറിപ്പ് എഴുതുന്നത്‌. ഇനി താങ്കളുടെ അറിവോടെ അല്ല അത്തരം ഒരു ബ്ലാക്ക്മെയിലിങ്ങും മൂന്നു ദിവസം ടൈം ഫ്രെയിമും ഒക്കെ നടന്നത് എങ്കിലും ദയവുചെയ്ത് സ്വകാര്യമായി എങ്കിലും വെളിപ്പെടുത്തുക. (പെണ്‍കുട്ടിയുടെ പേരും ചോദിച്ച് ഇതിനടിയില്‍ ഊളത്തരം പറയാന്‍ വന്നാല്‍ ഞാന്‍ ബ്ലോക്കും അവര്‍ക്ക് അത്തരത്തില്‍ എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അവര്‍ മുന്നോട്ടു വന്നു പറയാത്തിടത്തോളം പേരിനു പ്രസക്തി ഇല്ല)