വിളർച്ച വന്ന കുട്ടിയുടെ വയറ്റിൽ 22 ലിറ്റർ ചോര കുടിച്ചു ജീവി ഡോക്ടർമാർ കണ്ടെത്തി കാണുക

ചികിത്സ തേടിയെത്തിയ പതിനാലുകാരനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി കാരണം ഡോക്ടർമാരെ പോലും ഞെട്ടിക്കുന്ന കാര്യങ്ങൾ ആണ് കണ്ടെത്തിയത് .രോഗ കാരണം കണ്ടെത്താന്‍ കുട്ടിയുടെ ചെറുകുടലിലേക്ക് ഇറക്കിയ ക്യാമറയില്‍നിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ക്യാമറയില്‍നിന്ന് ഡോക്ടര്‍മാര്‍ക്ക് ലഭിച്ച 2 ചിത്രങ്ങളില്‍ ഒന്ന് സ്വാഭാവിക ചിത്രമായിരുന്നുവെങ്കിലും രണ്ടാമത്തേതാണ് അവരെ ഞെട്ടിച്ചത്.

ചെറുകുടലിന്റെ രണ്ടാം പകുതി രക്ത നിറമായിരുന്നു. സംശയം തോന്നി കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് വയറ്റിനുള്ളിലെ കൊക്കപ്പുഴുക്കള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി 14കാരന്റെ ശരീരത്തില്‍നിന്ന് കുടിച്ച് തീര്‍ത്തത് 22 ലിറ്റര്‍ രക്തമാണെന്ന ഞെട്ടിക്കുന്ന വിവരം ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്നത്.

ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി സ്വദേശിയുടെ ശരീരത്തില്‍നിന്നാണ് രക്തം കുടിച്ച് വറ്റിയ്ക്കുന്ന കൊക്കപ്പുഴുക്കളെ സര്‍ ഗംഗാ റാം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഒരു ആരോഗ്യമുള്ള 14വയസ്സുള്ള കുട്ടിയുടെ ശരീരത്തില്‍ ഏകദേശം 4 ലിറ്റര്‍ രക്തമാണ് ഉണ്ടാകുക. ഏറെ നാളായി ഈ കുട്ടി വിളര്‍ച്ചയ്ക്ക് ചികിത്സയിലാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി പരിശോധനകള്‍ നടത്തിയിട്ടും ചികിത്സ നല്‍കിയിട്ടും രോഗം മാറാതെ വന്നതോടെയാണ് കാപ്‌സ്യൂള്‍ എന്റോസ്‌കോപി ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.

പരിശോധനയില്‍ ചെറുകുടലിന്റെ ഒരു ഭാഗത്ത് കൊക്കപ്പുഴുക്കളെ കണ്ടെത്തുകയായിരുന്നു. കൊക്കപ്പുഴുക്കള്‍മൂലമുണ്ടാകുന്ന രോഗങ്ങള്‍ രാജ്യത്ത് സാധാരണമാണെങ്കിലും ഇത്തരമൊരു കേസ് ഇത് അസാധാരണമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇത്തരം അസുഖങ്ങള്‍ രണ്ട് വര്‍ഷം വരെ ലക്ഷണങ്ങള്‍കൊണ്ട് നിര്‍ണ്ണയിക്കാനാകില്ലെന്നതാണ് കാരണം.

ഭക്ഷണ ശുചിത്വം പാലിക്കാത്തതും വൃത്തിഹീനമായ പരിസരവും കൊക്കപ്പുഴുക്കള്‍ ശരീരത്തിലെത്താന്‍ കാരണമാകുന്നു. ചെരുപ്പിടാതെ നടക്കുന്നതും ഇതിന് പ്രധാന കാരണമാണ്. ശരീര ശുചിത്വം പാലിക്കുന്നത് വഴി ഇത്തരം രോഗങ്ങള്‍ വരുന്നത് തടയാനാകും. അതേ സമയം അനീമിയ പോലുള്ള രോഗങ്ങളില്‍ ചെറുകുടലിലെ പരിശോധന പ്രാധാന്യമുളളതാണെന്ന് ഈ കേസ് വ്യക്തമാക്കിയെന്നും കുട്ടിയെ പരിശോധിക്കുന്ന സര്‍ ഗംഗാ റാം ആശുപത്രിയിലെ ഡോക്ടര്‍ അനില്‍ അറോറ പറഞ്ഞു.

വീട്ട് മുറ്റത്ത്‌തുളസിയുണ്ടോ ?എങ്കില്‍ നിര്‍ബന്ധമായും വായിക്കുക അറിയാത്തവരുടെ അറിവിലേക്കായി ഷെയര്‍ ചെയുക

മിക്കവാറും വീടുകളില്‍, വച്ചു പിടിപ്പിക്കുന്ന ഒരു ചെടിയാണ് തുളസി. മതപരമായഅനുഷ്ഠാനങ്ങള്‍ക്കു മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള ഒരു മരുന്നു കൂടിയാണ് ഇത്. തുളസി എത്ര നല്ലപോലെ നോക്കിയാലും വേണ്ട വിധത്തില്‍ വളരാത്തതായിരിക്കും പലരുടേയും പ്രശ്‌നം. തുളസിച്ചെടി വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.തുളസിയ്ക്ക് സൂര്യപ്രകാശം ആവശ്യമെങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന രീതിയില്‍ ഇത് നടരുത്.

നേരിട്ടല്ലാതെ ലഭിക്കുന്ന സൂര്യപ്രകാശമാണ് തുളസി വളരാന്‍ കൂടുതല്‍ നല്ലത്. ധാരാളം വെള്ളവും തുളസി വളരുവാന്‍ അത്യാവശ്യമാണ്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് രണ്ടുമൂന്നു തവണയെങ്കിലും തുളിസിയ്ക്കു വെള്ളമൊഴിയ്ക്കുന്നത് നന്നായിരിക്കും. ജലാംശം നില നിര്‍ത്തുന്ന തരത്തിലുള്ള മണ്ണായിരിക്കും തുളസിയുടെ വളര്‍ച്ചയ്ക്ക് നല്ലത്. കറുത്ത മണ്ണും കളിമണ്ണും കലര്‍ത്തിയ മണ്ണാണ് തുളസി നട്ടുപിടിപ്പിക്കാന്‍ നല്ലത്. തുളസിയില്‍ ചെറിയ പൂക്കളുണ്ടാകും. ഇങ്ങിനെ വരുമ്പോള്‍ ഈ ഭാഗം വെട്ടിക്കളയുക. അല്ലെങ്കില്‍ ചെടിയുടെ വളര്‍ച്ച നിന്നു പോകും. ഒരുപാട് തുളസികള്‍ ഒരുമിച്ചു നടുന്നതും നല്ലതല്ല. ഇത് ഇവയുടെ വളര്‍ച്ച മുരടിക്കാനേ ഇട വരുത്തൂ.

രണ്ടോ മൂന്നോ ചെടികളാകാം. ഇതിലും കൂടുതല്‍ ഒരുമിച്ചു നടരുത്. തുളസിയ്ക്ക് ഔഷധഗുണമുള്ളതു കൊണ്ട് ഇതില്‍ കീടനാശിനികള്‍ തളിയ്‌ക്കേണ്ട ആവശ്യം സാധാരണ ഗതിയില്‍ ഉണ്ടാകാറില്ല. ആവശ്യമെങ്കില്‍ നാടന്‍ രീതിയിലുള്ളവ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍ ഇത് തുളസിയുടെ ഗുണത്തെ തന്നെ ഇല്ലാതാക്കും.

കരിയൻ,കരൂൺlack),ശിവ,ശിരൂ(small),പെരുന്ന(big),നായ്(dog)നില(ground).ഇവയെല്ലം തമിഴ് നാമങ്ങളാണ്.സൂര്യനു കീഴെയുളള ഏതു രോഗത്തിനും തുളസി ഔഷധമണെന്നറിയുമ്പോൾ അതിന്റെ അത്ഭുത ശക്തി വെളിവാകുന്നു.പരിശുദ്ധ തുളസി (Occimum Sanctum) ,കാട്ടുതുളസി (Occimum basliaeum) എന്നിങ്ങനെ അറിയപ്പെടുന്ന തുളസി ഇന്ത്യയിലും പാകിസ്ഥാനിലും പുഷ്ടിയായി വളരുന്നു

.കൂട്ടിത്തിരുമ്മിയാൽ സുഗന്ധം പരത്തുന്ന ഇതിന്റെ ഇലകൾ രണ്ടര സെന്റിമിറ്റർ നീളവും മൂന്നു സെ.മീ. വീതിയുമുണ്ട്. വളരെ ചെറിയ കാട്ടുതുളസിപ്പൂവുകൾ വെളുത്ത നിറത്തിലും പർപ്പിൾ നിറത്തിലും കാണാറുണ്ട്.രണ്ടോ മുന്നോ തുളസിയില ദിവസവും ചവച്ചരച്ചു തിന്നുത് ആരോഗ്യം നിലനിർത്താനുളള ഒരു മാർഗമാണ്.

ഔഷധമഹാത്മ്യം ഉള്ള രോഗനാശിനിയായ ചെടി എന്നതിലൂപരി തുളസിച്ചെടി വിശ്വാസത്തിന്‍റെ ഭാഗമാണ്‌. പുരാണങ്ങളില്‍ തുളസി മാഹാത്മ്യത്തെ കുറിച്ചുള്ള കഥകള്‍ ധാരാളമുണ്ട്‌. ദൈവിക പരിവേഷം തന്നെയാണ്‌ തുളസിക്ക്‌ കല്‍പിച്ചിട്ടുള്ളത്‌. ശുദ്ധിയോടെയും വൃത്തിയോടെയും തുളസി വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുക തന്നെ പുണ്യമാണ്‌.

തുളസി ഒരു സര്‍വ്വരോഗസംഹാരി:വളരെയേറെ രോഗങ്ങള്‍ക്ക് പ്രതിവിധിയായി കൃഷ്ണതുളസി ഉപയോഗിച്ചു വരുന്നു. ജലദോഷത്തിനും പനിക്കും ചുമക്കും ‘ തുളസിക്കാപ്പി’ വളരെ ഫലപ്രദമായ ഔഷധമായി പ്രസിദ്ധി നേടിയിരിക്കുന്നു. വാതം, ആസ്മ, ഛര്‍ദ്ദി, വ്രണങ്ങള്‍, ജ്വരം, ശ്വസകോശരോഗങ്ങള്‍ തുടങ്ങിയവക്ക് പ്രതിവിധിയായി തുളസി ഉപയോഗിച്ചു വരുന്നു. മഞ്ഞപ്പിത്തം, മലേറിയ, വയറുകടി , തുടങ്ങിയ രോഗങ്ങള്‍ ശമിപ്പിക്കുന്നതിനും തുളസിനീര്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

പാശ്ചാത്യലോകത്ത് വളരെ പ്രസിദ്ധി നേടിയ ഡോ. ഡേവിഡ് ഫ്രാവ് ലിയും ഡോ. വസന്ത് ലാഡും ചേര്‍ന്നെഴുതിയ ‘ ദി യോഗാ ഓഫ് ഹെര്‍ബ്സ്’ എന്ന ഗ്രന്ഥത്തില്‍ തുളസിയുടെ മഹത്വം പ്രതിപാദിക്കുന്നുണ്ട്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും , തെളിഞ്ഞ മനസ്സും തെളിഞ്ഞ ചിന്തയും കൈവരിക്കുന്നതിനും , മനുഷ്യശരീരത്തിനു ചുറ്റുമുള്ള പ്രഭാവലയം കൂടുതല്‍ പ്രകാശപൂര്‍ണ്ണമാക്കുന്നതിനും തുളസിയുടെ ഉപയോഗം വഴിതെളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കൊതുകു മൂലം ധാരാളം രോഗങ്ങള്‍ വ്യാപിക്കുന്നു. തുളസിക്ക് കൊതുകിനെ അകറ്റുന്നതിനുള്ള ശേഷിയുണ്ട് . വീടിനു ചുറ്റും തുളസിച്ചെടികള്‍ ധാരാളമായി വളര്‍ത്തുന്നത് കൊതുകുശല്യം കുറയ്ക്കും. വര്‍ഷക്കാലങ്ങളില്‍ ഉണ്ടാകാറുള്ള മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും തുളസി ഉത്തമമാണ്. ഇതിന് തുളസിയില ഇട്ടു തിളപ്പിച്ച ചായ കുടിച്ചുകൊണ്ടിരിക്കുന്നാ‍ല്‍ മതി. തുളസിനീര്‍ പനി കുറക്കുന്നതിനുള്ള ഒരു വിശിഷ്ട ഔഷധവുമാണ്.

വളരെയേറെ ഔഷധഗുണങ്ങളുള്ള കൃഷ്ണതുളസി പലതരത്തില്‍ രോഗനിവാരണത്തിനും രോഗപ്രതിരോധത്തിനുമായി ഉപയോഗിച്ചു വരുന്നു.തുളസിയില നല്ലൊരു നെര്‍വ് ടോണിക്കാണ്. തുളസിനീര്‍ പതിവായി കഴിച്ചാല്‍ ഓര്‍മ്മശക്തി വര്‍ദ്ധിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.ഏഴു തുളസിയില രാവിലെ വെറും വയറ്റില്‍ ചവച്ചു തിന്നാല്‍ എല്ലാ വിധ രോഗങ്ങളേയും പ്രതിരോധിക്കുന്നതിന് ശേഷിയുണ്ടാകും. ചുമയും ജലദോഷവും ഇന്‍ഫ്ലൂവന്‍സായും അകറ്റുവാനും കഴിയുന്നു.തൊണ്ട വേദന, തൊണ്ട വ്രണം തുടങ്ങിയ രോഗങ്ങള്‍ക്ക് തുളസിയില ഇട്ടു തിളപ്പിച്ച വെള്ളം ഇടക്കിടെ കുടിക്കുകയും ഗാര്‍ഗിള്‍ ചെയ്യുകയും ചെയ്യുക.തുളസിയില വെന്തെടുത്ത കഷായത്തില്‍ തേനും , ഇഞ്ചിനീരും ചേര്‍ത്തു കഴിക്കുന്നത് ആസ്മാ, ബ്രോങ്കെറ്റിസ് എന്നീ രോഗങ്ങള്‍ക്ക് പ്രതിവിധിയാണ്

.തുളസിയുടെ ഉപയോഗം വൃക്കകളെ ശക്തിപ്പെടുത്തുന്നു. ആറുമാസക്കാലം തുളസിയ നീരും തേനും ചേര്‍ത്തു പതിവായി കഴിച്ചാല്‍ വൃക്കയിലെ കല്ലുകള്‍ പൊടിഞ്ഞ് മൂത്രനാളത്തിലൂടെ പുറം തള്ളപ്പെടും.

ഹൃദ്രോഗങ്ങള്‍ക്ക് പ്രതിരോധവും പ്രതിവിധിയുമാണ് തുളസി . തുളസി നീരും തുളസിക്കാപ്പിയും പതിവായി കഴിക്കുന്നത് ഹൃദയത്തെ ശക്തിപ്പെടുത്തുന്നു. രക്തത്തിലെ കൊളസ്റ്റ്ട്രോള്‍ കുറയ്ക്കുന്നു.തുളസിനീര്‍ കണ്ണില്‍ പുരട്ടുന്നത് നയനരോഗങ്ങള്‍ക്ക് പ്രതിവിധിയാണ്. വിറ്റാമിന്‍ ‘ എ’ യുടെ കുറവുമൂലമുണ്ടാകുന്ന നിശാന്ധത പരിഹരിക്കാന്‍ തുളസിനീര്‍ കഴിക്കുകയും കണ്ണിലൊഴിക്കുകയും ചെയ്യണം. രണ്ടു തുള്ളീ തുളസിനീര്‍ രാത്രി കിടക്കാന്‍ നേരം കണ്ണില്‍ ഒഴിക്കുന്നതു മൂലം കണ്‍ജക്റ്റിവിറ്റി പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയും.

ത്വക്ക് രോഗങ്ങള്‍ അകറ്റി തൊലിക്ക് ആരോഗ്യവും തിളക്കവും നല്‍കുന്നതിന് തുളസിനീര്‍ പുരട്ടി തടവുക. പുഴുക്കടി, വെള്ളപ്പാണ്ട് തുടങ്ങിയ രോഗങ്ങള്‍ക്ക് ശമനം ലഭിക്കുന്നതിന് തുളസിനീര്‍ കഴിക്കുകയും പുറമെ പുരട്ടുകയും ചെയ്യുക.മുഖക്കുരുവിന് ഉത്തമപരിഹാരമണ് തുളസിനീര്‍ മുഖത്തു പുരട്ടുന്നതും ഉള്ളില്‍ കഴിക്കുന്നതും. മുഖത്തെ കറുത്ത പാടുകള്‍‍ മായ്ക്കുന്നതിനു തുളസി നീരും മഞ്ഞളും ചേര്‍ത്തരച്ച് പുരട്ടുക. നന്നായി ഉണങ്ങിയ ശേഷം കഴുകിക്കളയുക . ഇപ്രകാരം തുടര്‍ച്ചയായി ചെയ്താല്‍ മുഖത്തെ പാടുകള്‍ നീങ്ങി മുഖശോഭ കൈവരിക്കും

.തുളസിയിലയുടെ നീരിന് ക്ഷയരോഗത്തിന്റെ ബാക്ടീരയയെ ചെറുക്കാന്‍ കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തുളസി ക്ഷയരോഗചികിത്സയില്‍ ധാരാളമായി ഉപയോഗിക്കുന്നു.ചുട്ടെടുത്ത രണ്ടു വെളുത്തുള്ളി അല്ലികളോടൊപ്പം രണ്ടു കൃഷ്ണതുളസിയില ചവച്ചിറക്കുക. ഇതു ഒരു ദിവസം പല പ്രാവശ്യം ആവര്‍ത്തിക്കുക.തുളസിയില നീരും ഇഞ്ചിനീരും സമം ചേര്‍ത്ത് കുട്ടികള്‍ക്ക് കൊടുത്താല്‍ അവരുടെ ഛര്‍ദ്ദി ശമിക്കും കൂടാതെ കുട്ടികളുടെ ശൂലക്ക് പ്രതിവിധിയുമാണ്.പല്ലുകള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍‍ക്കും തുളസി നല്ലൊരു പ്രതിവിധിയാണ്. സൂര്യപ്രാകാശത്തില്‍ ഉണക്കിയെടുത്ത് ഇല പൊടിച്ച് പല്‍പ്പൊടിയായി ഉപയോഗിക്കാം. മോണരോഗങ്ങള്‍ അകറ്റാനും തുളസിനീര്‍ കൊണ്ട് മോണ തിരുമ്മുക. വായ്നാറ്റം മാറ്റാനും ഇത് ഉപകരിക്കും.തുളസിനീര്‍, കുരുമുളകുപൊടി, നെയ്യ് ഇവ സമം ചേര്‍ത്തു കഴിച്ചാല്‍ വാതരോഗങ്ങള്‍ക്ക് ശമനം ലഭിക്കും.

തുളസിയില അല്‍പ്പം ഉപ്പുമായി തിരുമ്മി പിഴിഞ്ഞെടുത്ത നീര്‍ പതിവായി കഴിച്ചാല്‍ വിശപ്പില്ലായ്മക്ക് പരിഹാരം ലഭിക്കും.ഇടിമിന്നല്‍ മൂലമുണ്ടാകുന്ന ബോധക്ഷയത്തിന് തുളസിനീര്‍ ശരീരത്തില്‍ പുരട്ടി തിരുമ്മുന്നത് നല്ലതാണ് . തുളസിച്ചെടി ധാരാളമുള്ള വീടുകളില്‍ ഇടിമിന്നല്‍ മൂലമുള്ള അപകടങ്ങള്‍ ഉണ്ടാവുകയില്ല എന്നൊരു വിശ്വാസമുണ്ട്.ചിലന്തി , തേള്‍ തുടങ്ങിയ ജീവികളില്‍ നിന്നുണ്ടാകുന്ന വിഷത്തിന് പ്രതിവിധിയായി തുളസിയില നീരില്‍ മഞ്ഞള്‍ അരച്ചു സേവിക്കുകയും കടിച്ച് ഭാഗത്ത് പുരട്ടുകയും ചെയ്യുക.തലയിണയില്‍ തുളസി ഇല വിരിച്ചതിനുമുകളില്‍ തലവച്ച് കിടന്നുറങ്ങിയാല്‍ തലയിലെ പേന്‍ ശല്യം മാറിക്കിട്ടും. ഇത് കൊതുകിനെ അകറ്റാനും ഉപകരിക്കും.

നമ്മുടെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നമനത്തിന് ഉപകരിക്കുന്ന തുളസിച്ചെടികള്‍ ധാരാളമായി വീടിനു ചുറ്റും നട്ടുവളര്‍ത്തുക. നമുക്കു ആയുസ്സും ആരോഗ്യവും ആനന്ദവും ശ്രേയസും പ്രദാനം ചെയ്യുകയും ചെയ്യുന്ന തുളസിച്ചെടിയെ നമുക്കും നമ്മുടെ തൊടികളില്‍ വളര്‍ത്താം

ബന്ധുക്കളുടെ കടുത്ത എതിര്‍പ്പുകളെ വകവെയ്ക്കാതെ മകള്‍ മുന്‍കൈയെടുത്ത് അമ്മയുടെ വിവാഹം നടത്തി..!!

ജയ്പൂര്‍: അമ്മയുടെ രണ്ടാം വിവാഹം നടത്തി ശ്രദ്ധയയാവുകയാണ് ഒരു പെണ്‍കുട്ടി. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിനിയായ സംഹിത അഗര്‍വാളാണ് മാതാവ് ഗീതയുടെ വിവാഹം നടത്താന്‍ മുന്‍കൈയ്യെടുത്ത് വാര്‍ത്തകളില്‍ ഇടം നേടുന്നത്. 2016 മെയ് മാസത്തിലാണ് പെണ്‍കുട്ടിയുടെ പിതാവ് ഉറക്കത്തിനിടെ മരണമടയുന്നത്. പ്രത്യേകിച്ച് യാതൊരു അസുഖവും ഇല്ലാതിരുന്ന പിതാവിന്റെ പെട്ടെന്നുള്ള മരണം ഏവരേയും ഞെട്ടിച്ചു. പിന്നീട് പെണ്‍കുട്ടിയുടെ അമ്മ ആറ് മാസത്തോളം മാനസിക സമ്മര്‍ദ്ദത്തിലകപ്പെട്ട് ആരോടും മിണ്ടാതെ കഴിഞ്ഞു.

പലപ്പോഴും ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്ന് ഭര്‍ത്താവിനെ അന്വേഷിക്കുന്നതും പതിവായി. വീട്ടില്‍ മകളും അമ്മയും തനിച്ചായിരുന്നു താമസിച്ചിരുന്നത്. അതിനിടയില്‍ മകള്‍ക്ക് ഗുരുഗ്രാമിലേക്ക് ജോലിയില്‍ സ്ഥലമാറ്റം ലഭിച്ചു. ഇതിന് ശേഷം വീട്ടില്‍ ഗീത തീര്‍ത്തും ഒറ്റയ്ക്കായതോടെയാണ് മകള്‍ അമ്മയ്ക്ക് വേണ്ടി വിവാഹാലോചന നടത്തുവാന്‍ തുടങ്ങിയത്. എന്നാല്‍ ഗീത ഒരു രണ്ടാം വിവാഹത്തിന് ഒരുക്കമായിരുന്നില്ല.

മാട്രിമോണിയല്‍ സൈറ്റിലെ പരസ്യം കണ്ട് 55 വയസ്സുള്ള ഗോപാല്‍ വിവാഹാലോചനയുമായി ഇവരെ സമീപിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ ഭാര്യ 7 വര്‍ഷം മുന്‍പ് ക്യാന്‍സര്‍ രോഗം പിടിപ്പെട്ടതിനെ തുടര്‍ന്ന് മരിച്ച് പോയിരുന്നു. ഇതിനിടയില്‍ ഗീതയ്ക്ക് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വന്നു. ഈ സമയങ്ങളില്‍ ഗീതയ്ക്ക് ശ്രുശ്രൂഷയുമായി ഗോപാല്‍ മുഴുവന്‍ സമയവും ആശുപത്രിയില്‍ ഉണ്ടായിരുന്നു. ഒടുവില്‍ ഗീതയ്ക്ക് ഗോപാലിനോട് മാനസികമായ ഒരു അടുപ്പം ഉണ്ടാവുകയും ഒരുമിച്ച് ജീവിക്കാന്‍

തീരുമാനിക്കുകയുമായിരുന്നു. ബന്ധുക്കളുടെ ഭാഗത്ത് നിന്നുള്ള കടുത്ത എതിര്‍പ്പുകള്‍ വരെ അവഗണിച്ചാണ് പെണ്‍കുട്ടി അമ്മയുടെ രണ്ടാം വിവാഹം നടത്തിയത്.

മാതാപിതാക്കൾ ഇത് ഉറപ്പായും ശ്രദ്ധിക്കുക ഇല്ലെങ്കിൽ നിങ്ങൾക്കാകും ഇ അവസ്ഥ വരുന്നത്

നമ്മുടെ നാട്ടിൽ തുടരെ തുടരെ കുഞ്ഞുങ്ങളെ കാണാതെ പോകുന്നുന്നത് വർധിച്ചു കൊണ്ടിരിക്കുന്നു പല കാരണങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത് അതിനാൽ മാതാപിതാക്കൾ ശ്രദ്ധിക്കുക പൊതു സമൂഹത്തിന്റെ അറിവിലേക്ക് ഷെയർ ചെയ്യുക

റേഷൻ കാർഡ് ഉടമകൾ ഇത് അറിയാതെ പോകരുത്

റേഷൻ കാർഡിലെ അനർഹരെ കണ്ടുപിടിക്കാൻ സർക്കാർ നടത്തുന്ന പദ്ധതിയിൽ നിങ്ങളും അംഗങ്ങൾ ആവുക. മാത്രമല്ല നിങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.ഒന്നാമത്തേത് കാർഡിൽ പേരുള്ള വ്യക്തിക്ക് അല്ലെങ്കിൽ റേഷൻ കാർഡിൽ അംഗങ്ങളായിട്ടുള്ള മറ്റുള്ള വ്യക്തികൾക്കോ ഒരേക്കറിൽ കൂടുതൽ സ്ഥലമുണ്ടെങ്കിൽ. രണ്ടാമത്തേത് നാലു ചക്രമുള്ള വാഹനം സ്വന്തമായി ഉടമസ്ഥതയിൽ ഉണ്ടെങ്കിൽ ടാക്സി ഓടിക്കുന്നവർക്ക് ഇത് ബാധകമല്ല. സർക്കാർ അർധ സർക്കാർ ജീവനക്കാർക്ക്. വീടിന്റെ തറ ആയിരം അടിയോ അതിന് മുകളിലോ ഉള്ളവർ. അഞ്ചാമത്തേത് ഇൻകം ടാക്സ് നൽകുന്നവർ. വീട്ടിലെ വൈദ്യുതിബിൽ ആയിരത്തി അഞ്ഞൂറ് രൂപയിൽ കൂടുതൽ വരുന്നവർ. കൂടുതലറിയാൻ വീഡിയോ കാണൂ.

മലപ്പുറത്ത് വിദേശരാജ്യ മാതൃകയിൽ വെള്ളത്തിൽ പ്രസവിച്ച യുവതിയ്ക്ക് ദാരുണാന്ത്യം..!!

മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രകൃതിചികിത്സക്ക് വിധേയയായ യുവതി പ്രസവത്തിനിടെ മരിച്ചു. തിങ്കളാഴ്​ചയായിരുന്നു സംഭവം നടന്നത്. മലപ്പുറം വെട്ടിച്ചിറ സ്വദേശി ഷഫ്നനയാണ് മരിച്ചത്. ഞായറാഴ്​ച​ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി പ്രസവത്തിനിടെ രക്തസ്രാവം തുടങ്ങി ബി.പി നിലച്ചതോടെ ആശുപത്രിയിലെ അലോപ്പതി വിഭാഗത്തിലേക്ക്​ മാറ്റിയിരുന്നു. എന്നാൽ രക്ഷപ്പെടുത്താനായില്ല.

ചൊവ്വാഴ്ച ജില്ല മെഡിക്കല്‍ ഓഫിസില്‍ വിവരം ലഭിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അശാസ്‌ത്രീയമായ രീതിയിലെ പ്രസവമാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് നാട്ടുകാരില്‍ ചിലര്‍ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിൽ അധികൃതര്‍ ആശുപത്രിയിലെത്തി പരിശോധന നടത്തിയിരുന്നു. മരിച്ച ഷഫ്നയുടെ ബന്ധുക്കളും ഭര്‍ത്താവിന്റെ ബന്ധുക്കളും ഇതുവരെ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. ചികിത്സയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും ആശുപത്രിയിലെ ഒരു മുറി നാച്ചുറോപ്പതി ചികിത്സക്കായി ആബിര്‍ എന്നയാള്‍ക്കും ഭാര്യക്കും കൂടി വാടകക്ക് വിട്ടുകൊടുത്തതാണെന്നുമാണ് ആശുപത്രി അധികൃതരുടെ പറയുന്നു.

എന്നാല്‍ ഈ വാദം അംഗീകരിക്കാനാവില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. പ്രസവ മുറി അടച്ചുപൂട്ടുകയും ചെയ്തു. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രകൃതിചികിത്സക്ക് ദീര്‍ഘനാളായി സൗകര്യം നല്‍കുന്നുണ്ട്. കുഞ്ഞിന്​ കുഴപ്പമില്ല.

ഭിക്ഷാടന മാഫിയ രംഗത്ത്…കുഞ്ഞുങ്ങളെ സൂക്ഷിക്കുക..!!! കുട്ടികളെ പറഞ്ഞു മനസ്സിലാകി കൊടുക്കേണ്ട കാര്യങ്ങള്‍..!!

ഭിക്ഷാടന മാഫിയ രംഗത്ത്…കുഞ്ഞുങ്ങളെ സൂക്ഷിക്കുക..!!!നാട്ടില്‍ ഒരു പാട് കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍ മാഫിയ ഇറങ്ങിയിട്ടുണ്ട്.നോര്‍ത്ത് ഇന്ത്യയില്‍ നുന്നും തന്നെ 300 ഓളം പേരാണ് കേരളത്തില്‍ എത്തിയിട്ടുള്ളതെന്ന് പോലീസെ നിരീക്ഷണം .അമ്മമാര്‍ പ്രത്യകം ശ്രദ്ധിക്കുക…ആളുകള്‍ ഇല്ലാത്ത വീടുകളും ശ്ട്ര്ര്കള്‍ മാത്രം ഉള്ള വീടുകളും ആണ് അവരുടെ ടാര്‍ജറ്റ്.വിശദ വിവരങ്ങള്‍ വീഡിയോയില്‍ ഉണ്ട്..കുട്ടികളെ പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ട കാര്യങ്ങള്‍ വീഡിയോയില്‍ പറയുന്നുണ്ട്.വീഡിയോ കണ്ട എല്ലാവര്‍ക്കും ഷെയര്‍ ചെയ്ത് എത്തിക്കുക

വിദേശികളുടെ അടി വസ്ത്രം ആയ ലെഗ്ഗിൻസ് ഉപേക്ഷിക്കൂ ഈ യുവതിയോട് ഞാൻ നൂറു ശതമാനം യോജിക്കുന്നു..!!

വിദേശികളുടെ അടി വസ്ത്രം ആയ ലെഗ്ഗിന്‍സ് ഉപേക്ഷിക്കൂ യുവതി പറയുന്നു ആണ്‍ കുട്ടികള്‍ ലോ വൈയ്സ്റ്റ് ജീന്‍സ് ഇട്ടിട്ട് നാട്ടുകാര്‍ക്കു മുമ്പില്‍ അടിവസ്ത്രം പ്രദര്‍ശിപ്പിച്ചു നടക്കുമ്പോള്‍ പെണ്‍കുട്ടികള്‍ ലെഗ്ഗിന്‍സ് എന്ന അടിവസ്ത്രം ധരിച്ചു പൂര്‍ണമായും പ്രദര്‍ശിപ്പിച്ചു നടക്കുന്നു.ഇ അശ്ലീലത കലര്‍ന്ന വസ്ത്രങ്ങള്‍ ധരിച്ച് എല്ലാം പ്രദര്‍ശിപ്പിച്ചിട്ട് അവന്മാര്‍ എന്നെ നോക്കുന്നു എന്ന് പരാതി പറഞ്ഞിട്ട് എന്ത് കാര്യം.സത്യത്തില്‍ ലെഗ്ഗിന്‍സ് ഒരു അടിവസ്ത്രമാണെന്ന സത്യം ആര്‍ക്കൊക്കെ അറിയാം ഈ യുവതി പറയുന്നു ലെഗ്ഗിന്‍സ് ഇനി ഇടല്ലേ എന്ന് ഞാന്‍ നൂറു ശതമാനം യോജിക്കുന്നു

ഭര്‍ത്താവിനെ സയനൈഡ് കൊടുത്തുകൊന്ന സോഫിയയെയും കാമുകനെയും കുടുക്കിയത് അരുണിന്റെ മറ്റൊരു അജ്ഞാത കാമുകി… കാമുകന്‍ തന്നെയും ചതിച്ചെന്ന് സോഫിയ തിരിച്ചറിഞ്ഞത് ജയില്‍ വാസത്തിനിടെ..!!

എപ്പിംഗിലെ മലയാളികൾക്ക് പ്രിയപ്പെട്ടവനായിരുന്ന സാം ഏബ്രഹാമിനെ രണ്ടുവര്‍ഷം മുമ്പാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറക്കത്തിൽ സംഭവിച്ച ഹൃദയാഘാതമാണ് മരണകാരണമെന്ന് ഭാര്യ സോഫി പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ പിന്നീട് സോഫിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഭാര്യയും കാമുകനും ചേർന്ന് ഭക്ഷണത്തിൽ സയനൈഡ് നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിന് വ്യക്തമായത്.

കേസില്‍ ഭാര്യയെയും കാമുകനെയും കുടുക്കിയത് ഒരു അജ്ഞാത യുവതിയുടെ സന്ദേശമായിരുന്നു. സാം എബ്രഹാം കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് ഓസ്ട്രേലിയന്‍ പോലീസിന് അജ്ഞാത ഫോണ്‍സന്ദേശം ലഭിക്കുന്നത്. സോഫിയയുടെ ചെയ്തികള്‍ നിരീക്ഷിച്ചാല്‍ കൊലയ്ക്ക് ഉത്തരം കണ്ടെത്താമെന്നായിരുന്നു സന്ദേശം.

ഭര്‍ത്താവിനെ കൊലപ്പെടുത്തിയശേഷം സുഖംജീവിതം നയിക്കാമെന്ന സോഫിയയുടെയും കാമുകന്‍ അരുണ്‍ കമലാസനന്റെയും മോഹം തകര്‍ത്തതും ഈ ഒരൊറ്റ ഫോണ്‍കോളാണ്. 2016കഴിഞ്ഞ ഒക്ടോബറിലാണ് മെല്‍ബണ്‍ യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായിരുന്ന സാം (34) മരണപ്പെടുന്നത്. ഹൃദയാഘാതമെന്നായിരുന്നു ഭാര്യ സോഫിയ എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്.

ഇപ്പോള്‍ പുറത്തുവരുന്ന വിവരം അരുണിന് സോഫിയെ കൂടാതെ മറ്റൊരു കാമുകി കൂടി ഉണ്ടായിരുന്നുവെന്നാണ്. വിദേശ മലയാളിയാ ഈ യുവതിയെ വിവാഹം കഴിക്കാമെന്ന് അരുണ്‍ വാഗ്ദാനം നല്കിയിരുന്നു. പിന്നീട് ചതിക്കപ്പെടുകയാണെന്ന് മനസിലാക്കിയ യുവതി സാമിന്റെ കൊലപാതകികളെപ്പറ്റി ഓസ്‌ട്രേലിയന്‍ പോലീസിന് വിവരം നല്കിയെന്നാണ് സൂചന. അന്വേഷണ സംഘം നേരത്തെ തന്നെ ഇവരുടെ മൊഴി എടുത്തതായും സൂചനകളുണ്ട്. ജയിലില്‍ കഴിയുന്ന സോഫിയ ഇക്കാര്യം അറിഞ്ഞത് ചോദ്യം ചെയ്യലിനിടെ ആണ്. ഇതോടെ തകര്‍ന്നുപോയ സോഫിയ അരുണിനെതിരേ മൊഴി നല്കിയിട്ടുണ്ട്. മാര്‍ച്ചിലാണ് കേസ് കോടതി പരിഗണിക്കുന്നത്.

കേസില്‍ സോഫിയയെയും കാമുകനെയും കുരുക്കാന്‍ പോലീസ് സ്വീകരിച്ചത് കൊലയാളികള്‍ നടത്തിയതിനെക്കാള്‍ ആസൂത്രിതമായു പോലീസിന്റെ നീക്കങ്ങളായിരുന്നു. ഇടയ്ക്ക് മരണത്തെക്കുറിച്ച് അറിയാന്‍ സോഫിയെ പോലീസ് വിളിച്ചുവരുത്തിയിരുന്നു. അന്ന് മരണത്തില്‍ യാതൊരു സംശയവുമില്ലാത്ത പോലെയായിരുന്നു ഇവരോട് ഇടപ്പെട്ടത്. മരണത്തില്‍ കാര്യമായ അന്വേഷണം നടത്തുന്ന കാര്യം സോഫിയോട് പറഞ്ഞതുമില്ല. ഇതിനിടെ, സാമുമൊത്ത് താമസിച്ചിരുന്ന വീട്ടില്‍നിന്ന് സോഫി മാറിയതായി പോലീസിന് വിവരം ലഭിച്ചു. മുമ്പ് താമസിച്ചിടത്തുനിന്നും മാറി അരുണിനൊപ്പം സോഫിയെ കണ്ടതോടെ പോലീസിന്റെ സംശയം ബലപ്പെട്ടു. ഇതോടെ സോഫിക്കുമേലുള്ള നിരീക്ഷണം വര്‍ധിപ്പിച്ചു.

സോഫിയും അരുണും തമ്മിലുള്ള ഫോണ്‍സന്ദേശങ്ങള്‍ പരിശോധിച്ചതോടെ പോലീസിന് കാര്യങ്ങള്‍ എളുപ്പമായി. സാമിന്റെ പേരില്‍ ബാങ്കിലുണ്ടായിരുന്ന പണം ഇതിനിടെ പിന്‍വലിക്കുകയും ചെയ്തിരുന്നു. സാം -സോഫി ബന്ധത്തിന്റെ ഇഴയടുപ്പം അറിയാന്‍ ഓസ്ട്രേലിയന്‍ പോലീസ് സാമിന്റെ ബന്ധുക്കളുമായി ബന്ധപ്പെടുകയും ചെയ്തു. കഴിഞ്ഞ അവധിക്കാലത്ത് സാം നാട്ടിലെത്തിയപ്പോള്‍ സോഫിയുടെ വഴിവിട്ട പോക്കിനെക്കുറിച്ച് അടുത്ത ബന്ധുക്കള്‍ക്ക് സൂചന നല്കിയിരുന്നു. താന്‍ കൊല്ലപ്പെട്ടേക്കാമെന്നു സാം പറഞ്ഞ കാര്യം ബന്ധുക്കള്‍ പോലീസിന് ധരിപ്പിച്ചതോടെ കാര്യങ്ങള്‍ പിന്നീട് എളുപ്പമായി.

ക്രൂരമായ ശാരീരിക പീഡനം, കൊല്ലാന്‍ ഉദ്ദേശിച്ച് അക്രമിച്ചു: മലയാളി ദമ്പതികള്‍ ദത്തെടുത്ത ഷെറിന്‍ മാത്യൂസിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്..!!

ന്യൂയോര്‍ക്ക്: അമേരിക്കയിലേയ്ക്ക് ദത്തെടുക്കപ്പെട്ട ഷെറിന്‍മാത്യൂസിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഷെറിനെ ദത്തെടുത്ത മലയാളി ദമ്പതികള്‍ ബോധപൂര്‍വ്വം കൊലപ്പെടുത്തിയതെന്നാണ് വ്യക്തമാകുന്നത്. മൃതദേഹ പരിശോധനാ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മലയാളി ദമ്പതികളുടെ വളര്‍ത്തുമകളായ മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യുസിന്റെ മരണ വാര്‍ത്തയുടെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല.

‘കൊല്ലാനുദ്ദേശിച്ചുള്ള അക്രമത്തെ’ തുടര്‍ന്നാണ് ഷെറിന്‍ മരിച്ചതെന്ന് ഫോറന്‍സിക് റിപ്പോര്‍ച്ച് സാക്ഷ്യപ്പെടുത്തുന്നു. പാല്‍ കുടിക്കുമ്പോള്‍ ശ്വാസകോശത്തില്‍ കുടുങ്ങി കുഞ്ഞ് മരിച്ചെന്ന ആരും വിശ്വസിക്കാത്ത മൊഴിയാണ് മലയാളി ദമ്പതികള്‍ പറഞ്ഞിരുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസം ഏഴാം തിയതിയാണ് ഷെറിനെ കാണാതായത്. വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ ഒരു ഓടയില്‍ നിന്ന് 15 ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹം ലഭിച്ചതോടെയാണ് ക്രൂരകൊലപാതകത്തിന്റെ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം വെളിച്ചത്തുവന്നത്. കേസുമായി ബന്ധപ്പെട്ട് വളര്‍ത്തച്ഛന്‍ വെസ്ലി മാത്യുവിനെയും അമ്മ സിനി മാത്യൂസിനെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഡാലസ് കൗണ്ടി ജയിലിലാണ് ഇരുവരുമിപ്പോള്‍.

ഇന്ത്യയിലെ ഒരു അനാഥാലയത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ ഷെറിനെ ദത്തെടുത്തത്. ഇവര്‍ക്ക് സ്വന്തം രക്തത്തില്‍ പിറന്ന മറ്റൊരു മകളുമുണ്ട്. നാലു വയസ്സുള്ള ഈ കുട്ടിയുടെ ചുമതല അധികൃതര്‍ ഏറ്റെടുത്തിരുന്നുവെങ്കിലും പിന്നീട് കുടുംബത്തിന് കൈമാറിയിട്ടുണ്ട്.

ഒക്ടോബര്‍ എഴിനു രാവിലെ വെസ്ലി സ്വന്തം വാഹനത്തില്‍ ഷെറിന്റെ മൃതദേഹം പൊതിഞ്ഞെടുത്ത് കലുങ്കിനടിയില്‍ കൊണ്ടു പോയി ഒളിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. സ്വന്തം കുഞ്ഞിനു വേണ്ടി ദത്തെടുത്ത കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം എത്തിച്ചേര്‍ന്നത്. ഷെറിനും സ്വന്തം കുഞ്ഞിനും രണ്ട് തരം പരിഗണനയാണ് വീട്ടില്‍ ലഭിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ദമ്പതികളുടെ കുഞ്ഞിനൊപ്പമുളള നിരവധി ചിത്രങ്ങള്‍ വീട്ടില്‍ കണ്ടെത്തിയിരുന്നുവെങ്കിലും ഷെറിനൊപ്പമുളള ഒറ്റ ചിത്രം പോലും ഉണ്ടായിരുന്നില്ല. നേരത്തെ മരണത്തിലെ ദുരൂഹതകള്‍ വര്‍ദ്ധിക്കുന്ന വെളിപ്പെടുത്തലുമായി ഷെറിനെ പരിശോധിച്ച ഡോക്ടറും രംഗത്തുവന്നിരുന്നു. ദമ്പതികള്‍ ഷെറിനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. ക്രൂരമായ ശാരീരിക പീഡനം ഷെറിന്‍ ഏറ്റുവാങ്ങിയതിന്റെ ലക്ഷണങ്ങളാണ് ശരീരത്തിലുണ്ടായിരുന്നതെന്ന് ഡോക്ടര്‍ വെളിപ്പെടുത്തിയിരുന്നു.

കുട്ടിയുടെ എല്ലുകള്‍ പല തവണ പൊട്ടിയിരുന്നുവെന്നും ക്രൂരമര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ദേഹത്തുണ്ടായിരുന്നു എന്നുമാണ് ഷെറിനെ പരിശോധിച്ച ഡോക്ടര്‍ സൂസണ്‍ ദകില്‍ കോടതിക്ക് മുമ്പാകെ വെളിപ്പെടുത്തിയത്.

2016 സെപ്തംബറിനും 2017 ഫെബ്രുവരിക്കും മധ്യേ എടുത്ത എക്സ്റേകളിലാണ് ഷെറിന്റെ ശരീരത്തില്‍ പല പൊട്ടലുകളും കണ്ടെത്തിയത്. തുടയെല്ല്, കൈമുട്ട്, കാലിലെ വലിയ അസ്ഥി എന്നിവയിലാണ് പൊട്ടലുകള്‍ കണ്ടെത്തിയത്. ശരീരത്തിന്റെ പല ഭാഗത്തും മുറിവുകള്‍ ഉണങ്ങിയ പാടുകള്‍ ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. ഷെറിനെ ഇന്ത്യയില്‍ നിന്നും കൊണ്ടുവന്ന ശേഷമാണ് ഇവ സംഭവിച്ചതെന്നും ഡോക്ടര്‍ ഉറപ്പു പറഞ്ഞിരുന്നു.

അതേസമയം ഷെറിന്റെ മരണത്തിനു ശേഷം ടെക്സസ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് ഏറ്റെടുത്ത കുട്ടിയെ തിരിച്ചു കിട്ടുന്നതിനുള്ള മാതാപിതാക്കളുടെ കേസിന്റെ അന്തിമവിധി ഈ മാസം 29 ലേക്കു മാറ്റിയിട്ടുണ്ട്.