റേഷൻ കാർഡ് ഉടമകൾ ഇത് അറിയാതെ പോകരുത്

റേഷൻ കാർഡിലെ അനർഹരെ കണ്ടുപിടിക്കാൻ സർക്കാർ നടത്തുന്ന പദ്ധതിയിൽ നിങ്ങളും അംഗങ്ങൾ ആവുക. മാത്രമല്ല നിങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.ഒന്നാമത്തേത് കാർഡിൽ പേരുള്ള വ്യക്തിക്ക് അല്ലെങ്കിൽ റേഷൻ കാർഡിൽ അംഗങ്ങളായിട്ടുള്ള മറ്റുള്ള വ്യക്തികൾക്കോ ഒരേക്കറിൽ കൂടുതൽ സ്ഥലമുണ്ടെങ്കിൽ. രണ്ടാമത്തേത് നാലു ചക്രമുള്ള വാഹനം സ്വന്തമായി ഉടമസ്ഥതയിൽ ഉണ്ടെങ്കിൽ ടാക്സി ഓടിക്കുന്നവർക്ക് ഇത് ബാധകമല്ല. സർക്കാർ അർധ സർക്കാർ ജീവനക്കാർക്ക്. വീടിന്റെ തറ ആയിരം അടിയോ അതിന് മുകളിലോ ഉള്ളവർ. അഞ്ചാമത്തേത് ഇൻകം ടാക്സ് നൽകുന്നവർ. വീട്ടിലെ വൈദ്യുതിബിൽ ആയിരത്തി അഞ്ഞൂറ് രൂപയിൽ കൂടുതൽ വരുന്നവർ. കൂടുതലറിയാൻ വീഡിയോ കാണൂ.

മലപ്പുറത്ത് വിദേശരാജ്യ മാതൃകയിൽ വെള്ളത്തിൽ പ്രസവിച്ച യുവതിയ്ക്ക് ദാരുണാന്ത്യം..!!

മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രകൃതിചികിത്സക്ക് വിധേയയായ യുവതി പ്രസവത്തിനിടെ മരിച്ചു. തിങ്കളാഴ്​ചയായിരുന്നു സംഭവം നടന്നത്. മലപ്പുറം വെട്ടിച്ചിറ സ്വദേശി ഷഫ്നനയാണ് മരിച്ചത്. ഞായറാഴ്​ച​ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി പ്രസവത്തിനിടെ രക്തസ്രാവം തുടങ്ങി ബി.പി നിലച്ചതോടെ ആശുപത്രിയിലെ അലോപ്പതി വിഭാഗത്തിലേക്ക്​ മാറ്റിയിരുന്നു. എന്നാൽ രക്ഷപ്പെടുത്താനായില്ല.

ചൊവ്വാഴ്ച ജില്ല മെഡിക്കല്‍ ഓഫിസില്‍ വിവരം ലഭിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അശാസ്‌ത്രീയമായ രീതിയിലെ പ്രസവമാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് നാട്ടുകാരില്‍ ചിലര്‍ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിൽ അധികൃതര്‍ ആശുപത്രിയിലെത്തി പരിശോധന നടത്തിയിരുന്നു. മരിച്ച ഷഫ്നയുടെ ബന്ധുക്കളും ഭര്‍ത്താവിന്റെ ബന്ധുക്കളും ഇതുവരെ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. ചികിത്സയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും ആശുപത്രിയിലെ ഒരു മുറി നാച്ചുറോപ്പതി ചികിത്സക്കായി ആബിര്‍ എന്നയാള്‍ക്കും ഭാര്യക്കും കൂടി വാടകക്ക് വിട്ടുകൊടുത്തതാണെന്നുമാണ് ആശുപത്രി അധികൃതരുടെ പറയുന്നു.

എന്നാല്‍ ഈ വാദം അംഗീകരിക്കാനാവില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. പ്രസവ മുറി അടച്ചുപൂട്ടുകയും ചെയ്തു. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രകൃതിചികിത്സക്ക് ദീര്‍ഘനാളായി സൗകര്യം നല്‍കുന്നുണ്ട്. കുഞ്ഞിന്​ കുഴപ്പമില്ല.

ഭിക്ഷാടന മാഫിയ രംഗത്ത്…കുഞ്ഞുങ്ങളെ സൂക്ഷിക്കുക..!!! കുട്ടികളെ പറഞ്ഞു മനസ്സിലാകി കൊടുക്കേണ്ട കാര്യങ്ങള്‍..!!

ഭിക്ഷാടന മാഫിയ രംഗത്ത്…കുഞ്ഞുങ്ങളെ സൂക്ഷിക്കുക..!!!നാട്ടില്‍ ഒരു പാട് കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍ മാഫിയ ഇറങ്ങിയിട്ടുണ്ട്.നോര്‍ത്ത് ഇന്ത്യയില്‍ നുന്നും തന്നെ 300 ഓളം പേരാണ് കേരളത്തില്‍ എത്തിയിട്ടുള്ളതെന്ന് പോലീസെ നിരീക്ഷണം .അമ്മമാര്‍ പ്രത്യകം ശ്രദ്ധിക്കുക…ആളുകള്‍ ഇല്ലാത്ത വീടുകളും ശ്ട്ര്ര്കള്‍ മാത്രം ഉള്ള വീടുകളും ആണ് അവരുടെ ടാര്‍ജറ്റ്.വിശദ വിവരങ്ങള്‍ വീഡിയോയില്‍ ഉണ്ട്..കുട്ടികളെ പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ട കാര്യങ്ങള്‍ വീഡിയോയില്‍ പറയുന്നുണ്ട്.വീഡിയോ കണ്ട എല്ലാവര്‍ക്കും ഷെയര്‍ ചെയ്ത് എത്തിക്കുക

വിദേശികളുടെ അടി വസ്ത്രം ആയ ലെഗ്ഗിൻസ് ഉപേക്ഷിക്കൂ ഈ യുവതിയോട് ഞാൻ നൂറു ശതമാനം യോജിക്കുന്നു..!!

വിദേശികളുടെ അടി വസ്ത്രം ആയ ലെഗ്ഗിന്‍സ് ഉപേക്ഷിക്കൂ യുവതി പറയുന്നു ആണ്‍ കുട്ടികള്‍ ലോ വൈയ്സ്റ്റ് ജീന്‍സ് ഇട്ടിട്ട് നാട്ടുകാര്‍ക്കു മുമ്പില്‍ അടിവസ്ത്രം പ്രദര്‍ശിപ്പിച്ചു നടക്കുമ്പോള്‍ പെണ്‍കുട്ടികള്‍ ലെഗ്ഗിന്‍സ് എന്ന അടിവസ്ത്രം ധരിച്ചു പൂര്‍ണമായും പ്രദര്‍ശിപ്പിച്ചു നടക്കുന്നു.ഇ അശ്ലീലത കലര്‍ന്ന വസ്ത്രങ്ങള്‍ ധരിച്ച് എല്ലാം പ്രദര്‍ശിപ്പിച്ചിട്ട് അവന്മാര്‍ എന്നെ നോക്കുന്നു എന്ന് പരാതി പറഞ്ഞിട്ട് എന്ത് കാര്യം.സത്യത്തില്‍ ലെഗ്ഗിന്‍സ് ഒരു അടിവസ്ത്രമാണെന്ന സത്യം ആര്‍ക്കൊക്കെ അറിയാം ഈ യുവതി പറയുന്നു ലെഗ്ഗിന്‍സ് ഇനി ഇടല്ലേ എന്ന് ഞാന്‍ നൂറു ശതമാനം യോജിക്കുന്നു

ഭര്‍ത്താവിനെ സയനൈഡ് കൊടുത്തുകൊന്ന സോഫിയയെയും കാമുകനെയും കുടുക്കിയത് അരുണിന്റെ മറ്റൊരു അജ്ഞാത കാമുകി… കാമുകന്‍ തന്നെയും ചതിച്ചെന്ന് സോഫിയ തിരിച്ചറിഞ്ഞത് ജയില്‍ വാസത്തിനിടെ..!!

എപ്പിംഗിലെ മലയാളികൾക്ക് പ്രിയപ്പെട്ടവനായിരുന്ന സാം ഏബ്രഹാമിനെ രണ്ടുവര്‍ഷം മുമ്പാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറക്കത്തിൽ സംഭവിച്ച ഹൃദയാഘാതമാണ് മരണകാരണമെന്ന് ഭാര്യ സോഫി പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ പിന്നീട് സോഫിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഭാര്യയും കാമുകനും ചേർന്ന് ഭക്ഷണത്തിൽ സയനൈഡ് നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിന് വ്യക്തമായത്.

കേസില്‍ ഭാര്യയെയും കാമുകനെയും കുടുക്കിയത് ഒരു അജ്ഞാത യുവതിയുടെ സന്ദേശമായിരുന്നു. സാം എബ്രഹാം കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് ഓസ്ട്രേലിയന്‍ പോലീസിന് അജ്ഞാത ഫോണ്‍സന്ദേശം ലഭിക്കുന്നത്. സോഫിയയുടെ ചെയ്തികള്‍ നിരീക്ഷിച്ചാല്‍ കൊലയ്ക്ക് ഉത്തരം കണ്ടെത്താമെന്നായിരുന്നു സന്ദേശം.

ഭര്‍ത്താവിനെ കൊലപ്പെടുത്തിയശേഷം സുഖംജീവിതം നയിക്കാമെന്ന സോഫിയയുടെയും കാമുകന്‍ അരുണ്‍ കമലാസനന്റെയും മോഹം തകര്‍ത്തതും ഈ ഒരൊറ്റ ഫോണ്‍കോളാണ്. 2016കഴിഞ്ഞ ഒക്ടോബറിലാണ് മെല്‍ബണ്‍ യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായിരുന്ന സാം (34) മരണപ്പെടുന്നത്. ഹൃദയാഘാതമെന്നായിരുന്നു ഭാര്യ സോഫിയ എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്.

ഇപ്പോള്‍ പുറത്തുവരുന്ന വിവരം അരുണിന് സോഫിയെ കൂടാതെ മറ്റൊരു കാമുകി കൂടി ഉണ്ടായിരുന്നുവെന്നാണ്. വിദേശ മലയാളിയാ ഈ യുവതിയെ വിവാഹം കഴിക്കാമെന്ന് അരുണ്‍ വാഗ്ദാനം നല്കിയിരുന്നു. പിന്നീട് ചതിക്കപ്പെടുകയാണെന്ന് മനസിലാക്കിയ യുവതി സാമിന്റെ കൊലപാതകികളെപ്പറ്റി ഓസ്‌ട്രേലിയന്‍ പോലീസിന് വിവരം നല്കിയെന്നാണ് സൂചന. അന്വേഷണ സംഘം നേരത്തെ തന്നെ ഇവരുടെ മൊഴി എടുത്തതായും സൂചനകളുണ്ട്. ജയിലില്‍ കഴിയുന്ന സോഫിയ ഇക്കാര്യം അറിഞ്ഞത് ചോദ്യം ചെയ്യലിനിടെ ആണ്. ഇതോടെ തകര്‍ന്നുപോയ സോഫിയ അരുണിനെതിരേ മൊഴി നല്കിയിട്ടുണ്ട്. മാര്‍ച്ചിലാണ് കേസ് കോടതി പരിഗണിക്കുന്നത്.

കേസില്‍ സോഫിയയെയും കാമുകനെയും കുരുക്കാന്‍ പോലീസ് സ്വീകരിച്ചത് കൊലയാളികള്‍ നടത്തിയതിനെക്കാള്‍ ആസൂത്രിതമായു പോലീസിന്റെ നീക്കങ്ങളായിരുന്നു. ഇടയ്ക്ക് മരണത്തെക്കുറിച്ച് അറിയാന്‍ സോഫിയെ പോലീസ് വിളിച്ചുവരുത്തിയിരുന്നു. അന്ന് മരണത്തില്‍ യാതൊരു സംശയവുമില്ലാത്ത പോലെയായിരുന്നു ഇവരോട് ഇടപ്പെട്ടത്. മരണത്തില്‍ കാര്യമായ അന്വേഷണം നടത്തുന്ന കാര്യം സോഫിയോട് പറഞ്ഞതുമില്ല. ഇതിനിടെ, സാമുമൊത്ത് താമസിച്ചിരുന്ന വീട്ടില്‍നിന്ന് സോഫി മാറിയതായി പോലീസിന് വിവരം ലഭിച്ചു. മുമ്പ് താമസിച്ചിടത്തുനിന്നും മാറി അരുണിനൊപ്പം സോഫിയെ കണ്ടതോടെ പോലീസിന്റെ സംശയം ബലപ്പെട്ടു. ഇതോടെ സോഫിക്കുമേലുള്ള നിരീക്ഷണം വര്‍ധിപ്പിച്ചു.

സോഫിയും അരുണും തമ്മിലുള്ള ഫോണ്‍സന്ദേശങ്ങള്‍ പരിശോധിച്ചതോടെ പോലീസിന് കാര്യങ്ങള്‍ എളുപ്പമായി. സാമിന്റെ പേരില്‍ ബാങ്കിലുണ്ടായിരുന്ന പണം ഇതിനിടെ പിന്‍വലിക്കുകയും ചെയ്തിരുന്നു. സാം -സോഫി ബന്ധത്തിന്റെ ഇഴയടുപ്പം അറിയാന്‍ ഓസ്ട്രേലിയന്‍ പോലീസ് സാമിന്റെ ബന്ധുക്കളുമായി ബന്ധപ്പെടുകയും ചെയ്തു. കഴിഞ്ഞ അവധിക്കാലത്ത് സാം നാട്ടിലെത്തിയപ്പോള്‍ സോഫിയുടെ വഴിവിട്ട പോക്കിനെക്കുറിച്ച് അടുത്ത ബന്ധുക്കള്‍ക്ക് സൂചന നല്കിയിരുന്നു. താന്‍ കൊല്ലപ്പെട്ടേക്കാമെന്നു സാം പറഞ്ഞ കാര്യം ബന്ധുക്കള്‍ പോലീസിന് ധരിപ്പിച്ചതോടെ കാര്യങ്ങള്‍ പിന്നീട് എളുപ്പമായി.

ക്രൂരമായ ശാരീരിക പീഡനം, കൊല്ലാന്‍ ഉദ്ദേശിച്ച് അക്രമിച്ചു: മലയാളി ദമ്പതികള്‍ ദത്തെടുത്ത ഷെറിന്‍ മാത്യൂസിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്..!!

ന്യൂയോര്‍ക്ക്: അമേരിക്കയിലേയ്ക്ക് ദത്തെടുക്കപ്പെട്ട ഷെറിന്‍മാത്യൂസിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഷെറിനെ ദത്തെടുത്ത മലയാളി ദമ്പതികള്‍ ബോധപൂര്‍വ്വം കൊലപ്പെടുത്തിയതെന്നാണ് വ്യക്തമാകുന്നത്. മൃതദേഹ പരിശോധനാ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മലയാളി ദമ്പതികളുടെ വളര്‍ത്തുമകളായ മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യുസിന്റെ മരണ വാര്‍ത്തയുടെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല.

‘കൊല്ലാനുദ്ദേശിച്ചുള്ള അക്രമത്തെ’ തുടര്‍ന്നാണ് ഷെറിന്‍ മരിച്ചതെന്ന് ഫോറന്‍സിക് റിപ്പോര്‍ച്ച് സാക്ഷ്യപ്പെടുത്തുന്നു. പാല്‍ കുടിക്കുമ്പോള്‍ ശ്വാസകോശത്തില്‍ കുടുങ്ങി കുഞ്ഞ് മരിച്ചെന്ന ആരും വിശ്വസിക്കാത്ത മൊഴിയാണ് മലയാളി ദമ്പതികള്‍ പറഞ്ഞിരുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസം ഏഴാം തിയതിയാണ് ഷെറിനെ കാണാതായത്. വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ ഒരു ഓടയില്‍ നിന്ന് 15 ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹം ലഭിച്ചതോടെയാണ് ക്രൂരകൊലപാതകത്തിന്റെ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം വെളിച്ചത്തുവന്നത്. കേസുമായി ബന്ധപ്പെട്ട് വളര്‍ത്തച്ഛന്‍ വെസ്ലി മാത്യുവിനെയും അമ്മ സിനി മാത്യൂസിനെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഡാലസ് കൗണ്ടി ജയിലിലാണ് ഇരുവരുമിപ്പോള്‍.

ഇന്ത്യയിലെ ഒരു അനാഥാലയത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ ഷെറിനെ ദത്തെടുത്തത്. ഇവര്‍ക്ക് സ്വന്തം രക്തത്തില്‍ പിറന്ന മറ്റൊരു മകളുമുണ്ട്. നാലു വയസ്സുള്ള ഈ കുട്ടിയുടെ ചുമതല അധികൃതര്‍ ഏറ്റെടുത്തിരുന്നുവെങ്കിലും പിന്നീട് കുടുംബത്തിന് കൈമാറിയിട്ടുണ്ട്.

ഒക്ടോബര്‍ എഴിനു രാവിലെ വെസ്ലി സ്വന്തം വാഹനത്തില്‍ ഷെറിന്റെ മൃതദേഹം പൊതിഞ്ഞെടുത്ത് കലുങ്കിനടിയില്‍ കൊണ്ടു പോയി ഒളിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. സ്വന്തം കുഞ്ഞിനു വേണ്ടി ദത്തെടുത്ത കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം എത്തിച്ചേര്‍ന്നത്. ഷെറിനും സ്വന്തം കുഞ്ഞിനും രണ്ട് തരം പരിഗണനയാണ് വീട്ടില്‍ ലഭിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ദമ്പതികളുടെ കുഞ്ഞിനൊപ്പമുളള നിരവധി ചിത്രങ്ങള്‍ വീട്ടില്‍ കണ്ടെത്തിയിരുന്നുവെങ്കിലും ഷെറിനൊപ്പമുളള ഒറ്റ ചിത്രം പോലും ഉണ്ടായിരുന്നില്ല. നേരത്തെ മരണത്തിലെ ദുരൂഹതകള്‍ വര്‍ദ്ധിക്കുന്ന വെളിപ്പെടുത്തലുമായി ഷെറിനെ പരിശോധിച്ച ഡോക്ടറും രംഗത്തുവന്നിരുന്നു. ദമ്പതികള്‍ ഷെറിനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. ക്രൂരമായ ശാരീരിക പീഡനം ഷെറിന്‍ ഏറ്റുവാങ്ങിയതിന്റെ ലക്ഷണങ്ങളാണ് ശരീരത്തിലുണ്ടായിരുന്നതെന്ന് ഡോക്ടര്‍ വെളിപ്പെടുത്തിയിരുന്നു.

കുട്ടിയുടെ എല്ലുകള്‍ പല തവണ പൊട്ടിയിരുന്നുവെന്നും ക്രൂരമര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ദേഹത്തുണ്ടായിരുന്നു എന്നുമാണ് ഷെറിനെ പരിശോധിച്ച ഡോക്ടര്‍ സൂസണ്‍ ദകില്‍ കോടതിക്ക് മുമ്പാകെ വെളിപ്പെടുത്തിയത്.

2016 സെപ്തംബറിനും 2017 ഫെബ്രുവരിക്കും മധ്യേ എടുത്ത എക്സ്റേകളിലാണ് ഷെറിന്റെ ശരീരത്തില്‍ പല പൊട്ടലുകളും കണ്ടെത്തിയത്. തുടയെല്ല്, കൈമുട്ട്, കാലിലെ വലിയ അസ്ഥി എന്നിവയിലാണ് പൊട്ടലുകള്‍ കണ്ടെത്തിയത്. ശരീരത്തിന്റെ പല ഭാഗത്തും മുറിവുകള്‍ ഉണങ്ങിയ പാടുകള്‍ ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. ഷെറിനെ ഇന്ത്യയില്‍ നിന്നും കൊണ്ടുവന്ന ശേഷമാണ് ഇവ സംഭവിച്ചതെന്നും ഡോക്ടര്‍ ഉറപ്പു പറഞ്ഞിരുന്നു.

അതേസമയം ഷെറിന്റെ മരണത്തിനു ശേഷം ടെക്സസ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് ഏറ്റെടുത്ത കുട്ടിയെ തിരിച്ചു കിട്ടുന്നതിനുള്ള മാതാപിതാക്കളുടെ കേസിന്റെ അന്തിമവിധി ഈ മാസം 29 ലേക്കു മാറ്റിയിട്ടുണ്ട്.

സ്വാമിയുടെ അത്ഭുത പ്രവര്‍ത്തി കണ്ട് സായിപ്പന്‍മാരുടെ കണ്ണ് തള്ളി. പെട്ടി വാന്‍ ജനനേന്ദ്രിയത്തില്‍ കെട്ടിവലിച്ച് നീക്കിയാണ് സ്വാമി അത്ഭുതം കാട്ടിയത്

 

സ്വാമിയുടെ അത്ഭുത പ്രവര്‍ത്തി കണ്ട് സായിപ്പന്‍മാരുടെ കണ്ണ് തള്ളി. പെട്ടി വാന്‍ ജനനേന്ദ്രിയത്തില്‍ കെട്ടിവലിച്ച് നീക്കിയാണ് സ്വാമി അത്ഭുതം കാട്ടിയത്. അലഹാബാദില്‍ നടക്കാറുള്ള മാഹാകുംഭമേളയിലാണ് സംഭവം. അഖോരികള്‍ കഞ്ചാവടിച്ചും നഗ്‌നതയില്‍ വിലയം പ്രാപിക്കുന്ന മഹാമേള. ആയിരക്കണക്കിന് അഖോരികള്‍ ഒത്തു ചേരുന്ന മേളയില്‍ ജഢപിടിപ്പിച്ച് മുടിയും താടിയുമായി നഗ്‌നരായി എത്തുന്നവര്‍ അനേകമാണ്. ഇത്തവണ അലഹബാദിലെ മേളയില്‍ കണ്ട അത്ഭുതകാഴ്ച്ച കണ്ട് ഞെട്ടിയത് സായിപ്പന്മാരാണ്.

പെട്ടി ഓട്ടോറിക്ഷ ജനനേന്ദ്രിയത്തില്‍ കെട്ടിവലിച്ചു നീക്കുന്ന ഹിന്ദു സന്യാസിയുടെ ചിത്രമാണ് പുറത്തുവന്നത്. ഈ ചിത്രം ലോക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു. ജനുവരി രണ്ടിന് അലഹബാദില്‍ നിന്നാണ് ചിത്രം പുറത്തുവന്നത്. ഹിന്ദുജൈന രീതി പിന്തുടരുന്ന സന്യാസിയാണ് ജനനേന്ദ്രിയത്തില്‍ കയര്‍കെട്ടി പെട്ടി ഓട്ടോറിക്ഷ കെട്ടിവലിച്ചു നീക്കിയത്.

മേളയ്ക്കായി ആയിരക്കണിക്കിന് ആളുകളാണ് പങ്കെടുത്തത്. ഇതിനിടെയാണ് ഈ അപൂര്‍വ ചിത്രം പ്രഭാത് കുമാര്‍ വര്‍മയെന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത്. സന്യാസിയുടെ പ്രകടനം കണ്ട് ആളുകള്‍ നോക്കി നില്‍ക്കുന്നതും ചിത്രത്തില്‍ കാണാം. ഗംഗ, യുമന, സരസ്വതി നദികള്‍ സംഗമിക്കുന് ത്രിവേണി സംഗമത്തില്‍ 45 ദിവസമാണ് മഹാമേള നീണ്ടു നില്‍ക്കുക.

രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പേര്‍ കുംഭമേളയെ കുറിച്ച് പഠിക്കുവാനെത്തിയിട്ടുണ്ട്. നദിയില്‍ മുങ്ങി പൊങ്ങുന്നത് തീര്‍ത്ഥാടകര്‍ക്ക് മാനസികവും ശാരീരികവുമായ പുത്തന്‍ ഉണര്‍വ് നല്‍കുന്നുവെന്ന വിശ്വാസം ശക്തമാണ്.

മത നിയമങ്ങളെ വെല്ലു വിളിച്ചു വൈദികൻ സ്വവർഗ വിവാഹം നടത്തി … ഒടുവിൽ പ്രണയം തുലച്ചത് പണവും മാനവും..!!

എഴുപത്തത്തൊൻപതുകാരനായ വൈദികൻ ഫിലിപ്പ് ക്ലമെന്റ്‌സ് പ്രണയം മൂത്ത് തന്നെക്കാൾ 54 വയസ്സ് കുറവുള്ള യുവാവിനെ വിവാഹം കഴിച്ചു .വിവാഹ സമ്മാനമായി 2 ലക്ഷം പൗണ്ട് വില വരുന്ന വീട് വിറ്റ് വൈദികൻ ഫ്ലാറ്റ് വാങ്ങി.ഫ്‌ലാറ്റ് തന്റെ പ്രണയ സംമ്മാണം പോലെ തന്നെ വിവാഹം കഴിച്ച യുവാവിന് നൽകി . ഫ്ലാറ്റ് തന്റെ പേരിലായതോടു കൂടി യുവാവ് വൈദികനെ കൈ വിട്ടു. ഫ്ലാറ്റ് നൽകി ദിവസങ്ങൾക്കകം തന്നെ യുവാവ് വൈദികനുമായുള്ള ബന്ധം വിച്ഛേദിച്ചു.

ഒരു ഡേറ്റിംഗ് വെബ്സൈറ്റിൽ കൂടി ആരംഭിച്ച പ്രണയ ബന്ധം ഫിലിപ്പ് ക്ലമെന്റ്‌സ് എന്ന 79 കാരൻ വൈദികനെയും 24 കാരനായ ഫ്‌ളോറിൻ മാരിനേയും വിവാഹത്തിലേക്ക് നയിച്ചു. ഒരു ലക്ഷം യൂറോ മുടക്കി വൈദികൻ ബുക്കാറസ്റ്റിൽ ഫ്ലോറിന്റെ പേരിൽ വാങ്ങിയ ഫ്ലാറ്റിന്റെ താക്കോൽ കൈയിൽ കിട്ടിയതോടു കൂടി ഫ്ലോറിന്റെ മട്ടു മാറി. നിസ്സാര കാര്യങ്ങൾക് പോലും ക്ലമെന്റ്‌സുമായി വഴക്കിടാൻ തുടങ്ങിയ ഫ്ലോറിൻ ദിവസങ്ങൾക്കകം തന്നെ ബന്ധം വേർപെടുത്തി.

സുഹൃത്തുക്കളുടെ കനിവ് കൊണ്ട് ബ്രിട്ടനിലേക്ക് തിരിച്ചു വന്ന ക്ലമെന്റ്‌സ് അവരുടെ തന്നെ കനിവ് കൊണ്ട് ഇപ്പോൾ അന്തിയുറങ്ങാനൊരിടം കണ്ടെത്തുകയാണ്.

സ്വവർഗ വിവാഹം നടത്തരുതെന്ന ഇംഗ്ലണ്ട് സഭയുടെ ചട്ടത്തിനു വിരുദ്ധമായാണ് ക്ലമെന്റ്‌സും ഫ്ലോറിനും വിവാഹി തരായത്. മത നിയമങ്ങളെ വെല്ലു വിളിച്ചുള്ള വിവാഹം കഴിഞ്ഞ ഏപ്രിലിൽ റാംസ്‌ ഗേറ്റ് രജിസ്റ്റർ ഓഫീസിൽ ഇത് വച്ചാണ് നടന്നത്.

ഓഗസ്റ്റിൽ വൈദ്യ പരിശോധനയ്ക്കായി ഇംഗ്ലണ്ടിൽ പോയി വന്നതിനു ശേഷമുള്ള ഇരുവരുടെയും അഭിപ്രായ വ്യതാസങ്ങളാണ് ജീവിതം ദുസ്സഹമാക്കി തുടങ്ങിയത്. ബ്രിട്ടനിലെ സുഹൃത്തുക്കൾ ക്ലമെന്റ്‌സിനോട് തിരികെ വരാൻ അഭ്യർത്ഥിച്ചെപ്പോഴേക്കും ബുക്കാറസ്റ്റിൽ വാങ്ങിയ ഫ്ലാറ്റ് ഫ്ലോറിന്റെ പേരിലേക്ക് മാറ്റിയിരുന്നു.

ജാഗ്രത !! കേരളത്തില്‍ മോഷ്ടാക്കള്‍ പിടിമുറുക്കുന്നു. പരമാവധി ഷെയര്‍ ചെയ്ത് എല്ലാവരുടേയും ശ്രദ്ധയില്‍ പെടുത്തൂ

കഴിഞ്ഞ കുറച്ച് നാളുകള്‍ ആയി നമ്മുടെ നാട്ടില്‍ വന്‍ കവര്‍ച്ചകള്‍ നടക്കുന്ന വാര്‍ത്തകള്‍ കേട്ടിരിക്കുമല്ലോ.അന്യദേശക്കാരായവരാണ് ഇത്തരം വന്‍ കവര്‍ച്ചകള്‍ക്ക് പുറകില്‍.പണ്ടുകാലത്ത് മോഷണം എന്നത് സ്വര്‍ണ്ണമോ പണമോ മാത്രം മോഷ്ടിക്കുന്നതില്‍ ഒതുങ്ങിയിരുന്നു എങ്കില്‍ ഇന്നത് മോഷണമെന്നതില്‍ നിന്നും ബലാത്സംഗം, കൊലപാതകം എന്നിവയില്‍ വരെ എത്തിനില്‍ക്കുന്നു.

ഇന്നത്തെ മോഷ്ടാക്കള്‍ക്ക് യാതൊരു ദയയുമില്ല.കൂട്ടത്തോടെ വന്നു വീടിന്റെ വാതില്‍ അടിച്ച് തകര്‍ത്ത് അകത്ത് കടക്കുന്ന രീതിവരെ ആയിക്കഴിഞ്ഞു.വീട്ടിലുള്ളവരെ മാരകമായ് പരുക്കേല്‍പ്പിക്കുന്നതും ഇക്കൂട്ടരുടെ രീതിയാണു.അതിനാല്‍ ചില മുന്‍‌കരുതലുകള്‍ എടുക്കുന്നത് നന്നായിരിക്കും.

ആദ്യം ശ്രദ്ധിക്കേണ്ടത് വീടിന്റെ പുറത്ത് പരിസരത്ത് കോടാലി വാക്കത്തി എന്നിവ ഒന്നും സൂക്ഷിക്കരുത് എന്നതാണു.പലപ്പോഴും മരം വെട്ടിയതിനും തേങ്ങ പൊളിച്ചതിനും ശേഷം ഇതൊക്കെ അലസമായ് ഇടുന്നവരാണു നമ്മള്‍.മോഷ്ടാക്കള്‍ക്ക് അതു എളുപ്പമാകും.

പിന്‍ വാതില്‍ തകര്‍ത്താണു കൂടുതല്‍ മോഷ്ടാക്കളും അകത്ത് കടക്കുന്നത്.അവര്‍ക്ക് പണി എളുപ്പമാക്കാന്‍ ഇത്തരം ഉപകരണങ്ങള്‍,കമ്പി കഷണങ്ങള്‍ എന്നിവ ഒന്നും തന്നെ പുറത്തിടാതിരിക്കുക.

വീടിനു പുറത്ത് ഏണി ചാരി വയ്ക്കുന്നത് ഒഴിവാക്കുക.

ബാത്ത് റൂമിന്റെ വെന്റിലേറ്റര്‍ രാത്രികാലങ്ങളില്‍ അടച്ചിടാന്‍ ശ്രദ്ധിക്കുക

പിന്‍ വാതിലിന്റെ പുറകില്‍ മെറ്റല്‍ ബാര്‍കൊണ്ട് ഒരു ക്രോസ് ലോക്കിങ്ങ് ഉണ്ടാക്കാന്‍ ശ്രമിക്കുക.

വീടിന്റെ നാലു വശവും വാട്സ് വളരെ കുറഞ്ഞ എല്‍ ഇ ഡി ലൈറ്റുകള്‍ തെളിയിച്ചിടാന്‍ ശ്രദ്ധിക്കുക.

വീട്ടില്‍ വരുന്ന പിച്ചക്കാര്‍ക്ക് പണം ഒരിക്കലും നല്‍കാതിരിക്കുക.

ഇന്നത്തെ സ്ത്രീകള്‍ മുക്കുപണ്ടം ആഭരണങ്ങള്‍ ഉപയോഗിച്ചാല്‍ പോലും അത് വളരെ വലിയ തരത്തിലുള്ളവ ഉപയോഗിക്കുന്നവരാണു.ആഭരണങ്ങള്‍ മുക്കുപണ്ടമായാലും സ്വര്‍ണ്ണമായാലും വളരെ വലിയ രീതിയിലുള്ളത് പ്രദര്‍ശിപ്പിക്കാതിരിക്കുക,മോഷ്ടാക്കള്‍ ആകൃഷ്ടരാവാന്‍ അതൊരു കാരണ​‍മാകും.

വലിയ വീട്ടിലെ സ്ത്രീ അണിഞ്ഞിരിക്കുന്നത് മുക്കുപണ്ടമായാലും മോഷ്ടാവിനത് പെട്ടന്ന് മനസ്സിലാവണമെന്നില്ല.

വീടിന്റെ പരിസരത്ത് പതിവില്ലാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതോ ആളുകള്‍ സംസാരിച്ച് നില്‍ക്കുന്നതോ ഒക്കെ കണ്ടാല്‍ ഒന്നു ശ്രദ്ധിച്ചേക്കുക.

വീട് പൂട്ടി പുറത്ത് പോകുന്നവര്‍ അത് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കുക.താക്കോല്‍ വീട്ടിലുള്ളവര്‍ക്ക് നമ്മള്‍ വരാന്‍ വൈകിയാലും എടുക്കാനായ് ജനലിന്റെ സൈഡിലും വെന്റിലേറ്ററിലും പൂച്ചട്ടിയിലും ഒക്കെ ഒളിച്ച് വയ്ക്കുന്ന പ്രവണത ഒഴിവാക്കുക.

സ്വര്‍ണ്ണം,പണം എന്നിവ ആവശ്യത്തിലും അധികം വീട്ടില്‍ സൂക്ഷിക്കാതിരിക്കുക.കള്ളന്‍ കയറിയാല്‍ ശ്രദ്ധിക്കുന്ന ഭാഗങ്ങള്‍ അല്ലാതെ ഏറ്റവും തുറന്ന സ്ഥലത്ത് പണം സൂക്ഷിക്കുന്നതാണു ഉചിതം.

വീട്ടില്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ അവരോട് വീട്ടില്‍ പണം ഇല്ല എന്നു തന്നെ ബോധ്യപ്പെടുത്തി വേണം പണം സൂക്ഷിക്കാന്‍.കാരണം കള്ളന്‍ കയറിയാല്‍ കുട്ടികളെ ഭീഷണിപ്പെടുത്തി എവിടെയാണു നമ്മള്‍ പണം സൂക്ഷിക്കുന്നതെന്നു വളരെ വേഗം അറിയാന്‍ സാധിക്കും.

വീട് പൂട്ടുന്നത് കൂടാതെ ബെഡ് റൂം.മറ്റു റൂമുകള്‍ എല്ലാം മറക്കാതെ ലോക്ക് ചെയ്യണം.

വാതിലിനടുത്ത് ചേര്‍ത്തോ ഹാന്റിലുകള്‍ക്ക് മുകളിലോ ഒക്കെ സ്റ്റീല്‍ പാത്രങ്ങള്‍ വയ്ക്കുക.വാതില്‍ തുറക്കാന്‍ ശ്രമിച്ചാല്‍ അവ താഴെ വീഴുംബോ നമുക്ക് ശബ്ദം കേള്‍ക്കാന്‍ ആകും.

എപ്പോഴും അയല്‍ക്കാരുമായ് നല്ല ബന്ധം സൂക്ഷിക്കുക.അവരുടെ കോണ്ടാക്റ്റ് നംബര്‍ വാങ്ങി സൂക്ഷിക്കുക. ഒരു കാരണവശാലും ആളനക്കം കേട്ടു എന്നു കരുതി ഒറ്റയ്ക്ക് പുറത്തിറങ്ങരുത്.അപ്പുറത്തെ വീട്ടില്‍ ഉള്ളവരെ കൂടി അറിയിച്ച ശേഷം പുറത്തിറങ്ങുക.

കോളിങ്ങ് ബെല്‍ മുഴങ്ങിയാല്‍ ഉടനെ വാതില്‍ തുറക്കരുത്.ജനലിലൂടേയോ മറ്റോ വന്നിരിക്കുന്നത് ആരെന്നു നോക്കിയ ശേഷം മാത്രം വാതില്‍ തുറക്കുക.

ജനലിന്മേല്‍ അയ(ഴ) ( തുണി ഉണക്കാന്‍ ) കെട്ടുന്നത് ഒഴിവാക്കുക.അത്തരം ജനലുകള്‍ ,മുകള്‍ നിലയിലെ വാതില്‍ എന്നിവ എപ്പോഴും ലോക്ക് ചെയ്തിട്ടുണ്ട് എന്നുറപ്പാക്കുക.

പാല്‍,പത്രം എന്നിവ നമ്മള്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ അന്നേ ദിവസം ഇടരുതെന്നു വിതരണക്കാരോട് പറയുക.വീടിനു മുന്നില്‍ പത്രവും,പാലും ഒക്കെ കാണുന്നത് നമ്മള്‍ വീട്ടില്‍ ഇല്ല എന്ന സൂചനകള്‍ ആണു.

വീട്ടില്‍ ആരും ഇല്ലാത്ത സമയങ്ങളില്‍ രാത്രി ആകുംബോള്‍ ലൈറ്റ് തെളിയിക്കാന്‍ അയല്‍ക്കാരെ ഏല്‍പ്പിക്കുക. അല്ലെങ്കില്‍ ടൈമര്‍ സ്വിച്ചുകള്‍ ( ഞാന്‍ മുന്‍പ് പരിചയപ്പെടുത്തിയിട്ടുണ്ട് ( രതീഷ് ആര്‍ മേനോന്‍ എന്ന എന്റെ യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ആ വീഡിയോകള്‍ ഉണ്ട് Ratheesh R Menon) ഉപയോഗിക്കുക.

പകലും ലൈറ്റുകള്‍ തെളിഞ്ഞു കിടന്നാല്‍ നമ്മള്‍ വീട്ടില്‍ ഇല്ല എന്ന സൂചനയായ് കള്ളനു അത് സഹായകരമാകും.

ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് കട്ടിലിന്റെ അടിയിലും മറ്റും ആരും ഇല്ല എന്നു ഉറപ്പാക്കുക.പലപ്പോഴും കള്ളന്മാര്‍ നേരത്തേ തന്നെ നാം അറിയാതെ വീട്ടില്‍ കേറിപറ്റാറുണ്ട്.

വീട്ടില്‍ വില്‍പ്പനയ്ക്കെന്നു പറഞ്ഞു വരുന്നവരുമായ് അധികം സംസാരിക്കാതെയിരിക്കാനും അവരെ വീടിനു പുറത്ത് മാത്രം നിര്‍ത്താനും ശ്രദ്ധിക്കുക.അതുപോലെ കൈകുഞ്ഞുമായ് വന്നു ഭിക്ഷ ചോദിക്കുന്ന സ്ത്രീകളെയും ശ്രദ്ധിക്കുക.പലപ്പോഴും അവര്‍ മോഷ്ടാക്കളുടെ ആജ്ഞാനുവര്‍ത്തികള്‍ ആണു.

ഫോണ്‍,കേബിള്‍ സര്‍വീസ് എന്നൊക്കെ പറഞ്ഞു വരുന്നവര്‍ അവര്‍ അംഗീകൃത ഏജന്റിന്റെ ആള്‍ക്കാര്‍ ആണെന്നു തന്നെ ഓഫീസില്‍ വിളിച്ച് അന്വേഷിച്ച ശേഷം മാത്രം വീട്ടില്‍ കയറ്റുക.

രാത്രി കാലങ്ങളില്‍ വീടിനു പുറത്ത് പൈപ്പിലെ വെള്ളം പോകുന്ന ശബ്ദമോ കുട്ടിയുടേയോ സ്ത്രീയുടേയോ കരച്ചില്‍ കേട്ടു എന്നു കരുതി ഉടനെ വാതില്‍ തുറക്കാതിരിക്കുക.ഇതെല്ലാം നമ്മളെ വീടിനു പുറത്തെത്തിക്കാന്‍ കള്ളനു സഹായകരമാകും എന്നതിനാല്‍ അവരത് കൃത്രിമമായ് ഉണ്ടാക്കിയേക്കാം എന്നത് ശ്രദ്ധിക്കുക.

വീട്ടില്‍ ആക്രി പെറുക്കാന്‍ എന്ന രീതിയില്‍ വരുന്നവരെ പരിസരത്തൊന്നും അടുപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.പരിസര വീക്ഷ്ണത്തിനു വരുന്ന മോഷ്ടാക്കള്‍ കൂടുതലും ആ രീതിയാണു അവലംബിക്കുന്നത്.

വെറും 6 നാരങ്ങാ ചെറുപ്പക്കാരൻ ഫോൺബാറ്ററി ചാർജ് ഫുൾ ആകുന്ന വീഡിയോ വൈറൽ

വെറും നാല് നാരങ്ങാ ചെറുപ്പക്കാരൻ ഫോണിന്റെ ബാറ്ററി ചാർജ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ . ഒരു യാത്രയിലോ മറ്റോ നിങ്ങൾക്കും ഇത് ഉപകാരപ്പെടാം കാണുക ഷെയർ ചെയ്യുക