ട്രാവൽ വസൈ കോട്ടയും വജ്രേശ്വരിയും

– സിദ്ദീഖ് പെരിന്തൽമണ്ണ യാത്രകളൊക്കെയും പൊടുന്നനെയായിരുന്നു. അല്ലെങ്കിൽ മുൻകൂട്ടി നിശ്ചയിച്ചാലും തടസ്സങ്ങളിൽ പെട്ട് ഒഴിവാകേണ്ടി വരുമെന്ന് കരുതിയിരിക്കുമ്പോഴായിരിക്കും. ഇത്തവണയും മഹാരാഷ്ട്രയിലേക്കുള്ള പുറപ്പാട് അങ്ങനെ തന്നെ. ഒരു സുഹൃത്ത് എഴുത്തിൻ്റെ പശ്ചാതലം മുംബൈയും പ്രാന്തപ്രദേശങ്ങളുമാണെന്നും അവിടം സന്ദർശിക്കണമെന്നും പോരുന്നോ എന്നും ചോദിച്ചപ്പോൾ നിനച്ചില്ല യാത്ര തരാകുമെന്ന്. പതിവുപോലെ ഇല്ലെന്നു തന്നെ പറഞ്ഞു. പിന്നെ പിന്നെ നിർബന്ധിച്ചെങ്കിലും ആശവെക്കാതെ നടന്നു. ആകെ ചെയ്തത് അലസമായി ടിക്കറ്റ് ബുക്ക് ചെയ്യുക മാത്രം. പോകുന്ന അന്ന് കുഴപ്പമില്ലെന്ന് കണ്ട് ഒരുക്കമായി. വൈകുന്നേരത്ത് പുറപ്പെടുന്ന […]

ഇടുക്കിയുടെ സ്വന്തം റെയിൻബോ വാട്ടർഫാളിലേക്കുള്ള ട്രെക്കിങ്ങിന്റെ വിളി.

By akhil sasidaran ” ചേട്ടാ അട്ടയുടെ കടിയും, കുറച്ചു കട്ടിയായായ ട്രെക്കിങ്ങിനും റെഡി ആണേൽ ഒരു കിടിലൻ വെള്ളച്ചാട്ടത്തിൽ പോകാം നമുക്ക്. ” ജസ്റ്റിൻ ബ്രോയുടെ ഈ ചോദ്യത്തിന് എനിക്ക് ഒരു മറുപടിയേ ഉണ്ടായിരുന്നുള്ളു ഇന്ന് പോകണോ അതോ നാളെയോ എന്ന്. 😃 മനസ്സിനും ശരീരത്തിനും ഒരേ സമയം സംതൃപ്തി നൽകുന്ന ഒരു ട്രാവൽ ആക്ടിവിറ്റി ഏതാണ് ചോദിച്ചാൽ ഒറ്റ ഉത്തരം മാത്രം ഫോറെസ്റ് ട്രെക്കിങ്ങ്. മഴക്കാടുകളിലെ ശുദ്ധമായ വായുവും , ഈർപ്പം നിറഞ്ഞ മണ്ണും […]

ആരുംകൊതിക്കുന്നയാത്ര അമ്മയോടൊപ്പം…

💐💐💐♥️ By: Akesh Cheruvathery & Haritha N Haridas ഓരോ യാത്ര കഴിയുമ്പോഴും അമ്മക്ക് യാത്രയോടുള്ള ഹരം കൂടിവരുന്നു എന്ന് മനസ്സിൽ പൂർണമായും ഉറപ്പിച്ച ഒരു യാത്ര ആയിരുന്നു ഇത്തവണ. രാവിലെ ചായ കുടിച്ചു സ്വപ്നം കണ്ടുകൊണ്ട് ഇരിക്കുമ്പോഴായിരുന്നു അമ്മയുടെ ആ ചോദ്യം “ഡാ ഇന്ന് അവധി അല്ലേ നമ്മൾക്ക് എങ്ങോട്ടെങ്കിലും ഒക്കെ ഒന്ന് പോയാലോ? ” പെട്ടന്ന് പ്രതീക്ഷിക്കാതെ അങ്ങനെ ഒരു ചോദ്യം കേട്ടത് കൊണ്ടോ എന്തോ ” എന്നാൽ പിന്നെ അമ്മക്ക് ഇത് […]

900_കണ്ടി

⛈ ❣ #900_കണ്ടി ❣ ⛈ 💚♥️ By : Sharon Renil ഇന്നലെ മഴയും കൊണ്ട് ഓരോ സർബത്തും കുടിച്ചിരിക്കുമ്പോഴാണ് 900 കണ്ടി ⛈ ചർച്ചയിലേക്ക് വരുന്നത് …ഒരുപാട് കേട്ടിട്ടുള്ള സ്ഥലമാണെങ്കിലും ഒന്ന് പോവ്വാൻ പറ്റിയിട്ടില്ല …, ഇനി ഫുൾ ടൈം നാട്ടിൽ തന്നെ സുഖം സുന്ദരം എന്നൊക്കെ പറഞ്ഞു വന്നിട്ട് നിന്ന് തിരിയാൻ നേരം കിട്ടിയിട്ടില്ല ഇതുവരെ 😬 …..എന്നാൽ പിന്നെ ഈ ഞായറാഴ്ച വെറുതേ ഉറങ്ങിക്കളയാതെ 900 കണ്ടിയിലേക്ക് ഒരു മൺസൂൺ ട്രിപ്പ് […]

മഴക്കാലം ആസ്വദിക്കുവാനായി പാലരുവി വെള്ളച്ചാട്ടത്തിലേക്ക് പോകാം.

കൊല്ലം ജില്ല ____ മഴക്കാലം ആസ്വദിക്കുവാനായി പാലരുവി വെള്ളച്ചാട്ടത്തിലേക്ക് പോകാം. ________ “പാൽ പോൽ രുചി പാലരുവി” _________ ഉയരത്തിന്റെ കാര്യത്തിൽ രാജ്യത്തു 32–ാം സ്ഥാനത്തു നിൽപ്പുണ്ടു പാലരുവി വെള്ളച്ചാട്ടം. പേരു പോലെ പാൽ നുരകൾ പാദസരം കിലുക്കിയൊഴുകിപ്പതിക്കുന്ന കാനന ഭൂമി. മൺസൂൺ തുടങ്ങുമ്പോൾ ഈ വെള്ളച്ചാട്ടത്തിലേക്ക് സന്ദർശകർ വന്നു തുടങ്ങും . യാത്ര വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ ✍️📷 കേരളത്തിലെ മൺസൂൺ നാട്ടിലും കാട്ടിലും മേട്ടിലും മഴ തിമർത്തു പെയ്യുന്ന കാലം. പാലരുവിയിലേക്കു […]

ചീയപ്പാറ വെള്ളച്ചാട്ടവും തലിമാലി വെള്ളച്ചാട്ടവും കണ്ട് മൂന്നാറിലേക്ക്

Idukki Explore 1/10 By Muhammed unais p ആദ്യമായി ഞാന്‍ ഇടുക്കിയിലെത്തുന്നത് 2010ല്‍ ആണ്. അന്ന് കണ്ട സ്ഥലങ്ങളില്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ട് മാട്ടുപ്പെട്ടി ഡാമും ഇരവികുളം നാഷ്ണല്‍ പാര്‍ക്കും, പിന്നെ കുമളി റൂട്ടിലെ കുറച്ച് തേയിലത്തോട്ടങ്ങളും. വീണ്ടും ഒന്ന് മൂന്നാര്‍ പോവാന്‍ ആഗ്രഹം തുടങ്ങിയിട്ട് കുറച്ച് കാലമായി. മുമ്പ് നീല കുറിഞ്ഞ പൂത്ത സമയത്ത് മൂന്നാറിലെത്താന്‍ കഴിഞ്ഞില്ല. അങ്ങനെയിരിക്കെയാണ് ഈ ലോക്ക്ഡൗണ്‍ കാലത്ത് തൊണ്ടി മലയില്‍ കുറിഞ്ഞി പുത്തിരിക്കുന്നു എന്ന വാര്‍ത്ത. അങ്ങനെ കുറിഞ്ഞിപൂക്കള്‍ ഒന്ന് […]

അയ്യപ്പന്‍ കോവില്‍ തൂക്കുപാലം.

By : Muhammed unais p പെരിയാര്‍ നദിക്ക് കുറുകെ അയ്യപ്പൻ കോവിൽ – കാഞ്ചിയാർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ തൂക്കുപാലം. വേകുന്നരങ്ങള്‍ ചിലവഴിക്കാന്‍ പറ്റിയ ഒരിടം കൂടിയാണ് ഈ അയ്യപ്പന്‍ കോവില്‍ തൂക്കുപാലവും പരിസരവും. കട്ടപ്പന കുട്ടിക്കാനം റോഡിൽ മാട്ടുക്കട്ടയിൽ നിന്ന് 2 കി.മി യാത്ര ചെയ്താൽ അയ്യപ്പൻ കോവിൽ തൂക്കു പാലത്തിൽ എത്താം. പതിറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഹൈറേഞ്ചിലെ ആദ്യ കുടിയേറ്റ സ്ഥലമാണ് അയ്യപ്പൻ കോവിൽ. ഇടുക്കി ജില്ലയിലെ ഏറ്റവും നീളം കൂടിയ തൂക്കു […]

ശൈത്യകാലത്തിൻ്റെ വരവറിയിച്ചു പോലുർ ..

By Sabari varkala കൊടൈക്കനാലിലെ മന്നവന്നുരിൽ നിന്നും മനോഹരമായ മലനരകൾക്കു നടുവിലൂടെ ഉള്ള പോലുർ യാത്ര നൽകുന്ന സുഖം ഒന്ന് അനുഭവിച്ചു അറിയേണ്ടത് തന്നെയാണ് .മഴ വീഴുന്നപോലെ മഞ്ഞു വീഴുന്നത് കണ്ടാൽ ആരുടേയും മനസ് നിറഞ്ഞു തുളുമ്പും .പുതു മഴ നനയാൻ നീ കൂടെ ഉണ്ടെങ്കിൽ ഓരോ തുള്ളിയെയും നിന്റെ പേരിട്ടു വിളിക്കുമെന്ന് പറഞ്ഞ വിനയൻ മാഷിനെ നേരിട്ട് കണ്ടിരുന്നേൽ ചോദിക്കാമായിരുന്നു , മഞ്ഞു മഴ പെയ്യുന്ന ഈ അവസരത്തിൽ അതിനെ എങ്ങനെ വർണിക്കുമായിരുന്നു എന്ന് . […]

മൃതസഞ്ജീവനികൾ പൂക്കുന്ന അഗസ്ത്യാർകൂടം

വിവരണം : അഖിൻ നെയ്യാറ്റിൻകര യാത്രകളോരോന്നും ചരിത്രത്തിലേക്കുള്ള സഞ്ചാരങ്ങളാണ്. ഓരോ ദേശത്തിനും കാലത്തിനും നമ്മോടു സംവദിക്കുവാൻ ഒരുപാടുണ്ടാവും, കേൾക്കാൻ നാം ചെവി കൂർപ്പിക്കുമെങ്കിൽ “ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അതാണ് അഗസ്ത്യാർകൂടം.” കേരളത്തിലെ ട്രെക്കിങ് പാതകളിൽ ഏറ്റവും കഠിനമായ പാത എന്ന വിശേഷണമുള്ള അഗസ്ത്യാർകൂടം ട്രെക്കിങ് ഈ വർഷം ജനുവരി 14 മുതൽ ഫെബ്രുവരി 18 വരെയാണ് ട്രെക്കിങ്ങിന് അനുവദിച്ചിരിക്കുന്ന സമയ പരിധി അങ്ങനെ ജനുവരി 8ന് ഞാൻ എന്റെ ഊഴവും കാത്ത് നിന്ന് കൃത്യം 11മണിക്ക് തന്നെ […]

ചിറ്റീപ്പാറ മേഘ മലയിലെ തങ്ക പ്രഭയാർന്നൊരു സൂര്യോദയം

യാത്ര വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ ചിറ്റീപ്പാറ വ്യൂ പോയിന്റ് തികച്ചും ഗ്രാമാന്തരീക്ഷവും , ക്ഷേത്രാന്തരീക്ഷവും ചേർന്നൊരു സ്ഥലമാണ്. തിരുവനന്തപുരത്തുക്കാരുടെ മീശ പുലി മല , മേഘ മല എന്നീ പേരുകളിലും ഇന്ന് ചിറ്റീപ്പാറ വ്യൂ പോയിന്റ് അറിയപ്പെടാൻ തുടങ്ങിയിരിക്കുന്നു. യാദൃചികമയാണ് ഈ വ്യൂ പോയിന്റിനെ കുറിച്ച് സുഹൃത്ത് വിഷ്ണു മുഖേന അറിയാൻ ഇടയാക്കുന്നത്. എങ്കിൽ പിന്നെ ചിറ്റീപ്പാറ വ്യൂ പോയിന്റിലെ തങ്ക പ്രഭയിൽ ഉദിച്ച് വരുന്ന സൂര്യോദയം കാണാനായി ഞങ്ങൾ പുലർച്ചെ നാല് മണിക്ക് […]