സുഡാനിയില്‍ അഭിനയച്ചത് സാമുവലിനെക്കാള്‍ കുറഞ്ഞ പ്രതിഫലത്തില്‍: സൗബിന്‍ ഷാഹിര്‍; സാമുവലിന്റെ ആവേശം ചെറുപ്പമായതിനാല്‍

കൊച്ചി: നിര്‍മ്മാതാക്കളില്‍ നിന്നും വംശീയ വിവേചനം അനുഭവിച്ചു എന്ന ആരോപണത്തെത്തുടര്‍ന്ന് വിവാദത്തിലായ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ മുഖ്യ വേഷം ചെയ്ത സൗബിന്‍ ഷാഹിര്‍ പ്രതികരണവുമായി രംഗത്തെത്തി. ചിത്ത്രതില്‍ നൈജീരിയക്കാരന്‍ സാമുവലിനെക്കാള്‍ കുറഞ്ഞ തുകയ്ക്കാണ് താന്‍ അഭിനയിച്ചതെന്ന് സൗബന്‍ വെളിപ്പെടുത്തി.

സാമുവലിന് കൊടുത്ത അത്ര കാശ് പോലും തനിക്ക് ലഭിച്ചിട്ടില്ലെന്നും ഈ ചിത്രത്തില്‍ അഭിനയിച്ചതിന് താന്‍ കാശുചോദിച്ചിട്ടില്ലെന്നും സൗബിന് പറഞ്ഞു. ഈ ചിത്രം ചെറിയ ബജറ്റില്‍ എടുത്ത ചിത്രമാണ്. സിനിമയിലെ മറ്റുമേഖലയില്‍ ജോലി ചെയ്ത് ഉണ്ടാക്കിയ കാശുകൊണ്ടാണ് ഇതിന്റെ നിര്‍മ്മാതാക്കള് ചിത്രം പൂര്‍ത്തിയാക്കിയതെന്നും സൗബിന്‍ പറഞ്ഞു

കബളിപ്പിച്ചതല്ല. ഇവരെ എനിക്ക് ചെറുപ്പം മുതലെ അറിയാവുന്നതാണ്. സിനിമയില്‍ എല്ലാ മേഖലയിലും കഷ്ടപ്പെട്ടിട്ടാണ് അവര് നിര്‍മ്മാതക്കളുടെ കുപ്പായമിട്ടത്. മറ്റ് നിര്‍മ്മാതാക്കളില്‍ നിന്നും കൂടുതല്‍ പണം നല്‍കുന്ന നിര്‍മ്മാതാക്കാളാണ് ഇവരെന്നും സൗബിന്‍ പറഞ്ഞു.

സാമുവല്‍ പറയുന്ന കാര്യം ശരിയെന്നും തോന്നിപോകും. അത്തരത്തില്‍ ഹിറ്റായാണ് ചിത്രം ഓടുന്നത്. ചിത്രം കോടികള് നേടുന്നുവെന്ന് പറയുമ്പോള്‍ അത് നിര്‍മ്മാതാക്കളുടെ കൈയില്‍ കിട്ടാന്‍ ധാരാളം സമയം എടുക്കും. ചിത്രം വളരെ മോശമായ രീതിയില്‍ പോകുകയാണെങ്കില്‍ ചിത്രത്തില്‍ അഭിനയിച്ച ആരെങ്കിലും നിര്‍മ്മാതാക്കള്‍ക്ക് പണം തിരിച്ചു നല്‍കുമായിരുന്നോ. സാമുവലിന് കരാര്‍ പ്രകാരം പറഞ്ഞ പ്രതിഫലം കൊടുത്തിട്ടുണ്ട്. കരാര്‍ പ്രകാരമുള്ള കാശ് കൊടുക്കാതെ ഇവിടെ വന്ന് അഭിനയിക്കാന്‍ കഴിയില്ല.

ഈ ചിത്രം നല്ല രീതിയില്‍ കളിക്കുമ്പോള്‍ ചോദിച്ചതാകാം എന്നാണ് കരുതുന്നത്. സാമുവല്‍ വളരെ ചെറുപ്പമാണ്. ഒരു പക്ഷെ ചെറുപ്പത്തിന്റെ ആവേശത്തില്‍ സംഭവിച്ചാതാകാം എന്നും കരുതുന്നു. ചിത്രത്തിന്റെ നല്ല രീതിയിലുള്ള പോക്കിനെ തുടര്‍ന്ന് താന്‍ കൂടുതല്‍ പ്രതിഫലം ചോദിക്കില്ലെന്നും വിചാരിച്ചതിലും അപ്പുറം സൂപ്പര്‍ ഹിറ്റിലേക്കാണ് ചിത്രം പോകുന്നത്. അതുതന്നെ ദൈവം തന്നതില്‍ വലിയ ഭാഗ്യമായിട്ട് കാണുന്നു. വിചാരിക്കാത്തതിലും വലിയ പ്രതിഫലമാണ് ജനങ്ങളുടെ അംഗീകാരമെന്നും സൗബിന്‍ പറഞ്ഞു

ബാലതാരങ്ങളുടെ ചിത്രങ്ങളുപയോഗിച്ച് അശ്ലീല പോസ്റ്റ്; കാമാര്‍ത്തിയോടെ വോട്ടിംഗ് നടത്തിയ പേജിന്റെ ഉടമകളെ പൊലീസ് തിരയുന്നു

കൊച്ചി: സിനിമ – ചിവി ബാലതാരങ്ങളുടെ ഫോട്ടോ ഉപയോഗിച്ച് അശ്ലീല പോസ്റ്റുകള്‍ ഇടുകയും അവയില്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്ത പേജിന്റെ ഉടമകളെ പോലീസ് തിരയുന്നു. അശ്ലീല പോസ്റ്റുകള്‍ നിര്‍മ്മിച്ച് അവയില്‍ വോട്ടിംഗും നടത്തിയെന്നും കണ്ടെത്തല്‍. മൂന്നു ജില്ലകളിലെ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ ബാലതാരങ്ങളുടെ മൊഴിയെടുത്ത്, പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്യണമെന്ന ശുപാര്‍ശയോടെ പൊലീസിനു കൈമാറി.

നേരത്തെ, പൊലീസ് നടപടി ശക്തമാക്കിയതിനെത്തുടര്‍ന്ന് നിര്‍ജീവമായ ‘പീഡോഫീലിയ’ ഫെയ്‌സ്ബുക്ക് പേജുകളും വെബ്‌സൈറ്റുകളും മറ്റുപേരുകളില്‍ തിരിച്ചെത്തിയതിന്റെ സൂചനയാണു പുതിയ സംഭവം. താരങ്ങളുടെ പേജിലും വിവിധ വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിച്ച ഫോട്ടോകളും ലൈവ് വിഡിയോകളുമാണ് അശ്ലീലച്ചുവയോടെ പേജില്‍ ഉപയോഗിച്ചിരിക്കുന്നത്. മോശം കമന്റുകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഉപയോഗിച്ച പേജിലെ ഉള്ളടക്കം ഒട്ടേറെപ്പേര്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

തെക്കന്‍ ജില്ലകളിലൊന്നിലെ ചൈല്‍ഡ്ലൈനില്‍ ലഭിച്ച രഹസ്യവിവരം അനുസരിച്ച് പ്രാഥമികാന്വേഷണം നടത്തിയപ്പോഴാണ് കൂടുതല്‍ കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീലച്ചുവയോടെ ഉപയോഗിച്ചതായി കണ്ടെത്തിയത്. ബാലതാരത്തിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം മറ്റു ജില്ലകളിലും പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് രണ്ടാമത്തെ താരത്തിന്റെ മൊഴിയെടുത്തു. തൊട്ടുപിന്നാലെ മറ്റൊരു ജില്ലയിലും മൊഴി രേഖപ്പെടുത്തി. മൂന്നു ജില്ലകളിലായി മൂന്നു പോലീസ് സ്റ്റേഷനുകളിലാണ് കേസ് കൈകാര്യം ചെയ്യുന്നത്. കൂടുതല്‍ ബാലതാരങ്ങളുടെ മൊഴിയെടുക്കുന്നതോടെ കൂടുതല്‍ സ്റ്റേഷനുകളില്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്യും.

ഈ ഫെയ്‌സ്ബുക്ക് പേജ് മറ്റ് അശ്ലീല പേജുകളില്‍നിന്നുള്ള ചിത്രങ്ങള്‍ ഷെയര്‍ചെയ്യുക കൂടി ചെയ്തതിനാല്‍ അവയുടെ ഉടമകളും അന്വേഷണത്തിനു കീഴില്‍ വരും. പ്രമുഖനടിമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും പേജിലുണ്ട്. ഏതാനും മാസം മുന്‍പ് പൊലീസ് ഇടപെട്ട് പൂട്ടിയ ഫെയ്‌സ്ബുക്ക് പേജുകളെക്കുറിച്ചുള്ള ചര്‍ച്ചകളും പേജില്‍ നടന്നിട്ടുണ്ട്.

തല പോയെങ്കിലും ജീവിക്കുന്ന കോഴി അത്ഭുതമാകുന്നു; ഒരാഴ്ചയായി ആരോഗ്യത്തോടെ കഴിയുന്ന കോഴിയെ സന്യാസിമാർ ദത്തെടുത്തു

തല പോയിട്ടും ജീവിക്കുന്ന കോഴി അത്ഭുതമാകുന്നു. തലയില്ലാതെ ഒരാഴ്ച്ചക്കാലമായി ജീവിക്കുകയാണ് ഈ കോഴി. ചുണ്ടും മുഖവും തലയോട് ചേര്‍ന്നുള്ള ഒരു ഭാഗവും നഷ്ടപ്പെട്ടെങ്കിലും കോഴി ഇപ്പോഴും പൂര്‍ണ്ണ ആരോഗ്യത്തോടെയാണ് ജീവിക്കുന്നത്.

തായിലന്‍ഡിലെ റായ്ച്ചാബുറിയിലാണ് അപൂര്‍വ്വമായ ഈ സംഭവം. കോഴിയെ ഒരു വനിതാ ഡോക്ടറാണ് ദിവസങ്ങളായി പരിചരിക്കുന്നത്. എന്നാല്‍ കോഴിയെ ഇപ്പോള്‍ ഒരു കൂട്ടം സന്യാസിമാര്‍ ദത്തെടുത്തിരിക്കുകയാണ്.

കോഴിക്ക് സിറിഞ്ച് ഉപയോഗിച്ച് സന്യാസിമാര്‍ വെള്ളവും മരുന്നും നല്‍കുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നുണ്ട്. തല അറ്റ് പോയെങ്കിലും എഴുന്നേറ്റ് നില്‍ക്കുന്ന കോഴിയുടെ ചിത്രങ്ങളായിരുന്നു ആദ്യം പുറത്തുവന്നത്. ഇന്നലെയാണ് കോഴിക്ക് സിറിഞ്ച് ഉപയോഗിച്ച് മരുന്ന് നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ സന്യാസിമാര്‍ പുറത്തുവിട്ടത്.

ഓണ്‍ലൈനില്‍ വാങ്ങിയ സാധനങ്ങള്‍ അടിച്ചുമാറ്റുന്ന സംഘം പിടിയില്‍; പകരം നല്‍കുന്നത് സോപ്പ്; കൊറിയര്‍ സര്‍വ്വീസ് ജീവനക്കാര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തിയ ഉത്പന്നം വീട്ടിലെത്തുന്നതിന് മുമ്പ് അടിച്ചുമാറ്റി. നിരവധി ഉപഭോക്താക്കള്‍ വാങ്ങിയ സാധനങ്ങള്‍ അടിച്ചുമാറ്റിയെന്ന പരാതിയെത്തുടര്‍ന്ന് രണ്ട് പേര്‍ പിടിയിലായ്.

ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് വഴി വാങ്ങിയ ഉല്‍പ്പന്നം കവര്‍ന്ന് പകരം സോപ്പ് വച്ച സംഭവത്തില്‍ വിനയ് രൂക്, ഫരീദ് ഷെയ്ക് എന്നിവരാണ് പിടിയിലായത്. ഓണ്‍ലൈനായി വാങ്ങുന്ന സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരാണ് പിടിയിലായത്.

വാങ്ങിയ ഉല്‍പ്പന്നമല്ല ഉപഭോക്താക്കള്‍ക്ക് കിട്ടുന്നതെന്ന് നിരന്തരം പരാതി ഉയര്‍ന്നതോടെയാണ് ഓണ്‍ലൈന്‍ വ്യാപാര കേന്ദ്രം ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. പിന്നീട് ഡെലിവറി ബോയിയെ ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ കുറ്റം നിഷേധിച്ചു. ഇതോടെയാണ് കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ വിനയ് രൂകെയെ ബന്ദ്ര കുര്‍ള പൊലീസ് ചോദ്യം ചെയ്തത്.

പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ വിനയ് രൂകെ കുറ്റം സമ്മതിച്ചു. ഇതോടെയാണ് വലിയ തട്ടിപ്പിന്റെ പിന്നിലെ കഥ വെളിച്ചത്തായത്. ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യേണ്ട ഉല്‍പ്പന്നങ്ങള്‍ കൊറിയര്‍ സ്ഥാപനത്തിലെത്തുമ്പോള്‍ പെട്ടിതുറന്ന് സാധനങ്ങള്‍ മോഷ്ടിച്ച ശേഷം പകരം സോപ്പ് വച്ച് പാക്കറ്റ് വിതരണത്തിന് വിടുകയായിരുന്നുവെന്നാണ് മൊഴി.

തട്ടിപ്പിന് വിനയ് രൂകെയ്ക്ക് സഹായം ചെയ്തത് ഫരീദ് ഷെയ്കാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഫരീദിന് വേണ്ടിയാണ് വിനയ് രൂകെ ഉല്‍പ്പന്നങ്ങളുടെ പെട്ടികള്‍ പൊളിച്ചതെന്നും സാധനങ്ങള്‍ ഫരീദിന് കൈമാറിയെന്നും പൊലീസ് പറഞ്ഞു. മുന്‍പും ഷെയ്ഖിനെതിരെ സമാനമായ കേസ് ഇതേ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മദ്യ വില ഇന്നുമുതല്‍ വര്‍ദ്ധിക്കുന്നു; വന്‍ വില നല്‍കേണ്ടി വരുമെന്ന് കണക്കുകള്‍; ബിയറിന്റെ നികുതിയും കൂട്ടി

തിരുവനന്തപുരം: ബജറ്റിലെ പുതുക്കിയ നികുതി നിര്‍ദേശങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പുതുക്കിയ നികുതി പ്രാകാരം ഭൂമിയുടെ ന്യായ വില പത്ത് ശതമാനം വര്‍ദ്ധിക്കും. മദ്യത്തിന്റെ വിലയിലും വര്‍ദ്ധനവ് ഉണ്ടാകും. ഇതോടെ 400 രൂപയുള്ള വിദേശ മദ്യത്തിന്റെ വില്‍പന നികുതി 125 ശതമാനത്തില്‍ നിന്നും 200 ശതമാനമാകും. 400 രൂപക്ക് മുകളിലുള്ളതിന് അതിലും കൂടും.

ബിയറിന്റെ നികുതി 70 ശതമാനത്തില്‍നിന്ന് നൂറു ശതമാനമായി ഉയരും. വിവിധ ബ്രാന്‍ഡുകള്‍ക്ക് ഇരുപതു രൂപവരെ വില വര്‍ധിക്കുമെന്ന് ബവ്‌റിജസ് കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. വിദേശ നിര്‍മിത വിദേശ മദ്യവില്‍പനയ്ക്കും ഏപ്രില്‍ ഒന്നു മുതല്‍ ‘രേഖകളില്‍’ അനുമതി ലഭിക്കും. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ വിദേശ നിര്‍മിത വിദേശ മദ്യം ബവ്‌റിജസ് ഔട്ട്‌ലറ്റുകളിലെത്താന്‍ മാസങ്ങളെടുക്കും.

വിദേശ നിര്‍മിത മദ്യത്തിന് ഇപ്പോള്‍ 150 ശതമാനമാണ് കസ്റ്റംസ് ഡ്യൂട്ടി. ഇതിനു മുകളില്‍ നികുതി ഏര്‍പ്പെടുത്തിയാല്‍ മദ്യത്തിനു വലിയതോതില്‍ വില കൂടും. ഇക്കാരണത്താല്‍ താരതമ്യേന കുറഞ്ഞ നികുതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദേശ നിര്‍മിത മദ്യത്തിന്റെ വില്‍പ്പന നികുതി 78%. വിദേശ നിര്‍മിത വൈനിന്റെ നികുതി 25%. വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പന ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പനയെ ബാധിക്കാതിരിക്കാന്‍ അടിസ്ഥാന വില ഇറക്കുമതി തീരുവ ഇല്ലാതെ കെയ്‌സ് ഒന്നിന് 6,000 രൂപയും വൈനിന് 3,000 രൂപയായും നിശ്ചയിച്ചിട്ടുണ്ട്.