മാതളം കൊണ്ടുള്ള ഈ ജ്യൂസ് കഴിച്ചാൽ

കാണാൻ നല്ല സുന്ദരം ആയ മാതള നാരങ്ങയുടെ നമുക്ക് അറിയാത്ത ഒരുപാട് അറിവുകൾ ആണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത്, മാതള നാരങ്ങയുടെ ജ്യൂസിൽ പഞ്ചസാരയുടെ ആവിശ്യം ഇല്ല എന്നത് കൊണ്ട് തന്നെ പ്രമേഹം ഉള്ള വർക്ക് പോലും ഇത് കഴിക്കാവുന്നത് ആണ്, ഒരു കപ്പ് ജ്യൂസിൽ അടങ്ങിയിട്ടുള്ള ഗുണങ്ങൾ നാരുകൾ ആറ്‌ ഗ്രാം വിറ്റാമിൻ കെ ഇരുപത്തി എട്ട് മില്ലി വിറ്റാമിൻ ഈ ഒരു മില്ലി പ്രോട്ടീൻ രണ്ട് ഗ്രാം തുടങ്ങി നിരവധി ഘടകങ്ങൾ ആണ് ഇതിൽ അടങ്ങി ഇരിക്കുന്നത് ഹൃദയത്തെ സംരക്ഷിക്കാൻ ഇത് വളരെ മികച്ച ഒന്നാണ്‌ അത് പോലെ എന്തെല്ലാം ഗുണങ്ങൾ ആണ് ഉള്ളത് എന്ന് നോക്കാം അതിനായി വീഡിയോ കാണാം.

നിറം കൂട്ടാനും ശരീരം പുഷ്ടി പെടുത്താനും

നമ്മളിൽ പലർക്കും വളരെ ആവശ്യമായ ഒരു ടിപ്സ് ആണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോവുന്നത്,
അതായത് വണ്ണം കൂട്ടാനും ശരീര പുഷ്ടി വർദ്ധിക്കാനും നിറം വെക്കാനും എല്ലാം ഉപകരിക്കുന്ന ഒരു ടിപ്പ് ആണ് ഇന്ന് പറയാൻ പോവുന്നത്, വണ്ണം വെക്കുക എന്ന് പറയുന്നത് ഭയങ്കരം ആയ പൊണ്ണ തടി വരുത്തുക അല്ല നല്ല ആരോഗ്യത്തോടെ ഉള്ള നല്ല കാണാൻ സൗന്ദര്യം ഉള്ള വണ്ണം വെക്കുക എന്ന താണ് ഇത് പൂർണമായും നാച്ചുറൽ ആയി ചെയുന്ന ഒന്നാണ് അത് കൊണ്ട് തന്നെ പാർശ്വ ഫലങ്ങൾ ഇന്നും തന്നെ ഉണ്ടാവുന്നതല്ല അപ്പൊ എങ്ങനെ ആണ് ഈ ടിപ്സ് എന്ന് നോക്കാം അതിനായി വീഡിയോ കാണാം.

മൊബൈൽ വീട് കാറ് എന്നിവക്ക് ബാങ്കിനെ സമീപിക്കുന്നവർ

നമ്മൾ അധ്വാനിക്കുന്നത് നമുക്ക് വേണ്ടിയോ അതോ ബാങ്ക് കൾക്ക് വേണ്ടിയോ അതാണ് ഇന്നത്തെ ചോദ്യം കേരളത്തിലെ ഏറ്റവും വലിയ ആർബൽ ബാങ്കുകളിൽ ഒന്നായ സർവൽ കോപറേറ്റി ബാങ്കിലെ വൈസ് ചെയർ മാൻ ആണ് ഇന്ന് സംസാരിക്കുന്നത്.
ഈ മാര്ച്ച് ഒന്നാം തീയതി മുതൽ സംസ്ഥാന സർക്കാരിന്റെ കുടിശിക നിവരണംവുമായി ബന്ധപ്പെട്ട് എല്ലാ ദിവസവും അദാലത്തിൽ ഇരിക്കുന്ന ഒരു വ്യക്തിയാണ് ഓരോ ദിവസവും വളരെ വിഷംതോട് കൂടി ആണ് ഞാൻ വീട്ടിൽ വരുന്നത് കാരണം അവിടെ അദാലത്തിൽ വരുന്ന ആളുകൾ കുടിശിക യും ജപ്തിയും ആയി വരുന്ന പാവപെട്ട സദരണക്കാർ അവരുടെ അവസ്ഥയും നഷ്ടങ്ങളും എന്തെല്ലാം ആണെന്നാണ് പറയാൻ പോവുന്നത് അതിനായി വീഡിയോ കാണുക.

സമ്പൂർണ ദുരന്തങ്ങൾ ആയി മാറിയ കാറുകൾ

ഇന്ത്യ കണ്ട ഏറ്റവും വിരൂപ ആയ കുറച്ചധികം കാറുകൾ, ചില കാറുകൾ ഇങ്ങനെ ആണ് ഒറ്റ നോട്ടത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റും എന്ന് കരുതി ഇന്ത്യൻ പിപണിയിൽ എത്തിയ എല്ലാ കാറുകളും മനോഹരം ആണ് എന്ന് അർത്ഥം ഇല്ല, ഡിസൈനിൽ സമ്പൂർണ ദുരന്തം ആയി മാറിയ ഒരു പിടി കാറുകൾ ഇന്ത്യൻ പിപണി സാക്ഷ്യം വഹിച്ചിട്ടുണ്ട് ഇന്ത്യ കണ്ട ഏറ്റവും വിരൂപം ആയ കാറുകളെ ആണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത് ഇതിൽ പറയുന്ന അതികം കാറുകളും ഇന്ന് നമുക്ക് റോട്ടിൽ കാണാൻ കഴിഞ്ഞെന്ന് വരില്ല എന്നാൽ ചില കാറുകൾ ഇന്നും പലരിലും ഉണ്ട് അത് ഏതെല്ലാം ആണെന്ന് നോക്കാം അതിനായി വീഡിയോ കാണാം.

ഒറ്റ രാത്രികൊണ്ട് പത്തു ലക്ഷം ആളുകളാണ് ഇ വീഡിയോ കണ്ടത്…

ഒറ്റ രാത്രികൊണ്ട് പത്തു ലക്ഷം ആളുകളാണ് ഇവളുടെ വീഡിയോ കണ്ടത്, വളരെ വെറൈറ്റി യൂട്യൂബ് ബ്ലോഗേഴ്സിൽ ഒരാളാണ് ഇതിന്റെ അവതാരിക. ലക്ഷക്കണക്കിന് ആരാധകരാണ് ഈ പെണ്കുട്ടിയുടെ വീഡിയോ കാണുന്നതും ഫോള്ളോ ചെയ്യുന്നതും. ഈ ആഴ്ചയിലെ വീഡിയോ ഹിറ്റ് ചാർട്ടിൽ ഏറ്റവും കൂടുതൽ വ്യൂ എത്തിയത് മറ്റൊന്നുമല്ല . വീഡിയോയുടെ ഇടയിൽ അറിയാതെ കയറി വരുന്ന ആളുടെ ഞെട്ടൽ തന്നെയാണ്.കൂടുതൽ വെറൈറ്റി വീഡിയോ കാണുവാൻ ഏറ്റവും മുകളിലുള്ള ലൈക്ക് ബട്ടൺ പ്രസ് ചെയ്യുക.വീഡിയോ കാണുവാൻ…

പൂച്ചയ്ക്ക് 12 ലക്ഷം രൂപയുടെ ശസ്ത്രക്രിയ നടത്തി ഉടമ

12 ലക്ഷം രൂപ ചെലവഴിച്ച് വളര്‍ത്ത് പൂച്ചയ്ക്ക് വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരിക്കുകയാണ് ഒരു ഉടമ. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് സംഭവം. തന്റെയൊപ്പം 17കൊല്ലമായി ഉണ്ടായിരുന്ന പൂച്ചയ്ക്കാണ് ഉടമ ഇത്രയും തുക ചെലവഴിച്ച് ശസ്ത്രക്രിയ നടത്തിയത്. ബെ​റ്റ്സി  ബോ​യ്ഡ് എന്ന വ്യക്തിയാണ് സ്റ്റാന്‍ലി എന്ന പൂച്ചയുടെ ജീവന് വേണ്ടി ഇത്രയും രൂപ ചെലവാക്കിയത്. കുറച്ച് നാളായി ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് വിമുഖത കാണിച്ചതിനെ തുടര്‍ന്നാണ്ബെ​റ്റ്സി തന്റെ പൂച്ചയെ വെറ്റിനറി ഡോക്ടറുടെ സമീപത്ത് കൊണ്ട് പോയത്. വിദഗ്ധമായ പരിശോധനയ്ക്ക് ശേഷം പൂച്ചയുടെ വൃക്ക തകരാറിലാണെന്ന് കണ്ടെത്തി.

പതിനേഴ് കൊല്ലം തനിക്ക് ഒപ്പം ഉണ്ടായിരുന്ന അരുമമൃഗത്തെ വിധിയ്ക്ക് വിട്ട് കൊടുക്കാന്‍ ബെ​റ്റ്സി തയ്യാറായില്ല. പൂച്ചയുടെ ജീവന് ഡോക്ടര്‍മാര്‍ ഉറപ്പും നല്‍കിയില്ല. ഇതോടെ  ബെ​റ്റ്സി ആകെ സങ്കടത്തിലായി, തന്റെ പൂച്ചയെ രക്ഷിക്കാനായി തന്റെ സമ്പാദ്യം മുഴുവന്‍ ചെലവഴിച്ചു. അവസാനം ഒരു വൃക്ക കൂടി കണ്ടെത്തേണ്ടിയിരുന്നു  ബെ​റ്റ്സിയ്ക്ക്. ജെ എന്ന ഒരു പൂച്ചയുടെ വൃക്ക മാറ്റി വയ്ക്കാം എന്ന നിര്‍ദേശം  ബെ​റ്റ്സി തന്നെയാണ് മുന്നോട്ട് വച്ചത്. പണവും വൃക്കയും ഒത്ത് വന്നതോടെ സ്റ്റാന്‍ലിയുടെ ഓപ്പറേഷന്‍ നടത്താന്‍ ഡോക്ടര്‍മാരും തയ്യാറായി. വിജയകരമായി ഓപ്പറേഷനും പൂര്‍ത്തിയാക്കി. വിശ്രമത്തിലാണ് ഇരു പൂച്ചകളും ഇപ്പോള്‍.

20 കോടി രൂപയുടെ കാറിന് 25 കോടി രൂപയുടെ നിറം

20 കോടി രൂപയുടെ കാറിന് 25 കോടിയുടെ നിറം ! വിശ്വസിക്കാനാകുന്നില്ല അല്ലേ ? എന്നാൽ അമേരിക്കൻ വ്യവസായിയും ഇന്ത്യൻ വംശജനുമായി ക്രിസ് സിങ് തന്റെ 20 കോടി രൂപയുടെ കാറിന് 25 കോടി രൂപയുടെ നിറമാണ് നൽകിയിരിക്കുന്നത്.

ലോകത്തിലെ ഏക കോണിസേഗ് അഗേര എഎസ്എക്‌സിന്റെ ഉടമയായ ക്രിസിന്റെ ഏറ്റവും പുതിയ കാറാണ് ആസ്റ്റൺ മാർട്ടിൻ വാൽക്യൂറി. ആസ്ൺമാർട്ടിനും റെ!ഡ്ബുൾ റേസിങും സഹകരിച്ചു നിർമിക്കുന്ന ഈ ഹൈപ്പർ സ്‌പോർട്‌സ് കാറിന് ഏകദേശം 20 കോടി രൂപ (3.2 ദശലക്ഷം ഡോളർ) വില വരും.

20 crore car painted with paint worth 25 crore

ചന്ദ്രനിൽ നിന്നുള്ള പാറ പൊടിച്ചാണ് കാറിന്റെ ലുണാർ റെഡ് കളറിൽ ചേർത്തത്. ഇത്തരത്തിൽ പെയിന്റ് അടിക്കുന്നതുകൊണ്ട് എത്രരൂപയാകുമെന്ന വിവരം ക്രിസ് പുറത്തുവിട്ടിട്ടില്ലെങ്കിലും ചില പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരമാണ് പണം കണക്കുകുട്ടിയിരിക്കുന്നത്.

അപ്പോളോ മിഷന്റെ ഭാഗമായി ചന്ദ്രനിൽ നിന്ന് കൊണ്ടു വന്നിട്ടുള്ള പാറയുടെ ഒരു ഗ്രാമിന് തന്നെ ഏകദേശം 50,000 യുഎസ് ഡോളറാണ് വില. കാറിന് മുഴുവനായും പെയിന്റ് ചെയ്യാൻ ഏകദേശം 85 ഗ്രാം വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

ഈ ഏഴ് സ്ഥലത്തേക്ക് പറക്കാൻ വെറും 99 രൂപ; അമ്പരിപ്പിക്കുന്ന ഓഫറുമായി എയർ ഏഷ്യ

99 രൂപയെന്ന അടിസ്ഥാന നിരക്കിൽ വിമാനയാത്ര ചെയ്യാൻ അവസരമൊരുക്കുകയാണ് എയർ ഏഷ്യ. തെരഞ്ഞെടുത്ത റൂട്ടുകളിലാണ് നിരക്കിളവ് വാഗ്ദാനം. 7 നഗരങ്ങളിൽ ഓഫർ ലഭ്യമാകും.

ഹൈദരാബാദ്, കൊച്ചി, കൊൽക്കത്ത, ന്യൂഡെൽഹി, റാഞ്ചി എന്നീ നഗരങ്ങളിലാണ് നിരക്കിളവിലുള്ള യാത്ര അനുവദിച്ചിരിക്കുന്നത്. ഓഫർ പ്രകാരം ഈ മാസാവസാനം റാഞ്ചിയിൽ നിന്ന് ഭുവനേശ്വറിലേക്കുള്ള യാത്രയിൽ 499 രൂപയേ ചെലവ് വരൂ. പ്രമോഷൻ നിരക്കുകൾ 2018 ജനുവരി ലഭ്യമാണ്.

ജൂലൈ 31 വരെയുള്ള യാത്രകൾക്ക് നിരക്കിളവ് ഉപയോഗിക്കാനും ഇതിന് പുറമേ 10 നഗരങ്ങളിലേക്ക് 1499 രൂപയെന്ന അടിസ്ഥാന നിരക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഓക്കലാൻഡ്, ബാലി, ബാങ്കോക്ക്, ക്വാലാലംപൂർ, മെൽബൺ, സിംഗപ്പൂർ, എന്നീ എയർപോർട്ടുകളിലേക്കുള്ള യാത്രയ്ക്കാണ് നിരക്കിളവ് നൽകുന്നത്.

കുട്ടികൾക്ക് സ്‌കൂളിൽ കൊണ്ടു പോവാൻ സ്വന്തമായ് ഉണ്ടാക്കിയ പെൻസിൽ കെയ്‌സ് കൊടുത്താലോ ??

 

സ്‌കൂൾ കൂട്ടികൾക്ക് എത്ര പെന്ഡസില് #കെയ്‌സ് കൊടുത്താലും തികയില്ല. എന്നും കളഞ്ഞിട്ട് വരും. എന്നാൽ സ്വന്തമായി പെൻസിൽ കെയ്‌സ് ഉണ്ടാക്കി കൊടുത്താലോ ? ലാഭം മാത്രമല്ല നമ്മുടെ കുട്ടികൾക്ക് ഇഷ്ടപ്പെട്ട കാർട്ടൂൾ ക്യാരക്ടറെയും പെൻസിൽ കെയ്‌സിൽ ഒരുക്കാം.

3 കോടി വിലയുള്ള കാറിന് ഇഷ്ട നമ്പര്‍ കിട്ടാന്‍ പൃഥ്വിരാജ് ചെലവാക്കിയത് 7 ലക്ഷം

കാക്കനാട്: വാഹനത്തിന് ഇഷ്ട നമ്പര്‍ കിട്ടാന്‍ നടന്‍ പൃഥ്വിരാജ് ചെലവാക്കിയത് ഏഴ് ലക്ഷം. തിങ്കളാഴ്ച എറണാകുളം ആര്‍.ടി. ഓഫീസില്‍ നടന്ന ലേലത്തില്‍ KL 07 C.N. 1 എന്ന നമ്പറിന് വേണ്ടിയാണ് പൃഥ്വിരാജ് ലക്ഷങ്ങള്‍ ചെലവാക്കിയത്. തന്റെ മൂന്ന് കോടിയോളം രൂപ വിലയുള്ള ആഡംബര കാറിന് വേണ്ടിയാണ് താരം ഇഷ്ടനമ്പര്‍ സ്വന്തമാക്കിയത്. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം.പി. അജിത്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ലേലത്തില്‍ അഞ്ചുപേരായിരുന്നു KL 07 C.N. 1 നമ്പറിനായി രംഗത്ത് ഉണ്ടായിരുന്നത്.

10,000 രൂപയില്‍ തുടങ്ങിയ ലേലം അഞ്ചര ലക്ഷത്തില്‍ എത്തിയതോടെ പൃഥ്വിരാജിന്റെ പ്രതിനിധി ആറ് ലക്ഷം വിളിക്കുകയായിരുന്നു. തുടര്‍ന്ന് എതിരാളികള്‍ പിന്‍മാറുകയായിരുന്നു. നേരത്തേ ഒരു ലക്ഷം രൂപ ഫീസടച്ചാണ് പൃഥ്വിരാജ് നമ്പര്‍ ബുക്ക് ചെയ്തിരുന്നത്. ഇതേ നമ്പറിന് നാലുപേര്‍ കൂടി ആവശ്യമുന്നയിച്ചതോടെ ലേലം നടത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. അടിസ്ഥാന തുക സഹിതം സര്‍ക്കാരിന് ഒന്നാം നമ്പറില്‍ നിന്നു കിട്ടിയത് ഏഴ് ലക്ഷം രൂപ.

ഒന്നാം നമ്പറിന് പുറമേ നിരവധി ഫാന്‍സി നമ്പറും ആര്‍.ടി. ഓഫീസില്‍ നടന്ന ലേലത്തില്‍ പോയി. ലേലത്തിലൂടെ ആകെ 30 ലക്ഷം രൂപ ലഭിച്ചു. KL 07 C.N. 2ന് 2.3 ലക്ഷം, നമ്പര്‍ 9ന് 3.40 ലക്ഷം, നമ്പര്‍ 77ന് ഒരു ലക്ഷം, നമ്പര്‍ 99ന് രണ്ട് ലക്ഷം, നമ്പര്‍ 100ന് 1.25 ലക്ഷം, നമ്പര്‍ 111ന് ഒരു ലക്ഷം രൂപ എന്നിങ്ങനെ ലേലത്തില്‍ പോയതായി എറണാകുളം ജോ. ആര്‍.ടി.ഒ. കെ.എല്‍. ഫ്രാങ്ക്‌ലിന്‍ പറഞ്ഞു. മറ്റു നമ്പറുകള്‍ക്ക് ലേലത്തില്‍ ഒരു ലക്ഷത്തിനു താഴെയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.