കൈതച്ചാമുണ്ടി രണ്ടുപേരെ വെട്ടിയ വിഡിയോ: ആ തെയ്യം കെട്ടിയ ബൈജുവിന് പറയാനുള്ളത്

തെയ്യകോലം കെട്ടലിന്റെ ഭാഗമായിട്ടുമാത്രമാണ് ഞാൻ മദ്യം കഴിക്കുന്നത്. അല്ലാതെ കഴിക്കാറില്ല. കൈതവെട്ടി ഗ്രാമത്തിലൂടെ ഓടുന്നസമയത്ത് ഞാൻ ബൈജുവല്ല, – ബൈജുവിന്റെ പ്രതികരണം #Viralvideo #കൈതച്ചാമുണ്ടി #ചേമ്പ്രബൈജു

കണ്ണൂർ ഇരിട്ടി തില്ലങ്കേരി പാടിക്കച്ചാല്‍ ഈയങ്കോട് വയല്‍ത്തിറ മഹോത്സവത്തിനിടെ കൈതച്ചാമുണ്ടി തെയ്യം രണ്ടുപേരെ വെട്ടിപരുകേൽപ്പിച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ദൈവം അക്രമാസക്തനായി, ദൈവം വാളോങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എന്ന നിലയിലാണ് സമൂഹമാധ്യമത്തിലെ വിഡിയോ പ്രചരിക്കുന്നത്. കൈതച്ചാമുണ്ടിയായി തെയ്യം കെട്ടിയ ചേമ്പ്രബൈജു മദ്യലഹരിയിലായിരുന്നുവെന്നും പറയുന്നു. ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിട്ടുണ്ട്. യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ബൈജു മനോരമന്യൂസ് ഡോട്ട്കോമിനോട് പറയുന്നു.

ബൈജുവിന്റെ വാക്കുകൾ:

ഉത്തരകേരളത്തിലുള്ളവർക്ക് തെയ്യം ജീവിതത്തിന്റെ ഭാഗം കൂടിയാണ്. നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌ തെയ്യം. തെയ്യംകെട്ടുന്നയാളെ ദൈവത്തിന്റെ പ്രതിപുരുഷനായിട്ടാണ് കാണുന്നത്. പലതരം തെയ്യങ്ങളിൽ ഒന്നാണ് കൈതച്ചാമുണ്ടി. ഉഗ്ര സ്വഭാവമുള്ള ദേവരൂപമാണ്‌ കൈതച്ചാമുണ്ടി. ഭക്തജനങ്ങള്‍ ഭയഭക്തിഭീതിയോടെ ആസ്വദിക്കുന്ന ഒന്നാണത്.

തെയ്യം തുടങ്ങുമ്പോൾ തന്നെ ക്ഷേത്ര അധികാരികൾ ചാമുണ്ടിയുടെ മുമ്പിൽ പോകരുതെന്ന് അനൗൺസ് ചെയ്യാറുണ്ട്. അസുരന്മാരെ കാളി നിഗ്രഹിക്കുന്നു എന്ന സങ്കൽപ്പത്തിലാണ് ക്ഷേത്രത്തിൽ നിന്നിറങ്ങിയ തെയ്യം ഉഗ്രരൂപത്തിൽ കൈതക്കാടുകൾ വെട്ടിയെടുക്കുന്നത്. കൈതവെട്ടുന്നത് കൊണ്ടാണ് ഈ തെയ്യത്തെ കൈതച്ചാമുണ്ടിയെന്ന് വിളിക്കുന്നത്.

തെയ്യകോലം കെട്ടലിന്റെ ഭാഗമായിട്ടുമാത്രമാണ് ഞാൻ മദ്യം കഴിക്കുന്നത്. അല്ലാതെ കഴിക്കാറില്ല. കൈതവെട്ടി ഗ്രാമത്തിലൂടെ ഓടുന്നസമയത്ത് ഞാൻ ബൈജുവല്ല, ദൈവചാമുണ്ടിയാണ്. ആ ചാമുണ്ടിയ്ക്ക് മുന്നിൽപ്പെടുന്നവരെല്ലാം അസുരന്മാരാണ്. ചാമുണ്ടിയായി മാറുന്ന സമയത്ത് എന്താണ് ചെയ്യുന്നത് പറയാനാവില്ല. അക്രമകാരിയായ രൂപമാണത്. അങ്ങനെയാവാം അവർക്കുനേരെ വാളോങ്ങിയത്. അല്ലാതെ മനപൂർവ്വം ഞാൻ ആരെയും മുറിവേൽപ്പിക്കാനായി വാളോങ്ങില്ല.ഒരു തെയ്യംകലാകാരന്‍ മുഖത്തെഴുത്ത്‌ നടക്കുമ്പോള്‍തന്നെ പതിയെ ദൈവഗണത്തിലേക്ക്‌ പരകായപവേശനം തുടങ്ങുന്നു എന്നാണ് വിശ്വാസം.മുഖത്തെഴുത്ത്‌ കഴിഞ്ഞ്‌ ഗുരുക്കന്മാരുടെ അനുഗ്രഹത്തോടെ തലപ്പാളി വരിഞ്ഞുകെട്ടി കുത്തുവിളക്കിന്റെ അകമ്പടിയോടെ അരങ്ങിലെത്തുന്നു. തോറ്റത്തിനൊപ്പം ആടയാഭരണങ്ങള്‍ അണിയുന്നതോടുകൂടി കോലധാരി മനുഷ്യനിൽ നിന്നും ദൈവികത്വം കൈവരിക്കുന്നു എന്നുള്ളതാണ് തെയ്യത്തിന്റെ സങ്കൽപ്പം.

അതോടെ ദൈവത്തിന്റെ പ്രതിപുരുഷനായ തെയ്യം ഉറഞ്ഞുതുള്ളിക്കൊണ്ട് കൈതവെട്ടാൻ പോകും. അതിനുശേഷം വാളോങ്ങി അസുരനിഗ്രഹത്തിന് ശേഷം കലിയടങ്ങാതെ ഗ്രാമത്തിലൂടെ ഓടും. ഇങ്ങനെ ഓടുന്ന തെയ്യത്തെ വിളക്കുവെച്ച് ഗ്രാമവാസികൾ വണങ്ങും. ഓട്ടം ചെന്നുനിൽക്കുന്നത് കാവിലാണ്. അവിടെവച്ച് ജീവനോടെ പൂവന്‍ കോഴിയെ മലർ കൂട്ടി കള്ളിന്റെ അകമ്പടിയോടെ സേവിക്കുന്നത്തോടെ കൈതചാമുണ്ഡി അബോധാവസ്ഥയില്‍ മറിഞ്ഞ് വീഴും. തെയ്യം തുടങ്ങുന്നതിന് മുമ്പും അണിയറയിൽവച്ച് നാടൻ ചാരായം സേവിക്കും. ചാരായവും മത്സ്യമാംസാധികളും കഴിക്കാതെ കഠിനവ്രതത്തോടെ കെട്ടുന്ന തെയ്യവുമുണ്ട്. കൈതചാമുണ്ടി ശിവന്റെയും ശക്തിയുടെയും ശക്തികൾ കൂടി ചേർന്നതാണ്. അത് മദ്യംസേവിക്കുന്ന രൂപമാണ്.

മാസ് ലുക്കില്‍ ഹെലികോപ്റ്ററില്‍ മോഹന്‍ലാല്‍; സല്യൂട്ടടിച്ച് പൊലീസുകാരന്‍, വിഡിയോ

സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന വിഡിയോയില്‍ മറ്റൊരു കാഴ്ച കൂടി കാണാം

കൊല്ലം മോഹന്‍ലാലിന്‍റെ അയല്‍നാടാണ്. അവിടേക്കാണ് രാജകീയമായി ഈ വരവ്. ഒരു സ്വകാര്യ സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ താരം വന്നിറങ്ങിയത് ഹെലികോപ്റ്ററില്‍. ഹെലികോപ്റ്ററിൽ വന്നിറങ്ങിയ താരത്തെ ആവേശത്തോടെ തന്നെ വരവേറ്റു. സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന വിഡിയോയില്‍ മറ്റൊരു കാഴ്ച കൂടി കാണാം. മോഹന്‍ലാലിന് സല്യൂട്ടടിക്കുന്ന പൊലീസുകാരന്‍റേതാണ് ആ കാഴ്ച. ആവേശത്താല്‍ ആര്‍ത്തിരമ്പുന്ന ആരാധകരുടെ വിഡിയോ വൈറലായിക്കഴിഞ്ഞു

പന്ത്രണ്ട് കരിമീന്‍; പന്ത്രണ്ട് കൊഞ്ച്: ഗെയിലിന് കൊല്ലത്ത് കേരളരുചിയുടെ വെടിക്കെട്ട്..!

അഷ്ടമുടിയുടെയും മണ്‍റോതുരുത്തിന്റെയും കാഴ്ചകൾ ഏറെയിഷ്ടപ്പെട്ട ഗെയ്‌ലിന് നാവിനു വിരുന്നൊരുക്കിയതു കേരളത്തിന്റെ തനതു ഭക്ഷണങ്ങളാണ്

കൊല്ലത്തിന്റെ കായല്‍ സൗന്ദര്യം മതിയാവോളം ആസ്വദിച്ച് ലോക ക്രിക്കറ്റിലെ മിന്നുംതാരം ക്രിസ് ഗെയ്ല്‍. കുടുംബത്തോടൊപ്പമാണ് ഗെയ്ല്‍ കൊല്ലത്തെ റാവീസ് ഹോട്ടലില്‍ എത്തിയത്. മകൾ ക്രിസ് അലിനയ്ക്കും ഭാര്യ നതാഷ ബെറിജിനുമൊപ്പം കായൽ സൗന്ദര്യവും ആയുര്‍വേദ ചികില്‍സയുമാണ് ഗെയ്​ലിന്റെ ലക്ഷ്യം. ഇന്നലെ കൊല്ലത്തെത്തിയ ഗെയ്‌ലും കുടുംബവും ഇന്ന് രാവിലെയാണു കായൽ യാത്ര നടത്തിയത്. റാവിസ് ഹോട്ടൽ മുതൽ മണ്‍റോതുരുത്ത് വരെ യാത്ര നടത്തിയ ഗെയ്‌ൽ ഒരുദിനം അഷ്ടമുടി കായലില്‍ വഞ്ചിവീട്ടില്‍ ചെലവഴിച്ചു. അഷ്ടമുടിയുടെയും മണ്‍റോതുരുത്തിന്റെയും കാഴ്ചകൾ ഏറെയിഷ്ടപ്പെട്ട ഗെയ്‌ലിന് നാവിനു വിരുന്നൊരുക്കിയതു കേരളത്തിന്റെ തനതു ഭക്ഷണങ്ങളാണ്.

ഭക്ഷണപ്രിയനായ ഗെയ്​ലിന് കേരളരീതിയിലുള്ള ഭക്ഷണമൊരുക്കുന്നത് പ്രശസ്ത ഷെഫ് സുരേഷ് പിള്ളയാണ്. കേരള രീതിയിൽ തന്നെ ഭക്ഷണം തയാറാക്കി നൽകണമെന്ന് ഗെയ്ൽ അവശ്യപ്പെട്ടതായും റാവിസ് ഗ്രൂപ്പ് കോർപറേറ്റ് ഷെഫ് സുരേഷ് പിള്ള പറഞ്ഞു. ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ചക്ക, കരിമീന്‍, മാമ്പഴം, കണവ, കൊഞ്ച്, എന്നവയും ഉള്‍പ്പെടുത്തിയിരുന്നു. ഒരു ദിവസത്തെ വഞ്ചീവീട് യാത്ര അദ്ദേഹം ഏറെ ആസ്വദിച്ചു. യാത്രയ്ക്കിടയില്‍ കണ്ട മല്‍സ്യബന്ധനത്തൊഴിലാളികളോട് സംസാരിക്കാനും ഒപ്പം സെല്‍ഫിയെടുക്കാനും അദ്ദേഹം സമയം കണ്ടെത്തി. കായൽ യാത്ര ഏറെ ഇഷ്ടപ്പെട്ടെന്നു ഗെയ്‌ലിന്റെ ഭാര്യ നതാഷ ബെറിജും പറഞ്ഞു. രണ്ടു വയസുകാരി മകൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് ഗെയ്‌ല്‍ കേരളം തിരഞ്ഞെടുത്തത്.

അദ്ദേഹത്തിന്റെ ഭക്ഷക്രമത്തില്‍ ഏറെ വ്യത്യസ്ഥമായ കാര്യം പന്ത്രണ്ട് എന്ന സംഖ്യയാണ്. െഎപിഎല്ലില്‍ പന്ത്രണ്ട് സിക്സുകള്‍ കൂടി അടിച്ചാല്‍ ഗെയ്​ലിന് സിക്സുകളുടെ എണ്ണത്തില്‍ സെഞ്ചുറി തികയ്ക്കാം. ആ നേട്ടം മുന്നില്‍ കണ്ടുകൊണ്ടാണ് അദ്ദേഹത്തിന് പന്ത്രണ്ട് കരീമീന്‍, പന്ത്രണ്ട് കൊഞ്ച് എന്നീ ക്രമത്തിലുള്ള അദ്ദേഹത്തിന് ഭക്ഷണമൊരുക്കിയത്. കായല്‍ കാറ്റേറ്റ് കേരളത്തിന്റെ തനത് ഭക്ഷണം നുകര്‍ന്ന് കളിക്കളത്തിലെ ഇൗ വെടിക്കെട്ട് ബാറ്റ്സ്മാന്‍ മൂന്നുനാള്‍ കൂടി കൊല്ലത്തുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.

സിനിമക്ക് റേറ്റിംഗ് ഇടാന്‍ നിങ്ങള്‍ ആരാണ് ? ഓണ്‍ലൈന്‍ റിവ്യൂവേര്‍സിനെ വെല്ലുവിളിച്ച് പരോള്‍ ടീം – വീഡിയോ

സിനിമക്ക് റേറ്റിംഗ് ഇടാന്‍ നിങ്ങള്‍ ആരാണ് ? ഓണ്‍ലൈന്‍ റിവ്യൂവേര്‍സിനെ വെല്ലുവിളിച്ച് പരോള്‍ ടീം – വീഡിയോ

വാഹനമുള്ളവര്‍ ഇതു തീര്‍ച്ചയായും കണ്ടിരിക്കണം നിങ്ങള്‍ പറ്റിക്കപ്പെടുന്നത് ഇങ്ങനെയാണ്

വാഹനമുള്ളവര്‍ ഇതു തീര്‍ച്ചയായും കണ്ടിരിക്കണം നിങ്ങള്‍ പറ്റിക്കപ്പെടുന്നത് ഇങ്ങനെയാണ്

ഓരോ യുവതിയും ഈ പെണ്‍കുട്ടിയെ കണ്ടു പഠിക്കുക ഇങ്ങനെ വേണം പ്രതികരിക്കാന്‍

ഓരോ യുവതിയും ഈ പെണ്‍കുട്ടിയെ കണ്ടു പഠിക്കുക ഇങ്ങനെ വേണം പ്രതികരിക്കാന്‍ ബസിൽ ആരും പ്രതികരിച്ചില്ലെങ്കിലെന്താ .. അവർ ആരെങ്കിലും ഈ ലൈവ് കാണുന്നുണ്ടെങ്കിൽ മോളുടെ ഈ വാക്കുകൾ അടി കൊള്ളുന്നപോലെ കൊണ്ടില്ലേ.തൊണ്ടയിടറികൊണ്ടുള്ള ഈ പറച്ചിൽ കേട്ട് ശരിക്കും സങ്കടമായി. ഒരാളെങ്കിലും ഒന്നു കൂടെ നിന്നില്ലല്ലോ എന്ത് പറ്റി നമ്മുടെ സമൂഹത്തിനു ജസ്ട്ട്ടിസ് എന്നും പറഞ്ഞു ഹാഷ് ടാഗ് ഇട്ടു നടന്നാല്‍ പോര കണ്മുന്നില്‍ അനീതി കണ്ടാല്‍ അവിടെ പ്രതികരിക്കാന്‍ നട്ടെല്ല് വേണം അല്ലാത്തവരെ പറഞ്ഞിട്ട് കാര്യമില്ല

 

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്ക് അശ്ലീല വീഡിയോ അയച്ച വൈദികനായ വൈസ്പ്രിന്‍സിപ്പല്‍ ജയിലിലായി;

വിദ്യാര്‍ത്ഥിനികള്‍ക്ക് പതിവായി അശ്ലീല എസ്.എം.എസ് അയച്ചിരുന്ന വൈദികന്‍ റിമാന്‍ഡില്‍. രാജസ്ഥാനിലെ അല്‍വാര്‍ സെന്റ് ആന്‍സ്‌ലേം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വൈസ്പ്രിന്‍സിപ്പല്‍ കൂടിയായ ഫാദര്‍ ജോര്‍ജ്ജിഷ് ബ്രിട്ടോയാണ് അഴിക്കുള്ളിലായത്.

ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വൈസ് പ്രിന്‍സിപ്പലിനെതിരെ കേസെടുത്തത്. അടുത്തമാസം അഞ്ചു വരെയാണ് റിമാന്‍ഡ് ചെയ്തത്. അശ്ലീല മെസേജുകളും വീഡിയോകളുമാണ് ഇയാള്‍ അയച്ചിരുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ യാദൃച്ഛികമായി ഇത് കണ്ടതോടെ സ്‌കൂളിനും പൊലീസിനും പരാതി നല്‍കുകയായിരുന്നു.

 

 

അതേസമയം സഭാ സ്ഥാപനത്തെ അപകീര്‍ത്തി പടുത്താനാണ് പരാതി നല്‍കിയതെന്നും തുടര്‍ന്നാണ് പൊലീസ് നിയമനടപടി സ്വീകരിച്ചതെന്നും വികാരി ജനറല്‍ ഫാദര്‍ എഡ്വേര്‍ഡ് ഒലിവേറിയ പറഞ്ഞു. രക്ഷിതാക്കള്‍ പരാതി നല്‍കിയപ്പോള്‍ തന്നെ വൈദികനെതിരെ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 18ന് സ്‌കൂളിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടന്നിരുന്നു.

പോസ്‌കോ നിയമപ്രകാരമാണ് വൈദികനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് സഭയുടെ നിലപാട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ െ്രെകസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കടുത്ത വെല്ലുവിളി നേരിടുന്നുണ്ടെന്നും അവര്‍ ആരോപിക്കുന്നു.

എങ്ക വീട്ടു മാപ്പിളൈ… ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫൈനലിലെത്തിയ സുസാന്ന..

ജീവിത പങ്കാളിയെ കണ്ടെത്താന്‍ നടന്‍ ആര്യ നടത്തിയ റിയാലിറ്റി ഷോ ആയിരുന്നു എങ്ക വീട്ടു മാപ്പിളൈ. പതിനാറു മത്സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ മൂന്നു പേരാണു ഫെനലില്‍ എത്തിയത്. മലയാളിയായ അഗത, സീതാലക്ഷ്മി, കാനഡയില്‍ താമസമാക്കിയ ശ്രീലങ്കന്‍ സ്വദേശി സൂസാന്ന എന്നിവരായിരുന്നു അവസാന റൗണ്ടിലെത്തിയത്.

ഇവരില്‍ ആരെ ആര്യ വിവാഹം കഴിക്കും എന്ന സസ്‌പെന്‍സ് നിലനിര്‍ത്തി അവസാന നിമിഷം ആര്യ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഒരാളെ താന്‍ തിരഞ്ഞെടുത്താല്‍ അത് മറ്റു രണ്ടുപേരെയും അവരുടെ കുടുംബങ്ങളേയും വേദനിപ്പിക്കേണ്ടി വരുമെന്നും അതിനാല്‍ തനിക്ക് അല്‍പം സമയം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഷോ അവസാനിച്ചത്.

 

 

ആര്യയുടെ തീരുമാനം വലിയ വിവാദമായതോടെ ആര്യയെ പിന്തുണച്ച് സീതാ ലക്ഷ്മിയും അഗതയും സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയിരുന്നു. ഷോ കഴിഞ്ഞയുടന്‍ ആര്യ കല്യാണം കഴിക്കുമെന്ന് ഏറ്റവും സാധ്യത കല്‍പ്പിച്ച സുസാന്ന കാനഡയിലേക്ക് തിരികെ പോകുകയും ചെയ്തു.

ഇപ്പോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കാണ് സുസാന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ലൈവ് വീഡിയോയിലൂടെയാണ് സുസാന്ന രംഗത്തെത്തിയത്. ആര്യയെ കല്യാണം കഴിക്കുമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നായിരുന്നു മറുപടി. ആര്യയെ ഇനി കാണുമോ എന്ന ചോദ്യത്തിനും ഇല്ല എന്ന് മറുപടി സുസാന്ന നല്‍കി.

ആരാധകരുടെ ചോദ്യത്തിന് പരിപാടി മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥയിലൂടെയാണ് നടത്തിയതെന്നും സൂസാന്ന വെളിപ്പെടുത്തല്‍ നടത്തി. ഇതു വലിയ ചര്‍ച്ച ആയതോടെ സൂസാന്ന വീഡിയോ തന്റെ അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. സുസാന്ന വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.

തമിഴ് നാട്ടില്‍ തരംഗം ആയി ഷക്കീലയുടെ ഗണ്‍ കിസ്സ്‌ പ്രിയ വാര്യരെ കടത്തി വെട്ടി

തമിഴ് നാട്ടില്‍ തരംഗം ആയി ഷക്കീലയുടെ ഗണ്‍ കിസ്സ്‌ പ്രിയ വാര്യരെ കടത്തി വെട്ടി ഒരിക്കലും തീയറ്ററിൽ പോയി കാണാത്ത ഹിറ്റ്‌ സിനിമകൾ ഷക്കീലയുടെതാണ്. ഇത് ഒരു ‘നല്ല’ പെണ്‍കുട്ടി ആകാനുള്ള സാക്ഷ്യ പത്രമോ ആ സിനിമകൾ കാണാത്തതിന്റെ നിരാശയോ നിങ്ങളൊക്കെ പറയുമ്പോലെ അത് കണ്ട് സംസ്കാരം നശിപ്പികാനുള്ള ഫെമിനിച്ചിയുടെ വ്യഗ്രതയോ അല്ല. ലോകം മുഴുവൻ എൽ ജി ബി ടി യെ പറ്റി സംസാരിക്കുമ്പോൾ സോഷ്യൽ മീഡിയ മൊത്തം മഴവില്ല് വിരിയുമ്പോൾ സിനിമ മേഖലയിൽ

 

ഷൂട്ടിങ്ങിനിടയില്‍ നായികക്ക് മേക് അപ് ചെയ്തു കൊടുത്തു സൂപ്പര്‍ സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌ ഇത്രയും എളിമ വേറെ ആര്‍ക്കുണ്ട്

ഷൂട്ടിങ്ങിനിടയില്‍ നായികക്ക് മേക് അപ് ചെയ്തു കൊടുത്തു സൂപ്പര്‍ സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌ ഇത്രയും എളിമ വേറെ ആര്‍ക്കുണ്ട് ഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിൽ മലയാള സമൂഹത്തിൽ ഏറ്റവുമധികം ഉയർന്നു കേട്ട ചര്‍ച്ചകളിലിടം നേടിയ പേരുകളിലൊന്നാണിത്. സന്തോഷ് പണ്ഡിറ്റ്. നെഗറ്റീവ് പബ്ലിസിറ്റി, കോമാളിത്തരം, അങ്ങനെ പലതുമുണ്ടാകും എതിരു പറയാൻ. നമ്മളീ മനുഷ്യനെ ഒരുപാട് ട്രോളിയിട്ടുണ്ട്. കളിയാക്കിയിട്ടുണ്ട്. അതിനോടെല്ലാം ശക്തമായ രീതിയിൽ കുറിക്കു കൊള്ളുന്ന മറുപടിയുമായി അദ്ദേഹം തിരിച്ചടിച്ചു നിന്നിട്ടുണ്ട്. നമ്മൾ വിചാരിക്കുന്ന പോലെ അത്രയ്ക്കു നിസാരക്കാരനല്ല ഈ പണ്ഡിറ്റ്