ഒന്നര മാസമുള്ള കുഞ്ഞിനോട് ഡോക്ടർ കാണിച്ച ക്രൂരത, പ്രതികരിക്കൂ [SHARE]

ഒന്നര മാസമുള്ള കുഞ്ഞിനോട് ഡോക്ടർ കാണിച്ച ക്രൂരത, പ്രതികരിക്കൂ. ഇത് പോലെ ഇനി ഒരു സംഭവം എവിടെയും ഉണ്ടായികൂടാ. എല്ലാവരും പോസ്റ്റ്‌ ഷെയര്‍ ചെയ്യുക…

 

ഓട്ടോയിൽ കയറിയ യുവതിയോട് ഐസ്ക്രീം കഴിക്കാൻ പോകാമെന്നു ഓട്ടോക്കാരൻ… നിഷ്കളങ്കയായ ഒരു യുവതിക്ക് കിട്ടിയ കിടിലൻ പണി….

 

 

ടേക്ക് ഇറ്റ് ഈസി എന്ന പരിപാടി ഏറെ ജനശ്രദ്ധ നേടിയ ഒന്നാണ് .വ്യത്യസ്തമായ ആശയം കൊണ്ടും സ്വാഭാവികമായ അവതരണവും അഭിനയ മുഹൂർത്തങ്ങളും തന്നെ ആണ് ഈ പരിപാടിയുടെ വിജയം

 

ഏഷ്യാനെറ്റ് ഫിലിം അവാർഡ് വേദിയിൽ പാർവതിക്ക് പുരസ്‌കാരം നൽകിയത് മമ്മൂക്ക ! പാർവതിയെ കൂവിവിളിച്ച കാണികളോട് കൂവരുതെന്ന് പറഞ്ഞ് മെഗാസ്റ്റാർ ! ഏഷ്യാനെറ്റ് ഫിലിം അവാർഡ് വേദിയിൽ നാടകീയ രംഗങ്ങൾ !

ഈ വർഷത്തെ ഏഷ്യാനെറ്റ് ഫിലിം അവാർഡ് പുരസ്കാരദാനം ഇന്നലെ അങ്കമാലിയിൽ വെച്ച് നടക്കുകയുണ്ടായി. ചടങ്ങിൽ വെച്ച് ചില സംഭവ വികാസങ്ങളും അരങ്ങേറി.നടി പാർവതിക്കാണ് ഏറ്റവും മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്.

പുരസ്‌കാരം നൽകാൻ എത്തിയതോ സാക്ഷാൽ മമ്മൂക്കയും.കസബയുടെ വിവാദത്തിന് ശേഷം മമ്മൂട്ടി ഫാൻസും പാർവതിയും അത്ര സ്വര ചേർച്ചയിൽ അല്ലായിരുന്നു. ഇതിനിടെയാണ് ഇരുവരും ഒന്നിച്ച് വേദി പങ്കിട്ടത്.

മമ്മൂക്കയ്ക്ക് നിറഞ്ഞ ആർപ്പ് വിളികളോടെ ജനങ്ങൾ സ്വാഗതം നൽകിയപ്പോൾ പാർവതിക്ക് നേരെ കൂവൽ വർഷമായിരുന്നു കാണികളുടെ വക.ഇതിനിടെ മമ്മൂക്ക കാണികളോട് കൂവരുത് എന്ന് ആംഗ്യം കാണിക്കുണ്ടായിരുന്നു. എന്നാൽ അതൊന്നും വക വെക്കാതെ കാണികൾ കൂവുകയാണ് ചെയ്തത്.

ഇനി നിങ്ങള്‍ക്ക് താടി വളര്‍ന്നിരിക്കും ; ഭൂരിഭാഗം പേര്‍ക്കും സഹായകമായ വിദ്യ [വീഡിയോ കാണുക]

മുഖത്തെ താടി പലര്‍ക്കും ഐശ്വര്യമാണ്. അത് സൌന്ദര്യം വര്‍ദ്ടിപ്പിക്കും. താടി വളരാതെ വന്നാല്‍ പലര്‍ക്കും സങ്കടമാവുന്നത് വരെ കണ്ടിട്ടുണ്ട്. അങ്ങനെയുള്ളവര്‍ ഈ വീഡിയോ കാണുക. തീര്‍ച്ചയായും ഇത് സഹായകമാകും. വീഡിയോ കണ്ട ശേഷം പോസ്റ്റ്‌ പരമാവധി ഷെയര്‍ ചെയ്യുക…

 

നിപ്പാ വൈറസ് നിങ്ങൾ കരുതുന്നത് പോലെ അല്ല – ജാഗ്രത പാലിക്കുക – നമുക്ക് ഇതിനെ എങ്ങനെ പ്രതിരോധിക്കാം എന്ന് നോക്കു

അപകടകാരിയായ നിപ്പാ വൈറസ് – നിപ്പാ വൈറസ് ബാധിച്ചു 5 പേരാണ് ഇത് വരെ മരണപ്പെട്ടത് .കോഴിക്കോടിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട മൂന്നു പേരുടെ രക്തം പരിശോധിച്ചപ്പോൾ ആണ് മരണകാരണം അതിമാരകമായ നിപ്പാ വൈറസ് ആണെന്ന് പുണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചത് . ഈ അസുഖം വന്ന ഉടനെ മരുന്നുകൾ നൽകിയില്ലെങ്കിൽ മരണം ഉറപ്പാണ് .അത് കൊണ്ട് തന്നെ രോഗത്തിനെ കുറിച്ചും ,രോഗം തടയുന്നതിനെ കുറിച്ചും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട് .

നിപ്പാ വൈറസിന്റെ ലക്ഷണങ്ങൾ ? – വൈറസ് ബാധിച്ച ഉടനെ തന്നെ ലക്ഷണങ്ങൾ ഒന്നും ഉണ്ടാകില്ല .വൈറസ് ബാധിച്ചു 7 മുതൽ 14 ദിവസം വരെ യാതൊരു ലക്ഷണങ്ങളും ശരീരത്തിൽ ഉണ്ടാവില്ല .തുടർന്ന് ചെറിയ ഓക്കാനം ഉണ്ടാവുന്നു .കഴുത്ത് വേദന,ബോധക്ഷയം,അതിശക്തമായ ചര്‍ദ്ദില്‍ എന്ന ലക്ഷണങ്ങൾ വന്നു കഴിയുമ്പോഴേക്കും രോഗി പൂർണമായി അവശരാകുന്നു .ഇതിനെ തുടർന്ന് വൈറസ് കാരണം മസ്തിഷ്ക ജ്വരം സംഭവിച്ചു രോഗി മരണപ്പെടുന്നു .

 

നിപ്പാ വൈറസ് എങ്ങനെ പടരുന്നു ?- വവ്വാലുകളിൽ നിന്നും പന്നികളിൽ നിന്നുമാണ് പ്രധാനമായും ഈ വൈറസ് പകരുന്നത് .വവ്വാലുകൾ കടിച്ചതോ കാഷ്ടിച്ചതോ ആയ പഴവർഗങ്ങൾ കഴിക്കുന്നതോടെ മനുഷ്യരിലേക്ക് ഈ വൈറസ് എത്തുന്നു .തുറന്ന സ്ഥലങ്ങളിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന കള്ളു കുടിക്കുന്നവർക്കും അണുബാധ ഏൽക്കാനുള്ള സാദ്ധ്യതകൾ ഏറെയാണ് .

എങ്ങനെ നിപ്പാവൈറസ് തടയാം ?- വൈറസ് ബാധിച്ച രോഗികളെ കഴിവതും സന്ദർശിക്കാതിരിക്കുക ,പ്രത്യേകിച്ചും രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികളും,മറ്റു അസുഖം ബാധിച്ചവരും .ഇനി അഥവാ ഹോസ്പിറ്റലിൽ സന്ദർശിക്കുകയാണെങ്കിൽ മാസ്ക് ഉപയോഗിക്കാൻ ശ്രദ്ധിക്കണം .ഫ്രൂട്ട്സ് കഴിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക .പക്ഷികൾ കടിക്കുകയോ സ്പർശിക്കുകയോ ചെയ്തിട്ടില്ലെന്ന് ഉറപ്പു വരുത്തുക .പനി വന്നയുടനെ സ്വന്തം ചികിത്സകളിൽ ഏർപ്പെടാതെ ഉടൻ തന്നെ ഡോക്ടറെ കാണിക്കുക .

ചീറിപാഞ്ഞ ലോറിക്ക് മുന്നിലേക്ക് ചാടിയ അറബി യുവാവിന്റെ സാഹസികതയ്ക്ക് ആന്റി ക്ലൈമാക്സ്: വിഡിയോ

ചില കാര്യങ്ങളെ ചെറുപ്പത്തിന്റെ എടുത്ത് ചാട്ടമെന്ന് വിലയിരുത്താറുണ്ട്. എന്നു കരുതി ചീറി പാഞ്ഞുവരുന്ന ലോറിക്ക് മുന്നിലേക്ക് എടുത്തുചാടിയാലോ. സംഗതി ആത്മഹത്യ ഒന്നുമല്ല. വെറുതെ ഒരു രസം. ഒടുവില്‍ ആ നേരംപോക്കിന്  അകത്തായിരിക്കുകയാണ് ഇൗ അറബി യുവാവ്.

സൗദിയിലെ മദീനയിലാണ് സംഭവം. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിൽ കയറി നിന്ന് അറബിക് പാട്ടിനോടൊപ്പം നൃത്തം ചെയ്യുകയായിരുന്നു യുവാവ്. ഇതിനിടയിലാണ് ദൂരെ നിന്നും സ്പീഡില്‍ വരുന്ന ലോറി ഇയാളുടെ ശ്രദ്ധയില്‍പെടുന്നത്. ലോറി അടുത്തെത്തിയപ്പോള്‍ ഇയാള്‍ കാറിന് മുകളില്‍ നിന്നും ലോറിയുടെ മുന്നിലേക്ക് ഒറ്റചാട്ടം. ഡ്രൈവര്‍ ഹോണ്‍ അടിച്ചിട്ടും ഇയാള്‍ മാറാന്‍ തയാറായില്ല. പിന്നീട് ഡ്രൈവര്‍ വേഗം വണ്ടി വെട്ടിച്ച് മാറ്റിയത് കൊണ്ട് യുവാവിന് ജീവന്‍ തിരിച്ചുകിട്ടി.

അടുത്തുണ്ടായിരുന്ന സുഹൃത്ത് ഇൗ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. പിന്നീട് അറബി യുവാവ് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ വിഡിയോ പങ്കുവച്ചത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായതോടെ യുവാവ് പുലിവാല് പിടിച്ചു. ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന് ശക്തമായ ആവശ്യം ഉയര്‍ന്നു. ഒടുവില്‍ പൊലീസ് യുവാവിനെതിെര കേസെടുത്തു. മറ്റുള്ളവരുടെ ജീവനും സ്വന്തം ജീവനും  അപടകത്തിലാക്കുന്ന തരത്തിലുള്ള യുവാവിന്റെ നടപടി ഗുരുതര തെറ്റാണെന്ന് ചൂണ്ടികാട്ടിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

“നീയാരാ കളക്ടറാണോ ഞങ്ങളോടാജ്ഞാപിക്കാന്‍?” ചേരിനിവാസിയായ ആ സ്ത്രീയുടെ പരുഷമായ വാക്കുകള്‍ കുറിക്കുകൊണ്ടു;

രോഗികളായ മക്കള്‍ക്ക്‌ കൃത്യസമയത്ത് മരുന്നുനല്‍കാത്തതിനും കുടിക്കാന്‍ മലിനജലം നല്‍കിയതിനും ചേരി പ്രദേശത്തു താമസിച്ച സ്ത്രീയെ ശാസിച്ച MBBS ഡോക്ടര്‍ പ്രിയങ്കാ ശുക്ല യുടെ പിന്നീടുള്ള കഥ വളരെ അതിശയകരമാണ്. വലിയ സ്വപ്നങ്ങള്‍ ഒന്നുമില്ലാത്ത ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന പ്രിയങ്കയുടെ അച്ഛന്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായിരുന്നു. അതുകൊണ്ടുതന്നെ പിതാവിന്റെ സ്ഥലം മാറ്റം അനുസരിച്ച് പ്രിയങ്കയുടെ വിദ്യാലയങ്ങളും മാറിമാറി വന്നു.. ഒരു MBBS ഡോക്ടറാകുക എന്നതായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവും. 2006 ല്‍ ലക്നോ വിലെ കിംഗ്‌ ജോര്‍ജ് യൂണിവേഴ്സിറ്റിയില്‍ നിന്ന് അവര്‍ MBBS കരസ്ഥമാക്കി.

കഥയിലെ യഥാര്‍ത്ഥ ട്വിസ്റ്റ്‌ അവിടെയാണ്.,,,,,, MBBS ഇന്റെര്‍ന്ഷിപ് ന്‍റെ ഭാഗമായി പ്രിയങ്കയ്ക്ക് വിവിധ സ്ലം ഏരിയ ( ചേരി പ്രദേശങ്ങള്‍) വിസിറ്റ് ചെയ്ത് ആളുകളെ പരിശോധിച്ച് അവര്‍ക്ക് മരുന്നും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കണമായിരുന്നു. ഒരു വീട്ടില്‍ കോളറാ ബാധിതരായ രണ്ടു കുട്ടികളെ പരിശോധിച്ചു മരുന്നുനല്‍കുകയും അത് സമയാസമയം അവര്‍ക്ക് കൊടുക്ക ണമെന്നും അടുത്തുള്ള ചാലില്‍ കൂടെയൊഴുകുന്ന മലിനജലം കുട്ടികള്‍ക്ക് കുടിക്കാന്‍ നല്‍കാതെ അല്‍പ്പം ദൂരെയുള്ള പൈപ്പില്‍ നിന്നും ശുദ്ധജലം കൊണ്ടുവന്നു അത് തിളപ്പിച്ചാറിച്ചു മാത്രമേ കുടിക്കാന്‍ നല്‍കാവൂ എന്നും വീട്ടമ്മയെ ഉപദേശിച്ചു യാത്രയായ ഡോക്ടര്‍ പ്രിയങ്ക രണ്ടു ദിവസം കഴിഞ്ഞു വീണ്ടും അവിടെ ചെന്നപ്പോഴും സ്ഥിതിക്ക് ഒരു മാറ്റവുമില്ല.

കുട്ടികള്‍ക്ക് മരുന്ന് നല്‍കിയിട്ടില്ല, കുടിക്കാന്‍ നല്‍കിയിരുന്നത് അതേ മലിനജലം. കൂടാതെ കുട്ടികളുടെ കഴുത്തില്‍ ഓരോ വലിയ കറുത്ത ചരടുകളും കെട്ടിയിരുന്നു. അതെപ്പറ്റി ചോദിച്ചപ്പോള്‍ രോഗം മാറാന്‍ സമീപത്തു താമസിക്കുന്ന സിദ്ധന്‍ നല്‍കിയതാണെന്നും അദ്ദേഹം ചരട് കെട്ടിയാല്‍ രോഗം മാറുമെന്നുമായിരുന്നു മറുപടി. ചേരി നിവാസികളില്‍ ഭൂരിഭാഗവും ഇതേ വിശ്വാസക്കാരാണ്.

പ്രിയങ്കയ്ക്ക് അരിശം വന്നു. അവര്‍ വീട്ടമ്മയെ കണക്കറ്റു ശകാരിച്ചു. കുട്ടികള്‍ക്ക് കൃത്യമായി മരുന്നും ,ശുദ്ധജലവും നല്‍കാന്‍ താക്കീതുരൂപേണ വീണ്ടും നിര്‍ദ്ദേശിച്ചു. വീട്ടമ്മയുടെ മട്ടു മാറി. അവര്‍ പൊട്ടിത്തെറിച്ചു. ” നീയാരാണ്‌ ഞങ്ങളോടാജ്ഞാപിക്കാന്‍ ? ഇവിടുത്തെ കളക്ടറോ? ഞങ്ങള്‍ക്ക് മനസ്സില്ല. ഇനി നിന്നെ ഈ ഭാഗത്ത് കണ്ടുപോകരുത് ? നിന്‍റെ ഒരു ചികിത്സയും ഞങ്ങള്‍ക്കാവശ്യമില്ല. ” അവര്‍ അലറുകയായിരുന്നു. ഇത് വലിയൊരു ഷോക്കായിരുന്നു പ്രിയങ്കയ്ക്ക്. നൂറോളം വരുന്ന ചേരിനിവാസികളുടെ മുന്നില്‍ വച്ചായിരുന്നു ആ അധിക്ഷേപം. പിന്നീടുള്ള പല രാത്രികളിലും അവര്‍ ഉറങ്ങിയില്ല. മനസ്സാകെ കലുഷിതമായിരുന്നു. മാതാപിതാക്കള്‍ ആശ്വസിപ്പിച്ചെങ്കിലും കാതുകളില്‍ ആ സ്ത്രീയുടെ ശബ്ദമായിരുന്നു അടിക്കടി മുഴങ്ങിയിരുന്നത്.. ” നീയാരാണ്‌ കളക്ടറോ ,അജ്ഞാപിക്കാന്‍?? “.

ദിവസങ്ങള്‍ക്കു ശേഷം മനസ്സില്‍ ഉറച്ച തീരുമാനമെ ടുത്തു.. കളക്ടര്‍ ആകണം. അതിനു സിവില്‍ സര്‍വീസ് പരീക്ഷ പാസ്സായാല്‍ മാത്രം പോരാ, ഉന്നത റാങ്കും വേണം.. ഇന്റെന്ഷിപ് പൂര്‍ത്തിയായതും സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പായി.. പരീക്ഷ എഴുതി .. ഒന്ന്,രണ്ട്,മൂന്ന്… മൂന്നാം തവണ 2009 ല്‍ പ്രിയങ്ക മികച്ച റാങ്കോടെ IAS കരസ്ഥ മാക്കി. രണ്ടുവര്‍ഷത്തെ മസൂറിയിലെ ട്രെയിനിംഗിനു ശേഷം ചത്തീസ്ഗഡ് സംസ്ഥാനത്ത് അസി. കളക്ടര്‍ ആയി നിയമിക്കപ്പെട്ടു. 2014 ല്‍ നക്സല്‍ ബാധിത ജില്ലയായ സുഖ്മയിലെ കലക്ടര്‍ ആയി ,നക്സലൈറ്റുകള്‍ തട്ടിക്കൊണ്ടുപോയി 13 ദിവസം തടങ്കലില്‍ വച്ചിരുന്ന കലക്ടര്‍ അലക്സ് പോള്‍ മേനോനുശേഷം പ്രിയങ്ക നിയമിതയായി.

READ MORE  ആറ് വയസുകാരന്‍ റയാന്റെ വാര്‍ഷിക വരുമാനം 70 കോടി

 

കളക്ടരായി നിയമനം ലഭിച്ചപ്പോള്‍ അതിനു കാരണക്കാരിയായ ലക്നോവിലെ ചേരി നിവാസിയായ വീട്ടമ്മയെ കാണാനായി അവര്‍ക്ക് മധുരപലഹാരങ്ങളും കോളനിയിലെ കുട്ടികള്‍ക്ക് സമ്മാന ങ്ങളുമായി അവിടെപ്പോയി. ഒരു MBBS ഡോക്ടറായി മാത്രം ഒതുങ്ങി ജീവിക്കേണ്ടിയിരുന്ന തന്നെ IAS കാരിയും കളക്ടറും ആക്കിയതി ന്റെ കാരണക്കാരി അവര്‍തന്നെയല്ലേ ?.. അവിടെയെത്തിയപ്പോള്‍ നിരാശയായിരുന്നു ഫലം. ആ വീട്ടമ്മയും കുടുംബവും ഉത്തര്‍ പ്രദേശിലെ അവരുടെ ഗ്രാമത്തിലേക്ക് മടങ്ങിപ്പോയിട്ടു നാളുകള്‍ കുറേയായിരുന്നു. കണ്ടെത്താന്‍ മാര്‍ഗ്ഗമില്ലാതെ തിരികെപ്പോന്നു. ഇപ്പോള്‍ ഛത്തീസ്ഗഡ്‌ ലെ ജനകീയയായ കലക്ടര്‍ ആയാണ് പ്രിയങ്ക ശുക്ല അറിയപ്പെടുന്നത്. നക്സലുകളോടുള്ള സമീപനത്തിലും പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്ന കുട്ടികളെ വീട്ടില്‍പ്പോയി അനുമോദിക്കുന്ന കാര്യത്തിലും ഗ്രാമസഭകള്‍ വിളിച്ചുകൂട്ടി അന്ധവിശ്വാസവും അജ്ഞത യും ചെറുക്കാനും വിദ്യാഭ്യാസം ആര്‍ജ്ജിക്കാനും ഗ്രാമീണരെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിലും ഈ കളക്ടര്‍ എപ്പോഴും സജീവമാണ്.

വീട്ടില്‍ കക്കൂസ് വേണമെന്ന സന്ദേശം നല്‍കുന്ന വിദ്യാ ബാലന്‍റെ പരസ്യത്തിനു പ്രേരണയും പ്രിയങ്ക ശുക്ല IAS തന്നെയാണ്. പൊതുസ്ഥലത്ത് മലവിസര്‍ജ്ജനം നടത്തുന്നവരെ കണ്ടാല്‍ വിസിലൂതാന്‍ കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് പ്രിയങ്കയാ യിരുന്നു. ഇത് വലിയ വിജയമായെന്ന് മാത്രമല്ല ജില്ലയിലെ ഒട്ടുമിക്ക വീടുകളിലും ഇപ്പോള്‍ ടോയിലെറ്റ് ആയിക്കഴിഞ്ഞു. ഇന്നവര്‍ ഛത്തീസ്ഗഡ്‌ ലെ പിന്നോക്കജില്ലയായ റായ്ഗഡ് കളക്ടറാണ്. ഇച്ഛാശക്തിയും ദൃഡനിശ്ചയവുമുണ്ടെങ്കില്‍ ലക്ഷ്യം അനായാസം കൈവരിക്കാം എന്ന സന്ദേശമാണ് പ്രിയങ്കാ ശുക്ല എന്ന ഈ IAS കാരിയ്ക്ക് നമ്മുടെ ഇന്ന

ഈ ലക്ഷണങ്ങള്‍ കിഡ്‌നി തകരാർ ഉള്ളവരിൽ കണ്ടുവരുന്ന ലക്ഷണങ്ങലാണ്; എന്തൊക്കെയെന്ന് നോക്കാം.

നമ്മുടെ ശരീരത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു അവയവമാണ് കിഡ്‌നി. പ്രായം വർദ്ധിച്ചുവരും തോറും കിഡ്നിയുടെ ആരോഗ്യം നശിച്ച് വരുന്ന ഒരു അവസ്ഥയാണ് ഇപ്പോഴുള്ളത്. ഏകദേശം മുപ്പത് വയസ്സ് കഴിയുമ്പോൾ തന്നെ കിഡ്നിയുടെ പ്രവർത്തനക്ഷമത കുറഞ്ഞുവരും. എന്നാൽ കിഡ്നിക്ക് കൂടുതൽ സമ്മർദ്ദം നൽകിയാൽ മുപ്പത് വയസ്സിന് മുമ്പ് തന്നെ നിങ്ങൾ രോഗാവസ്ഥയിലെത്തും.

ക്യാൻസർ, ഹാർട്ടറ്റാക് എന്നിവ കഴിഞ്ഞാൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് കിഡ്‌നി തകരാർ. കിഡ്‌നി തകരാർ ഉള്ളവരിൽ പല ലക്ഷണങ്ങളും ശരീരം കാണിക്കും. എന്നാൽ ഈ ലക്ഷണങ്ങൾ അവഗണിക്കുന്നത് വഴി രോഗം മൂർച്ഛിക്കാൻ ഇടവരും. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.

കിഡ്‌നി തകരാർ ഉള്ളവരിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

1. ശരീരത്തിൽ നീര് വെയ്ക്കുന്നത് കിഡ്‌നി രോഗമുള്ളവരുടെ പ്രധാന ലക്ഷണമാണ്. അതിനാൽ ഇത്തരം പ്രശ്നമുണ്ടായാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.

2.കിഡ്‌നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല് വലിയൊരു പ്രശ്നമാണ്. ഈ പ്രശ്നമുള്ളവരിൽ മൂത്രമൊഴിക്കുമ്പോൾ അതിലൂടെ മൂർച്ചയേറിയ കല്ലുകൾ പുറത്തേക്ക് പോകും. ഇത് വളരെ വേദനാജനകമായിരിക്കും.

3.കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളുടെ തുടക്കമാണ് പല ഭക്ഷണങ്ങള്‍ക്കും ലോഹത്തിന്‍റെ സ്വാദ് ഉള്ളതായി തോന്നുന്നത്. ഇതിനൊപ്പം തടി കുറഞ്ഞുവരികയും ഭാരം ഇല്ലാതാവുകയും ചെയ്യും.

4.കിഡ്‌നി പ്രവർത്തനം പൂർണ്ണമായും നിലയ്ക്കുന്ന അവസ്ഥ വന്നാൽ രക്തത്തിലെ മാലിന്യം നീക്കം ചെയ്യാനുള്ള കഴിവ് പിന്നീട് ഡയാലിസിസ് വഴി ചെയ്യേണ്ടതായി വരും. ഇതുവഴി കിഡ്‌നി വീണ്ടും പുനഃപ്രവർത്തനമാരംഭിക്കും.

5. മൂത്രത്തിൽ കൂടിയോ മലത്തിൽ കൂടിയോ രക്തത്തിൻറെ അംശം കാണുന്നത് ഗുരുതരമായി എടുക്കേണ്ട ഒരു ലക്ഷണമാണ്. ഇത് കിഡ്‌നി പ്രശ്നത്തിലാണെന്നാണ് സൂചിപ്പിക്കുന്നത്.

6.വയറിനു മുകളിലായി സാധാരണയിൽ കവിഞ്ഞ വേദനയുണ്ടാകുന്നത് ശ്രദ്ധിക്കണം. ഇത് പലപ്പോഴും കിഡ്‌നി സ്റ്റോണിൻറെ ലക്ഷണമായിരിക്കും.

7.വളരെ അപൂർവമായി മാത്രമേ ഉണ്ടാകുവെങ്കിലും വളരെ ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ് കിഡ്‌നി ക്യാൻസർ.

8.ശ്വാസതടസ്സം അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. ശ്വാസകോശത്തിലേക്ക് കൂടുതല്‍ ദ്രാവകം എത്താത്തതാണ് ശ്വാസതടസ്സം അനുഭവപ്പെടാൻ കാരണമാകുന്നത്.

9. എന്ത് കാര്യം ചെയ്യുമ്പോഴും ഒരു മന്ദത അനുഭവപ്പെടുന്നുണ്ടെങ്കിൽ സൂക്ഷിക്കേണ്ടതാണ്. എപ്പോഴും ക്ഷീണം തോന്നുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം. ഇതിന് കാരണം ചിലപ്പോൾ എരിത്രോപോയ്ട്ടീന്‍ കിഡ്‌നി ഉത്പാദിപ്പിക്കാത്തതായിരിക്കാം.

10.കിഡ്‌നി പ്രവർത്തന രഹിതമാണെന്നതിൻറെ മറ്റൊരു ലക്ഷണമാണ് തലചുറ്റൽ. ഇതിൻറെ കൂടെ മറവി കൂടി ഉണ്ടാകുന്നുണ്ടെങ്കിൽ തീർച്ചയായും സൂക്ഷിക്കേണ്ടതാണ്. ശരീരത്തിൻറെ പല ഭാഗങ്ങളിലും ചൊറിഞ്ഞ് തടിക്കുന്നതും കിഡ്‌നി തകരാറിലാണെന്നതിൻറെ ലക്ഷണമാണ്. രക്തത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യപ്പെടാത്തതിന്‍റെ ഫലമായാണ് ഇങ്ങനെ അനുഭപ്പെടുന്നത്.

നിങ്ങളുടെ വയര്‍ ചാടുന്നുണ്ടോ ..? കാരണങ്ങളെക്കുറിച്ചറിയൂ, കാരണമറിഞ്ഞാല്‍ പരിഹാരവും എളുപ്പമകാകും.

വയര്‍ ചാടുന്നത്‌ സ്‌ത്രീയ്‌ക്കാണെങ്കിലും പുരുഷനാണെങ്കിലും അഭംഗി തന്നെയാണ്‌. ആര്‍ക്കും വലിയ താല്‍പര്യമുള്ള കാര്യവുമാകില്ല. സൗന്ദര്യപ്രശ്‌നങ്ങള്‍ തന്നെയല്ല, ആരോഗ്യപ്രശ്‌നങ്ങളും ചാടിയ വയര്‍ വരുത്തി വയ്‌ക്കും. നാം കരുതും വ്യായാമക്കുറവ്‌, പ്രസവം, തടി കൂടുന്നത്‌ എന്നിവയൊക്കെയാണ്‌ വയര്‍ ചാടുന്നതിനുള്ള കാരണങ്ങളാകുന്നതെന്ന്‌. എന്നാല്‍ ഇവയല്ലാതെയും, നാം പോലും കരുതാത്ത ചില അസാധാരണ കാരണങ്ങളും വയര്‍ ചാടൂന്നതിനു പുറകിലുണ്ട്‌.

ഇത്തരം ചില കാരണങ്ങളെക്കുറിച്ചറിയൂ, കാരണമറിഞ്ഞാല്‍ പരിഹാരവും എളുപ്പമകാകും.

അടുപ്പിച്ചിരിയ്‌ക്കുന്നത്‌

നാം ഏറെ സമയയം അടുപ്പിച്ചിരിയ്‌ക്കുന്നത്‌ വയര്‍ ചാടാനുള്ള ഒരു കാരണമാണ്‌. ഇങ്ങനെയിരിയ്‌ക്കുമ്പോള്‍ കൊഴുപ്പു കളയുന്ന ലിപ്പോപ്രോട്ടീന്‍ ലിപേസ്‌ പ്രവര്‍ത്തനം കുറയും. ഇത്‌ വയറ്റിലെ കൊഴുപ്പു കൂട്ടും.

ഉറക്കം

ഉറക്കം കുറയുന്നതും നേരം വൈകി ഉറങ്ങുന്നതുമെല്ലാം വയര്‍ ചാടാനുള്ള കാരണങ്ങളാണ്‌. കാരണം ഉറക്കത്തിലാണ്‌ കൊഴുപ്പ്‌ ശരീരം ഉപയോഗിയ്‌ക്കുന്നത്‌. ഇതുവഴി കൊഴുപ്പു കുറയും. ഉറക്കക്കുറവ്‌ ഈ പ്രവര്‍ത്തനം കുറയ്‌ക്കും.

സ്‌ട്രെസ്‌

സ്‌ട്രെസ്‌ വയര്‍ ചാടുന്നതിനുള്ള ഒരു കാരണമാണ്‌. കോര്‍ട്ടിസോള്‍ എന്ന ഈ ഹോര്‍മോണ്‍ വയറ്റിനു ചുറ്റുമുള്ള വിസറല്‍ ഫാറ്റ്‌ കൂട്ടും. വയര്‍ ചാടും.

കോള

കോള പോലുള്ള പാനീയങ്ങള്‍ കുടിയ്‌ക്കുന്ന ശീലമുണ്ടെങ്കില്‍ സംശയം വേണ്ട, വയര്‍ ചാടിയ്‌ക്കുന്ന ഒരു പ്രധാന കാരണമാണ്‌. ഇതിലെ കാര്‍ബോണേറ്റഡ്‌ അംശങ്ങളും പഞ്ചസാരയുമെല്ലാം ആദ്യം അടിഞ്ഞുകൂടുക വയറിനു ചുറ്റുമാണ്‌.

വൈകി ഭക്ഷണം

കഴിയ്‌ക്കുമ്പോള്‍ ഉറങ്ങുന്‌ സമയത്ത്‌ ശരീരം കൊഴുപ്പു കളയുമെങ്കിലും നേരം വൈകി ഭക്ഷണം കഴിയ്‌ക്കുമ്പോള്‍ ആ പ്രക്രിയ ശരിയായി നടക്കില്ല. പ്രത്യേകിച്ചു നേരം വൈകി കഴിച്ച്‌ ഉടനടി കിടക്കുമ്പോള്‍.

മദ്യം

മദ്യം, പ്രത്യേകിച്ചു ബിയര്‍ വയര്‍ ചാടാനുള്ള സാധ്യതയുണ്ടാക്കുന്നു. ബിയര്‍ വയര്‍ ചാടിയ്‌ക്കുമെന്നുള്ളത്‌ പരസ്യമാണ്‌ ഇതിലെ കൊഴുപ്പാദ്യം അടിഞ്ഞു കൂടുന്നത്‌ വയറിനു ചുറ്റുമാണ്‌.

പ്രാതല്‍

പ്രാതല്‍ ഉപേക്ഷിയ്‌ക്കുന്നത്‌ വയര്‍ ചാടാനുള്ള ഒരു പ്രധാന കാരണമാണ്‌. ഇത്‌ ശരീരം കൊഴുപ്പു സൂക്ഷിച്ചു വയ്‌ക്കാനുള്ള കാരണമാണ്‌. മാത്രമല്ല, പിന്നീട്‌ വാരി വലിച്ചു തിന്നാനും ഇടയാക്കും.

പ്രായമേറുമ്പോള്‍

പ്രായമേറുമ്പോള്‍ വയര്‍ ചാടുന്നത്‌ സാധാരണം. കാരണം പ്രായമേറുന്തോറും ഫാറ്റ്‌ ഫ്രീ മാസ്‌ കുറയും. ഇത്‌ വയര്‍ ചാടിയ്‌ക്കാന്‍ ഇട വരുത്തും.

മെനോപോസ്‌

മെനോപോസ്‌ സ്‌ത്രീകളില്‍ വയര്‍ ചാടാനുള്ള ഒരു പ്രധാന കാരണമാണ്‌. ഈസ്‌ട്രജന്‍ കുറയുമ്പോള്‍ വയറിലെ ചര്‍മത്തിന്റെ ഇലാസ്‌റ്റിസിറ്റി കുറയും. അപചയപ്രക്രിയ പതുക്കെയാകും.

സജീഷേട്ടാ, am almost on the way, നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല, സോറി: നൊമ്പരമായി ലിനിയുടെ അവസാന കത്ത്‌!

സ്വന്തം കടമ നിർവഹിക്കുന്നതിനിടെ ജീവത്യാഗം ചെയ്ത ലിനിയുടെ മൃതദേഹം വെസ്റ്റ് ഹിൽ ഇലക്ട്രിക് ശ്മശാനത്തിൽ എരിഞ്ഞു തീർന്നപ്പോൾ ഫേസ്ബുക്കിലും വാട്സാപ്പിലും ആദരാഞ്ജലികൾ പറഞ്ഞു കൊണ്ട് അവസാനിപ്പിച്ചവർക്ക് അറിയില്ല അവിടെ എരിഞ്ഞു തീർന്നത് ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളും പ്രതീക്ഷകളും ആണെന്ന്, ജോലിയ്ക്ക് പോയ അമ്മയെ കാത്തിരിക്കുന്ന മക്കളുടെ ജീവിതം ആണെന്ന്, കുടുബത്തിനും ഭാര്യയ്ക്കും മക്കൾക്കും വേണ്ടി പ്രവാസി ആയവന്റെ നല്ല പാതി ആണെന്ന്..

പക്ഷെ ലിനിയ്ക്ക് അറിയാമായിരുന്നു ഇനി ഒരു മടങ്ങി വരവ് ജീവിതത്തിലേക്ക് ഇല്ല എന്നു. അതുകൊണ്ട് തന്റെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ തന്റെ പ്രീയപ്പെട്ട ഭർത്താവിന് ലിനി ഒരു കത്തെഴുതി…, അദ്ദേഹത്തെ ഒരു നോക്ക് കാണാനാവാതെ തന്റെ മക്കളെ ആ കയ്യിൽ ഏല്പിക്കാനാവാതെ ഒരു വാക്ക് കൊണ്ടു പോലും യാത്ര പറയാനാവാതെ പോകേണ്ടി വരും എന്നുറപ്പിച്ചപ്പോൾ ഹൃദയം കൊണ്ടെഴുതിയ ഒരു കുറിപ്പ്..,

സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. sorry… നമ്മുടെ മക്കളെ നന്നായി നോക്കണേ… പാവം കുഞ്ചു. അവനെയൊന്ന് ഗള്‍ഫില്‍കൊണ്ടുപോകണം… നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, please…’

നിപ്പാ വൈറസ് ബാധിച്ച് മരിച്ച ലിനിയുടെ ഈ അവസാന കത്ത് ഇന്ന് എല്ലാവരേയും നൊമ്പരപ്പെടുത്തുകയാണ്.

ജോലിക്ക് പോയ അമ്മ ഇനി തിരികെവരില്ലെന്ന് ലിനിയുടെ കുഞ്ഞുമക്കള്‍ അറിഞ്ഞിട്ടില്ല. വിദേശത്തുനിന്ന് പ്രതീക്ഷിക്കാതെ നാട്ടിലെത്തിയ അച്ഛനെ കണ്ട സന്തോഷത്തിലാണ് ഇരുവരും. അമ്മയ്ക്ക് ആശുപത്രിയില്‍ ജോലിത്തിരക്കാണെന്ന് പറഞ്ഞിരിക്കുകയാണ് മക്കളായ റിഥുലിനോടും സിദ്ധാര്‍ഥിനോടും. ഭര്‍ത്താവ് സജീഷ് ബഹ്‌റൈനില്‍ നിന്ന് നാട്ടിലെത്തിയെങ്കിലും പ്രിയതമയുടെ ജീവനറ്റ ശരീരം പോലും അവസാനമായി ഒരുനോക്ക് അടുത്ത് കാണാന്‍ കഴിഞ്ഞില്ല.

നീണ്ട ആശുപത്രി വാസത്തിനും ചികിത്സയ്ക്കും ശേഷം വര്‍ഷങ്ങള്‍ക്ക് മുമ്പെ അച്ഛന്‍ മൂന്ന് പെണ്‍മക്കളെ അനാഥമാക്കി മരിച്ചതോടെയാണ് ലിനി ആതുരശുശ്രൂഷ രംഗത്തേക്ക് ഇറങ്ങിത്തിരിച്ചത്. നല്ല ഒരു നഴ്സ് ആവാന്‍ ജനറല്‍ നഴ്സിങ് പോരെന്ന് കണ്ട് ബെംഗളൂരു പവന്‍ സ്‌കൂള്‍ ഓഫ് നഴ്സിങ്ങില്‍ നിന്ന് ബി.എസ്.സി നേഴ്സിങും പൂര്‍ത്തിയാക്കിയിരുന്നു. ഇതിനായെടുത്ത ബാങ്ക് ലോണ്‍ പോലും ഏറെ പ്രതിസന്ധികള്‍ക്കൊടുവില്‍ ഈയടുത്താണ് ലിനിയും കുടുംബവും അടച്ച് തീര്‍ത്തത്. ഇതിന്റെ ബാധ്യതകളും ഇപ്പോഴും ബാക്കി.

കോഴിക്കോട് മിംസ് അടക്കമുള്ള സ്വകാര്യ ആശുപത്രിയില്‍ ജോലി നോക്കിയെങ്കിലും കടം വാങ്ങേണ്ട അവസ്ഥ. ലോണ്‍ തിരിച്ചടക്കാന്‍ വഴിയില്ല. ജോലിയായില്ലെന്നും എഴുതിത്തള്ളണമെന്നും സര്‍ക്കാരിനോടും ബന്ധപ്പെട്ടവരോടും പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല. ഒടുവില്‍ അധികൃതര്‍ വീട്ടിലേക്ക് നോട്ടീസയക്കാന്‍ തുടങ്ങി. മറ്റ് വഴിയില്ലാതെ എന്‍.ആര്‍.എച്ച്.എം. സ്‌കീം പ്രകാരം പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ദിവസവേതനത്തിന് ജോലി ചെയ്ത് വരികയായിരുന്നു ലിനി. ഇത് ഏകദേശം ഒരു വര്‍ഷത്തോളമാകുന്നതേയുള്ളൂ. അതിനിടെയാണ് നിപ്പ വൈറസിന്റെ രൂപത്തില്‍ ദുരന്തം തേടിയെത്തിയത്.

READ MORE  ഒറ്റചാര്‍ജില്‍ 500 കിലോമീറ്റര്‍? ടെസ്‌ലയുടെ ഇലക്ട്രിക് ട്രക്ക്

ചെമ്പനോട കൊറത്തിപ്പാറയിലെ പുതുശ്ശേരി നാണുവിന്റെയും രാധയുടേയും മൂന്ന് പെണ്‍മക്കളില്‍ രണ്ടാമത്തെയാളായ ലിനി വടകര സ്വദേശിയായ സജീഷിനെ വിവാഹം ചെയ്തതോടെയാണ് അങ്ങോട്ടേക്ക് താമസം മാറിയത്. അവിടെ നിന്നും ദിവസേന പേരാമ്പ്രയെത്തി ജോലി ചെയ്യുകയായിരുന്നു. രാത്രിഡ്യൂട്ടിക്ക് ശേഷം തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ റിഥുലും സിദ്ധാര്‍ഥും അറിയുന്നില്ല ‘അമ്മ ചെയ്ത ഈ ജീവത്യാഗം..

സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. sorry… നമ്മുടെ മക്കളെ നന്നായി നോക്കണേ… പാവം കുഞ്ചു. അവനെയൊന്ന് ഗൾഫിൽ കൊണ്ടുപോകണം… നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, please…