മദ്യലഹരിയില്‍ പൊലീസിനെ ആക്രമിച്ച് യുവതി ; വീഡിയോ വൈറല്‍

മദ്യപിച്ച് വാഹനമോടിച്ച സുഹൃത്തിനെ അറസ്റ്റ് ചെയ്ത പൊലീസിനെ മദ്യപിച്ച് അവശയായ യുവതി ആക്രമിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറമാനേയും യുവതി ആക്രമിച്ചു. പൊലീസിനെ ആക്രമിക്കുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഹൈദരാബാദില്‍ ജൂബിലി ഹില്‍സിലാണ് സംഭവം. പുലര്‍ച്ചെ ഒരു മണിയോടെയാണ് യുവതിയും സുഹൃത്തും സഞ്ചരിച്ച വാഹനം പൊലീസ് തടഞ്ഞു നിര്‍ത്തിയത്. വാഹനം നിര്‍ത്തിച്ച് ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പൊലീസ് പരിശോധന നടത്തി. വാഹനമോടിച്ച യുവതി അമിതമായി മദ്യപിച്ചതായി കണ്ടെത്തിയ പൊലീസ് അവര്‍ക്കെതിരെ കേസെടുത്തതോടെയാണ് പിന്‍ സീറ്റിലിരുന്ന യുവതി റോഡിലിറങ്ങിയത്.

പൊലീസ് ഓഫീസറോട് തര്‍ക്കിച്ച യുവതി പിന്നീട് ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറാമാനു നേരേയും തിരിഞ്ഞു. ഇയാള്‍ക്കെതിരെ യുവതി കല്ലെറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. അമിതമായി മദ്യപിച്ചതിനാല്‍ നിയന്ത്രണം വിട്ട അവസ്ഥയിലായിരുന്നു അവരെന്ന് പൊലീസ് പറഞ്ഞു. ഇരുവരേയും പൊലീസ് സ്റ്റേഷനിലെത്തിച്ചശേഷം കേസെടുത്തു.

മക്കള്‍ക്ക് ഫോണ്‍ വാങ്ങി നല്‍കുന്നതിന് മുമ്പ് ഇതൊന്ന് വായിക്കൂ മാതാപിതാക്കളെ ഉപകാരപെടും

കൗമാരപ്രായക്കാരനായ മകനോ മകളോ ഒരു മൊബൈല്‍ഫോണിനായി എപ്പോഴെങ്കിലും നിങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടോ? എങ്കിൽ അതു വാങ്ങിക്കൊടുക്കുന്നതിനു മുൻപ് പലവട്ടം ചിന്തിക്കേണ്ടതുണ്ട്. കഴിയുമെങ്കിൽ വാങ്ങിക്കൊടുക്കാതിരിക്കുകയാണു വേണ്ടത്. കാരണം, കുട്ടികൾക്കു ശാരീരികമായും മാനസികമായും മൊബൈൽ ഫോൺ ദോഷം ചെയ്യും. പക്ഷേ, ചില സാഹ ചര്യങ്ങളിൽ അത് അത്യാവശ്യമാണെന്നു തോന്നിയേക്കാം. ക്ലാസും അതിനെത്തുടർന്നുള്ള ട്യൂഷനുമെല്ലാം കഴിഞ്ഞു വൈകുന്നേരം താമസിച്ചു മാത്രം വീട്ടിലെത്തുന്ന കുട്ടികൾക്ക്–പ്രത്യേകിച്ചും പെൺകുട്ടികൾക്ക്– ചിലപ്പോൾ അത് അത്യാവ ശ്യമായി വരും. വാങ്ങണമെന്നു നിർബന്ധമാണെങ്കിൽ താഴെ പ്പറയുന്നതു പോലുള്ള ചില പ്രത്യേക കാര്യങ്ങൾ നിങ്ങളുടെ പരിഗണനയ്ക്കു വിധേയമാക്കേണ്ടതുണ്ട്.

                                                                                                                                                                                                  ആദ്യമായി പരിഗണിക്കേണ്ട കാര്യം നിങ്ങളുടെ കുട്ടിക്ക് അവന്റെ/ അവളുടെ പ്രത്യേക സാഹചര്യത്തിൽ ഒരു മൊബൈൽ ഫോൺ അനിവാര്യമാണോ എന്നുള്ളതാണ്. എന്താണു മൊബൈല്‍ഫോണ്‍ അപ്പോൾ അനിവാര്യമായി ത്തോന്നാനുള്ള കാരണമെന്ന് അന്വേഷിക്കാം. എല്ലാ കുട്ടികളുടെ കയ്യിലും മൊബൈൽ ഫോണുണ്ട്. എനിക്കു മാത്രം ഇല്ല, എന്നതുപോലുള്ള ബാലിശമായ ന്യായങ്ങളാണു കുട്ടികൾ ഉന്നയിക്കുന്നതെങ്കിൽ അവരുടെ ആവശ്യത്തെ കഴിവതും അനുനയരൂപത്തിൽ നിരുത്സാഹപ്പെടുത്തണം. തൽക്കാലം വീട്ടിലെ ലാൻഡ് ഫോണോ അത്യാവശ്യഘട്ടങ്ങളിൽ നിങ്ങളുടെ തന്നെ മൊബൈൽഫോണോ ഉപയോഗിക്കാമല്ലോ എന്നു പറഞ്ഞു നോക്കാം. സ്കൂൾ ക്യാംപസുകളിൽ കുട്ടികളുടെ മൊബൈൽഫോൺ ഉപയോഗം കർശനമായി നിരോധി ച്ചിട്ടുള്ള കാര്യം പറയുകയും അതു യാതൊരു കാരണവ ശാലും ലംഘിക്കാൻ പാടില്ലെന്നു സൂചിപ്പിക്കുകയും ചെയ്യാം. (അതു കേൾക്കുമ്പോൾത്തന്നെ കുട്ടിയുടെ സെൽഫോൺ വാങ്ങാനുള്ള ആഗ്രഹത്തിന് കടിഞ്ഞാൺ വീണേക്കാം. കാരണം, ഓരോ ദിവസവും പകൽസമയത്ത് കുട്ടികൾ വീട്ടിൽ കഴിയുന്നതിനെക്കാൾ കൂടുതൽ സമയം ചെലവഴിക്കുന്നത് സ്കൂളിലായിരിക്കുമല്ലോ) മൊബൈൽ ഫോൺ ഒരിക്കലും സ്കൂളിലേക്കു കൊണ്ടു പോകുകയില്ല എന്നതു പോലുള്ള വാഗ്ദാനങ്ങളും കാര്യം നേടാൻ കുട്ടികൾ മുന്നോട്ടു വയ്ക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞു കൂടാ. അവരുടെ ന്യായവാദ ങ്ങൾ എന്തു തന്നെ ആയാലും കുറേക്കൂടി മുതിർന്ന് ഡിഗ്രി ക്കോ പോസ്റ്റ് ഗ്രാജ്വേഷനോ പഠിക്കുന്ന കാലമാകുമ്പോഴേ ക്കും വാങ്ങിയാൽ പോരേയെന്നു ചോദിക്കുന്നതോടൊപ്പം അതുവരെ കാത്തിരുന്നാൽ ഏറ്റവും മുന്തിയ ഒരെണ്ണം തന്നെ വാങ്ങിക്കൊടുക്കാമെന്നു പ്രലോഭിപ്പിക്കുകയും ചെയ്യാം.                    തനിക്കു മാത്രം മൊബൈല്‍ഫോണില്ലെങ്കിൽ മറ്റുള്ളവരുടെ മുന്നിൽ കുറച്ചിലല്ലേ എന്ന തോന്നലാണു മിക്ക കുട്ടികളെയും ആദ്യമാദ്യം മൊബൈൽ ഫോൺ വാങ്ങാൻ പ്രചോദിപ്പിക്കുന്നതെന്ന കാര്യം മനസ്സിൽ വച്ചു കൊണ്ടുവേണം ഈ വിഷയം അവരോടു ചർച്ച ചെയ്യാൻ. ഇനി ഫോൺ വാങ്ങിക്കൊടുക്കു ന്നതിനു മുൻപേ കുട്ടിയുടെ പ്രധാന ഉദ്ദേശ്യം വോയ്സ് കോളു കൾ മാത്രമാണോ എസ്എംഎസ് ആണോ അതോ മൾട്ടിമീ ഡിയ സൗകര്യം ഉപയോഗിക്കലാണോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി ചോദിച്ചറിയണം.

സെൽഫോൺ എന്ന അനുഗ്രഹം                                                                                                                                              ദുരുപയോഗം ചെയ്യാത്തിടത്തോളം കാലം സെൽഫോൺ ഏറ്റവും നല്ല ഉപകാരിയാണെന്ന കാര്യത്തിൽ സംശയമില്ല. കുട്ടികൾ എവിടെയായിരുന്നാലും അവരുമായി ബന്ധപ്പെടാനും എന്തെങ്കിലും അടിയന്തര വിവരങ്ങളെത്തിക്കാനും സഹായമെ ത്തിക്കാനും സെൽഫോണുകൾ ഉപയോഗിക്കാമല്ലോ. അവരു ടെ നീക്കങ്ങൾ അവർക്ക് അലോഹ്യമില്ലാത്ത വിധത്തിൽ എപ്പോഴും പിന്തുടർന്നു നിരീക്ഷിക്കാനും സെൽഫോൺ വഴി സാധ്യമാണ്. സ്റ്റഡി ടൂറുകൾക്കും പിക്നിക്കുകൾക്കും മറ്റും കുട്ടികൾ പോകുമ്പോൾ അവരുടെ കയ്യിൽ ഒരു സെൽഫോ ണുണ്ടായിരിക്കുന്നതു രക്ഷിതാക്കൾക്കു വലിയ മനസ്സമാധാനം നൽകും. വായനയുടെ മുഷിപ്പൊഴിവാക്കാൻ പാഠഭാഗങ്ങൾ റിക്കോഡ് ചെയ്തു കേൾക്കാനും വോയ്സ് റിക്കോഡിങ് സൗകര്യമുള്ള സെൽഫോണിലാകുമ്പോൾ വളരെ സൗകര്യമാ യിരിക്കും. ഇങ്ങനെ ഒരു നൂറു കൂട്ടം ഉപകാരങ്ങൾ സെൽഫോ ണുകൾക്കുള്ളതിനാൽ ആ സൗകര്യം ഏറ്റവും പ്രയോജനക്ഷ മമായ വിധത്തിൽ എങ്ങനെ ഉപയോഗപ്പെടുത്താൻ കഴിയു മെന്നു സാധനം വാങ്ങുന്നതിനു മുന്‍പു കുട്ടികളുമായി ചർച്ച ചെയ്യുന്നതു നന്നായിരിക്കും. ഇപ്പറഞ്ഞ കാര്യങ്ങൾക്കല്ലാതെ, മറ്റെന്തു തരത്തിൽ മൊബൈൽ ഫോണ്‍ ഉപയോഗിക്കുകയാ ണെങ്കിലും നിങ്ങളുടെ സമ്മതം മുൻകൂർ വാങ്ങിയിരിക്കണ മെന്നു നിർദേശിക്കാം. മാത്രമല്ല, അത്തരം കണ്ടീഷനുകൾ എപ്പോഴെങ്കിലും ലംഘിക്കപ്പെട്ടാൽ മൊബൈൽ ഫോൺ തിരിച്ചു വാങ്ങുമെന്നു മൃദുവായ, എന്നാൽ ശക്തമായ ഭാഷ യിൽ, മുന്നറിയിപ്പു കൊടുക്കാനും മടിക്കരുത്.                                    മൊബൈൽ ഫോണിന്റെ ദോഷങ്ങൾ                                                                                                മൊബൈല്‍ഫോണ്‍ ആവശ്യത്തിനു മാത്രം ഉപയോഗിക്കുക യാണെങ്കില്‍ അത് ഒരു ഉത്തമ മിത്രമാണെങ്കിലും ഉപയോഗം പരിധിവിട്ടാൽ അത് എല്ലാ നിലയ്ക്കും ഹാനികരമായിത്തീരും. മൊബൈൽ ഫോണുള്ള കുട്ടികൾ രാപകൽ വ്യത്യാസമില്ലാ തെ മണിക്കൂറുകളോളം ചിലപ്പോൾ കൂട്ടുകാരുമായി സല്ലപിച്ചു കൊണ്ട് ഇരുന്നു കളയും. മൊബൈല്‍ ഫോണിൽ നിന്നുള്ള റേഡിയേഷൻ ആരോഗ്യത്തിന് ഭീഷണിയാണെന്നും തുടർച്ച യായുള്ള ഉപയോഗം കാൻസറിനുവരെ കാരണമാകുമെന്നും അടുത്തകാലത്തു പ്രസിദ്ധീകരിക്കപ്പെട്ട ചില റിസർച്ച് റിപ്പോർ ട്ടുകൾ പറയുന്നു. ചില കുട്ടികളുടെ തുടർച്ചയായുള്ള സെൽ ഫോൺ സംസാരം വീട്ടിലെ ഉല്ലാസവേളകളെ കാര്യമായി ബാധിക്കാറുണ്ട്. അച്ഛനമ്മമാരുമായും വീട്ടിലെ മറ്റംഗങ്ങളു മായും ഇടപഴകേണ്ട സമയങ്ങളിൽ ഒരു മൊബൈൽ ഫോണും ചെവിയിൽ ചേർത്തു വച്ചു കുട്ടികൾ ദീർഘ നേരം മാറിയിരിക്കുന്നത് വീട്ടിലെ സന്തോഷകരമായ അന്തരീക്ഷ ത്തെ ബാധിക്കും. വീട്ടുകാരെല്ലാവരും ഒരുമിച്ചിരിക്കുന്ന സ്വകാര്യ നിമിഷങ്ങൾ അവരുടേതുമാത്രമാണെന്നും അന്നേരം കൂട്ടുകാരുമായുള്ള മൊബൈല്‍ ഫോണ്‍ സംസാരം തീർത്തും അരോചകമാണെന്നും കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്ത ണം.                                                                                                                മുൻ അധ്യായത്തിൽ സൂചിപ്പിച്ചതുപോലെ മയക്കുമരുന്ന്, സെക്സ് റാക്കറ്റുകളിലേക്കു കുട്ടികളെ വലവീശിപ്പിടിക്കുന്ന സംഘങ്ങളുടെ മുഖ്യ ആയുധം മൊബൈൽ ഫോൺ ആണെ ന്ന വസ്തുതയാണു മൊബൈൽ ഫോണിന്റെ സകല നന്മക ളെയും നിഷ്പ്രഭമാക്കുന്നത്.      ആദ്യത്തെ മൊബൈൽ ഫോൺ                                                                                                                    കുട്ടികൾക്ക് ഒഴിച്ചു കൂടാനാവാത്ത സാഹചര്യങ്ങളിൽ സെൽ ഫോൺ വാങ്ങിക്കൊടുക്കാൻ നിർബന്ധിതമാകുന്ന പക്ഷം അത് ഏറ്റവും അടിസ്ഥാനപരമായ ഫങ്ഷനുകൾ മാത്രമുള്ള ഫോണാണെന്ന് ഉറപ്പു വരുത്തണം. എസ്എംഎസ്, ഫോൺ ബുക്ക്, റിമൈൻഡറുകൾ തുടങ്ങിയവ ഉണ്ടായിരിക്കുന്നതു നല്ലതാണെങ്കിലും ക്യാമറ, മൾട്ടിമീഡിയ, ഇന്റർനെറ്റ് തുടങ്ങി യ സൗകര്യങ്ങൾ കുട്ടികളുടെ ഫോണുകളിൽ അത്യാവശ്യ മില്ല. അത്തരം അധികസൗകര്യങ്ങളാണ് അവർക്കു വേണ്ടി തിന്മയുടെ വാതിലുകൾ തുറന്നിടുന്നതെന്ന് ഓർമ വേണം. ലഘുവായ സൗകര്യങ്ങളോടു കൂടിയ ഫോണാകുമ്പോൾ അത്യാവശ്യകാര്യങ്ങൾ നടന്നുപോകുകയും ഒപ്പം മോഷ്ടിക്ക പ്പെടാനുള്ള സാഹചര്യങ്ങൾ കുറയുകയും ചെയ്യും.                                    ഉത്തരവാദിത്തമുള്ളവരാക്കുക                                                                                                                                                                                                                                                                                                                                                     നിങ്ങൾ വാങ്ങിച്ചു കൊടുക്കുന്ന ഫോൺ പൂർണമായ ഉത്തര വാദിത്ത ബോധത്തോടുകൂടിയാണ് കുട്ടികൾ ഉപയോഗപ്പെടു ത്തുന്നതെന്ന് ഉറപ്പു വരുത്തണം. തുടക്കം ചെറിയൊരു പ്രീപെയ്ഡ് കണക്ഷനിലാകട്ടെ. ഓരോ മാസവും ഒരു നിശ്ചി ത തുകയ്ക്കു മാത്രം ചാർജ് ചെയ്തു കൊടുക്കുകയും എല്ലാ വിളികളും അതിൽ ഒതുക്കണമെന്ന് നിഷ്കർഷിക്കുകയും വേണം. നിങ്ങളുടെ കീശയുടെ സുരക്ഷിതത്വത്തിന് അത് നന്നായിരിക്കും. മൊബൈൽഫോൺ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളും അവർ അറിഞ്ഞിരിക്കുകയും അതിന നുസരിച്ച് പെരുമാറുകയും വേണം. ഉദാഹരണത്തിന്, വണ്ടി യോടിക്കുമ്പോൾ യാതൊരു കാരണവശാലും മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന കർശന നിർദേശം കൊടുക്ക ണം. ഫോണിൽ സംസാരിച്ചു കൊണ്ടു വണ്ടിയോടിക്കുമ്പോൾ ശ്രദ്ധാവ്യതിചലനം കാരണം അപകടങ്ങളുണ്ടാകാനുള്ള സാധ്യത കൗമാരക്കാരായ കുട്ടികളിൽ മുതിർന്നവരെക്കാൾ നാലു മടങ്ങു കൂടുതലാണെന്ന് അമേരിക്കയിലെ ഫോഡ് മോട്ടോർ കമ്പനി ഈയിടെ നടത്തിയ ഒരു പഠനം വ്യക്തമാ ക്കുന്നു.                                                                                                                                                      ചില സുരക്ഷാ നിർദേശങ്ങൾ

മൊബൈൽ ഫോൺ ഉപയോഗം സുരക്ഷിതമാക്കാൻ ചില നർദേശങ്ങളിതാ:
1. മൊബൈൽഫോണോ സിം കാർഡോ ഒരു കാരണവശാലും അന്യ ആളുകൾക്കോ കൂട്ടുകാർക്കു പോലുമോ കൈമാറരുത്. സ്കൂളിൽ മൊബൈൽ ഫോൺ നിരോധിക്കപ്പെട്ടിട്ടുള്ളതിനാൽ അടുത്തുള്ള കടകളിലും മറ്റും ഏൽപ്പിച്ചു പോകുന്നത് വൻ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും.
2. ബ്ലൂടൂത്ത് സൗകര്യമുള്ള ഫോൺ കഴിവതും ഉപയോഗിക്കാ തിരിക്കുക. ബ്ലൂടൂത്ത് ഉള്ള ഫോണാണെങ്കിൽ ആ സൗകര്യം ഉപയോഗത്തിലില്ലാത്ത സമയങ്ങളിൽ ഡിസേബിൾ (disable) ചെയ്തിടുക.
3. ആർക്കും മിസ്ഡ് കോൾ നൽകുകയോ പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള മിസ്ഡ് കോളുകളോടു പ്രതികരിക്കു കയോ ചെയ്യരുത്.
4. പ്രതികരിക്കാതിരുന്നിട്ടും നിങ്ങളുടെ കുട്ടിയുടെ ഫോണിലേ ക്കു തുടർച്ചയായി ചില നമ്പറുകളിൽ നിന്നും മിസ്ഡ് കോൾ വന്നു കൊണ്ടിരിക്കുന്നുണ്ടെങ്കിൽ അത് ഗൗരവത്തിലെടുക്കു കയും സൈബർ സെല്ലിന്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്യുക.
5. കുട്ടികൾ കൈകാര്യം ചെയ്യുന്ന മൊബൈൽഫോണുകളിലെ ഫയലുകളിലും ക്ലിപ്പിങ്ങുകളിലും എപ്പോഴും ഒരു കണ്ണു വേണം. മൊബൈലിലൂടെ അശ്ലീല സന്ദേശങ്ങളോ ചിത്രങ്ങ ളോ അയയ്ക്കുന്നതും സ്വീകരിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണെന്നു കുട്ടികൾക്കു പറഞ്ഞു കൊടുക്കണം. മൊബൈ ലിന്റെ മെമ്മറിയിൽ നിന്നു മായ്ച്ചു കളഞ്ഞ സന്ദേശങ്ങളും ഫയലുകളും പോലും വീണ്ടെടുത്തു പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ നിലവിലുണ്ടെന്നു കുട്ടികളെ ബോധ്യപ്പെടു ത്തുക.
6. മൊബൈലിലൂടെ ലഭിക്കുന്ന അപരിചിത മെസേജുകളൊ ന്നും ഫോര്‍വേഡ് ചെയ്യരുതെന്നു പറയുക. കാരണം, അവ ചിലപ്പോൾ എന്തെങ്കിലും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വയായേക്കാം.
7. ആവശ്യമെങ്കിൽ കോൾ ബാറിങ് സംവിധാനം ഉപയോഗ പ്പെടുത്തുക. കുട്ടികൾക്ക് അത്യാവശ്യമായി വിളിക്കുകയോ വിളികൾ സ്വീകരിക്കുകയോ ചെയ്യേണ്ടിവരുന്ന നമ്പറുക‌ളൊ ഴിച്ച് ബാക്കിയുള്ള നമ്പറുകൾ നിര്‍വീര്യമാക്കി സെറ്റ് ചെയ്യുന്ന സംവിധാനമാണിത്. ആർക്കും സ്വയം ചെയ്യാൻ കഴിയുന്ന ഒരു സെറ്റിങ് ആണിത്. ഇനി ഇത് സ്വയം ചെയ്യാൻ പ്രയാസം തോന്നുന്ന പക്ഷം ഏതെങ്കിലും ടെക്നീഷ്യന്മാരുടെ സഹായം തേടാം

ഗര്‍ഭിണിയായ ഗായിക ഗാനമേളക്കിടെ വെടിയേറ്റ് മരിച്ചു (വീഡിയോ)

ലാര്‍കാനാ: പാകിസ്താനില്‍ ഗര്‍ഭിണിയായ ഗായിക വെടിയേറ്റ് മരിച്ചു.സിന്ധ് പ്രവിശ്യയില്‍ ഉത്സാവാഘോഷത്തിനിടെയാണ് സംഭവം. 24കാരിയായ സാമിന സമൂണ്‍ ആണ് കൊല്ലപ്പെട്ടത്.പാട്ടുപാടികൊണ്ടിരിക്കുകയായിരുന്നു ഗായികയ്ക്ക് നേരെ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നു.

ഇരുന്നുകൊണ്ട് പാട്ടുപാടുകയായിരുന്നു സാമിന. ഇതിനിടെ താരിഖ് അഹമ്മദ് ജാതോയി എന്നയാള്‍ സാമിനയോട് നിന്ന് പാടാന്‍ ആവശ്യപ്പെട്ടു. ആദ്യം ഇയാളുടെ ആവശ്യം നിരസിച്ച ഗായിക പിന്നീട് എഴുന്നേറ്റ് നിന്ന് പാടാന്‍ തുടങ്ങി. ഇതിനിടെ ആളുകളില്‍ ചിലര്‍ ഇവര്‍ക്ക് മുന്നിലേക്ക് പൈസ എറിഞ്ഞുകൊടുക്കുന്നുണ്ട്. സാമിന എഴുന്നേറ്റ് നിന്ന് പാടന്‍ തുടങ്ങിയതും താരിഖ് വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

അഞ്ചരസെന്റ് സ്ഥലത്ത് നിര്‍മ്മിച്ച മനോഹരമായ ഒരുവീട്..വീഡിയോ കാണുക. share ചെയ്യുക

അഞ്ചരസെന്റ് സ്ഥലത്ത് നിര്‍മ്മിച്ച മനോഹരമായ ഒരുവീട്..വീഡിയോ കാണുക.’
അഞ്ചരസെന്റ് സ്ഥലത്ത് നിര്‍മ്മിച്ച മനോഹരമായ ഒരുവീട്..വീഡിയോ കാണുക.
അഞ്ചരസെന്റ് സ്ഥലത്ത് നിര്‍മ്മിച്ച മനോഹരമായ ഒരുവീട്..വീഡിയോ കാണുക.
അഞ്ചരസെന്റ് സ്ഥലത്ത് നിര്‍മ്മിച്ച മനോഹരമായ ഒരുവീട്..വീഡിയോ കാണുക.

രണ്ടു തവണ വിവാഹം കഴിച്ചു; ഇപ്പോള്‍ താമസം മറ്റൊരാളുടെ ഭാര്യയ്‌ക്കൊപ്പം;പൂജിക്കാന്‍ കൊടുക്കുന്ന സ്വര്‍ണം അടിച്ചുമാറ്റുന്ന പൂജാരി രാജേഷ് ഒടുവില്‍ കുടുങ്ങിയതിങ്ങനെ

വിവാഹ തട്ടിപ്പും പെണ്‍കുട്ടികളുടെ സ്വര്‍ണവും അടിച്ചു മാറ്റിയ പൂജാരി പോലീസ് പിടിയില്‍.ചേര്‍ത്തല പട്ടണക്കാട് സ്വദേശി രാജേഷാണ് തിരുവനന്തപുരം തുമ്പ പോലീസിന്റെ പിടിയിലായത്. തുമ്പയില്‍ ക്ഷേത്രങ്ങളിലെത്തുന്ന സ്ത്രീകളുടെ ആഭരണങ്ങള്‍ കൈക്കലാക്കി പണയം വച്ച് തട്ടിപ്പ് നടത്തിയതിനാണ് രാജേഷിനെ പോലീസ് പിടികൂടിയത്. ഇയാള്‍ രണ്ടുതവണ വിവാഹം കഴിച്ചതാണ്. ഇപ്പോള്‍ താമസം മറ്റൊരാളുടെ ഭാര്യയ്‌ക്കൊപ്പവും. ഇവരും പോലീസിന്റെ പിടിയിലായിട്ടുണ്ട്. ശത്രുദോഷം മാറണമെങ്കില്‍ സ്വര്‍ണം ക്ഷേത്രത്തില്‍ വച്ച് പൂജ നടത്തണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാള്‍ സ്ത്രീകളില്‍ നിന്നും ആഭരണങ്ങള്‍ കൈക്കലാക്കിയിരുന്നത്. തിരുവനന്തപുരത്തെ കടയ്ക്കല്‍, ചിറയിന്‍കീഴ്, ആറ്റിപ്ര തുടങ്ങിയ ക്ഷേത്രങ്ങളില്‍ പൂജാരിയായി ജോലി നോക്കുന്നതിനിടെയാണ് രാജേഷ് ക്ഷേത്രങ്ങളിലെത്തുന്ന സ്ത്രീകളെ പറ്റിച്ച് ലക്ഷങ്ങള്‍ സമ്പാദിച്ചത്. വിശ്വാസികളായ സ്ത്രീകളെ തിരഞ്ഞെടുത്താണ് തട്ടിപ്പ്. അവരുടെ കുടുംബസാഹചര്യവും മറ്റും മനസിലാക്കിയ ശേഷം പലതരം ദോഷങ്ങളുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും. ദോഷങ്ങള്‍ മാറാന്‍ ദേഹത്ത് ധരിക്കുന്ന സ്വര്‍ണാഭരണം വിഗ്രഹത്തിന് സമീപം വച്ച് ദിവസങ്ങളോളം പൂജ ചെയ്യണമെന്നും അറിയിക്കും. ഇങ്ങിനെ കിട്ടുന്ന സ്വര്‍ണമെല്ലാം പണയം വച്ച് പണമെടുക്കുന്നതാണ് രാജേഷിന്റെ രീതി. ആദ്യമൊക്കെ മറ്റൊരാളുടെ സ്വര്‍ണം കിട്ടുമ്പോള്‍ ആദ്യം വച്ചവരുടെ സ്വര്‍ണം തിരിച്ചെടുത്ത് നല്‍കാറുണ്ടായിരുന്നു.. എന്നാല്‍ ഇതിനിടെ ചിലരുടെ സ്വര്‍ണം എടുത്ത് നല്‍കാതെ വന്നതോടെയാണ് പരാതി ഉയര്‍ന്നത്. ഇയാള്‍ക്കെതിരേ മറ്റു സ്ഥലങ്ങളിലും പരാതി ഉണ്ടെന്നാണ് സൂചന.

സഹോദരിയെ പ്രണയിച്ചു വിവാഹം കഴിച്ച യുവാവിനെ പതിനെട്ടുകാരന്‍ വെടിവച്ചുകൊന്നു; കാരണം ഞെട്ടിക്കുന്നത്

സഹോദരിയെ പ്രണയിച്ചു വിവാഹം കഴിച്ച യുവാവിനെ പതിനെട്ടുകാരന്‍ വെടിവച്ചുകൊന്നു. ഡല്‍ഹി മീറ്റ് നഗറിലാണ് സംഭവം. സഹോദരിയെ കൊലപ്പെടുത്താനും സഹോദരന്‍ ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്ലസ്ടു വിദ്യാര്‍ഥി അക്രമിനെ പോലീസ് അറസ്റ്റ് ചെയ്തു. റുഖിയയുടെ ഭര്‍ത്താവ് മുഹമ്മദ് അത്തിഫിനെ (26)നെ വെടിവച്ചു കൊന്ന മുഹമ്മദ് അക്രം സഹോദരിക്ക് നേരെ തോക്കുചൂണ്ടിയെങ്കിലും കാഞ്ചി വലിക്കും മുന്‍പ് ഒരു സുഹൃത്ത് തോക്ക് പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അക്രമിനെ ഗാസിയാബാദിന് സമീപം ലോനിയില്‍ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2017 ഏപ്രില്‍ 14നാണ് റുഖിയയും അത്തിഫും വിവാഹിതരായത്. മറ്റൊരു ജാതിയില്‍ പെട്ട അത്തിഫിനൊപ്പം റുഖിയ ഇറങ്ങിപ്പോവുകയായിരുന്നു. ഇവരുടെ ബന്ധം റുഖിയയുടെ കുടുംബം അംഗീകരിച്ചിരുന്നില്ല. പല തവണ വീട്ടുകാര്‍ കൊലപാതക ഭീഷണി മുഴക്കിയിരുന്നുവെന്ന് റുഖിയ പറയുന്നു. അതുകൊണ്ടുതന്നെ വീട്ടുകാരുടെ കണ്ണില്‍പെടാതെയായിരുന്നു ഇത്രയും നാള്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ കുറച്ചുകാലമായി അക്രം ഇവരുമായി അടുത്തിരുന്നു. താന്‍ കമ്പ്യൂട്ടര്‍ കോഴ്‌സ് പഠിച്ചിരുന്ന കോച്ചിംഗ് സെന്ററിലേക്ക് പല തവണ സഹോദരന്‍ ഇവരെ ക്ഷണിച്ചിരുന്നു. സഹോദരന്റെ പെരുമാറ്റത്തില്‍ ഒരു സംശയവും തോന്നാതിരുന്ന ഇവര്‍ ഞായറാഴ്ച രണ്ടുമണിയോടെ കോച്ചിംഗ് സെന്ററില്‍ എത്തുകയായിരുന്നു. സഹോദരിക്കും ഭര്‍ത്താവിനും ഭക്ഷണം വാങ്ങി നല്‍കിയ ശേഷം സംസാരിച്ചിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി ബാഗില്‍ നിന്നും തോക്ക് എടുത്ത് അത്തിഫിന്റെ തലയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് റുഖിയ പറയുന്നു. കുടുംബത്തിന് മാനഹാനി വരുത്തിവച്ചു എന്ന് ആരോപിച്ചായിരുന്നു അക്രം വെടിവച്ചത്. ഇതിന് ശേഷം റുഖിയയേയും വെടിവെക്കാന്‍ ഒരുങ്ങിയെങ്കിലും അക്രമിന്റെ സുഹൃത്ത് തോക്ക് തട്ടിമാറ്റുകയായിരുന്നു. അതേസമയം സഹോദരന് മാത്രമല്ല പിതാവ് മുഹമ്മദ് റഹിസുദ്ദീനും കൊലപാതകത്തില്‍ പങ്കുണ്ടെന്നും ഇത് തന്റെ കുടുംബത്തിലെ രണ്ടാമത്തെ ദുരഭിമാന കൊലയാണെന്ന് സഹോദരി റുഖിയ ഖത്തൂണ്‍ പറഞ്ഞു. പ്രണയ വിവാഹത്തിന്റെ പേരില്‍ 18 വര്‍ഷം മുന്‍പ് തന്റെ ഒരു ബന്ധുവിനെ പിതാവും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തിയതായി റുഖിയ പറയുന്നു.

ജമ്മുവിലെ എട്ടുവയസുകാരിയുടെ കൂട്ടബലാത്സംഗം: ഈ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ നിങ്ങളുടെ ഉറക്കം കെടുത്തും

മാധ്യമങ്ങളെ കാണരുതെന്ന് പോലീസ് നിര്‍ദേശിച്ചതായി കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ സഹോദരന്‍ സജിത്ത്. എന്തെങ്കിലുമൊക്കെ വിളിച്ചുപറഞ്ഞാല്‍ ഇങ്ങോട്ടുതന്നെയാണ് തിരിച്ചു വരേണ്ടതെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായി സജിത്ത് പറഞ്ഞു. തന്നെയും ചേട്ടന്‍ ശ്രീജിത്തിനെയും മഫ്തിയില്‍ വന്ന മൂന്ന് പേരാണ് കൊണ്ടുപോയതെന്ന് സജിത്ത് പറഞ്ഞു. സ്റ്റേഷനില്‍ എത്തിക്കുന്നതുവരെ ഇവര്‍ മര്‍ദിച്ചു. പോലീസെത്തുമ്പോള്‍ ശ്രീജിത്ത് വീടിന്റെ വരാന്തയില്‍ കിടക്കുകയായിരുന്നു. ഷര്‍ട്ട് ഇട്ടിരുന്നില്ല. ഷര്‍ട്ടിട്ട് വരാന്‍ ആവശ്യപ്പെട്ടു. പുറത്തേക്കുവന്ന ശ്രീജിത്തിനെ കോളറില്‍ കുത്തിപ്പിടിച്ച് വലിച്ചിഴച്ചാണ് വീട്ടില്‍നിന്നും ഇറക്കിക്കൊണ്ടുപോയത്. തൊട്ടടുത്ത ജങ്ഷന്‍ എത്തുന്നതുവരെ മര്‍ദിച്ചു. തുടര്‍ന്ന് വണ്ടിയില്‍ കയറ്റുന്നതിനുമുമ്പ് അടിച്ചപ്പോള്‍ ശ്രീജിത്ത് നിലത്തുവീണു. അപ്പോള്‍ പോലീസ് ശ്രീജിത്തിന്റെ വയറിന് ചവിട്ടിയതായും സജിത്ത് പറയുന്നു. തന്റെ മുതുകിനാണ് ഇടിച്ചത്. പലവട്ടം മര്‍ദിച്ചു. കേസിലെ മറ്റൊരു പ്രതിയായ തുളസിദാസ് എവിടെയെന്നു ചോദിച്ചായിരുന്നു മര്‍ദനം. വണ്ടിയില്‍ത്തന്നെ അവശനായ ശ്രീജിത്ത് സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും തളര്‍ന്നുപോയിരുന്നു. വയര്‍ പൊത്തിപ്പിടിച്ച് അസഹ്യമായ വേദനയോടെ ശ്രീജിത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇപ്പോള്‍ ശരിയാക്കിത്തരാമെന്നാണ് പോലീസ് പറഞ്ഞത്. തുടര്‍ന്ന് നിലത്തുകിടന്നിരുന്ന ശ്രീജിത്തിനെ കാലുകൊണ്ട് തട്ടി എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വീണ്ടും നിലത്തേക്ക് വീണുപോയി. കസ്റ്റഡിയിലുള്ള മറ്റുള്ളവരും ശ്രീജിത്തിനെ ആശുപത്രിയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോലീസ് ഗൗനിച്ചില്ല. തീര്‍ത്തും അവശനിലയിലായപ്പോള്‍മാത്രമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇതേ കേസില്‍ കസ്റ്റഡിയില്‍ എടുത്ത മറ്റുള്ളവരെയും പോലീസ് മൃഗീയമായി മര്‍ദിച്ചു. അടിയേറ്റ ഒരാളുടെ പല്ല് ഇളകി. മറ്റൊരാളുടെ ചുണ്ടിനാണ് പരിക്കെന്നും സജിത്ത് പറഞ്ഞു

മോഹന്‍ലാല്‍ പ്രതിഫലം ഇല്ലാതെയാണ് പുലിമുരുകനില്‍ അഭിനയിച്ചത്; ലാല്‍ സാറും ആന്റണിയും സാമ്പത്തിക സഹായം നല്‍കി: ടോമിച്ചന്‍ മുളകുപാടം (വീഡിയോ)

മോഹന്‍ലാല്‍ നായകനായെത്തിയ ഫ്‌ളാഷ് എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ടാണ് ടോമിച്ചന്‍ മുളകുപാടം മലയാള സിനിമാ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നത്. 2007ലായിരുന്നു ഫ്‌ളാഷ് റിലീസ് ചെയ്തത്. പിന്നീട് നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചെങ്കിലും പുലിമുരുകന്‍ എന്ന സിനിമയാണ് മുളകുപാടം ഫിലിംസ് എന്ന ബാനറിന് ഏറെ പ്രശസ്തി നേടികൊടുത്തത്.

പുലിമുരുകന് ശേഷം മുളകുപാടം ഫിലിംസ് നിര്‍മ്മിച്ച സിനിമയായിരുന്നു രാമലീല. രാമലീലയുടെ വിജയാഘോഷം കഴിഞ്ഞ ദിവസമായിരുന്നു നടത്തിയത്. ചടങ്ങില്‍ മോഹന്‍ലാലിനെക്കുറിച്ച് ആരുമറിയാത്ത കാര്യം നിര്‍മ്മാതാവ് വെളിപ്പെടുത്തി. പുലിമുരുകന്‍ സിനിമ മോഹന്‍ലാല്‍ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെയാണെന്നാണ് ടോമിച്ചന്‍ പറഞ്ഞത്.

പുലിമുരുകന്‍ സിനിമ എടുക്കുന്ന സമയത്ത് ഷൂട്ടിംഗ് നൂറ് ദിവസം വരെ കഴിഞ്ഞപ്പോള്‍ സിനിമാ മേഖലയിലെ സംസാരം പല തരത്തിലായിരുന്നു. ഇവനെന്തോ സുഖമില്ലാത്തവനാണെന്നും കാശ് പോയിക്കൊണ്ടിരിക്കുകയാണെന്നും ഈ സിനിമ പുറത്തിറങ്ങാന്‍ പോകുന്നില്ലെന്നുമടക്കം പറഞ്ഞവരുണ്ട്. 2007 ല്‍ ഫല്‍ഷ് എന്ന സിനിമ തുടങ്ങുമ്പോള്‍ മുതല്‍ തനിക്ക് ആന്റണിയെ പരിചയമുണ്ടെന്നും ഇന്നും ഒരു കുടുംബാംഗമായി തന്നെയാണ് പോകുന്നത്. ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ആന്റണി ചോദിക്കുമായിരുന്നുവെന്നും ടോമിച്ചന്‍ പറയുന്നു.

ഉദ്ദേശിച്ച ബജറ്റിനെക്കാളും മൂന്നിരട്ടി ചെലവായ സിനിമയാണ് പുലിമുരുകന്‍. സാമ്പത്തികമായി സപ്പോര്‍ട്ട് ചെയ്തത് ആന്റണിയും ലാല്‍ സാറുമായിരുന്നു. സിനിമയുടെ പ്രതിഫലം ലാല്‍ സാറിന് കൊടുത്തത് സിനിമ പുറത്തിറങ്ങി 25 ദിവസം കഴിഞ്ഞിട്ടായിരുന്നു. ഇക്കാര്യം ആരും വിശ്വസിക്കില്ല. കൂടാതെ 200 ദിവസത്തോളം ലാല്‍ സാര്‍ സിനിമയില്‍ അഭിനയിച്ചിരുന്നെന്നും ടോമിച്ചന്‍ വെളിപ്പെടുത്തി.

സല്‍മാന്‍ ഷൂട്ടിങ് തിരക്കിലാണ്; കൂടെ ജാക്വിലിനുമുണ്ട്; ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം

രണ്ട് ദിവസത്തെ ജയില്‍ ജീവിതത്തിന് ശേഷം തിരിച്ചെത്തിയ സല്‍മാന്‍ ഖാന്‍ ഷൂട്ടിങിന്റെ തിരക്കിലാണ്. റേസ് 3യുടെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുകയാണ്. ജാക്വിലിനുമായുള്ള രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നുണ്ട്.

കഴിഞ്ഞ ദിവസം സഹതാരം സാഖിബ് സലീമിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത സല്‍മാന്റെ ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. ജീവിതത്തിലെ ദു:ഖങ്ങള്‍ മറന്ന് പഴയത് പോലെയുള്ള ജീവിതം നയിക്കാന്‍ ശ്രമിക്കുകയാണ് താരം. പഴയപോലെ തന്നെ തമാശയും ആഘോഷവുമായാണ് സല്‍മാന്‍ മുന്നോട്ട് പോകുന്നതെന്ന് സുഹൃത്തുക്കളും പറയുന്നു.

Jaqueline looked stylish as she listened to music. The lady has earlier worked with Salman in Kick.

കൃഷ്ണമൃഗ വേട്ടക്കേസില്‍ അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയാണ് സല്‍മാന് ജോധ്പൂര്‍ കോടതി വിധിച്ചത്. 1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ ആയുധമുപയോഗിച്ച് വേട്ടയാടിയെന്നാണ് കേസ്. കഴിഞ്ഞ സെപ്റ്റംബര്‍ 13-നാണ് ഈ കേസില്‍ വാദം തുടങ്ങിയത്. 20 വര്‍ഷങ്ങള്‍ക്കുശേഷമാണ് കേസില്‍ വിധി പുറപ്പെടുവിക്കുന്നത്.

Daisy Shah, who has earlier worked with Salman in Jai Ho, donned grey top with black paints. 

രണ്ട് ദിവസം നടന് ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടക്കേണ്ടി വന്നു. പിന്നീട് ജാമ്യം ലഭിച്ച നടന് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. മുംബൈയില്‍ വസതിയിലെത്തിയ നടനെ കാണാന്‍ നിരവധി ബോളിവുഡ് താരങ്ങളാണ് എത്തിയത്.

Salman, who is out from the jail on bail in blackbuck poaching case, was spotted donning a blue t-shirt.

Race 3 is directed by Remo D'Souza and also features Anil Kapoor, Bobby Deol and Saqib Saleem in pivotal roles.  

Photos,salman khan,jacqueline fernandez,race 3

പരമാവധി വേഗത 148 കിമീ; ബജാജിന്റെ ഈ ഡൊമിനര്‍ കുതിച്ചത് 194 കിമീ വേഗത്തില്‍ (വീഡിയോ)

വിവാദ പരസ്യങ്ങളില്‍പ്പെട്ട് വാര്‍ത്തകളില്‍ നിറയുന്ന ബജാജിന്റെ ഡൊമിനര്‍ ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത് വിസ്മയകരമായ മറ്റൊരു വാര്‍ത്തിയിലൂടെയാണ്. മണിക്കൂറില്‍ 148 കിലോമീറ്ററാണ് കമ്പനി പറയുന്ന ഡൊമിനാറിന്റെ പരമാവധി വേഗത. എന്നാല്‍ ഈ പരിധി വിട്ട് ഡൊമിനര്‍ 194 കിലോമീറ്ററില്‍ കുതിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

മോഡിഫിക്കേഷനൊന്നും വിധേയമാക്കാത്ത ബജാജ് നല്‍കിയ കമ്പനി ഡോമിനറിലാണ് ഈ വേഗത കുറിച്ചതെന്ന തലക്കെട്ടോടെയാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. ഒരുപക്ഷേ സ്പീഡോമീറ്റര്‍ തകരാറായിരിക്കും ഈ മിന്നല്‍ വേഗതയ്ക്ക് കാരണമെന്നും ഇസിയു റീമാപ്പിംഗ് നടത്തിയ ഡൊമിനാറാകാം വീഡിയോയിലെന്നുമൊക്കെ വാദങ്ങളുണ്ട്. എഞ്ചിന്‍ വേഗതയ്ക്ക് മേലുള്ള നിയന്ത്രണം റീമാപ്പിംഗിലൂടെ എടുത്തുകളഞ്ഞാല്‍ ബൈക്കിന്റെ ആര്‍പിഎം നില വര്‍ധിക്കും. ഇങ്ങനെ 15 കിലോമീറ്റര്‍ വേഗത വരെ കൂടും. സമാനമായി ഗിയര്‍ അനുപാതത്തില്‍ മാറ്റം വരുത്തിയാലും ബൈക്കിന് കൂടുതല്‍ വേഗതയാര്‍ജ്ജിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

സാധാരണയായി സുരക്ഷയെ മുന്‍നിര്‍ത്തി ബൈക്കുകളിലെ സ്പീഡോമീറ്റര്‍ യഥാര്‍ത്ഥ വേഗതയിലും അഞ്ചു ശതമാനം കൂടുതല്‍ വേഗതയാണ് രേഖപ്പെടുത്താറ്. അതായത് മണിക്കൂറില്‍ 60 കിലോമീറ്ററാണ് ബൈക്കിന്റെ യഥാര്‍ത്ഥ വേഗതയെങ്കില്‍ 64 കിലോമീറ്ററായിരിക്കും സ്പീഡോമീറ്ററില്‍ കാണിക്കുന്ന വേഗത.

ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ആദ്യ ഹൈ കപ്പാസിറ്റി മോട്ടോര്‍ സൈക്കിള്‍ ഡോമിനര്‍ 400 കഴിഞ്ഞ 2016 ഡിസംബര്‍ ഒടുവിലാണ് വിപണിയിലെത്തിയത്.