
ഇന്ന് ഞാനെന്റെ ഭർത്താവിന് വേണ്ടി പെണ്ണ് കാണാൻ പോവുകയാണ്…
രചന: സജിമോൻ തൈപറമ്പ്. ഇന്ന് ഞാനെന്റെ ഭർത്താവിന് വേണ്ടി ,പെണ്ണ് കാണാൻ പോവുകയാണ്. കേൾക്കുമ്പോൾ നിങ്ങൾ നെറ്റി ചുളിക്കുന്നുണ്ടാവും. പക്ഷേ സത്യമാണ് ,അതും ,ഏറെനാള്‍ കൊണ്ടുള്ള എന്റെ ശ്രമഫലമായിട്ടാണ് കെട്ടൊ? കാരണം, എനിക്ക് എന്റെ ഭർത്താവിന്റെ ചോരയിൽ ഉണ്ടായൊരു കുഞ്ഞിനെ തന്നെ വേണം എന്ന ,അദമ്യമായ ആഗ്രഹം കൊണ്ടാണ്…