സ്വാമിയുടെ അത്ഭുത പ്രവര്‍ത്തി കണ്ട് സായിപ്പന്‍മാരുടെ കണ്ണ് തള്ളി. പെട്ടി വാന്‍ ജനനേന്ദ്രിയത്തില്‍ കെട്ടിവലിച്ച് നീക്കിയാണ് സ്വാമി അത്ഭുതം കാട്ടിയത്

 

സ്വാമിയുടെ അത്ഭുത പ്രവര്‍ത്തി കണ്ട് സായിപ്പന്‍മാരുടെ കണ്ണ് തള്ളി. പെട്ടി വാന്‍ ജനനേന്ദ്രിയത്തില്‍ കെട്ടിവലിച്ച് നീക്കിയാണ് സ്വാമി അത്ഭുതം കാട്ടിയത്. അലഹാബാദില്‍ നടക്കാറുള്ള മാഹാകുംഭമേളയിലാണ് സംഭവം. അഖോരികള്‍ കഞ്ചാവടിച്ചും നഗ്‌നതയില്‍ വിലയം പ്രാപിക്കുന്ന മഹാമേള. ആയിരക്കണക്കിന് അഖോരികള്‍ ഒത്തു ചേരുന്ന മേളയില്‍ ജഢപിടിപ്പിച്ച് മുടിയും താടിയുമായി നഗ്‌നരായി എത്തുന്നവര്‍ അനേകമാണ്. ഇത്തവണ അലഹബാദിലെ മേളയില്‍ കണ്ട അത്ഭുതകാഴ്ച്ച കണ്ട് ഞെട്ടിയത് സായിപ്പന്മാരാണ്.

പെട്ടി ഓട്ടോറിക്ഷ ജനനേന്ദ്രിയത്തില്‍ കെട്ടിവലിച്ചു നീക്കുന്ന ഹിന്ദു സന്യാസിയുടെ ചിത്രമാണ് പുറത്തുവന്നത്. ഈ ചിത്രം ലോക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു. ജനുവരി രണ്ടിന് അലഹബാദില്‍ നിന്നാണ് ചിത്രം പുറത്തുവന്നത്. ഹിന്ദുജൈന രീതി പിന്തുടരുന്ന സന്യാസിയാണ് ജനനേന്ദ്രിയത്തില്‍ കയര്‍കെട്ടി പെട്ടി ഓട്ടോറിക്ഷ കെട്ടിവലിച്ചു നീക്കിയത്.

മേളയ്ക്കായി ആയിരക്കണിക്കിന് ആളുകളാണ് പങ്കെടുത്തത്. ഇതിനിടെയാണ് ഈ അപൂര്‍വ ചിത്രം പ്രഭാത് കുമാര്‍ വര്‍മയെന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത്. സന്യാസിയുടെ പ്രകടനം കണ്ട് ആളുകള്‍ നോക്കി നില്‍ക്കുന്നതും ചിത്രത്തില്‍ കാണാം. ഗംഗ, യുമന, സരസ്വതി നദികള്‍ സംഗമിക്കുന് ത്രിവേണി സംഗമത്തില്‍ 45 ദിവസമാണ് മഹാമേള നീണ്ടു നില്‍ക്കുക.

രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പേര്‍ കുംഭമേളയെ കുറിച്ച് പഠിക്കുവാനെത്തിയിട്ടുണ്ട്. നദിയില്‍ മുങ്ങി പൊങ്ങുന്നത് തീര്‍ത്ഥാടകര്‍ക്ക് മാനസികവും ശാരീരികവുമായ പുത്തന്‍ ഉണര്‍വ് നല്‍കുന്നുവെന്ന വിശ്വാസം ശക്തമാണ്.

മത നിയമങ്ങളെ വെല്ലു വിളിച്ചു വൈദികൻ സ്വവർഗ വിവാഹം നടത്തി … ഒടുവിൽ പ്രണയം തുലച്ചത് പണവും മാനവും..!!

എഴുപത്തത്തൊൻപതുകാരനായ വൈദികൻ ഫിലിപ്പ് ക്ലമെന്റ്‌സ് പ്രണയം മൂത്ത് തന്നെക്കാൾ 54 വയസ്സ് കുറവുള്ള യുവാവിനെ വിവാഹം കഴിച്ചു .വിവാഹ സമ്മാനമായി 2 ലക്ഷം പൗണ്ട് വില വരുന്ന വീട് വിറ്റ് വൈദികൻ ഫ്ലാറ്റ് വാങ്ങി.ഫ്‌ലാറ്റ് തന്റെ പ്രണയ സംമ്മാണം പോലെ തന്നെ വിവാഹം കഴിച്ച യുവാവിന് നൽകി . ഫ്ലാറ്റ് തന്റെ പേരിലായതോടു കൂടി യുവാവ് വൈദികനെ കൈ വിട്ടു. ഫ്ലാറ്റ് നൽകി ദിവസങ്ങൾക്കകം തന്നെ യുവാവ് വൈദികനുമായുള്ള ബന്ധം വിച്ഛേദിച്ചു.

ഒരു ഡേറ്റിംഗ് വെബ്സൈറ്റിൽ കൂടി ആരംഭിച്ച പ്രണയ ബന്ധം ഫിലിപ്പ് ക്ലമെന്റ്‌സ് എന്ന 79 കാരൻ വൈദികനെയും 24 കാരനായ ഫ്‌ളോറിൻ മാരിനേയും വിവാഹത്തിലേക്ക് നയിച്ചു. ഒരു ലക്ഷം യൂറോ മുടക്കി വൈദികൻ ബുക്കാറസ്റ്റിൽ ഫ്ലോറിന്റെ പേരിൽ വാങ്ങിയ ഫ്ലാറ്റിന്റെ താക്കോൽ കൈയിൽ കിട്ടിയതോടു കൂടി ഫ്ലോറിന്റെ മട്ടു മാറി. നിസ്സാര കാര്യങ്ങൾക് പോലും ക്ലമെന്റ്‌സുമായി വഴക്കിടാൻ തുടങ്ങിയ ഫ്ലോറിൻ ദിവസങ്ങൾക്കകം തന്നെ ബന്ധം വേർപെടുത്തി.

സുഹൃത്തുക്കളുടെ കനിവ് കൊണ്ട് ബ്രിട്ടനിലേക്ക് തിരിച്ചു വന്ന ക്ലമെന്റ്‌സ് അവരുടെ തന്നെ കനിവ് കൊണ്ട് ഇപ്പോൾ അന്തിയുറങ്ങാനൊരിടം കണ്ടെത്തുകയാണ്.

സ്വവർഗ വിവാഹം നടത്തരുതെന്ന ഇംഗ്ലണ്ട് സഭയുടെ ചട്ടത്തിനു വിരുദ്ധമായാണ് ക്ലമെന്റ്‌സും ഫ്ലോറിനും വിവാഹി തരായത്. മത നിയമങ്ങളെ വെല്ലു വിളിച്ചുള്ള വിവാഹം കഴിഞ്ഞ ഏപ്രിലിൽ റാംസ്‌ ഗേറ്റ് രജിസ്റ്റർ ഓഫീസിൽ ഇത് വച്ചാണ് നടന്നത്.

ഓഗസ്റ്റിൽ വൈദ്യ പരിശോധനയ്ക്കായി ഇംഗ്ലണ്ടിൽ പോയി വന്നതിനു ശേഷമുള്ള ഇരുവരുടെയും അഭിപ്രായ വ്യതാസങ്ങളാണ് ജീവിതം ദുസ്സഹമാക്കി തുടങ്ങിയത്. ബ്രിട്ടനിലെ സുഹൃത്തുക്കൾ ക്ലമെന്റ്‌സിനോട് തിരികെ വരാൻ അഭ്യർത്ഥിച്ചെപ്പോഴേക്കും ബുക്കാറസ്റ്റിൽ വാങ്ങിയ ഫ്ലാറ്റ് ഫ്ലോറിന്റെ പേരിലേക്ക് മാറ്റിയിരുന്നു.

ജാഗ്രത !! കേരളത്തില്‍ മോഷ്ടാക്കള്‍ പിടിമുറുക്കുന്നു. പരമാവധി ഷെയര്‍ ചെയ്ത് എല്ലാവരുടേയും ശ്രദ്ധയില്‍ പെടുത്തൂ

കഴിഞ്ഞ കുറച്ച് നാളുകള്‍ ആയി നമ്മുടെ നാട്ടില്‍ വന്‍ കവര്‍ച്ചകള്‍ നടക്കുന്ന വാര്‍ത്തകള്‍ കേട്ടിരിക്കുമല്ലോ.അന്യദേശക്കാരായവരാണ് ഇത്തരം വന്‍ കവര്‍ച്ചകള്‍ക്ക് പുറകില്‍.പണ്ടുകാലത്ത് മോഷണം എന്നത് സ്വര്‍ണ്ണമോ പണമോ മാത്രം മോഷ്ടിക്കുന്നതില്‍ ഒതുങ്ങിയിരുന്നു എങ്കില്‍ ഇന്നത് മോഷണമെന്നതില്‍ നിന്നും ബലാത്സംഗം, കൊലപാതകം എന്നിവയില്‍ വരെ എത്തിനില്‍ക്കുന്നു.

ഇന്നത്തെ മോഷ്ടാക്കള്‍ക്ക് യാതൊരു ദയയുമില്ല.കൂട്ടത്തോടെ വന്നു വീടിന്റെ വാതില്‍ അടിച്ച് തകര്‍ത്ത് അകത്ത് കടക്കുന്ന രീതിവരെ ആയിക്കഴിഞ്ഞു.വീട്ടിലുള്ളവരെ മാരകമായ് പരുക്കേല്‍പ്പിക്കുന്നതും ഇക്കൂട്ടരുടെ രീതിയാണു.അതിനാല്‍ ചില മുന്‍‌കരുതലുകള്‍ എടുക്കുന്നത് നന്നായിരിക്കും.

ആദ്യം ശ്രദ്ധിക്കേണ്ടത് വീടിന്റെ പുറത്ത് പരിസരത്ത് കോടാലി വാക്കത്തി എന്നിവ ഒന്നും സൂക്ഷിക്കരുത് എന്നതാണു.പലപ്പോഴും മരം വെട്ടിയതിനും തേങ്ങ പൊളിച്ചതിനും ശേഷം ഇതൊക്കെ അലസമായ് ഇടുന്നവരാണു നമ്മള്‍.മോഷ്ടാക്കള്‍ക്ക് അതു എളുപ്പമാകും.

പിന്‍ വാതില്‍ തകര്‍ത്താണു കൂടുതല്‍ മോഷ്ടാക്കളും അകത്ത് കടക്കുന്നത്.അവര്‍ക്ക് പണി എളുപ്പമാക്കാന്‍ ഇത്തരം ഉപകരണങ്ങള്‍,കമ്പി കഷണങ്ങള്‍ എന്നിവ ഒന്നും തന്നെ പുറത്തിടാതിരിക്കുക.

വീടിനു പുറത്ത് ഏണി ചാരി വയ്ക്കുന്നത് ഒഴിവാക്കുക.

ബാത്ത് റൂമിന്റെ വെന്റിലേറ്റര്‍ രാത്രികാലങ്ങളില്‍ അടച്ചിടാന്‍ ശ്രദ്ധിക്കുക

പിന്‍ വാതിലിന്റെ പുറകില്‍ മെറ്റല്‍ ബാര്‍കൊണ്ട് ഒരു ക്രോസ് ലോക്കിങ്ങ് ഉണ്ടാക്കാന്‍ ശ്രമിക്കുക.

വീടിന്റെ നാലു വശവും വാട്സ് വളരെ കുറഞ്ഞ എല്‍ ഇ ഡി ലൈറ്റുകള്‍ തെളിയിച്ചിടാന്‍ ശ്രദ്ധിക്കുക.

വീട്ടില്‍ വരുന്ന പിച്ചക്കാര്‍ക്ക് പണം ഒരിക്കലും നല്‍കാതിരിക്കുക.

ഇന്നത്തെ സ്ത്രീകള്‍ മുക്കുപണ്ടം ആഭരണങ്ങള്‍ ഉപയോഗിച്ചാല്‍ പോലും അത് വളരെ വലിയ തരത്തിലുള്ളവ ഉപയോഗിക്കുന്നവരാണു.ആഭരണങ്ങള്‍ മുക്കുപണ്ടമായാലും സ്വര്‍ണ്ണമായാലും വളരെ വലിയ രീതിയിലുള്ളത് പ്രദര്‍ശിപ്പിക്കാതിരിക്കുക,മോഷ്ടാക്കള്‍ ആകൃഷ്ടരാവാന്‍ അതൊരു കാരണ​‍മാകും.

വലിയ വീട്ടിലെ സ്ത്രീ അണിഞ്ഞിരിക്കുന്നത് മുക്കുപണ്ടമായാലും മോഷ്ടാവിനത് പെട്ടന്ന് മനസ്സിലാവണമെന്നില്ല.

വീടിന്റെ പരിസരത്ത് പതിവില്ലാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതോ ആളുകള്‍ സംസാരിച്ച് നില്‍ക്കുന്നതോ ഒക്കെ കണ്ടാല്‍ ഒന്നു ശ്രദ്ധിച്ചേക്കുക.

വീട് പൂട്ടി പുറത്ത് പോകുന്നവര്‍ അത് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കുക.താക്കോല്‍ വീട്ടിലുള്ളവര്‍ക്ക് നമ്മള്‍ വരാന്‍ വൈകിയാലും എടുക്കാനായ് ജനലിന്റെ സൈഡിലും വെന്റിലേറ്ററിലും പൂച്ചട്ടിയിലും ഒക്കെ ഒളിച്ച് വയ്ക്കുന്ന പ്രവണത ഒഴിവാക്കുക.

സ്വര്‍ണ്ണം,പണം എന്നിവ ആവശ്യത്തിലും അധികം വീട്ടില്‍ സൂക്ഷിക്കാതിരിക്കുക.കള്ളന്‍ കയറിയാല്‍ ശ്രദ്ധിക്കുന്ന ഭാഗങ്ങള്‍ അല്ലാതെ ഏറ്റവും തുറന്ന സ്ഥലത്ത് പണം സൂക്ഷിക്കുന്നതാണു ഉചിതം.

വീട്ടില്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ അവരോട് വീട്ടില്‍ പണം ഇല്ല എന്നു തന്നെ ബോധ്യപ്പെടുത്തി വേണം പണം സൂക്ഷിക്കാന്‍.കാരണം കള്ളന്‍ കയറിയാല്‍ കുട്ടികളെ ഭീഷണിപ്പെടുത്തി എവിടെയാണു നമ്മള്‍ പണം സൂക്ഷിക്കുന്നതെന്നു വളരെ വേഗം അറിയാന്‍ സാധിക്കും.

വീട് പൂട്ടുന്നത് കൂടാതെ ബെഡ് റൂം.മറ്റു റൂമുകള്‍ എല്ലാം മറക്കാതെ ലോക്ക് ചെയ്യണം.

വാതിലിനടുത്ത് ചേര്‍ത്തോ ഹാന്റിലുകള്‍ക്ക് മുകളിലോ ഒക്കെ സ്റ്റീല്‍ പാത്രങ്ങള്‍ വയ്ക്കുക.വാതില്‍ തുറക്കാന്‍ ശ്രമിച്ചാല്‍ അവ താഴെ വീഴുംബോ നമുക്ക് ശബ്ദം കേള്‍ക്കാന്‍ ആകും.

എപ്പോഴും അയല്‍ക്കാരുമായ് നല്ല ബന്ധം സൂക്ഷിക്കുക.അവരുടെ കോണ്ടാക്റ്റ് നംബര്‍ വാങ്ങി സൂക്ഷിക്കുക. ഒരു കാരണവശാലും ആളനക്കം കേട്ടു എന്നു കരുതി ഒറ്റയ്ക്ക് പുറത്തിറങ്ങരുത്.അപ്പുറത്തെ വീട്ടില്‍ ഉള്ളവരെ കൂടി അറിയിച്ച ശേഷം പുറത്തിറങ്ങുക.

കോളിങ്ങ് ബെല്‍ മുഴങ്ങിയാല്‍ ഉടനെ വാതില്‍ തുറക്കരുത്.ജനലിലൂടേയോ മറ്റോ വന്നിരിക്കുന്നത് ആരെന്നു നോക്കിയ ശേഷം മാത്രം വാതില്‍ തുറക്കുക.

ജനലിന്മേല്‍ അയ(ഴ) ( തുണി ഉണക്കാന്‍ ) കെട്ടുന്നത് ഒഴിവാക്കുക.അത്തരം ജനലുകള്‍ ,മുകള്‍ നിലയിലെ വാതില്‍ എന്നിവ എപ്പോഴും ലോക്ക് ചെയ്തിട്ടുണ്ട് എന്നുറപ്പാക്കുക.

പാല്‍,പത്രം എന്നിവ നമ്മള്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ അന്നേ ദിവസം ഇടരുതെന്നു വിതരണക്കാരോട് പറയുക.വീടിനു മുന്നില്‍ പത്രവും,പാലും ഒക്കെ കാണുന്നത് നമ്മള്‍ വീട്ടില്‍ ഇല്ല എന്ന സൂചനകള്‍ ആണു.

വീട്ടില്‍ ആരും ഇല്ലാത്ത സമയങ്ങളില്‍ രാത്രി ആകുംബോള്‍ ലൈറ്റ് തെളിയിക്കാന്‍ അയല്‍ക്കാരെ ഏല്‍പ്പിക്കുക. അല്ലെങ്കില്‍ ടൈമര്‍ സ്വിച്ചുകള്‍ ( ഞാന്‍ മുന്‍പ് പരിചയപ്പെടുത്തിയിട്ടുണ്ട് ( രതീഷ് ആര്‍ മേനോന്‍ എന്ന എന്റെ യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ആ വീഡിയോകള്‍ ഉണ്ട് Ratheesh R Menon) ഉപയോഗിക്കുക.

പകലും ലൈറ്റുകള്‍ തെളിഞ്ഞു കിടന്നാല്‍ നമ്മള്‍ വീട്ടില്‍ ഇല്ല എന്ന സൂചനയായ് കള്ളനു അത് സഹായകരമാകും.

ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് കട്ടിലിന്റെ അടിയിലും മറ്റും ആരും ഇല്ല എന്നു ഉറപ്പാക്കുക.പലപ്പോഴും കള്ളന്മാര്‍ നേരത്തേ തന്നെ നാം അറിയാതെ വീട്ടില്‍ കേറിപറ്റാറുണ്ട്.

വീട്ടില്‍ വില്‍പ്പനയ്ക്കെന്നു പറഞ്ഞു വരുന്നവരുമായ് അധികം സംസാരിക്കാതെയിരിക്കാനും അവരെ വീടിനു പുറത്ത് മാത്രം നിര്‍ത്താനും ശ്രദ്ധിക്കുക.അതുപോലെ കൈകുഞ്ഞുമായ് വന്നു ഭിക്ഷ ചോദിക്കുന്ന സ്ത്രീകളെയും ശ്രദ്ധിക്കുക.പലപ്പോഴും അവര്‍ മോഷ്ടാക്കളുടെ ആജ്ഞാനുവര്‍ത്തികള്‍ ആണു.

ഫോണ്‍,കേബിള്‍ സര്‍വീസ് എന്നൊക്കെ പറഞ്ഞു വരുന്നവര്‍ അവര്‍ അംഗീകൃത ഏജന്റിന്റെ ആള്‍ക്കാര്‍ ആണെന്നു തന്നെ ഓഫീസില്‍ വിളിച്ച് അന്വേഷിച്ച ശേഷം മാത്രം വീട്ടില്‍ കയറ്റുക.

രാത്രി കാലങ്ങളില്‍ വീടിനു പുറത്ത് പൈപ്പിലെ വെള്ളം പോകുന്ന ശബ്ദമോ കുട്ടിയുടേയോ സ്ത്രീയുടേയോ കരച്ചില്‍ കേട്ടു എന്നു കരുതി ഉടനെ വാതില്‍ തുറക്കാതിരിക്കുക.ഇതെല്ലാം നമ്മളെ വീടിനു പുറത്തെത്തിക്കാന്‍ കള്ളനു സഹായകരമാകും എന്നതിനാല്‍ അവരത് കൃത്രിമമായ് ഉണ്ടാക്കിയേക്കാം എന്നത് ശ്രദ്ധിക്കുക.

വീട്ടില്‍ ആക്രി പെറുക്കാന്‍ എന്ന രീതിയില്‍ വരുന്നവരെ പരിസരത്തൊന്നും അടുപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.പരിസര വീക്ഷ്ണത്തിനു വരുന്ന മോഷ്ടാക്കള്‍ കൂടുതലും ആ രീതിയാണു അവലംബിക്കുന്നത്.

വെറും 6 നാരങ്ങാ ചെറുപ്പക്കാരൻ ഫോൺബാറ്ററി ചാർജ് ഫുൾ ആകുന്ന വീഡിയോ വൈറൽ

വെറും നാല് നാരങ്ങാ ചെറുപ്പക്കാരൻ ഫോണിന്റെ ബാറ്ററി ചാർജ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ . ഒരു യാത്രയിലോ മറ്റോ നിങ്ങൾക്കും ഇത് ഉപകാരപ്പെടാം കാണുക ഷെയർ ചെയ്യുക

വെറും മൂന്നു മിനിറ്റ് കൊണ്ട് സാരി ഉടുക്കാം ഈ ചേച്ചിയുടെ വീഡിയോ കാണൂ..!!

വെറും മൂന്ന് മിനുട്ട് കൊണ്ട് സാരി ഉടുക്കാം ഈ ചേച്ചിയുടെ വീഡിയോ കാണൂദേ ഇങ്ങനെ വേണം സാരി ഉടുക്കാൻ. സ്ത്രീകളുടെ വ്യക്തിത്വം, തനിമ, സൗന്ദര്യം എന്നിവ ഉയർത്തിക്കാട്ടാൻ സാരിയോളം മികച്ച വേഷം മറ്റൊന്നില്ല. ഓരോരുത്തരുടേയും ശരീര പ്രകൃതിയ്ക്ക്‌ ഇണങ്ങുന്ന വിധം സാരി ഉടുത്താൽ പാർട്ടികളോ, പബ്ളിക്ക്‌ ഫങ്ങ്ഷനുകളോ, ജോലി സ്ഥലമോ എവിടെയായാലും തിളങ്ങി നില്ക്കാം. സാരി ഉടുക്കുമ്പോൾ താഴെ പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നന്ന്‌. വണ്ണം കൂടുതൽ ഉള്ളവരും, ഉയരം കുറഞ്ഞവരും സാരി ഉടുക്കുമ്പോൾ കൂടുതൽ ഞൊറിവിട്ട്‌ ഉടുക്കുന്നതാണ്‌ നല്ലത്‌

മോദിയുടെ ജനനം നോസ്ട്രജഡാമസ് പ്രവചിച്ചിരുന്നു;

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ജ്‌ഗ്നേഷ് മേവാനി. മോദിയുടെ ജനനം ലോകം കണ്ട വലിയ പ്രവാചകനായ നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു എന്നാണ് ജിഗ്നേഷ് പറയുന്നത്. 21-ാം നൂറ്റാണ്ടില്‍ ലോകം കണ്ട മികച്ച നടനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ജിഗ്‌നേഷ് പരിഹസിച്ചു. ദലിതര്‍ക്ക് പ്രധാനമന്ത്രി നല്‍കുന്ന പിന്തുണ വ്യാജമാണ്.

‘ലോകത്താകെ പ്രശസ്തനാകുന്ന മികച്ച ഒരു നടന്‍ ഇന്ത്യയില്‍ ഉണ്ടാകുമെന്ന് അസാധാരണങ്ങളായ പ്രവചനങ്ങളിലൂടെ ശ്രദ്ധേയനായ ഫ്രഞ്ചുകാരന്‍ നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു’- പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ട്വിറ്ററില്‍ ജിഗ്‌നേഷ് കുറിച്ചു. ദലിതുകളെക്കുറിച്ചുള്ള നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളുടെ വിഡിയോകളടക്കമാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ പ്രധാനമന്ത്രിപ്പണി ഉപേക്ഷിച്ച് നരേന്ദ്ര മോദി ഹിമാലയത്തിലേക്ക് പോകണമെന്ന് ജിഗ്‌നേഷ് ആവശ്യപ്പെട്ടിരുന്നു.

പുണെയിലെ ദലിത് നേതാവിന്റെ സമാധി വലതുപക്ഷ നേതാക്കളായ സംഭാജി ഭീടെ, മിലിന്ദ് എക്‌ബോധ് എന്നിവരുടെ നേതൃത്വത്തില്‍ തകര്‍ക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മഹാരാഷ്ട്രയില്‍ വ്യാപകമായി ദലിത് പ്രക്ഷോഭങ്ങളും ഉടലെടുത്തു. ഭീമ കൊറിഗാവ് യുദ്ധഅനുസ്മരണ സംഭവത്തിനിടെ പ്രശ്‌നങ്ങളുണ്ടാക്കിയതിന്റെ പേരില്‍ ഇരു നേതാക്കള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. കോപനപരമായ പ്രസംഗം നടത്തിയെന്ന കുറ്റത്തിന് ജിഗ്‌നേഷിനെതിരെയും കേസുണ്ട്.

ഒരൊറ്റ ഡോസ് മതി അന്ധത പൂര്‍ണമായും മാറാന്‍ ; പുതുതായി കണ്ടുപിടിച്ച അദ്ഭുത മരുന്ന് ലോകശ്രദ്ധയാര്‍ജ്ജിക്കുന്നു; വില അല്‍പം കൂടുതലാണ് അഞ്ചു കോടി രൂപ..!!

കണ്ണുള്ളപ്പോഴേ അതിന്റെ വിലയറിയൂ എന്നു പറയാറുണ്ട്. കാഴ്ച പോകുന്ന അവസ്ഥയെക്കുറിച്ച് കാഴ്ചയുള്ളവര്‍ക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല. ഒരൊറ്റ ഡോസുകൊണ്ട് അന്ധത പൂര്‍ണമായും മാറ്റുന്ന മരുന്ന് ലോകശ്രദ്ധയാര്‍ജ്ജിക്കുകയാണ്.

ഫിലാഡല്‍ഫിയയിലെ സ്പാര്‍ക്ക് തെറാപ്യൂട്ടിക്സിന്റെ ലക്ഷ്വര്‍നയാണ് അപൂര്‍വമായ മരുന്ന് കണ്ടുപിടിച്ചത്. ഒറ്റഡോസ് ഉപയോഗിച്ചാല്‍ ജീവിതകാലം മുഴുവന്‍ ഫലം ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. പക്ഷേ വില കേള്‍ക്കുമ്പോള്‍ കണ്ണു തള്ളുമെന്ന് മാത്രം. ഏറെ ഫലപ്രദമായി മാറുന്ന ഒറ്റ ഡോസിന് വില അഞ്ചു കോടി രൂപ.

ആദ്യ ഡോസ് കൊണ്ടു തന്നെ രോഗിക്ക് കാഴ്ച പൂര്‍ണമായും തിരിച്ചുകിട്ടുമെന്നാണ് പറയുന്നത്. പൂര്‍ണ്ണമായും അന്ധത വരുത്തി വെയ്ക്കുന്ന റെറ്റീന നശിക്കുന്ന കണ്ണു രോഗത്തിനെതിരേ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന മരുന്ന് ജീന്‍ തെറാപ്പി വഴിയാണ് നിര്‍മിച്ചത്. പാരമ്പര്യമായി റെറ്റിന നശിക്കുന്നത് അപൂര്‍വ രോഗം 18 വയസിനു മുമ്പായി തന്നെ കാഴ്ച നശിപ്പിക്കും. നിലവില്‍ 1000ഓളം രോഗികളാണ് ഉള്ളത്. രോഗം അപൂര്‍വമായതിനാല്‍ തന്നെ 50 പേരില്‍ മാത്രമേ മരുന്ന് പരീക്ഷിച്ചിട്ടുള്ളൂ.

നശിച്ച ജീനുകളെ പുനര്‍നിര്‍മിക്കുന്ന ജീന്‍ തെറാപ്പി വഴി നിര്‍മിച്ച ആദ്യ അമേരിക്കന്‍ മരുന്നാണ്. മരുന്നിന് വന്‍ തുക ഈടാക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചതോടെ രോഗം മാറിയില്ലെങ്കില്‍ പണം തിരികെ കൊടുക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു. വര്‍ഷം തോറും അമേരിക്കയില്‍ പത്തു പേര്‍ക്ക് ഈ രോഗം ഉണ്ടാകുന്നതായാണ് കണക്ക്.

പ്രസവ ശേഷമുള്ള കരീനയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് തെറിവിളി..!!

ബോളിവുഡ് നടി കരീന കപൂറിന്റെ ഫോട്ടോ ഷോപ്പിങ് അല്പം കൂടിയ പോയില്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. വോഗിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ ഓറഞ്ച് ബിക്കിനി അണിഞ്ഞ് സെക്‌സി ലുക്കിലാണ് കരീന പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍,

ചിത്രം കൂടുതല്‍ നന്നാക്കുക എന്ന ഉദ്ദേശത്തോടെ ഫോട്ടോഷോപ്പിലൂടെ പ്രസവാനന്തരമുണ്ടായ സ്‌ട്രെച്ച് മാര്‍ക്കുകള്‍ വരെ മായ്ച്ച് കളഞ്ഞിരുന്നു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. അടുത്തിടെ ഒരു കുഞ്ഞിന് ജന്മം നല്‍കിയ സ്ത്രീക്ക് ഒരിക്കലും ഇങ്ങനെ കോട്ടം തട്ടാതെ നില്‍ക്കാനാകില്ലെന്നും ഈ ചിത്രത്തില്‍ സ്‌ട്രെച്ച് മാര്‍ക്കുകളോ ചെറിയ രീതിയിലെങ്കിലും ചാടിയ വയറോ കാണാനില്ലെന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്.

മാഗസിന്റെ കവറിന് വേണ്ടി ചിത്രം നന്നാക്കാം പക്ഷെ ഈ പ്രവര്‍ത്തി സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുക എന്നും പ്രസവ ശേഷമുള്ള അമിതമായ വയറും തടിയും കളയാന്‍ കഷ്ടപ്പെടുന്ന അമ്മമാര്‍ക്ക് അത് മനഃപ്രയാസമുണ്ടാക്കുമെന്നും ചിലര്‍ ചൂണ്ടി കാണിക്കുന്നു. ഈ ചിത്രത്തിന് പകരം പ്രസവ ശേഷം തന്റെ ശരീരത്തിന് സംഭവിച്ച മാറ്റങ്ങളെ അതേ പോലെ അഭിമാനത്തോടെ ലോകത്തെ കാണിക്കുന്ന ഒരമ്മയുടെ ചിത്രമായിരുന്നെങ്കില്‍ എത്ര നന്നായെന്നും ചിലര്‍ ചോദിക്കുന്നു.

ഇതാണ് നിങ്ങളുടെ കാഴ്ചപ്പാടില്‍ ഒരു യഥാര്‍ത്ഥ അമ്മയെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ അമ്മയെക്കുറിച്ചോര്‍ത്ത് വരെ നാണക്കേടായിരിക്കാമെന്നും നിങ്ങളെ ഓര്‍ത്ത് ലജ്ജ തോന്നുന്നുവെന്നും ഒരിക്കലും വോഗില്‍ നിന്നും ഇത്തരം ഒരു പ്രവര്‍ത്തി പ്രതീക്ഷിച്ചില്ലെന്നുമാണ് പ്രേക്ഷകരുടെ പ്രതികരണം.

2016 ഡിസംബറിലാണ് കരീന തൈമൂറിന് ജന്മം നല്‍കിയത്. പ്രസവശേഷം പഴയ രൂപത്തിലേക്ക് തിരിച്ചു വരാന്‍ കഠിനമായ പരിശീലനം നടത്തിയിരുന്നു കരീന.

ദിവസം പത്തു മണിക്കൂര്‍ വരെ കരീന വര്‍ക്ക് ഔട്ട് ചെയ്തിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനാല്‍ തന്നെ യാതൊരു ഉടവും തട്ടാതെയുള്ള ഈ ചിത്രം ഫോട്ടോഷോപ്പല്ലെന്ന് വാദിക്കുന്നവരുണ്ട്. എങ്കില്‍ പോലും ഒരു പ്രസവം കഴിഞ്ഞതിന്റെ യാതൊരു അടയാളവും ഇല്ലാതിരിക്കുക എന്നത് അസാധ്യമാണെന്നാണ് ഇതിനെതിരെ ഉയരുന്ന വാദം. എന്ത് തന്നെ ആയാലും ഈ വിഷയത്തില്‍ വോഗ് ഇന്ത്യയോ കരീനയോ ഇത് വരെ പ്രതികരണവുമായി വന്നിട്ടില്ല.

മൂത്രത്തിൽ കല്ലിന്റെ ഞെട്ടിക്കുന്ന ലക്ഷണങ്ങൾ ഇവയാണ് ഡോക്ടർ ദിവ്യ പറയുന്നത് കാണൂ..!!

മൂത്രത്തില്‍ കല്ലിന്‍റെ ലക്ഷണങ്ങള്‍ ഇവയാണ് ഡോക്ടര്‍ ദിവ്യ പറയുന്നത് കാണുക മൂത്രത്തിലെ കല്ലിന്‍റെ ലക്ഷണങ്ങള്‍ ഇവയാണ് നേരത്തെ ശ്രദ്ധിച്ചാല്‍ പേടിക്കേണ്ട കാണപ്പെടുന്ന കട്ടികൂടിയ കല്ലുകളാണ് മൂത്രാശയ കല്ലുകള്‍. വൃക്കകള്‍ക്ക് ആവശ്യമായ വെള്ളം കിട്ടാതെ വരുമ്പോള്‍ സാന്ദ്രത കൂടിയ ഖരമാലിന്യങ്ങള്‍ പരലുകളായി അടിഞ്ഞുകൂടി പരസ്പരം ഒട്ടിച്ചേര്‍ന്നാണ് ഈ കല്ലുകള്‍ രൂപപ്പെടുന്നത്.രൂപത്തിലും ഭാവത്തിലും പല തരത്തിലുള്ളവയാണ്. സാധാരണയായി തടസങ്ങളുണ്ടാകുന്നതുവരെ നമ്മള്‍ ഇത് തിരിച്ചറിയാറില്ല. മൂത്രാദ്വാരത്തിലേക്ക് ഈ കല്ല് കടക്കുമ്പോള്‍ അസഹ്യമായ വേദനയായിരിക്കും അനുഭവപ്പെടുക.
സാധാരണായി കണ്ടുവരുന്ന പ്രശ്‌നമാണ് മൂത്രാശയ കല്ല്

ഇരട്ടകുട്ടികള്‍ ജനിക്കണമെങ്കില്‍ ഈ കാര്യങ്ങള്‍ അറിയണം,,!!

കുടുംബ പശ്ചാത്തലം

കുടുംബ പശ്ചാത്തലം ഇരട്ട കുട്ടികളുണ്ടാകാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. സ്ത്രീകളുടെ കുടുംബ പാരമ്പര്യമാണ് ഇതിനു പരിഗണിക്കുന്നത്. അമ്മയ്‌ക്കോ അതിനു മുമ്പുള്ള തലമുറയ്‌ക്കോ ഇരട്ട കുട്ടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഒന്നിടവിട്ട തലമുറകളില്‍ ഇത് ആവര്‍ത്തിക്കാനിടയുണ്ട്. മുമ്പ് ഇരട്ട കുട്ടികളെ പ്രസവിച്ചിട്ടുണ്ടെങ്കിലും വീണ്ടും ഇത് ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ട്.

ജീവിതശൈലി/ രീതി

കൊളസ്‌ട്രോള്‍ കുറഞ്ഞ ആഹാരം ശീലമാക്കുന്ന സ്ത്രീകള്‍ക്ക് ഒന്നിലധികം കുട്ടികള്‍ ഒരുമിച്ച് ജനിക്കാനുള്ള സാധ്യത കൂടുതലാണ്. സസ്യാഹാരികള്‍, പാലും പാലുല്‍പന്നങ്ങളും ധാരാളം കഴിക്കുന്നവരിലും ഇതേ സാധ്യത ഏറുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രത്യേക ഭക്ഷണ രീതി ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നുവെന്നതാണ് ഇതിന് കാരണം. അമിതവണ്ണം ഉള്ളവരില്‍ ഇരട്ടകുട്ടികളുണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്. ബോഡി മാസ് ഇന്‍ഡക്‌സ് കൂടുതലുള്ളവരില്‍ കുറവുള്ളവരെക്കാള്‍ ഇരട്ടകുട്ടികളുണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠനം പറയുന്നു.

ഉയരം

ഉയരക്കൂടുതലുള്ള സ്ത്രീകളിലും ഇരട്ടകുട്ടികള്‍ക്ക് സാധ്യത കൂടുതലാണ്. നീളമുള്ള സ്ത്രീകളില്‍ ഇന്‍സുലിന്റെ അളവ് കൂടുതലായിരിക്കുമെന്നതിനാല്‍ ഇരട്ട ഗര്‍ഭധാരണത്തിന് കാരണമെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം.

ഗര്‍ഭം ധരിക്കുന്ന പ്രായം

ഗര്‍ഭിണിയാകുന്ന പ്രായവും ഇരട്ടകുട്ടികളുടെ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു. 30 വയസ്സിന് ശേഷം ഗര്‍ഭം ധരിക്കുന്നവരില്‍ ഒന്നിലധികം കുഞ്ഞുങ്ങളുണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്. പ്രായത്തിനനുസരിച്ച് ഗര്‍ഭപാത്രത്തിലുണ്ടാകുന്ന മാറ്റമാണ് ഇതിന് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

പ്രദേശം

നമ്മള്‍ ജീവിക്കുന്ന പ്രദേശവും ഗര്‍ഭധാരണത്തില്‍ കുഞ്ഞുങ്ങളുടെ എണ്ണത്തെ സ്വാധീനിക്കും. പശ്ചിമ യൂറോപില്‍ ഇരട്ടകളുടെ എണ്ണം വളരെ കൂടുതലാണ്. അതേ സമയം സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ ഇത് വളരെ കുറവും. എന്നാല്‍ നൈജീരിയയില്‍ 30 ഗര്‍ഭിണികളില്‍ ഒരാള്‍ വീതം ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കുന്നു. നീഗ്രോകള്‍ക്കും കോക്കസോയിഡുകള്‍ക്കും ഇരടക്കുട്ടികളുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

വന്ധ്യതാ ചികിത്സ

വന്ധ്യതാ ചികിത്സ നടത്തി ഗര്‍ഭിണിയാകുന്നവരില്‍ ഇരട്ട കുട്ടികള്‍ക്കുള്ള സാധ്യതയേറെയാണ്. മുപ്പത് വര്‍ഷത്തിനുള്ളില്‍ ഇരട്ടകള്‍ ജനിക്കുന്ന എണ്ണം 75 ശതമാനം വര്‍ദ്ധിച്ചിരിക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. 1975ല്‍ 1000 കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 9.5 ഇരട്ടകളായിരുന്നു ജനിച്ചിരുന്നതെങ്കില്‍ 2011ല്‍ അത് 16.9 ആയി വര്‍ദ്ധിച്ചു. വന്ധ്യതാ ചികിത്സകള്‍ വര്‍ദ്ധിച്ചതാണ് ഇരട്ടകുട്ടികളുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവുണ്ടാകാനുള്ള കാരണം.