കൈ കാലുകൾ കറുത്ത് ഇരുണ്ട നിറം എങ്കിൽ ഇതൊന്നു പരീക്ഷിക്കൂ മണിക്കൂറുകൾക്കുളിൽ നിറം ഉള്ളതാക്കാം..!

ഇരുണ്ട കൈ കാലുകൾക്ക് നിറം വെയ്ക്കാൻ നിങ്ങൾ ഉറപ്പായും ചെയ്തിരിക്കണ്ട ചില കാര്യങ്ങൾ ഉണ്ട് കാണുക ഷെയർ ചെയ്യുക

അന്യഗ്രഹ ജീവികളെ കണ്ടെത്തുവാൻ അധികം പരിശ്രമിച്ചാൽ അതു ഭൂമിയുടെയും മനുഷ്യവര്‍ഗത്തിന്റെയും നിലനിൽപ്പിനു ഭീഷണിയാകും

ശാസ്ത്രജ്ഞർ ഏറെക്കാലമായി അന്വേഷിക്കുന്ന ഒരു കാര്യമാണ് അന്യഗ്രഹ ജീവനും ജീവികളും‍. ഭൂമിയുൾപ്പെടുന്ന സൗരയൂഥത്തിലെ അന്യഗ്രഹങ്ങളായ ചൊവ്വയിലും മറ്റും ജീവനുണ്ടോയെന്നാണ് മനുഷ്യന്‍ ആദ്യമന്വേഷിച്ചത്. ഈ ഗ്രഹങ്ങളിലെങ്ങും ജീവന്റെ അംശം കണ്ടെത്താനാവാത്തതു കൊണ്ടാണോ എന്തോ, മനുഷ്യൻ തന്റെ അന്വേഷണം അന്യ സൗരയൂഥങ്ങളിലേക്കു നീട്ടി. മനുഷ്യന്റെ ഈ അന്വേഷണം എവിടെയവസാനിക്കുമെന്ന് ആർക്കറിയാം?

ഇതുവരെ മറ്റു ഗ്രഹങ്ങളിൽ ജീവനുണ്ടെന്നു സ്ഥിരീകരിക്കാനായിട്ടില്ലെങ്കിലും ഭൂമിയ്ക്കു സമാനമായ ഗ്രഹങ്ങൾ പ്രപഞ്ചത്തിന്റെ വിദൂര കോണിലെവിടെയോ ഉണ്ടെന്നു തന്നെ ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ഈ വിശ്വാസവുമായി അന്യഗ്രഹ ജീവികളുടെ പിന്നാലെ പോകുന്നവർക്കു മുന്നറിയിപ്പുമായി ഇപ്പോഴിതാ ചില ശാസ്ത്രജ്ഞർ രംഗത്തെത്തിയിരിക്കുന്നു. അന്യഗ്രഹ ജീവികളെ കണ്ടെത്തുവാൻ അധികം പരിശ്രമിച്ചാൽ അതു ഭൂമിയുടെയും മനുഷ്യവര്‍ഗത്തിന്റെയും നിലനിൽപ്പിനു ഭീഷണിയാകുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

മനുഷ്യർ അവരെ തെരയുന്നതായി അന്യഗ്രഹ ജീവികളറിഞ്ഞാൽ ഭൂമിയെ മുഴുവൻ അവർ നശിപ്പിക്കുമെന്നാണു ഈ ശാസ്ത്രജ്ഞരുടെ അഭിപ്രായം. അവരെ നാം കണ്ടെത്തുന്നതു നിർബന്ധമല്ല. അവരുടെ ആശയവിനിമയ സിഗ്നലുകൾ മനസിലാക്കുവാൻ നാം ശ്രമിച്ചാലും അവർ നമ്മെ ആക്രമിച്ചു നശിപ്പിക്കും. ടെക്നോളജിയിൽ വളരെയധികം മുന്‍ുപിട്ടു നിൽക്കുന്നവരാണ് അന്യഗ്രഹ ജീവികൾ. ഭൂമിയിൽ ജീവനുണ്ടെന്ന സൂചന അവർക്കു ലഭിച്ചാൽ അവർ തീർച്ചയായും ഭൂമിയെ നശിപ്പിക്കുക തന്നെ ചെയ്യും, ശാസ്ത്രജ്ഞർ തങ്ങളുെട ഭയം വെളിപ്പെടുത്തുന്നു.

ഭൂമിയ്ക്കു പുറത്ത് ആകാശവിതാനത്തിൽ ജീവനുണ്ടെന്നു വിശ്വസിക്കുന്ന ശാസ്ത്രജ്ഞർ അവ കണ്ടെത്താനുള്ള അക്ഷീണ പരിശ്രമത്തിലാണ്. ഇങ്ങനെയൊരു കണ്ടെത്തൽ നടന്നാൽ, ഉണ്ടാകാവുന്ന നേട്ടങ്ങളെക്കുറിച്ചും വിപത്തുകളെ കുറിച്ചും ശാസ്ത്രജ്ഞർ രണ്ടുതട്ടിലാണ് ഇപ്പോഴും. ഇനി ഇങ്ങനെ വാദപ്രതിവാദം നടത്തുന്നവർ ചില്ലറക്കാരാണെന്നു കരുതേണ്ട. അന്യഗ്രഹ ജീവനെ കണ്ടെത്താനായി പരിശ്രമിക്കുന്ന (search for extra terrestrial intelligent life – SETI) ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് ഈ വാദത്തിനു പിന്നിൽ.

ഭൂമിയുടെതിനു സമാനമായ അന്തരീക്ഷം, ജീവജാല വൈവിധ്യം, മഴ, പച്ചപ്പു നിറഞ്ഞ കാടുകൾ എന്നിവയുള്ള ഗ്രഹങ്ങൾ വേറെ ഉണ്ടാവില്ലെന്ന് അസ്ട്രോബയോളജി ശാസ്ത്രജ്ഞൻ ലൂയിസ് ഡാർട്നെൽ പറയുന്നു. പക്ഷേ അന്യഗ്രഹജീവികളെ കണ്ടുമുട്ടുന്നതിനു പരിശ്രമിക്കണോ?, അവരുടെ സന്ദേശങ്ങൾക്കു മറുപടി പറയണമോ?, നാം ഭൂമിയില്‍ ജീവിക്കുന്നുവെന്നു നാമവരോടു വെളിപ്പെടുത്തണോ? ഇവ അന്വേഷിക്കുന്നതിലെ മനുഷ്യന്റെ ധാർമ്മികതയെന്താണ്? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ ഡാർട്നെൽ ചോദിക്കുന്നു. ബ്രാഡ്ഫോർഡിൽ നടന്ന ബ്രിട്ടിഷ് സയൻസ് ഫെസ്റ്റിവലിൽ അധ്യക്ഷപ്രസംഗം നടത്തുന്നതിനിടെയാണ് ഡാർട്നെൽ ഈ അഭിപ്രായം പങ്കുവച്ചത്.

സെന്റ് ആൻഡ്രൂസ് യൂണിവേഴ്സിറ്റിയിലെ അലൻ പെന്നിയ്ക്കും സമാന അഭിപ്രായമാണുള്ളത്. എന്തെങ്കിലുമൊരു സന്ദേശം ആന്യഗ്രഹങ്ങളിലേയ്ക്കുന്നത് അപകടകരമല്ലേയെന്ന് അദ്ദേഹം ചോദിക്കുന്നു. ടെക്നോളജിയിൽ നമ്മളെക്കാൾ വളരെയധികം മുന്നിൽനിൽക്കുന്ന ഈ ജീവജാലം നമ്മുടെ സന്ദേശത്തോട് എങ്ങനെ പ്രതികരിക്കുമെന്നു പറയാനാവില്ലെന്നു പെന്നി കൂട്ടിച്ചേർക്കുന്നു.

കൊടുങ്കാട്ടിലകപ്പെട്ടവർ ഏതെങ്കിലും കടുവയുണ്ടെങ്കിൽ വന്നു പിടിയ്ക്കൂയെന്നു പറയുന്നതു പോലെയാകുമിത്. അന്യഗ്രഹജീവികൾ ഏതു തരക്കാരാണെന്നോ, അവരുടെ സ്വഭാവമെന്തെന്നോ മനുഷ്യർക്കറിയില്ല. മോശം സ്വഭാവത്തിന് ഉടമകളാണ് അവരെങ്കിൽ അവരെങ്ങനെ പ്രതികരിക്കുമെന്നു പറയാനാവില്ല.

ഇതിനുള്ളിൽ തന്നെ മനുഷ്യർ നഗരങ്ങൾ കെട്ടിപ്പൊക്കുന്നത് അവർ കണ്ടിട്ടുണ്ടാവാമെന്നും ചിലർ സംശയിക്കുന്നു. ടെക്നോളജിയിൽ വളരെയധികം മുന്നിട്ടുനിൽക്കുന്ന അവർ ഇതിനുള്ളിൽ നമ്മെക്കുറിച്ചു മനസിലാക്കിയിട്ടുണ്ടാവാം. അതിനാൽ അവർക്കു തകർക്കുവാനാണെങ്കിൽ ഇപ്പോഴാണെങ്കിലും തകർക്കുവാനാകും. അതിനാൽ ഈ പരീക്ഷണങ്ങൾ തുടരുന്നതില്‍ പേടിക്കേണ്ടതില്ലെന്ന് അലൻ പെന്നി പറയുന്നു.

അതേസമയം, മേൽപറഞ്ഞ അഭിപ്രായങ്ങളിൽ നിന്നെല്ലാം വിഭിന്നമായ ഒരഭിപ്രായവുമായി ഒരു കൂട്ടം ശാസ്ത്രജ്ഞർ നമ്മുടെ നിലനിൽപ്പിനു അന്യഗ്രഹജീവികളുടെ സഹായം വേണ്ടിവരുമെന്നു പറയുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾ, യുദ്ധം എന്നിവ മനുഷ്യനു വംശനാശ ഭീഷണി സൃഷ്ടിക്കും. ഇത്തരമൊരു ദുരവസ്ഥയിൽ നിന്നു മനുഷ്യനെ രക്ഷിക്കുവാൻ അന്യഗ്രഹ ജീവികൾക്കേ സാധിക്കുവെന്നാണ് ഇവരുടെ പക്ഷം.

വാദപ്രതിവാദമെന്തൊക്കെയായാലും അന്യഗ്രഹ ജീവികളെക്കുറിച്ചു കൂടുതൽ പഠനവുമായി മുന്നോട്ടു പോകുവാൻ തന്നെയാണ് ശാസ്ത്രജ്ഞരുടെ തീരുമാനം.

മരണമെത്തുന്നതിന് തൊട്ടുമുമ്പ് ക്യാന്‍സര്‍ രോഗിയെ ജീവിതപങ്കാളിയാക്കി; ലോകത്തെ കണ്ണീരണിയിച്ച് ദമ്പതികള്‍,!!

ന്യൂയോര്‍ക്ക്: ക്യാന്‍സര്‍ രോഗിയായിരുന്ന കാമുകിയെ മരണം തട്ടിയെടുക്കും മുമ്പേ ആശുപത്രി കിടക്കയില്‍ ജീവിതപങ്കാളിയാക്കി ലോകത്തെ കണ്ണീരണിയിച്ചു യു.എസ് ദമ്പതികള്‍. ഒരു വര്‍ഷം മുമ്പ് സ്തനാര്‍ബുദം ബാധിച്ച് കിടപ്പിലായ ഹീതര്‍ മോഷര്‍ എന്ന യുവതിക്കും കാമുകന്‍ ഡേവിഡിനും അമേരിക്കയിലെ ഫ്രാന്‍സിസ് ആശുപത്രി വിവാഹവേദിയായപ്പോള്‍ കണ്ടു നിന്ന ബന്ധുക്കളും സുഹൃത്തുക്കളും കണ്ണീരടക്കി.

2015 മേയില്‍ ഒരു ഡാന്‍സ് ക്ലാസില്‍ വച്ചാണ് ഹീതറും ഡേവിഡും കണ്ടുമുട്ടിയത്. ഇരുവരും നല്ല സൗഹൃദത്തിലായി. സൗഹൃദം പ്രണയത്തിലേക്ക് ചാഞ്ഞു തുടങ്ങിയ നേരത്തായിരുന്നു 2016 ഡിസംബറില്‍ ഹീതറിന് സ്തനാര്‍ബുദമാണെന്ന വാര്‍ത്തയറിഞ്ഞത്. എന്നാല്‍ അന്നു രാത്രി തന്നെ ഡേവിഡ് അവളെ ജീവിതത്തിലേക്ക് ക്ഷണിച്ചു. അര്‍ബുദത്തിന്റെ പാതയില്‍ നീ ഒറ്റയ്ക്കല്ലെന്ന് വാക്കു നല്‍കി അവള്‍ക്കൊപ്പം നടന്നു തുടങ്ങി.

എന്നാല്‍ മൂന്നാം ഘട്ടത്തിലേക്കടുത്ത ഹീതറിന്റെ അര്‍ബുദം അവളെ ഡേവിഡിന് തിരിച്ചു നല്‍കില്ലെന്ന് ഉറപ്പായി. മാസങ്ങള്‍ കടന്നു പോയി. ഹീതര്‍ പൂര്‍ണമായും കിടപ്പിലായി. പ്രണയസാമീപ്യമായി ഡേവിഡ് ആശുപത്രി കിടക്കയ്ക്കരികിലുണ്ടായിരുന്നു. കൃത്യം ഒരു വര്‍ഷം ഹീതര്‍ അര്‍ബുദത്തോട് പടപൊരുതി. 2017 ഡിസംബര്‍ 30ന് വിവാഹിതരാകാന്‍ ഹീതര്‍ – ഡേവിഡ് ദമ്പതികള്‍ തീരുമാനിച്ചു. എന്നാല്‍ ഏതു നിമിഷവും മരണം ഹീതറിനെ തേടിയെത്തിയേക്കുമെന്ന ഭയത്തില്‍ ഡിസംബര്‍ 23ന് അവര്‍ വിവാഹിതരായി. 18 മണിക്കൂര്‍ മാത്രം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവില്‍ ഹീതര്‍ ജീവിതത്തോട് വിട പറഞ്ഞു. ഡേവിഡിനോടും.

”ഹീതറിന് മാത്രമേ അതിന് സാധിക്കുമായിരുന്നുള്ളൂ, മറ്റാരെങ്കിലുമായിരുന്നെങ്കില്‍ മരണത്തിനു മുന്നില്‍ നേരത്തേ തോറ്റുകൊടുത്തേനെ. ഡോക്ടര്‍മാര്‍ക്കുവരെ ഇക്കാര്യത്തില്‍ അദ്ഭുതമായിരുന്നു”- ഡേവിഡ് പറയുന്നു.

കയ്‌പേറിയ ജീവിതയാഥാര്‍ത്ഥ്യങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ട് മറികടന്ന ഈ ഐ.പി.എസുകാരന്റെ ജീവിതവിജയകഥ ഇങ്ങനെ..!!

ശബരിമലയിലെ പുണ്യം പൂങ്കാവനത്തെ പ്രകീര്‍ത്തിച്ച് മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ശബരിമലയുടെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തില്‍ വ്യത്യസ്തവഴികള്‍ തേടിയ ‘പുണ്യം പൂങ്കാവനം’ എന്ന പദ്ധതിക്ക് രൂപം നല്‍കിയ ശബരിമല സ്‌പെഷ്യല്‍ ഓഫീസറായിരുന്ന പി വിജയന്‍ ഐപിഎസിനേയും അദ്ദേഹം മന്‍ കീ ബാത്തില്‍ അനുമോദിച്ചു.

ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഐപിഎസുകാരന്റെ പേരെടുത്ത് പറഞ്ഞ് പ്രധാനമന്ത്രി അനുമോദിക്കുന്നത്. ഇത് പ്രത്യക്ഷത്തില്‍ കേരള പൊലീസിനുള്ള അംഗീകാരംകൂടിയാണ്. രാജ്യത്താകെ വ്യാപിച്ച സ്റ്റുഡന്റ്‌സ് പൊലീസ് പദ്ധതിയുടെ സൃഷ്ടാവും പി വിജയന്‍ ഐപിഎസാണ്.

രാഷ്ട്രപതിയുടേയും മുഖ്യമന്തിയുടേയും പൊലീസ് മെഡലുകള്‍ വാങ്ങിയിട്ടുണ്ട് ഈ കോഴിക്കോട്ടുകാരന്‍. സി.എന്‍.എന്‍ഐ.ബി.എന്നിന്റെ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും പി വിജയന്‍ കരസ്ഥമാക്കിയിട്ടുണ്ട്.

ശബരിമലയുടെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ വ്യത്യസ്ത വഴികള്‍ തേടിയ ‘പുണ്യം പൂങ്കാവനം’ എന്ന പദ്ധതി ഇന്ത്യയിലെ തന്നെ ആദ്യത്തെ ശൂചികരണ പദ്ധതിയാണ്. മാലിന്യപ്രശ്‌നവും, പ്ലാസ്റ്റിക്കിന്റെ വ്യാപനവും പരിധി ലംഘിച്ചിരുന്ന ശബരിമലയില്‍ വ്യത്യസ്ത വഴിയിലൂടെയാണ് പദ്ധതി നടപ്പിലാക്കിയത്.

പൊലീസുകാരുടെ സഹായത്തോടെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് നിയോഗിച്ചിരുന്ന തൊഴിലാളികളും, ഇവിടെ ജോലിക്കായി എത്തുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരും, അയ്യപ്പസേവാസംഘവും ചേര്‍ന്നാണ് ശബരിമലയെ ഇന്ന് കാണുന്ന പൂങ്കാവനമാക്കി മാറ്റിയത്.

മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥനായ പി.വിജയന്റെ ജീവിത വിജയകഥ വിദ്യാര്‍ത്ഥികള്‍ക്ക് പഠനവിഷയമാകുന്നു. മൂന്നാം ക്ലാസ് ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികളുടെ സാന്മാര്‍ഗിക പാഠാവലിയിലാണ് വിജയന്റെ ജീവിതവിജയം പാഠ്യവിഷയമായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദേശീയ ചാനലായ സിഎന്‍എന്‍ഐബിഎന്നിന്റെ 2014 ലെ ഇന്ത്യന്‍ ഓഫ് ദ ഇയറിന്റെ അന്തിമ പട്ടികയില്‍ ഇടം നേടി മലയാളത്തിന്റെ അഭിമാനമാകുകയാണ് ഈ യുവ ഐ.പി.എസ് ഉദ്യോഗസ്ഥന്‍.

കയ്‌പേറിയ ജീവിതയാഥാര്‍ത്ഥ്യങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ട് മറികടന്ന ഐ.പി.എസിന്റെ ഉന്നത ശ്രേണിയിലെത്തിയ മലയാളിയാണ് പി.വിജയന്‍. ഉപജീവനത്തിനു വേണ്ടി ഹൈസ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് വിജയന്‍ കൂലിപ്പണിക്കിറങ്ങി. എസ്. എസ്. എല്‍.സി പരീക്ഷ ആദ്യ തവണ പരാജയപ്പെട്ടു. എന്നാല്‍ പ്രതികൂല ജീവിതയാഥാര്‍ത്ഥ്യങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ട് നേരിട്ട വിജയന്‍, ഏവരുടെയും സ്വപ്‌നമായ സിവില്‍ സര്‍വ്വീസ് പരീക്ഷ പാസായി ഐ.പി.എസ് ഉദ്യോഗസ്ഥനായി. പുതുതലമുറയ്ക്കാകെ പ്രചോദനമായ ഈ ജീവിത വിജയഗാഥയാണ് ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികളുടെ മൂന്നാം കല്‍സ് സാന്മാര്‍ഗിക പാഠാവലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ദി സീക്രട്ട് ഓഫ് ഹാപ്പിനെസ് എന്ന പുസ്തകത്തിലെ 12ാം അദ്ധ്യായം ഈ യുവ ഐ.പി. എസ് ഉദ്യോഗസ്ഥന്റെ ജീവിത വിജയഗാഥയാണ്. ഡിസിപ്ലിന്‍ ഇന്‍ ലൈഫ് എന്ന ഈ അദ്ധ്യായത്തിന്റെ തലക്കെട്ട് വിജയന്‍ ഓഫ് പുത്തൂര്‍മഠം എന്നാണ്. ഒരുപക്ഷേ കേരളത്തില്‍ സര്‍വ്വീസിലുള്ള ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെ പാഠാവലിയില്‍ ഉള്‍പ്പെടുത്തുന്ന ആദ്യ സംഭവമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തന്നെ കുറിച്ചുള്ള ഈ അദ്ധ്യായം പാവപ്പെട്ടവര്‍ക്ക് ജീവിത വിജയത്തിനു പ്രചോദനമാകട്ടെയെന്നാണ് വിജയന്റെ പ്രതികരണം.

ഇന്ത്യയ്ക്കാകെ മാതൃകയായ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഉപജ്ഞാതാവാണ് ഡിഐജി കൂടിയായ വിജയന്‍. ഈ പദ്ധതി കണക്കിലെടുത്ത് ദേശീയ ചാനലായ സി. എന്‍. എന്‍. ഐ.ബി എന്‍ 2014 ലെ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ പട്ടികയില്‍ വിജയനെ ഉള്‍പ്പെടുത്തി. ഫേസ് ബുക്ക് വോട്ടിംഗിന്റെ അടിസ്ഥാനത്തില്‍ വിജയന്‍ ഇപ്പോള്‍ അന്തമപട്ടികയിലാണ്. ഇതോടൊപ്പം സ്‌കൂള്‍ പാഠാവലിയില്‍ കൂടി ഉള്‍പ്പെട്ടത് വിജയന്റെ ജീവിത വിജയത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു.

പുതിയ 2000 രൂപ നോട്ടിന്റെ വ്യാജന്‍ ഏറ്റവുമധികം കണ്ടെത്തിയത് മോഡിയുടെ സ്വന്തം നാടായ ‘ഗുജറാത്തില്‍’..!!

ന്യൂഡല്‍ഹി: ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍ പുതിയ നോട്ടിന്റെ വ്യാജന്‍ പിടിച്ചെടുത്ത കണക്കുകള്‍ പുറത്തുവിട്ടു. നവംബര്‍ അവസാനം വരെയുള്ള കണക്കുകളാണ് പുറത്തു വിട്ടിരിക്കുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് പ്രധാനമന്ത്രിയുടെ സ്വന്തം നാടായ ഗുജറാത്താണ്. തൊട്ടു പിന്നാലെ ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ്. കേരളത്തിന് അഞ്ചാം സ്ഥാനമാണുള്ളത്.

ഇക്കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം വ്യാജ നോട്ടുകള്‍ കണ്ടെത്തിയത് ഗുജറാത്തില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷം 1300 നോട്ടുകളും ഈ വര്‍ഷം 5097 നോട്ടുകളുമാണ് പിടിച്ചെടുത്തത്. 2016 നവംബര്‍ 2000 രൂപയുടെ നോട്ടുകളുടെ 2648 വ്യാജ നോട്ടുകളാണ് കേരളത്തില്‍ നിന്ന് പിടിച്ചെടുത്തത്. തെലങ്കാന, പഞ്ചാബ്, ഡല്‍ഹി, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നും കള്ളനോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഈ വര്‍ഷം ആകെ 18.80 കോടി രൂപയുടെ കള്ള നോട്ടുകളാണ് പിടിച്ചെടുത്തത്.

സിനിമാ നടിമാര്‍ വരെ മാറിനില്‍ക്കും ഈ സൌന്ദര്യത്തിന് മുന്നില്‍ വീഡിയോ കാണാം,!!

മലയാളികളുടെ പ്രിയനായിക സായിപല്ലവിയുടെ ആദ്യ തെലുങ്ക് ചിത്രമാണ്‌ ഫിധ അതിലെ വെചിന്ധെ…എന്ന് തുടങ്ങുന്ന ഗാനം സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യുന്നു എന്നാല്‍ ഇവിടെ ഇതാ തരിക എന്ന തമിഴ്നാട്‌ സ്വദേശിനിയായ പെണ്‍കുട്ടി ഈ പാട്ടിന് ചുവടുവക്കുകയും അതിന്‍റെ വീഡിയോ യുട്യൂബ് വഴി പങ്കുവയ്ക്കുകയും ചെയ്തു . അതിശയം എന്തെന്നാല്‍ സിനിമാ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയ വീഡിയോ പാട്ടിനെ കടത്തിവെട്ടി ചരിത്രം കുറിക്കുകയാണ് താരിക ഇപ്പോള്‍തന്നെ അഞ്ചു മില്യണ്‍ ആളുകള്‍ ഈ പാട്ട് കണ്ടുകഴിഞ്ഞു

എന്തായാലും അതൊരു അതിശയകരമായ കാര്യമാണ് . ഇത്രവേഗം ജനശ്രദ്ധ ആര്‍ജിക്കാനുള്ള കാരണം ആ വീഡിയോഗാനം കണ്ടുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് മനസിലാകും അത്രയ്ക്ക് മനോഹരമായി ആണ് അത് ചിത്രികരിച്ചിരിക്കുന്നത്..

പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ചെയ്ത യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി..!!

ശ​രീ​ര​സൗ​ന്ദ​ര്യ​ത്തി​ൽ മതിവരാതെ സർജറികൾ ചെയ്യുന്നവർക്ക് മു​ന്ന​റി​യി​പ്പാ​ണ് പേ​രു​വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത താ​യ്‌ല​ൻ​ഡ് സ്വ​ദേ​ശി​നി​യാ​യ ഒ​രു യു​വ​തി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം. മൂ​ക്കി​ൽ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ന​ട​ത്തു​വാ​നാ​യാ​ണ് ഇ​വ​ർ ഹാ​ത് യാ​യ് ന​ഗ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ക്ലി​നി​ക്കി​നെ സ​മീ​പി​ച്ച​ത്.

കു​റ​ഞ്ഞ തു​ക​യ്ക്കു​ള്ള ചി​കി​ത്സ​യാ​യി​രു​ന്നു ഇ​വി​ടെ ചി​കി​ത്സി​ക്കാ​ൻ യു​വ​തി​യെ പ്രേ​രി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ശ​സ്ത്ര​ക്രീ​യ​യ്ക്ക് വി​ധേ​യ​യാ​യി. മാ​ത്ര​മ​ല്ല ഇ​വ​രു​ടെ മൂ​ക്കി​ൽ സിലി​ക്കോ​ണ്‍ നി​ർ​മി​ത​മാ​യ ഒ​രു വ​സ്തു സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. എന്നാൽ നാ​ളു​ക​ൾ​ക്കു​ള്ളി​ൽ ശ​സ്ത്ര​ക്രീ​യ ന​ട​ത്തി​യ ഭാഗത്ത് ത്വക്കിൽ അ​ണു​ബാ​ധ പി​ടി​പ്പെ​ട്ടു.


മാ​ത്ര​മ​ല്ല ഇ​വ​രു​ടെ മൂ​ക്കി​ൽ സ്ഥാ​പി​ച്ച സി​ലി​ക്ക​ണ്‍ നി​ർ​മി​ത വ​സ്തു ത്വ​ക്കി​ൽ കൂ​ടി മൂ​ക്കി​ൽ നി​ന്നും നെ​റ്റി​യി​ലേ​ക്ക് പു​റ​ത്തേ​ക്കു ത​ള്ളി വ​രാ​നും തു​ട​ങ്ങി. സം​ഭ​വം ക​ണ്ട് പേ​ടി​ച്ചു​പോ​യ യു​വ​തി ഉ​ട​ൻ ത​ന്നെ ശ​സ്ത്ര​ക്രിയ ന​ട​ത്തി​യ ക്ലി​നി​ക്കി​ൽ ചെ​ന്ന് പ്ര​ശ്നം പ​റ​ഞ്ഞെ​ങ്കി​ലും ത​ങ്ങ​ൾ​ക്കൊ​ന്നും ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഇ​വ​രെ ക്ലി​നി​ക്ക് അ​ധി​കൃ​ത​ർ കൈ​യൊ​ഴി​യു​ക​യാ​യി​രു​ന്നു.

സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ ബാങ്കോക്കിൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ക്ലി​നി​ക് ഇ​വ​രെ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല ഇ​വ​രു​ടെ പ്ര​ശ്നം സൗ​ജ​ന്യ​മാ​യി ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കു​ക​യും ചെ​യ്തു. നി​സാ​ര തു​ക​യി​ൽ അ​നു​ഭ​വ സ​ന്പ​ത്തി​ല്ലാ​ത്ത​വ​രു​ടെ പ​ക്ക​ൽ ഗൗ​ര​വ​ക​ര​മാ​യ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി​ക്ക് സ​മീ​പി​ക്കു​ന്ന​വ​ർ​ക്കു​ള്ള മു​ന്ന​റി​യി​പ്പാ​യി മാ​റു​ക​യാ​ണ് ഈ ​യു​വ​തി​യു​ടെ അ​നു​ഭ​വം. മാ​ത്ര​മ​ല്ല താ​യ്‌ല​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ശ​സ്ത കോ​സ്മ​റ്റി​ക് സ​ർ​ജ​റി ക്ലിനി​ക്കു​ക​ൾ ഈ ​യു​വ​തി​യു​ടെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച് എ​ല്ലാ​വ​ർ​ക്കും മു​ന്ന​റി​യി​പ്പും ന​ൽ​കു​ന്നു​ണ്ട്.

ആരും കൊതിക്കും മക്കളില്‍ നിന്ന് ഇതുപോലൊരു സമ്മാനം വാങ്ങാന്‍,!!

പുതുവര്‍ഷപ്പിറവിയില്‍ നടന്‍ എം. എസ് ഭാസ്കറിന് മറക്കാനാവാത്ത ഒരു സമ്മാനം ലഭിച്ചു. സമ്മാനം നല്‍കിയതാവട്ടെ സ്വന്തം മകളും.

ഐശ്വര്യ എന്നാണ് ഭാസ്കറിന്റെ മകളുടെ പേര്. അച്ഛന്റെ കണ്ണുകള്‍ തുണി കൊണ്ട് കെട്ടിയാണ് മകള്‍ സമ്മാനത്തിനടുത്തേക്ക് നയിച്ചത്. കെട്ടഴിച്ചപ്പോള്‍ ഒരു ബുള്ളറ്റ് ബൈക്ക്. മകളുടെ സമ്മാനം കണ്ട് മതിമറന്ന ഭാസ്കര്‍ അവളെ നെഞ്ചോടു ചേര്‍ത്തു. ആദ്യം അച്ഛന് അദ്ഭുതമായിരുന്നെങ്കില്‍ പിന്നീട് അച്ഛന്റെ മുഖത്തെ സന്തോഷം നേരിട്ട് കണ്ടപ്പോള്‍ മകള്‍ക്ക് കരച്ചില്‍ അടക്കാനായില്ല. സിനിമയേക്കാള്‍ വലിയ വികാരനിര്‍ഭരമായ രംഗമായി അത്.

വ്യാജ ചികിത്സയെ തുടര്‍ന്ന് രോഗി മരിച്ചു: ജേക്കബ് വടക്കാഞ്ചേരിക്ക് നാല് ലക്ഷം രൂപ പിഴ..!!

കോഴിക്കോട്: പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് സ്വദേശിയായ അഭിഭാഷകന്‍ സി വിനയാനന്ദനെ വ്യാജ ചികിത്സയ്ക്ക് വിധേയനാക്കി മരണത്തിലേക്ക് നയിച്ച വ്യാജ ഡോക്ടര്‍ ജേക്കബ് വടക്കഞ്ചരി നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോകൃത തര്‍ക്ക പരിഹാര ഫോറത്തിന്റെ ഉത്തരവ്. പ്രമേഹവും, അള്‍സറും, വൃക്കയില്‍ കല്ലുമായി വിവിധ ആശുപത്രികളില്‍ കയറി ഇറങ്ങിയ രോഗി അവസാന പ്രതീക്ഷ എന്ന നിലയില്‍ ജേക്കബ് വടക്കാഞ്ചേരിയുടെ നേച്ചര്‍ ലൈഫ് ആശുപത്രിയെ സമീപിക്കുകയായിരുന്നു.

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ അലട്ടിയിരുന്ന വിനയാനന്ദനെ ആശുപത്രിയുടെ മുകളിലത്തെ നിലയില്‍ കാല്‍നടയായി പടികള്‍ കയറ്റുകയും, യോഗ ചെയ്യിക്കുകയും ചെയ്തു. ഇത് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ ഗുരുതരാവസ്ഥ മനസിലാക്കുന്നതിലെ കഴിവില്ലായ്മയാണെന്ന് ഫോറം വിലയിരുത്തി.

2005ല്‍ കൊച്ചി ആശുപത്രിയില്‍ ചികിത്സ നടത്തിയതിലെ പിഴവ് മൂലമാണ് മരണം സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടി സഹോദരനും, ഗവ ലോ കോളേജ് അസോസിയേറ്റ് പ്രഫസറുമായ ഡോ സി തിലകാനന്ദനും മറ്റ് കുടുംബാംഗങ്ങളും നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്. ഹൃദ്രോഗത്തിനുള്ള പ്രഥമ ശുശ്രൂഷ നല്‍കിയില്ല എന്ന ഹര്‍ജിക്കാരുടെ വാദവും, ഇത്തരം രോഗികള്‍ക്ക് പൂര്‍ണ്ണ വിശ്രമമാണ് വേണ്ടതെന്ന മെഡിക്കല്‍ കോളെജ് ഡോക്ടര്‍ വികെ ഗിരീശിന്റെ മൊഴിയും സ്വീകരിച്ചാണ് വിധി.

വിദ്യാര്‍ത്ഥിനി മുങ്ങിയത് അയല്‍വാസിയായ പെണ്‍കൂട്ടിയെയും കൂട്ടി..!!

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനിയായ ഇരുപത്തിരണ്ടുകാരി അയല്‍വാസിയായ പതിനാലുകാരിയെയും കൂട്ടി മുങ്ങി. ഇരുവരെയും കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ പെരിങ്ങോം പോലീസില്‍ പരാതി നല്‍കി. മാതമംഗലം കൂമ്ബന്തടത്തിലെ അയല്‍വാസികളായ വിദ്യാര്‍ത്ഥിനികളെയാണ് ഇക്കഴിഞ്ഞ 31മുതല്‍ കാണാതായത്. പയ്യന്നൂരിനടുത്ത എടാട്ടെ ഒരു സ്വകാര്യ കോളജിലെ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനിയായ ഐശ്വര്യ (22), തൊട്ടടുത്ത കേന്ദ്രീയ വിദ്യാലയത്തിലെ 14കാരിയെയുമാണ് കാണാതായത്.

ഐശ്വര്യ സ്ഥിരമായി കോളേജിലേക്ക് പോകുമ്‌ബോള്‍ ഒപ്പം കേന്ദ്രീയ വിദ്യാലയത്തിലേക്ക് പോകാറുള്ള പെണ്‍കുട്ടി ഐശ്വര്യയോടൊപ്പം തന്നെയാണ് വൈകിട്ട് വീട്ടില്‍ തിരിച്ചെത്താറുള്ളത്. വീട്ടില്‍നിന്നും പോകുമ്‌ബോള്‍ ഐശ്വര്യ രണ്ട് ജോഡി ഡ്രസ്സും കൈയില്‍ കരുതിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വീട്ടിലുപേക്ഷിച്ചിരുന്നു. ഐശ്വര്യയാണ് 14കാരിയെ കൂട്ടിക്കൊണ്ടുപോയതെന്ന് പറയപ്പെടുന്നു. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

മുന്‍കൂട്ടി പ്ലാന്‍ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു യാത്രയെന്ന് പോലീസ് കരുതുന്നു. ഫോണ്‍ കൈയില്‍ കൊണ്ടുപോയാല്‍ പിടിക്കപ്പെടുമെന്ന ഭയത്താലാണ് ഫോണ്‍ വീട്ടിലുപേക്ഷിച്ച് സ്ഥലം വിട്ടതെന്നാണ് അനുമാനം. അടുത്തിടെ പയ്യന്നൂരും പരിസരപ്രദേശങ്ങളില്‍നിന്നും നിരവധിപേര്‍ നാടുവിട്ടത് പോലീസിന് തലവേദനയായിട്ടുണ്ട്. പലരും പോലീസില്‍ പരാതിപ്പെടാന്‍ വൈകുന്നത് ഇത്തരത്തിലുള്ള കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ വൈകുന്നതായി പോലീസ് വൃത്തങ്ങള്‍ പറയുന്നു.