ഹൃദ്‌രോഗത്തെ തുടര്‍ന്ന് മരിച്ച ഭിക്ഷക്കാരിയുടെ സമ്പാദ്യം ഏഴരക്കോടി..!

ബെയ്‌റൂട്ട്: ഹൃദ്‌രോഗത്തെ തുടര്‍ന്ന് മരിച്ച കൈകാലുകള്‍ ഇല്ലാത്ത ഭിക്ഷക്കാരിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച പോലീസിന് കണ്ടെത്താനായത് കോടികളുടെ നിക്ഷേപം.

ലെബനോനില്‍ ആഭ്യന്തര യുദ്ധ കാലത്ത് കൈകാലുകള്‍ നഷ്ടമായ ലെബനോനിലെ ബെയ്‌റൂട്ടില്‍ വഴിയരികില്‍ ഇരുന്ന് ഭിക്ഷയാചിച്ച് ജീവിച്ചിരുന്ന ഫത്തിമാ ഓത്ത്മാന്‍ എന്ന യാചകയുടെ ബാഗ് പരിശോധിച്ചപ്പോള്‍ തന്നെ ഞെട്ടിയ പോലീസ് അതില്‍ നിന്നും കിട്ടിയ പാസ്ബുക്കുമായി അന്വേഷണം നടത്തിയപ്പോള്‍ കോടികളുടെ നിക്ഷേപം കണ്ടു കണ്ണുതള്ളി.

കഴിഞ്ഞ ദിവസമാണ് തെരുവില്‍ മരിച്ച നിലയില്‍ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം ഇവരുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹമായി ഒന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. 52 കാരിയായ ഫാത്തിമ മരിച്ചത് ഹൃദ്‌രോഗത്തെ തുടര്‍ന്നാണ് എന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു.

ദലിത് യുവാവിനെ ഫാക്ടറി ഉടമയുടെ നിര്‍ദേശപ്രകാരം കെട്ടിയിട്ട് മര്‍ദ്ദിച്ചു കൊന്നു

എന്റെ അടുത്ത് ഇതുപോലെ മോശപ്പെട്ട കമന്റ് പറഞ്ഞ വ്യക്തി അമ്മയും ഭാര്യയും മക്കളുമൊക്കെ ഉള്ള ഒരു ഗൃഹനാഥനായിരുന്നു. ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.

ദലിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനിയാണ് ദലിത് യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുന്ന വിഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

ഗുജറാത്തില്‍ രാജ്കോട്ടിലാണ് സംഭവം. ഓട്ടോ പാര്‍ട്സ് ഫാക്ടറിയിലെ മാലിന്യം ശേഖരിക്കാനെത്തിയ മുകേഷ് വാനിയയെയും ഭാര്യ ജയയെയും മോഷണക്കുറ്റം ആരോപിച്ചു ഫാക്ടറി ഉടമയുടെ നിര്‍ദേശപ്രകാരം കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു.


മര്‍ദ്ദനത്തില്‍ നിന്നും ഓടി രക്ഷപ്പെട്ട ജയ സമീപവാസികളെ വിളിച്ചു കൂട്ടി മുകേഷിന്‍റെ അടുത്തെത്തിയപ്പോള്‍ അദ്ദേഹം അര്‍ദ്ധപ്രാണാവസ്ഥയില്‍ നിലത്തുവീണു കിടക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെട്ടില്ല. മര്‍ദ്ദനത്തില്‍ പരിക്കേറ്റ മുകേഷിന്‍റെ ഭാര്യ ജയ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ ഫാക്ടറി ഉടമയുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസെടുക്കുകയും ചിരാഗ് വോറ, ദിവ്യേഷ് വോറ, ജയ്ശുഖ്, തേജസ്‌ എന്നിവരെ അറസ്റ്റ് ചെയ്തതായും റിപ്പോ

ശരീരഭാഗം കാണണമെന്ന് പറഞ്ഞ ആളുടെ വീട്ടിൽ നടി നേരിട്ടെത്തി ;സോഷ്യല്‍ മീഡിയയില്‍ തരംഗമായി വിഡിയോ !!

സമൂഹമാധ്യമങ്ങളിൽ അശ്ലീലകമന്റുകൾ പോസ്റ്റ് ചെയ്ത് സ്ത്രീകളെ പ്രത്യേകിച്ച് നടിമാരെ ശല്യം ചെയ്യുന്നവരാണ് കൂടുതൽ. പലരും ഇതിനെതിരെ പ്രതികരിക്കാന്‍ പോകാറുമില്ല. കൊച്ചുകുട്ടികളെപ്പോലും ഇത്തരക്കാർ വെറുതെ വിടുന്നില്ലെന്നതാണ് പരിതാപകരം.

നടിയും ടെലിവിഷൻ അവതാരികയുമായ അൻസിബ ഹസൻ ആദ്യമായി സംവിധാനം ചെയ്ത ഹ്രസ്വചിത്രം പറയുന്നതും ഇതേ വിഷയം തന്നെ. ‘എ ലൈവ് സ്റ്റോറി’ എന്ന ചിത്രത്തിലൂടെ സമൂഹമാധ്യമങ്ങളിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ ആക്ഷേപ ഹാസ്യരൂപേണ അവതരിപ്പിക്കുകയാണ് അൻസിബ.

ഫെയ്സ്ബുക്കിൽ ലൈവ് വിഡിയോയുമായി എത്തുന്ന ലയ എന്ന കഥാപാത്രം നേരിടുന്ന മോശം അനുഭവങ്ങളിലൂടെ വികസിക്കുന്ന ഹ്രസ്വ ചിത്രത്തിന്റെ രചന നിർവ്വഹിചിരിക്കുനതും അൻസിബ തന്നെയാണ്. ഗിന്നസ് പക്രുവാണ് ചിത്രം പുറത്തിറക്കിയത്

‘എന്റെ അടുത്ത് ഇതുപോലെ മോശപ്പെട്ട കമന്റ് പറഞ്ഞ വ്യക്തി അമ്മയും ഭാര്യയും മക്കളുമൊക്കെ ഉള്ള ഒരു ഗൃഹനാഥനായിരുന്നു. ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത് വളരെ സഭ്യമായ ഭാഷയിലാണ്. പക്ഷെ എനിക്ക് സംഭവിച്ചത് എത്രയും മോശം രീതിയില്‍ കമന്റ് ചെയ്യാമോ അത്രയും മോശമായിട്ടായിരുന്നു. ’

‘അന്ന് ഞാന്‍ ഒഫിഷ്യല്‍ ലൈവ് വിഡിയോയിൽ വന്നതായിരുന്നു. അപ്പോഴാണ് ഇങ്ങനെ മോശം കമന്റ് വരുന്നത്. ഞാന്‍ വല്ലാതെ അസ്വസ്ഥതയായിരുന്നു. പക്ഷേ ഷൂട്ട് നടക്കുന്നതിനാല്‍ അത് മുഖത്ത് കാണിക്കാനും ആവുമായിരുന്നില്ല. നമുക്കൊരിക്കലും പരിചയമില്ലാത്ത ഒരാള്‍ ഇങ്ങനൊക്കെ പറയുമ്പോള്‍ എങ്ങനെ സഹിക്കും. എത്ര പേര്‍ ആ കമന്റ് കണ്ടു കാണും. നമ്മളവിടെ അപമാനിക്കപ്പെടുകയല്ലേ.’

എന്റെ സുഹൃത്തുക്കളാണ് ആ ഐ.ഡി കണ്ടുപിടിച്ചു അയാളെ വിളിച്ചത്. അത് ഒറിജിനല്‍ ആണെന്ന് വെരിഫൈ ചെയ്ത ശേഷം അയാളോട് ഈ കമന്റിനെ പറ്റി ചോദിച്ചു. അയാളത് നിഷേധിച്ചു. അയാളോട് ഭാര്യയ്ക്ക് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു.ഭാര്യയോട് എന്നെ അറിയുമോയെന്ന് ചോദിച്ചപ്പോള്‍ അവര്‍ക്ക് വലിയ ഇഷ്ടമുള്ള ആർടിസ്റ്റ് ആണെന്ന് പറഞ്ഞു. എന്നിട്ടാണ് അവരോടു കാര്യം പറഞ്ഞത് ചേച്ചിയുടെ ഭര്‍ത്താവ് ഇങ്ങനെ ഒരു കമന്റ് ചെയ്തിരുന്നുവെന്നും ചേച്ചിയ്‌ക്കെന്താണ് അതില്‍ അഭിപ്രായമെന്നും.

അത് വരെ വളരെ സന്തോഷത്തില്‍ സംസാരിച്ചു കൊണ്ടിരുന്ന ആ ചേച്ചി പിന്നീട് മിണ്ടിയില്ല. അവരെ പിന്നെയും വിഷമിപ്പിക്കണം എന്ന് തോന്നിയില്ല. ആ ചേച്ചിയെ ഓര്‍ത്തു മാത്രമാണ് അന്ന് ഫോണ്‍ വച്ചത്. ആ ഒരു സംഭവം നടന്നപ്പോള്‍ ഞാന്‍ ചിന്തിച്ചതാണ് ഇത് പോലെ ചെയ്യുന്നവരുടെ വീട്ടില്‍ ആ നടി നേരിട്ട് പോയി അയാളുടെ വീട്ടുകാരെ കണ്ട് കാര്യം പറഞ്ഞാല്‍ എന്തായിരിക്കും സംഭവിക്കുക എന്ന്. അത് തന്നെയാണ് ഇപ്പോള്‍ ഷോര്‍ട് ഫിലിം ആക്കിയതും.’–അൻസിബ പറഞ്ഞു.വീഡിയോ കാണാം

ചതിയിൽപ്പെട്ട് ഖത്തറിലെ തടവറയിലായ മകൻ ഉൾപ്പെടെയുള്ള 60 യു​വാ​ക്കൾക്കായി നി​​യ​​മ​ പോ​​രാ​​ട്ട​​ത്തി​​നൊ​​രു​​ങ്ങു​​ക​​യാ​​ണ് റോ​​സ​​മ്മ.

ക​​ണ​​മ​​ല: മ​​ക​​ൻ ച​തി​യി​ൽ​പ്പെ​ട്ടു വി​ദേ​ശ​ത്തു ജ​​യി​​ലി​​ലാ​​യ​​തി​​ന്‍റെ വേ​​ദ​​ന​​യി​​ൽ നീ​​റി ഒ​ര​മ്മ. എ​​യ്ഞ്ച​​ൽ​​വാ​​ലി കാ​​ര​​ന്താ​​നം പ​​രേ​​ത​​നാ​​യ മാ​​ത്യു​​വി​​ന്‍റെ ഭാ​​ര്യ റോ​​സ​​മ്മ​യാ​ണ് മ​ക​ന്‍റെ​യും ജ​​യി​​ലി​​ൽ കു​​ടു​​ങ്ങി​​യ 60 യു​​വാ​​ക്ക​​ളു​​ടെ​യും മോ​ച​ന​ത്തി​നാ​യി പ​ല വാ​തി​ലു​ക​ളി​ലും മു​ട്ടു​ന്ന​ത്.പ​​ത്തു മാ​​സം മുമ്പാണ് റോസമ്മയുടെ ഭര്‍ത്താവ് മരിച്ചത് .

റോ​​സ​​മ്മ​​യു​​ടെ മ​​ക​​ൻ കെ​​വി​​ൻ (26) ഉ​​ൾ​​പ്പ​​ടെ അ​​റു​​പ​​തി​​ൽ​​പ​​രം മ​​ല​​യാ​​ളി യു​​വാ​​ക്ക​​ൾ ഖ​ത്ത​ർ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. ഇ​​വ​​രെ​​യെ​​ല്ലാം പ​​ല​​പ്പോ​​ഴാ​​യി ഒ​​രു മാ​​സ​​ത്തെ വീ​സ​​യ്ക്കു ഖ​​ത്ത​​റി​​ൽ വി​​മാ​​ന​​മി​​റ​​ങ്ങു​​മ്പോ​​ൾ കൈ​​വ​​ശ​​മു​​ള​​ള പൊ​​തി​​യി​ൽ ക​​ഞ്ചാ​​വ് ക​​ണ്ടെ​ടു​ത്ത കേ​സി​ൽ പി​ടി​ക്കു​ക​യാ​യി​രു​ന്നു. വീ​സ ന​​ൽ​​കി​​യ ഒ​​രു സം​​ഘം ആ​​ണ് ഇ​​വ​​ര​​റി​​യാ​​തെ ക​​ഞ്ചാ​​വി​​ന്‍റെ കാ​​രി​​യ​​ർ​മാ​രാ​ക്കി ച​​തി​​ച്ച​​തെ​​ന്ന് റോ​സ​മ്മ പ​​റ​​യു​​ന്നു. ഈ ​​വാ​​സ്ത​​വം വെ​​ളി​​ച്ച​​ത്തു​​കൊ​​ണ്ടു​​വ​​രാ​​നു​​ള്ള നി​​യ​​മ​ പോ​​രാ​​ട്ട​​ത്തി​​നൊ​​രു​​ങ്ങു​​ക​​യാ​​ണ് റോ​​സ​​മ്മ.

ജ​​യി​​ലി​​ലാ​​യ യു​​വാ​​ക്ക​​ളു​​ടെ അ​​മ്മ​​മാ​​രെ ക​​ണ്ട് ഒ​​പ്പം കൂ​​ട്ടി നീ​​തി തേ​​ടാ​​നാ​​ണു റോ​​സ​​മ്മ​​യു​​ടെ ശ്ര​​മം. ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രി 27നാ​​ണ് റോ​​സ​​മ്മ​​യു​​ടെ മ​​ക​​ൻ കെ​​വി​​ൻ ഖ​​ത്ത​​റി​​ൽ ജ​​യി​​ലി​​ലാ​​യ​​ത്. അ​​തേ​​പ്പ​​റ്റി പ​​റ​​യു​​മ്പോ​​ൾ റോ​​സ​​മ്മ​​യു​​ടെ ക​​ണ്ഠ​​മി​​ട​​റും. പി​​താ​​വ് മാ​​ത്യു​​വി​​ന്‍റെ മ​​ര​​ണ​​ത്തോ​​ടെ കു​​ടും​​ബ​​ഭാ​​രം ചു​​മ​​ലി​​ലാ​​യ കെ​​വി​​ൻ ക​​ണ്ണൂ​​രി​​ൽ പ്ര​​തീ​​ക്ഷ എ​​ന്ന ഹോ​​ട്ട​​ലി​​ൽ തു​​ച്ഛ​​മാ​​യ ശ​​മ്പ​​ള​​ത്തി​നു ജോ​​ലി ചെ​​യ്യു​​മ്പോ​​ഴാ​​ണ് അ​വി​ടെ വ​​ന്ന ര​​ണ്ടു പേ​​ർ സൗ​​ഹൃ​​ദം സ്ഥാ​പി​ച്ച​ത്.

15,000 രൂ​​പ ന​​ൽ​​കി​​യാ​​ൽ ഒ​​രു മാ​​സ​​ത്തേ​​ക്കു വീ​സ ന​​ൽ​​കാ​​മെ​​ന്നും തു​ട​ർ​ന്ന് ഖ​​ത്ത​​റി​​ൽ ബ​​ന്ധു​​വി​​ന്‍റെ സൂ​​പ്പ​​ർ മാ​​ർ​​ക്ക​​റ്റി​​ൽ ഉ​​യ​​ർ​​ന്ന ശ​​മ്പ​​ള​​ത്തി​​ൽ ജോ​​ലി​​യും തു​ട​ർ വീ​സ​​യും സം​ഘ​ടി​പ്പി​ക്കാ​മെ​ന്നും ഇ​​വ​​ർ പ​​റ​​ഞ്ഞു. സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്ന കെ​​വി​​ൻ ഇ​​വ​​രു​​ടെ ജോ​​ലി​​വാ​​ഗ്ദാ​​ന​ത്തി​ൽ വീ​ണു. ഉ​​റ്റ​​വ​​രോ​​ടും സു​​ഹൃ​​ത്തു​​ക്ക​​ളോ​​ടും യാ​​ത്ര പ​​റ​​ഞ്ഞ് ഒ​​രു കു​​ടും​​ബ​​ത്തി​​ന്‍റെ മു​​ഴു​​വ​​ൻ പ്ര​​തീ​​ക്ഷ​​ക​​ളു​​മാ​​യി പോ​​യ കെ​​വി​​ൻ എ​ന്നാ​ൽ, ഖ​​ത്ത​​റി​​ൽ വി​​മാ​​ന​​മി​​റ​​ങ്ങി​​യ ഉ​​ട​​ൻ പോ​​ലീ​​സ് പി​​ടി​​യി​​ലാ​​വു​​ക​​യാ​​യി​​രു​​ന്നു.

കെ​​വി​​നു വീ​​സ ന​​ൽ​​കി​​യ ബാ​​ർ ഹോ​​ട്ട​​ലി​​ൽ പ​​രി​​ച​​യ​​പ്പെ​​ട്ട ര​​ണ്ടു പേ​ർ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ​നി​ന്നു പു​റ​പ്പെ​ടും​മു​ന്പ് കെ​​വി​​ന്‍റെ കൈ​​വ​​ശം ഒ​​രു ബാ​​ഗ് ന​​ൽ​​കി​​യി​​രു​​ന്നു. ഈ ​​ബാ​​ഗ് ഖ​​ത്ത​​റി​​ൽ ഇ​​വ​​രു​​ടെ ബ​​ന്ധു​​വി​​നു ന​​ൽ​​ക​​ണ​​മെ​​ന്നാ​​ണു നി​​ർ​​ദേ​​ശി​​ച്ചി​​രു​​ന്ന​​ത്. ബാ​​ഗ് വാ​ങ്ങാ​നെ​ത്തു​ന്ന ആ​​ളു​​ടെ സൂ​​പ്പ​​ർ മാ​​ർ​​ക്ക​​റ്റി​​ലാ​​ണ് ജോ​​ലി വാ​​ഗ്ദാ​​നം ചെ​​യ്തി​​രു​​ന്ന​​ത്. ബാ​​ഗി​​ൽ ഭ​​ക്ഷ​​ണ​​വും വ​​സ്ത്ര​​ങ്ങ​​ളു​​മാ​​ണെ​​ന്നാ​​ണു പ​​റ​​ഞ്ഞി​​രു​​ന്ന​​ത്. അ​തു ച​​തി​​യാ​​യി​​രു​​ന്നെ​​ന്നും സൗ​​ഹൃ​​ദം ഭാ​​വി​​ച്ച​​വ​​ർ ക​​ഞ്ചാ​​വ് റാ​​ക്ക​​റ്റി​​ന്‍റെ ഏ​​ജ​​ന്‍റു​​മാ​​രാ​​യി​​രു​​ന്നെ​​ന്നും കെ​​വി​​ൻ അ​​റി​​ഞ്ഞി​​രു​​ന്നി​​ല്ലെ​ന്നും റോ​സ​മ്മ പ​റ​യു​ന്നു.

കെ​​വി​​ന്‍റെ ജ​​യി​​ൽ മോ​​ച​​ന​​ത്തി​​നാ​​യി അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യ​​പ്പോ​​ഴാ​​ണ് ഇ​​ത്ത​​ര​​ത്തി​​ൽ നി​​ര​​വ​​ധി നി​ര​പ​രാ​ധി​ക​ളാ​യ യു​​വാ​​ക്ക​​ൾ കെ​​ണി​​യി​​ൽ​​പെ​​ട്ട് ജ​​യി​​ലി​​ലു​​ണ്ടെ​ന്നു റോ​​സ​​മ്മ അ​​റി​​ഞ്ഞ​​ത്. മ​​ക​​ന്‍റെ മോ​​ച​​ന​​ത്തി​​നാ​​യി എം​​ബ​​സി​​ക്കും ഖ​​ത്ത​​ർ ഭ​​ര​​ണ​​കൂ​​ട​​ത്തി​​നും വാ​​സ്ത​​വം വി​​വ​​രി​​ച്ചു റോ​​സ​​മ്മ നി​​വേ​​ദ​​നം ന​​ൽ​​കി​​യി​​രു​​ന്നു.

വീ​സ ത​​ട്ടി​​പ്പ് ന​​ട​​ത്തു​​ന്ന കേ​​ര​​ള​​ത്തി​​ലെ ക​​ഞ്ചാ​​വ് റാ​​ക്ക​​റ്റി​​നെ​​തി​​രേ ഇ​​ന്ത്യ​​ൻ വി​​ദേ​​ശ​​കാ​​ര്യ വ​​കു​​പ്പി​​നും കേ​​ര​​ള മു​​ഖ്യ​​മ​​ന്ത്രി, ഡി​​ജി​​പി എ​​ന്നി​​വ​​ർ​​ക്കും പ​​രാ​​തി​​ക​​ളും ന​​ൽ​​കി. അ​​ന്വേ​​ഷ​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ടും കെ​​വി​​ൻ ഉ​​ൾ​​പ്പ​​ടെ ജ​​യി​​ലി​​ൽ ക​​ഴി​​യു​​ന്ന മ​​ല​​യാ​​ളി യു​​വാ​​ക്ക​​ളു​ടെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​നു​മാ​യി കേ​​ര​​ള ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ക്കാ​​നൊ​​രു​​ങ്ങു​​ക​​യാ​​ണ് റോ​​സ​​മ്മ

കേരളത്തിൽ പടരുന്നത് മരണം വിതയ്ക്കുന്ന പനി ; രക്ഷക്കായ് അറിഞ്ഞിരിക്കേണ്ട മുൻകരുതലുകൾ

കോഴിക്കോട് : കേരളം ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത രോഗ ഭീതിയിലാണിപ്പോൾ . രോഗ ബാധയുണ്ടായാൽ വളരെപ്പെട്ടന്ന് മരണം സംഭവിക്കുന്ന നിപ്പാ വൈറസ് എന്ന രോഗാണു പരത്തുന്ന പനിയാണ് ഈ ഭീതിക്ക്‌ നിദാനം. ഇതിനോടകം ചികിത്സിച്ച നേഴ്സ് അടക്കം 10 പേരാണ് മരണപ്പെട്ടത്. ഇതിൽ തന്നെ ഒരു കുടുംബത്തിലെ മൂന്നു പേരും.പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്‌സും പെരുവണ്ണാമൂഴി ചെമ്പനോട സ്വദേശിയുമായ ലിനി പുതുശ്ശേരി(31) ആണ് മരിച്ചത്.

ഇവരുടെ മൃതദേഹം വൈറസ് പടരാതിരിക്കാന്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ വൈദ്യുതി ശ്മശാനത്തിലാണ് സംസ്‌കരിച്ചത്. നിപ്പാ വൈറസ് ബാധിച്ചു മരിച്ച ചങ്ങരോത്തെ സഹോദരങ്ങളെ പേരാമ്പ്ര താലുക്കാശുപത്രിയില്‍ ചികിത്സിച്ചത് ലിനിയാണ്.ഇതോടെ നിപ്പ വൈറസ് അടക്കം കോഴിക്കോടും മലപ്പുറത്തും പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി.

എന്താണ് നിപ്പാ വൈറസ്

മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം.

അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാൻ വളരെ വലിയ സാധ്യതയുണ്ട്. അതുപോലെതന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം.അഞ്ച് മുതൽ 14 ദിവസം വരെയാണ് ഇൻകുബേഷൻ പീരിയഡ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങൾ വ്യക്തമാകാൻ ഇത്രയും ദിവസങ്ങൾ വേണം.

പ്രധാന ലക്ഷണങ്ങള്‍

പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം.

രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങൾക്കകം തന്നെ കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള ശ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് എന്നിവയിൽനിന്നും റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ ഉപയോഗിച്ച് വൈറസിനെ വേർതിരിച്ചെടുക്കാൻ സാധിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. പക്ഷിമൃഗാദികളും വവ്വാലും ഭാഗികമായി ആഹരിച്ച പേരയ്ക്ക, ചാമ്പയ്ക്ക, മാങ്ങ തുടങ്ങിയ കായ്ഫലങ്ങൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
2. വവ്വാലിന്‍റെ കാഷ്ഠം വീഴാൻ സാധ്യതയുള്ള ഒന്നും ഉപയോഗിക്കാതിരിക്കുക. ഉദാഹരണമായി വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ തുറന്ന കലത്തിൽ ശേഖരിക്കുന്ന തെങ്ങ്/പന കള്ള് ഉപയോഗിക്കാതിരിക്കുക.

3. പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുമായി വരുന്ന രോഗികളുമായി ഇടപഴകുമ്പോൾ ആരോഗ്യപ്രവർത്തകർ വ്യക്തിഗതമായ സുരക്ഷാമാർഗ്ഗങ്ങൾ ഉപയോഗിക്കണം. പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളെ പരിചരിക്കുന്നവരും ശ്രദ്ധിക്കേണ്ടതുണ്ട്.
4. രോഗികളുടെ അടുത്ത് കൂടുതൽ സമയം ചെലവാക്കാതിരിക്കുക.
5. പനി ഉള്ളവരെ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കുക.
6. രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടശേഷം സോപ്പുപയോഗിച്ച് കൈ നന്നായി കഴുകി വൃത്തിയാക്കുക.
7. പനി ബാധിച്ചവരുടെ ശരീരം സ്പർശിച്ചവർ ഉടനെ സോപ്പുപയോഗിച്ച് നന്നായി കഴുകുക. മൃതദേഹ ശുശ്രൂഷ ചെയ്തവർ ഉടനെതന്നെ സോപ്പുപയോഗിച്ച് നന്നായി കുളിക്കുക.
വളരെ പ്രധാനപ്പെട്ട ഈ വാർത്ത പരമാവധി ഷെയർ ചെയ്ത് പൊതു ജനങ്ങളിൽ എത്തിക്കൂ…

ഇനി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ ശരിക്കും എട്ടിന്‍റെ പണി കിട്ടും സൂക്ഷിച്ചോ

ഇനി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ ശരിക്കും എട്ടിന്‍റെ പണി കിട്ടും സൂക്ഷിച്ചോ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥ നിയമത്തില്‍ നിലവിലില്ലാത്തതിനാല്‍ പോലീസിന് കേസ് എടുക്കാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിച്ചത്.
പോലീസ് ആക്ട് 118(ഇ) വകുപ്പനുസരിച്ച് ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചാല്‍ ഒരാള്‍ അറിഞ്ഞു കൊണ്ട് പൊതുജനങ്ങളെയും പൊതു സുരക്ഷയെയും അപകടപ്പെടുത്തുന്ന നടപടിയായിട്ടാണ് പോലീസ് കേസെടുക്കാറ് പക്ഷെ ഈ ചേട്ടന്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്ക്കുക ഉപകരിക്കും

വ്യാജ പ്രചാരണം നിര്‍ത്തുക പന്തിരിക്ക പണി മരണം സത്യാവസ്ഥ ഇതാണ്

വ്യാജ പ്രചാരണം നിര്‍ത്തുക പന്തിരിക്ക പണി മരണം സത്യാവസ്ഥ ഇതാണ് സുഹൃത്തുക്കളെ ഇരുട്ടിന്റെ മറവിൽ ഇരുന്ന് വ്യാജ വാർത്തകളും വീഡിയോകളും വ്യാജ പോസ്റ്റുകളും സൃഷ്ഠിക്കുന്നവർക്ക് മറ്റുള്ളവർക്കുണ്ടാവുന്ന വിഷമവും വേദനയും ദുഃഖവും എല്ലാം കണ്ടാൽ അവർക്ക് അതിൽ നിന്ന് ഒരു ഹോബിയും സന്തോഷവും ആനന്ദവും കിട്ടുകയും അവർ പടച്ച് വിടുന്ന വ്യാജ പോസ്റ്റുകൾക്ക് റേറ്റിംഗും കൂടുന്നു.അത്രക്കാരാണ് ഇതിന് പിന്നിൽ.വ്യാജ പോസ്റ്റുകളും വീഡിയോ ക്ലിപ്പുകളും തിരിച്ച് അറിയുക..സത്യം മനസ്സിലാക്കി തന്നതിൽ വളരെ നന്ദി എല്ലാ കൂട്ടുകാരും അറിയുക

നടി ലെനയുടെ പുതിയ പണി കണ്ട് കണ്ണ് തള്ളി ആരാധകർ ; വീഡിയോ ഞെട്ടിക്കും [SHARE]

മലയാളികളുടെ പ്രിയ നടിയാണ് ലെന. പ്രായം കൂടും തോറും മമ്മൂക്കയെ പോലെ സൗന്ദര്യം കൂടുന്ന നടി എന്ന വിശേഷണം ഉള്ള ആളാണ് ലെന. ലെനയുടെ പുതിയ മേക്ക് ഓവറാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. വീഡിയോ കണ്ട ശേഷം പോസ്റ്റ്‌ ഷെയര്‍ ചെയ്യുക…

“പണ്ട് പള്ളികളിലും അമ്പലങ്ങളിലും പ്രാര്‍ത്ഥിക്കാനെത്തുന്നവരുടെ ചെരിപ്പുകള്‍ ഞാന്‍ മോഷ്ടിച്ചിട്ടുണ്ട് ” ; പോയ കാലത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ അരിസ്‌റ്റോ സുരേഷ്

“പണ്ട് പള്ളികളിലും അമ്പലങ്ങളിലും പ്രാര്‍ത്ഥിക്കാനെത്തുന്നവരുടെ ചെരിപ്പുകള്‍ ഞാന്‍ മോഷ്ടിച്ചിട്ടുണ്ട് ” അരിസ്റ്റോ സുരേഷ്

Image result for aristo suresh

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് അരിസ്റ്റോ സുരേഷ്. ചിത്രത്തിലെ മുത്തേ പൊന്നേ എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹത്തെ പ്രേക്ഷകര്‍ക്കെല്ലാം സുപരിചിതനാക്കിയിരുന്നത്.

Screenshot_2018-04-01-19-12-56-334_com.google.android.youtube

ആലാപനത്തിനു പുറമേ ചിത്രത്തില്‍ ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ചും അരിസ്‌റ്റോ സുരേഷ് പ്രേക്ഷക പ്രശംസകള്‍ നേടിയിരുന്നു. മമ്മൂട്ടി നായകനായ പരോള്‍ എന്ന ചിത്രത്തിലാണ് നടന്‍ ഒടുവിലായി അഭിനയിച്ചിരുന്നത്.

aristo-suresh

സിനിമാത്തിരക്കുകള്‍ക്കിടെ തിരുവനന്തപുരത്ത് നടക്കുന്ന കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ നടന്‍ എത്തിയിരുന്നു.

suresh-thamapanoor1.jpg.image.784.410.jpg.image.784.410

ഞാന്‍ കണ്ടിട്ടുളള എറ്റവും നല്ല സിനിമ മൈഡിയര്‍ കുട്ടിച്ചാത്തനാണ്. ഇന്നൊന്നും കുട്ടികളുടെ പേരില്‍ ഇറങ്ങുന്നതൊന്നും അങ്ങനെയുളള സിനിമകളല്ല. കുട്ടികളുടെതെന്ന പേര് മാത്രമേ ഉളളൂ. ഇക്കാരണം കൊണ്ടു തന്നെ കുട്ടികളെയും മുതിര്‍ന്നവരെയും ഇത്തരം സിനിമകള്‍ രസിപ്പിക്കുന്നില്ല.

maxresdefault

കുട്ടികളുടെ സിനിമകളില്‍ അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് അവതരിപ്പിക്കേണ്ടത്”. അരിസ്‌റ്റോ സുരേഷ് പറഞ്ഞു.

film-industry

“പണ്ട് പള്ളികളിലും അമ്പലങ്ങളിലും പ്രാര്‍ത്ഥിക്കാനെത്തിയവരുടെ ചെരിപ്പുകള്‍ മോഷ്ടിച്ച് ഞാന്‍ സിനിമകള്‍ കണ്ടിട്ടുണ്ട്.

ഇന്ന് ചെറിയ ചെറിയ ചലച്ചിത്ര മേളകള്‍ ഉള്‍പ്പെടെ ഉളളതിനാല്‍ കുട്ടികള്‍ക്ക് സൗജന്യമായി സിനിമകള്‍ കാണാനുളള അവസരങ്ങള്‍ ഉണ്ട്. ജീവിതാനുഭവങ്ങള്‍ സ്വാംശീകരിച്ച് സിനിമയെടുക്കുന്നവര്‍ക്ക് വിജയിക്കാനാവും” നടന്‍ പറഞ്ഞു.

ഭക്തി ഗാനമേളയില്‍ പങ്കെടുത്ത ഒരു നാടന്‍ പാട്ടുകാരന് ജനങ്ങള്‍ എറിഞ്ഞു നല്‍കിയ 50 ലക്ഷം രൂപ

ഭക്തി ഗാനമേളയില്‍ പങ്കെടുത്ത ഒരു നാടന്‍ പാട്ടുകാരന് ജനങ്ങള്‍ എറിഞ്ഞു നല്‍കിയ പണം കണ്ട് അന്തം വിട്ടിരിക്കുകയാണ് സംഘാടകരും സമൂഹ മാധ്യമങ്ങളും. ഗാനം ആലപിക്കുന്നതിനിടെ ഇദ്ദേഹത്തിന് ജനങ്ങള്‍ നല്‍കിയ നോട്ടുകള്‍ മുഴുവന്‍ കൂട്ടി നോക്കിയപ്പോള്‍ ഏവരും ഒന്ന് ഞെട്ടി.

ഏകദേശം 50 ലക്ഷം രൂപയാണ് ഈ നാടന്‍ പാട്ടുകാരന് ജനങ്ങള്‍ സന്തോഷത്തിന്റെ ഭാഗമായി നല്‍കിയത്. ഗുജറാത്തിലെ വല്‍സാദ് ഗ്രാമത്തിലുള്ള കല്‍വാഡ് ഗ്രാമത്തിലാണ് ഈ അത്ഭുതപ്പെടുത്തുന്ന സംഭവം അരങ്ങേറിയത്. കല്‍വാഡ് ഗ്രാമ അദ്ധ്യക്ഷന്റെ നേതൃത്വത്തിലായിരുന്നു ഗാനമേള സംഘടിപ്പിക്കപ്പെട്ടത്.

ഗ്രാമത്തിലേക്ക് ഒരു ആംബുലന്‍സ് വാങ്ങുവാനുള്ള ധനസമാഹരണത്തിനായിട്ടായിരുന്നു ഭക്തി ഗാനമേള. അതു കൊണ്ട് തന്നെ ഗ്രാമവാസികള്‍ എല്ലാം തന്നെ കയ്യ് മെയ് മറന്ന് പണം നല്‍കുവാനും തയ്യാറായി.

ഉത്തരേന്ത്യയില്‍ പ്രത്യേകിച്ച് ഗുജറാത്തില്‍ ഗാനം അലപിക്കുന്നതിനിടെ ഗായകര്‍ക്ക് മുന്നില്‍ ജനങ്ങള്‍ പണം എറിഞ്ഞു നല്‍കുന്നത് സ്ഥിരം കാഴ്ച്ചയാണ്. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു നോട്ടു മഴ തന്നെയായിരുന്നു ഈ നാടന്‍ പാട്ടുകാരന്റെ ആലാപനത്തിനിടയില്‍ സംഭവിച്ചത്. സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായാണ് ഇതിന്റെ വീഡിയോ പ്രചരിക്കപ്പെടുന്നത്.

ANI

@ANI

Ashish Patel, Sarpanch of Kalwada village in Valsad, had organised the programme to collect money for Jalaram Manav Seva Trust, a charitable organisation so that they could bring ambulance in the village https://twitter.com/ANI/status/997980514186219520